മനോഹരൻ വി പേരകത്തിന്റെ 'സ്വപ്നശേഷം' എന്ന കഥയിലൂടെ
ഫൈസൽ ബാവ
കഥ ഒരു പ്രവചനമായി സ്വാനുഭങ്ങളിൽ വന്നു മുട്ടി നിൽക്കുകയോ, തുളച്ചു കയറുകയോ ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് മനോഹരൻ വി പേരകം എഴുതിയ 'സ്വപ്നശേഷം' എന്ന കഥ.
"അച്ഛനില്ലേ?"
ആരൊക്കെയോ അച്ഛനെ അന്വേഷിച്ച് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നത്.
അവർ,അഞ്ചാറുപേർ ഉണ്ടായിരുന്നു.
സംഗതി എന്താണെന്ന് മനസ്സിലാവാതെ എന്റെ ഭീതിപൂണ്ട നിൽപ് കണ്ടിട്ടാവണം ആഗതരിലൊരാൾ വീണ്ടും ചോദിച്ചു. "അച്ഛനില്ല."
" ഉണ്ട്. " ഞാൻ പറഞ്ഞു.
"എങ്കിൽ വിളിക്കൂ." കൂട്ടത്തോടെ അവർ പറഞ്ഞപ്പോൾ എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ തെല്ലുനേരം ഞാൻ ശങ്കിച്ചു നിന്നു." ഇങ്ങനെയാണ് ഈ കഥ തുടങ്ങുന്നത്. ഉറങ്ങുന്ന അച്ഛനെ ഉണർത്താൻ ആകില്ലെന്ന് മകന്റെ പക്ഷം. എന്നാൽ അത് കഥയെ കൊണ്ടുപോകുന്ന രീതിയിൽ വളരെ വ്യെത്യസ്തമാക്കുന്നു. മരണം വരുന്ന വഴികളിലൂടെ അറിയാതെ പ്രവചനം നടത്തുമ്പോൾ ചിലപ്പോൾ അതൊരു വേദനയായി തങ്ങി നിൽക്കും. എന്നാൽ അത് എഴുത്തുകാരന്റെ കഥക്ക് ശേഷം ഉള്ള അനുഭവമാണെങ്കിൽ വായനക്കാർക്ക് കഥയിലെ മരണം മറ്റു പല തലത്തിലേക്കും ചിന്തിപ്പിക്കുന്നു.
""വേഗം നീ അച്ഛനെ വിളിച്ചുണർത്ത്. " ക്രുദ്ധനായി അവരിലൊരാളുടെ ആജ്ഞ എന്നെ വല്ലാത്ത ആശയക്കുഴപ്പത്തിലെത്തിച്ചു. കിടന്നുറങ്ങുന്ന നിരുപദ്രവിയായൊരു വൃദ്ധനെ വിളിച്ചുണർത്തുകയെന്നു വെച്ചാൽ.... ആ പ്രവർത്തിയോട് അത്ര എളുപ്പത്തിൽ യോജിക്കുവാൻ എനിക്കായില്ല"
വന്നവർ ദേഷ്യപ്പെടുമ്പോൾ അയാളിൽ വന്നവരുടെ ആജ്ഞ വല്ലാത്ത ആശയക്കുഴപ്പത്തിലെത്തിക്കുന്നു.
"നിങ്ങളിപ്പോൾ പോകൂ. അച്ഛൻ നല്ല ഉറക്കത്തിലാണ്. ഉണരുന്ന സമയത്ത് നിങ്ങൾ വരുകയാണെങ്കിൽ.... " എന്ന സൗമ്യമായ മകന്റെ പറച്ചിൽ അവരിൽ കൂടുതൽ ദേഷ്യം ഉണ്ടാക്കുന്നു. നിർബന്ധമായും ഞങ്ങൾ കൊണ്ടുപോകും എന്നിടത്ത് കഥ വല്ലാത്ത ഒരവസ്ഥ സൃഷ്ടിക്കുന്നു. എത്ര ലളിതമായാണ് കഥയിലൂടെ കാര്യം പറയുന്നത്. മരണം വന്നുകേറുന്ന വഴികൾ ഇതൊക്കെയാണ് എന്ന് ആർക്കാണ് പറയാനാകുക. ഇത്തരത്തിൽ അനുഭവം വന്ന് കേറിയ ചിലരെങ്കിലും ഉണ്ടാകാം. അവരിൽ ഈ കഥ മറ്റൊരു ലോകം തീർക്കും.
1996ൽ എഴുതിയ ഈ കഥയ്ക്ക് കാലം ഒരു അതിർത്തിയേയല്ല. മനോഹരൻ വി പേരകത്തിന്റെ 'ജലജന്മം' എന്ന സമാഹാരത്തിലാണ് 'സ്വപ്നശേഷം' എന്ന ഈ കഥയുള്ളത്.
No comments:
Post a Comment