Sunday 24 January 2016

ചുവന്ന ഹരിതരാഷ്ട്രീയം എന്ന നന്മ

ലേഖനം.
ണ്ണിന്റെ  നഷ്ടപെടുന്ന  ഫലഭൂയിഷ്ടി  വീണ്ടെടുക്കുക എന്നത് തന്നെയാണ് ഇനി നമ്മുടെ രാഷ്ട്രീയമെന്നും അത്  നാം പുന:സൃഷ്ടിക്കേണ്ടതാണെന്ന സത്യം തിരിച്ചറിയപ്പെടുകയാണ്. പരിസ്ഥിതിയെ  പരിഗണിക്കാതെ ഒരു പദ്ധതിയും ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. വിഷം നിറച്ച ഭക്ഷണവും, അന്തരീക്ഷവും, ജലവും എത്രകാലം നമുക്കിങ്ങനെ സഹിക്കനാവും എന്ന ചിന്തയിൽ  നിന്നാണ് മണ്ണിന്റെ ഫലഭൂയിഷ്ടി  വീണ്ടെടുക്കുക, വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുക വിതരണം ചെയ്യുക  വിപണിയിലെത്തിക്കുക  എന്ന ഫലവത്തായ ആശയം രൂപപ്പെടുന്നത്. പുരോഗമന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്ക് ഇങ്ങനെ ചിന്തിക്കതിരിക്കനാവില്ല എന്നതിന് തെളിവാണ് കേരളത്തിൽ വിഷരഹിത പച്ചക്കറി വിപണിയിലെത്തിച്ച് ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട ഒന്നായി ഈ വര്ഷത്തെ ഓണാഘോഷത്തിനു മാറ്റ് കൂട്ടിയ സി പി എം നടത്തിയ വിഷരഹിത പച്ചക്കറി വിതരണ ശാലകൾ. പാർട്ടി പ്രവർത്തകരെയും അതിനു ആശയപരമായും പ്രായോഗികമായും നേതൃത്വം നല്കിയ ഡോ: തോമസ്‌ ഐസക്കും ഒരു രാഷ്ട്രീയ ചിന്തയുടെ മാറ്റത്തിന്റെ കാരണക്കാരായി കണക്കാകാം. 

ഹരിത രാഷ്ട്രീയം ലോകമാസകലം വെരോടുമ്പോൾ ഇന്ത്യയിലും പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുന്ന കേരളത്തിലും അതിന്റെ വേരോട്ടം ഉണ്ടായില്ല എന്നത് തിരുത്തപ്പെടുകയാണ്. പുരോഗമന പ്രസ്ഥാനങ്ങൾക്ക്  പിന്തിരിഞ്ഞു നില്ക്കാൻ സാദ്ധ്യമല്ലാത്ത വിധം നമ്മുടെ ജീവിതത്തെ ബാധിച്ചു തുടങ്ങിയ ഒരു പ്രശ്നമാണ് കേരളത്തിലെ ഒരു രാഷ്ട്രീയ മാതൃകാപരമായി പാർട്ടി  ഏറ്റെടുത്തത്. 


മുതലാളിത്തത്തിന്റെ വെറി പൂണ്ട കൈകൾ മലീമസമാക്കി കൊണ്ടിരിക്കുന്ന പ്രകൃതിയെ മനുഷ്യരാശിക്ക് വേണ്ടി സംരക്ഷിച്ചു നിർത്തേണ്ട ചരിത്രപരമായ ദൌത്യമാണ് പുരോഗമന പ്രസ്ഥാനങ്ങൾ ഇതുവരെ നിർവഹിച്ചു പോരുന്നതും ഇനിയും നിർവഹിക്കേണ്ടതും.
എങ്ങനെയാണ് പ്രകൃതി യുമായുള്ള മനുഷ്യന്റെ ബന്ധം താറുമാറാകുന്നത്? ഉത്തരം വളരെ ലളിതമാണ്.  മുതലാളിത്തത്തിനു കീഴിലുള്ള  ഉത്പാദനവും ലാഭാതിലധിഷ്ടിതമായ ഉത്പാദനത്തിലൂനിയുള്ള ഉത്പാദനവും അമിത ലാഭാന്വേഷണവും    വ്യവസായികമായും  കാർഷികമായും പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവികബന്ധത്തെ താറുമാറക്കുന്നു. മാനുഷിക സാമൂഹിക പാരിസ്ഥിതിക മൂല്യമെന്നത് അപ്രസക്തമാകുകയും   ലാഭാധിഷ്ടിത നിയന്ത്രിത രീതി സ്വീകരിക്കുകയും ചെയ്യുന്നു.  മാർക്സ്‌ തന്നെ ഇക്കാര്യം വളരെ  കൃത്യമായി ചൂണ്ടി കാണിക്കുന്നുണ്ട്. "ഒരു  നിശ്ചിത  സാമൂഹ്യരൂപത്തിനുള്ളിൽ നിന്ന്കൊണ്ട്, അതിലൂടെ വ്യക്തികൾ പ്രകൃതിയെ കൈവശപ്പെടുത്തുന്നതാണ് എല്ലാ  ഉത്‌പാദനവും". അതോടെ നഗരത്തിന്റെ  വിസര്ജ്യങ്ങളെ  ഉപയോഗപെടുത്താമെങ്കിലും മുതലാളിത്ത ഉത്‌പാദന വ്യവസ്ഥയിൽ വമ്പിച്ച  പണചിലവുള്ള വേയിസ്റ്റുനിർമാർജന  പദ്ധതികളിലൂടെ  അതിനെ  പാഴാക്കി കളയുകയും അത് ക്രമേണ പ്രകൃതിയ്ക്ക്  തന്നെ ഹാനികരമാവുകയും ചെയ്യുന്നു . ഈ  പ്രശ്നവും മാർക്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ, മുതലാളിത്ത ത്തിനു കീഴിലുള്ള  ഉത്പാദനം അത് വ്യവസായികമായും  കാർഷികമായും പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവികബന്ധത്തെ താറുമാറക്കുന്നു. നിയന്ത്രണമില്ലാത്ത ഉത്പാദനം ഒരു വശത്ത് മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ  തന്നെ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ  മറുവശത്ത് പ്രകൃതിയിലും അത് പ്രതിസന്ധികൾ  സൃഷ്ടിക്കുന്നു. നഗര വല്‍ക്കരണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്നത് എളുപ്പ വഴിയല്ല. 

എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായി രംഗത്ത് വരുന്ന പുരോഗമന പ്രസ്ഥാനങ്ങള്‍ ആ ദൌത്യം ഏറ്റെടുത്താല്‍ വിജയം വരിക്കാനാകും എന്നതില്‍ സംശയം വേണ്ട  നഗരവും നാട്ടിൻ പുറവും തമ്മിലുള്ള വൈരുദ്ധ്യത്തെയും പരിസ്ഥിതിയുടെ നശീകരണവുമായി ബന്ധപ്പെടുത്തി മാർക്സ് വളരെ കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയതിനാല്‍ അക്കാര്യത്തില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ജനമധ്യത്തില്‍ ഇക്കാര്യം അവതരിപ്പിക്കാനും മനസിലാക്കുവാനും എളുപ്പമാണ്. നഗരമായാലും ഗ്രാമാമായാലും ഏതു വ്യത്യസ്ത സാഹചര്യങ്ങളിലും മനുഷ്യരേ തുല്യമായി കാണാനും വിവേചനം കൂടാതെ ഒരു  നിശ്ചിത സാമൂഹ്യലക്ഷ്യം മുന്‍നിര്‍ത്തി രൂപപ്പെടുത്തികൊണ്ടുവരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജൈവ കൃഷിയുടെ വ്യാപനം  പോലെ തന്നെ മാലിന്യ നിര്‍മാര്‍ജ്ജനം ഒരു പ്രധാന അജണ്ടയായി ഏറ്റെടുക്കുമ്പോള്‍ ഒരാളുടെ സാമൂഹിക ബാധ്യത എന്ന നിലയില്‍ അതിനോട് യോജിച്ചു പോകേണ്ടതുണ്ട് എന്നാല്‍ നന്നുടെ പ്രത്യേക രാഷ്ട്രീയ അവസ്ഥയില്‍ അത്തരത്തില്‍ സ്വീകാര്യത എല്ലാവരില്‍ നിന്നും ലഭിക്കാതെ വരുന്നത് രാഷ്ട്രീയത്തെ കക്ഷി രാഷ്ട്രീയമായി ചുരുക്കി കാണുന്നതിനാലാണ്. ഈ വൈരുദ്ധ്യം നിലനില്‍ക്കെ തന്നെയാണ് മാലിന്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ സി പി എമ്മിന്റെ നേതൃത്വത്തില്‍ യുവജന പ്രസ്ഥാനം ദൌത്യം ഏറ്റെടുക്കുന്നത് പ്രതീക്ഷയോടെ കാണുന്നത്.