Tuesday 3 August 2021

പ്രാണവായുവിനായി കേഴുന്ന കാലം

 അംബികാസുതന് മാങ്ങാടിന്റെ 'പ്രാണവായു' എന്ന കഥയിലൂടെ

 

ഒന്നോ അതിലധികമോ ആളുകൾ, '#കഥായുവത്വം 111 പ്രാണവായുവിനായി കേഴുന്ന കാലം അംബികാസുതൻ മാങ്ങാടിൻ്റെ 'പ്രാണവായു' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഫൈസൽ ബാവ
---------------------------
ലോകം വിറങ്ങലിച്ചു നിൽക്കുന്ന കാലം. ഒരു കൊല്ലത്തിലധിമായി കോവിഡ് മഹാമാരിയുടെ ദുരന്തങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു. . പ്രണവായുവിനായി കേഴുന്നവരുടെ രോദനം രാജ്യമാകെ നിറയുന്നു. ജീവിതം തന്നെ കഥയില്ലായ്മ എന്ന അവസ്ഥ നേരിടുന്നു.
ചില എഴുത്തുകാരുടെ എഴുത്തിന് പ്രവചനസ്വരമായിരിക്കും. എഴുതിവെച്ചത് നാളുകൾ കഴിഞ്ഞും കഥയിലെ കാലമങ്ങനെ നമ്മിലേക്ക് വരും. അംബികാസുതൻ മാങ്ങാട് 2015ൽ എഴുതിയ കഥയാണ് പ്രാണവായു. ആ കഥ ഇന്ന് വായിക്കുമ്പോൾ ഏറെ പ്രസക്തിയുണ്ട്. ഓക്സിജൻ സിലിണ്ടറിനായി ജനങ്ങൾ ഓടിപ്പായുകയാണ്. കഥയിലും ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ നഗരമാകെ ഓടിയലയുകയാണ് വരുൺ. രാജ്യത്തിന്റെ അവസ്ഥ കണ്ട് അനീഷ ചോദിക്കുന്ന ചോദ്യം "അനീഷ വേവലാതിപ്പെട്ടു: ''ഒരു തെറ്റും ചെയ്യാത്ത മനുഷ്യര് ഇങ്ങനെ മരണപ്പെട്ടാല്... ഗവണ്മെന്റ് ഇതിനൊക്കെ ഉത്തരംപറയേണ്ടിവരില്ലേ? തിരഞ്ഞെടുപ്പല്ലേ വരാന്പോകുന്നത്?'' രാജ്യത്ത് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നതും അതേ ചോദ്യം തന്നെ.
പക്ഷെ ഭരണകൂടത്തിൽ നിന്ന് നിസ്സംഗത മാത്രം.
"പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന് നഗരം മുഴുവന് അലഞ്ഞു.
ഒരു ഓക്‌സിജന് ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്ക്കൂട്ടം
ബൂത്തുകള് തകര്ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന് കിറ്റുകള് തട്ടിയെടുക്കാന്... ഓക്‌സിജന് തീര്ന്നുപോയ
കുറേ മനുഷ്യര് റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്."
ശ്വാസിക്കാൻ ശുദ്ധവായു കിട്ടാത്ത അവസ്ഥയിലേക്ക് നാം സ്വയം നടന്നു നീങ്ങികൊണ്ടൊരിക്കുകയായിരുന്നു. ആ അവസരത്തിലാണ് ലോകത്തെ വിറപ്പിച്ചുകൊണ്ടു കൊറോണ വൈറസ് അതിന്റെ താണ്ഡവനൃത്തം ആടാൻ തുടങ്ങിയത്.
"കുറേനിമിഷങ്ങള് കഴിഞ്ഞ് അയാള് കൂട്ടിച്ചേര്ത്തു: ''അനീഷാ,
നീ പേടിക്കരുത്. വഴിയിലൊക്കെ ആളുകള് ഓക്‌സിജന് കിട്ടാതെ മരിച്ചുകിടപ്പുണ്ട്. ഈ ഫ്‌ലാറ്റിന്റെ താഴെയും
കിടപ്പുണ്ട് രണ്ട് ശരീരങ്ങള്.''
അനീഷയുടെ കണ്ണുകള്
ഭയത്താല് തുറിച്ചു."
ഇപ്പോൾ 2021ൽ നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങൾ ആണ് ആറു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഈ കഥയിൽ വരുന്നത്. രാഷ്ട്രീയമായ പലതും തുറന്ന് പറയുന്ന കഥകൂടിയാണ് പ്രാണവായു.
"''ഇത് കൃത്രിമക്ഷാമമാണ് അനീഷ. കരിഞ്ചന്തയില് കിട്ടുമെന്നൊക്കെ ആള്ക്കാര് പറയുന്നുണ്ട്. ക്ഷാമവാര്ത്തകള് ചാനലുകളില് വന്നുതുടങ്ങിയപ്പോള്ത്തന്നെ പണക്കാെരാക്കെ കുറേ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. കിറ്റിന്റെ വിലകൂട്ടാന് കമ്പനിക്കാര് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുമാകാം. കഴിഞ്ഞാഴ്ച ഓക്‌സിജന്
കിറ്റിനുള്ള സബ്‌സിഡി സര്ക്കാര്
എടുത്തുകളഞ്ഞതോടെയാണ്
എല്ലാ ദുരിതങ്ങളും ആരംഭിച്ചത്."
ഇന്നിന്റെ വേദനയിലൂടെ കടന്നുപോകുന്ന ഈ കഥയുടെ പുനർവായന അനിവാര്യമാണ്. കഥ അവസാനിക്കുമ്പോൾ വേദനാജനകമായ ഒരവസ്ഥയിലേക്ക് കൊണ്ടുപോകുന്നു.
"ഇന്നു രാത്രിയില് ഒരാള് മരിച്ചേ
ഒക്കൂ. എങ്കില് നാലഞ്ചു ദിവസംകൂടി പിടിച്ചുനില്ക്കാം. അതുകൊണ്ട്...''
''അതുകൊണ്ട്...?''
വാരിയ ചോറ് പ്ലേറ്റില്തന്നെയിട്ട് വരുണ് പരിഭ്രമം കാണിക്കാതെ പറഞ്ഞു: ''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ
മാസ്‌ക് ഇപ്പോള് നീ അഴിച്ചുമാറ്റണം.''
അനീഷയുടെ കണ്ണ് തുറിച്ചു.
''ആരുടെ?''
''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല് മതി!''.
വേദനയോടെ കഥ തീരുന്നു. അടുത്തത് ആരെന്ന ചോദ്യം നമ്മുടേ തലക്ക് മീതെ ഡെമോ‌ക്ലീസിന്റെ വാള് പോലെ തൂങ്ങികിടക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കഥ.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഓരോരുത്തരും സ്വയം തയ്യാറാകുക. രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക. വേറെ പ്രതിവിധിയില്ല.
 
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

No comments:

Post a Comment