Tuesday, 25 July 2017

പിരിയൻ ഗോവണിക്കു കീഴിലെ ഒറ്റ ജീവിതങ്ങൾ

വി.എം.ദേവദാസിെൻറ ‘അവനവൻതുരുത്ത്’ എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവം... 


യു എഴുത്തുകാരിൽ ശ്രദ്ധേയനാണ് വി എം ദേവദാസ്ഇതിനകം തന്നെ വ്യത്യസ്തമായ രചനാ ശൈലിയിലൂടെ തന്റേതായ ഒരിടം തീർക്കാൻ ഈ എഴുത്തുകാരന് ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ സമാഹാരമായ അവനവൻ തുരുത്തിൽ കുളവാഴചാച്ചാനാടകാന്തംഅവനവൻ തുരുത്ത്മാന്തികപ്പിഴവ്ആഗ്രഹസ്തംനഖശിഖാന്തം എന്നിങ്ങനെ കഥകളാണ് ഉള്ളത്. ഓരോ കഥയും പുതുകാലത്തിന്റെ ഭാവുകത്വം അടയാളപ്പെടുത്തുന്നു.
അനുബന്ധ പഠനത്തിൽ വി എം ദേവദാസിനെ പറ്റി സുനിൽ സി.ഇ പറയുന്നത് കൃത്യമാണെന്ന് കഥകൾ വായിച്ചു തീരുന്നതോടെ മനസിലാകും. 
"ഫ്ലെക്സിബിളിസകാലത്തിന്റെ അഥവാ ലിംഗ്വിസ്റ്റിക് ഇലാസ്റ്റിസിസ (Linguistics elasticism) കാലത്തിന്റെ പ്രചാരകനാണ് വി.എം. ദേവദാസ് എന്ന എഴുത്തുകാരൻ. അയാൾക്ക് ഭാഷ എഴുത്തെന്ന മാധ്യമത്തിലേക്കു പ്രവേശിക്കാനുള്ള പിരിയൻഗോവണിയാണ്"    

ആദ്യ കഥയായ കുളവാഴ ആഖ്യാനം കൊണ്ടും ഭാഷയുടെ പ്രയോഗവും നമ്മെ അത്ഭുതപ്പെടുത്തുംകഥയിലെ  സാഹചര്യങ്ങളെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്നതിനുള്ള രീതി മറ്റു കഥകളിൽ നിന്നും വളരെ വ്യത്യസ്‍തമാണ്. ഗർഭവതിയായകഥാ നായികയാണ് കഥ പറയുന്നത് അതും തന്റെ വയറ്റിൽ വളരുന്ന ഏതുനിമിഷവും അബോര്ഷന്റെ കൊടുങ്കാറ്റിൽ പറന്നു അലിഞ്ഞില്ലാതാകാൻ സാധ്യതയുള്ള ഒരു ജീവന്റെ തുടിപ്പിനോട്. "മെയിൽഷോവനിസത്തിന്റെ കടുത്ത മര്യാദ ലംഘനങ്ങളെ ഒരു സാമൂഹികക്കരാർ സിദ്ധാന്തമുപയോഗിച്ചാണ് ദേവദാസ് ചികില്സിക്കുന്നത്. പുരുഷമേധാവിത്വത്തിനെതിരെ ഗതിവേഗമുള്ള ഭാവനകളെയയയ്ക്കാൻ ഈ കഥാകാരൻ നടത്തുന്ന ശ്രമങ്ങൾ ഭാഷയുടെ ആയുധശേഖരമായി നാം മനസ്സിലാക്കേണ്ടതുണ്ട്" കഥയുടെ ആന്തരിക ഭംഗിയെ ഇതിനെക്കാൾ  നന്നായി വിവരിക്കാൻ ആകില്ല എന്നതിനാലാണ് അനുബന്ധ പഠനത്തിന്റെ വരികൾ ഇവിടെ കുറിച്ചിട്ടത്. സ്ത്രീ പുരുഷ ബന്ധത്തിന്റെ നേർരേഖ മുറിയുന്നത് കഥയിൽ വിവരിക്കുന്ന രീതി പെണ്ണിന്റെ കാഴ്ച മാത്രമായി ചുരുക്കി കാണേണ്ടതില്ല. "ഏറെ ഭാവി പദ്ധതികളും ജീവിതത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധമുണ്ടെന്നു കരുതിയിരുന്ന കാലത്താണ് ഞാനവനെ പ്രണയിക്കാൻ തുടങ്ങിയത്. അവന്റെയുള്ളിൽ സൂത്രശാലിയും അപകടകാരിയുമായ മറ്റൊരു ജീവിയുണ്ടെന്നു തിരിച്ചറിവുണ്ടായ കാലത്താണ് ഞാനവനെ ചെറുതായി ഭയപ്പെടാൻ തുടങ്ങിയത്. എങ്കിലും എന്നെയവൻ കൂടെകൂട്ടുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു.   കാര്യങ്ങളെങ്ങനെ മുന്നോട്ടു പോയികൊണ്ടിരിക്കെ ബന്ധത്തെ ഉറപ്പിക്കുന്നതിനും ശരീരത്തെ ശമിപ്പിക്കുന്നതിനുമായി ഞങ്ങൾ കാണിച്ച കുറുമ്പികൾക്കിടെ നേരവും സുരക്ഷയും തെറ്റിയൊരു നേരത്ത് നീയെന്റെ വയറ്റിൽ  ജീവനെടുത്തു"   സ്വാഭാവികമായും ഈ വരികളിൽ നിന്നും സെക്ടേഷ ധാരണ കിട്ടും എന്നായിരിക്കും കഥാവായനയുടെ തുടക്കത്തിൽ നമുക്ക് തോന്നുക എന്നാൽ തുടർന്നങ്ങോട്ട് കഥയുടെ ഒരു ഘട്ടം മാറുകയാണ്. ഗുണ്ടാ ആന്റണിയുടെ ഇടപെടൽ നമ്മെ സംശയം ജനിപ്പിക്കും എങ്കിലും അതും നായികയുടെ ഒരു തന്ത്രം ആയിരുന്നു എന്നത് കഥയിലെ പ്രധാന  ട്വിസ്റ്റ് ആണ്. ഗർഭസ്ഥ ശിശുവിനോട് അവർ തന്നെ പറയുന്ന കഥയാണ്. യാഥാർഥ്യവും ഭാവനയും സമന്വയിപ്പിച്ച് പക്വമായി കഥാരചന നടത്താൻ ദേവദാസിന് കഴിയുന്നുണ്ട്."മൂന്നുമാസമായി നീയെന്റെ വയറ്റിലുള്ള  കാര്യം എനിക്കും അവനും ഐകെയർ ഹോസ്പിറ്റലുകാർക്കും പിന്നെ നിനക്കും മാത്രമല്ലേ  അറിയൂ" ഇവിടെ നാലാമത്തെ ആളാണ് ഗർഭസ്ഥ ശിശുഅമ്മയും കുഞ്ഞും തമ്മിലുള്ള ജൈവികമായ ബന്ധത്തിനപ്പുറം സാമൂഹികമായ ഒരു സംവാദമാണ് അവര് തമ്മിൽ നടക്കുന്നത്. തികച്ചും അസ്വാഭികമാകാമായിരുന്ന ഈ രീതിയെ വളരെ സമർത്ഥമായി കഥയിലേക്ക്‌ ദേവദാസ് സമന്വയിപ്പിക്കുന്നു ഇവിടെയാണ് കഥ വിജയിക്കുന്നതും. ദേവദാസിന്റെ കഥയിലൊക്കെ തന്നെ അറിഞ്ഞോ അറിയാതെയോ മരണം ഒരു ഓർമ്മപ്പെടുത്തലാണ്. ഇവിടെയും ജനിച്ചില്ല എങ്കിലും നാളെയോ മറ്റന്നാളോ ആ ജീവൻ ഉദരത്തിൽ നിന്നും മുറിച്ചുമാറ്റുന്നതോടെ ഒരു ബന്ധത്തിന്റെ നേർരേഖ മുറിച്ചുമാറ്റുന്നു. ഗർഭാവസ്ഥയിൽ കഴിയുന്ന കുഞ്ഞിലേക്ക് പോലും സാമൂഹിക ജീവിതത്തിലെ ഭീഷണികൾ വിവിധ രൂപത്തിൽ ഇഴഞ്ഞുചെല്ലുകയാണ്ഗർഭസ്ഥ ശിശുവുമായുള്ള സല്ലാപം ഒരു സ്ത്രീക്ക് പറയാനുള്ള ധീരമായ കാൽവെപ്പുകളാണെന്നു പറയാതെ പറയുന്നു ഒപ്പം പുരുഷാധിപത്യത്തിന്റെ നെടുംതൂണുകളിൽ ശക്തമായ പ്രകമ്പനം ഉണ്ടാകാനും കഥയ്ക്ക് ആവുന്നുണ്ട്.  

കുളവാഴയിൽ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് അവനവൻ തുരുത്ത്ഇതുതന്നെയാണ് പുസ്തകത്തിന്റെ ശീർഷകവും. "പ്രതികാരം തീർന്നവന്റെ കൈയിലെ ആയുധം അർബുദംപോലെ അപകടമാണ്. അത് പിന്നെ കൈവശക്കാരനു  നേരെ തിരിയാനുള്ള ഉടയോനെത്തന്നെ ഇല്ലാതാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്" ഓരോ മനുഷ്യരും സ്വയം ഒരു ദ്വീപായി മാറുന്നുണ്ടോ എന്ന സംശയം ഒട്ടുമിക്കവരിലും ജനിച്ചിട്ടുണ്ടാകും സ്വയം ഒരു ദ്വീപായി ചുരുങ്ങിയ ഐസക്കിന്റെ മനോവിചാരങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. താൻ കണ്ടുതീർത്ത  ജീവിതങ്ങളിൽ നിന്നും ഉണ്ടായ  അനുഭവങ്ങൾ വരിഞ്ഞു മുറുക്കിയതിയാലാകാം തന്നിൽ പ്രതികാര വാഞ്ഛയുണ്ടാകുന്നത് നിരീശ്വരവാദത്തിൽ എത്തപ്പെടുന്നത്. കഥാ പഠനത്തിൽ സുനിൽ നൽകിയ വിവരണം വല്ല കൃത്യമാണ് "തിന്മ ശ്വസിച്ചുകഴിയുന്ന മനുഷ്യരുടെ ഏകാന്തതയ്ക്കും ഭയത്തിനും പ്രതികാരദാഹത്തിനും അധർമ്മത്തിന്റ രുചിയുണ്ടാകും" അവനവൻ തുരുത്ത് ഇക്കാര്യം വളിവാക്കുന്നത് ദേവദാസിന്റെ മികച്ച ആഖ്യാനത്തിലൂടെയാണ്. ജീവിതത്തെയും മരണത്തെയും ചുറ്റിത്തിരിഞ്ഞു നിൽക്കുന്ന ഈ മാന്ത്രികത തെല്ലൊന്നു മാറിയാൽ ഉണ്ടാകാവുന്ന വിരസതയെ  എഴുത്തിന്റെ മാന്ത്രികത കൊണ്ട് ഭംഗിയായി ഒഴിവാക്കുന്നു. 

പ്രണയ ജീവിതത്തിന്റെ വിചാരങ്ങളെ മനശാസ്ത്രപരമായി സമീപിക്കുന്ന "അഗ്രഹസ്തം" മരണമെന്ന യാഥാർഥ്യത്തെ അതിന്റെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന "നാടകാന്തം" നരകത്തിന്റെ കഥ പറയുന്ന "നഖശിഖാന്തം",  ചാച്ചാ, മാന്ത്രികപ്പിഴവ്  തുടങ്ങിയ മികച്ച ഏഴു  കഥകളുടെ സമാഹാരമാണ് അവനവൻതുരുത്ത്. ഏഴുകഥകളെയും സമഗ്രമായി വിലയിരുത്തുന്ന  സുനിൽ സി ഇ യുടെ 'വായനയുടെ പിരിയൻ ഗോവണികൾ' എന്ന അനുബന്ധ പഠനവും അനുയോജ്യനായി. പുതിയ തലമുറയിൽ ഏറെ പ്രതീക്ഷ തരുന്ന എഴുത്തുകാരനാണ് വി എം ദേവദാസ്. എഴുതുമ്പോൾ ഒക്കെ ഒരു എക്സ്ട്രാ ജീനിന്റെ പ്രതിപ്രവർത്തനം ഇപ്പോഴും ദേവദാസ് എന്ന എഴുത്തുകാരനിൽ സംഭവിക്കുന്നു എന്ന നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാകും.   

അവനവൻതുരുത്ത്  
(കഥാ സമാഹാരം)
വി എം ദേവദാസ് 









പ്രസാധകർ:  ഡി സി ബുക്ക്സ്
112  പേജ്വില 100 

മാധ്യമം ഓൺലൈൻ മാഗസിനിൽ 2017 ജൂണിൽ വന്നത് 

http://54.186.233.57/literature/book-review/review-avanavan-thuruthu/2017/jun/12/271888

Monday, 10 July 2017

വാക്കിൻറെ കാട്ടിൽ ഉൾക്കാഴ്ചയോടെ

വായനാനുഭവം

"വാക്സ്ഥലി"
(അതിജീവനത്തിന്റെ പുസ്തകം)
ബിന്ദു സന്തോഷ് 


"നിഴലുകൾ 
ഉണ്ടാക്കിയെടുത്ത വെയ്ക്കുക 
സന്ദർശകരില്ലാത്ത
ദുരിതനാളുകളിൽ ഉപകരിച്ചേക്കും" 

വാക്കുകളുടെ കാട്ടിലൂടെ സഞ്ചരിച്ച ബിന്ദു അകക്കണ്ണിലൂടെ കണ്ടെടുത്ത കാഴ്ച്ചകൾ നിറച്ച ഈ അതിജീവനത്തിന്റെ പുസ്തകത്തിന് കണ്ണിന്റെ കൃഷ്ണമണിയേക്കാൾ തിളക്കമാണ്, ഇരുട്ട് കുടിച്ച്, ഇരുട്ട് ശ്വസിച്ചു വരച്ചുവെച്ച ഈ ചിത്രങ്ങളുടെ  വെളിച്ചത്തനേർത്തൊരു വെളിച്ചം, ജീവനുള്ള അക്ഷരങ്ങൾ നമുക്ക് ചുറ്റും കൂടിയ പ്രതീതി ഓരോ അക്ഷരങ്ങൾ ഒരായിരം കഥകൾ പറഞ്ഞു തന്നു നമ്മെ വീർപ്പുമുട്ടിക്കുന്നു. ഇരുട്ടിന്റെ മാസ്മരികത തിരിച്ചറിയാൻ നമ്മുടെ ഈ കാഴച്ചകൾക്കാവുന്നില്ല, എന്നാൽ ബിന്ദു കവിതകളിലൂടെ  വരച്ചിടുന്ന ചിത്രങ്ങൾക്ക് അത്തരം പരിധികൾ ഇല്ല. പരിധികൾക്കപ്പുറം സഞ്ചരിക്കാൻ ബിന്ദുവിനാകുന്നു. 
"കരച്ചിലിനൊപ്പം 
ഒലിച്ചുപോയ കൃഷ്ണമണി 
തിരയുകയാണ് ഞാൻ 
മഷിയുടഞ്ഞ് 
ഏതു കടലിലായിരിക്കുമിപ്പോൾ" 
എന്ന് ബിന്ദു എഴുതുമ്പോൾ  അകക്കണ്ണിനാൽ  വരച്ചെടുത്ത ചിത്രത്തിൽ താനനുഭവിച്ചു തീർത്തുകൊണ്ടിരിക്കുന്ന ഇരുട്ടിന്റെ വേദനയുടെ മേൽവിലാസം ഒട്ടിച്ചു വെച്ചിരിക്കുന്നു.   പ്രതീക്ഷ കൈവിടാതെ ബിന്ദു പറയുന്നു 
"നിഴലുകൾ 
ഉണ്ടാക്കിയെടുത്ത വെയ്ക്കുക 
സന്ദർശകരില്ലാത്ത 
ദുരിതനാളുകളിൽ 
ഉപകരിച്ചേക്കും" 
ഉള്ളിൽ നിറഞ്ഞ സ്നേഹം തുളുമ്പി വാക്കിന്റെ കാടുകൾ നനയ്ക്കാൻ ബിന്ദുവിന് ആകുന്നു. ജീവിതത്തിന്റെ മരവിപ്പ് ഇരുട്ടിൽ പൊതിഞ്ഞ അക്ഷമാക്കിയപ്പോൾ ഓരോ അക്ഷരവും ഓരോ മിന്നാമിനുങ്ങുകളായ് വെളിച്ചം വിതറി  പാറിനടക്കുന്നത് നമുക്ക് കാണാനാനും. സഹതാപത്തിന്റെ ഒരു മഴയിലും നിൽക്കാനിഷ്ടപ്പെടാത്ത ബിന്ദു വാക്കുകൾ കൊണ്ട് അക്ഷര ഗോപുരം തീർക്കുന്നു. ജീവിത മരവിപ്പിന്റെ ഇരുട്ടിൽ നിന്നും വിശാലമായ ഒരു ലോകത്തിന്റെ മാനവികതയുടെ ഏകീകരണത്തിന്റെ സ്നേഹത്തിന്റെ ഒരു പുതുലോകം തുറക്കാൻ ശ്രമിക്കുകയാണ് ബിന്ദു പാൻഗിയ  എന്ന കവിതയിൽ "പഴ രാജ്യങ്ങളൊക്കെയും മറന്ന്, മുറതെറ്റിയ അഴകുഴമ്പൻ ഭൂപടങ്ങളാണ് എന്റെ ഭൂമി ശാസ്ത്രത്തിൽ" ലോകത്തെ മുഴുവൻ തന്റെ അകക്കണ്ണിലൂടെ  കാണുന്നുണ്ട്. ഒന്നായ ഒരു ഭൂമികളുടെ അതിർത്തികളിലാത്ത ഭൂപടം തേടി അലയുകയാണ് ബിന്ദു. ഒരിക്കലും തിരിച്ചുവരാത്ത തുണ്ടു തുണ്ടുകളായ  പാൻഗിയയും കീറിയ ചെലപ്പോൾ പലതായി മാറിയ പന്തലാസയും ആ മനസിൽ തിരയിളക്കുന്നു ഈ കവിതയിലൂടെ. 

"പ്രണയം ഒന്നാം പാദത്തിൽ കൃത്യതയുള്ള ഘടികാരം ഓരോ നിമിഷവും സ്പന്ദിക്കും" എന്ന് തുടങ്ങുന്ന ദൈർഘ്യം എന്ന കവിതയിൽ ജീവിതത്തിന്റെ യാഥാർഥ്യം എഴുതി വെക്കുന്നു "ദൈവത്തിനാണെ മുപ്പത് നാൾക്കകം പ്രണയം ചത്ത് തുലയും" എന്ന് അവസാനിക്കുമ്പോൾ പ്രണയത്തിന്റെ എല്ലാ രേഖകളിലൂടെയും കയറിയിറങ്ങി ജീവിതമെന്ന പ്രായോഗികതയയിൽ പ്രണയം ഇല്ലാതാകുമെന്ന് യാഥാർഥ്യം മറച്ചുവെക്കുന്നില്ല. 

"കടലിത്ര കടന്നിട്ടും
തിരായറിയാ മൽസ്യം

വഴിയിത്ര പറന്നിട്ടും
വാനാറിയാ പറവ
മണ്ണിത്രയളന്നിട്ടും
ദിക്കറിയാപഥികൻ
ഒപ്പം നീന്തിയിട്ടും
ഒരുമിച്ച് പറന്നിട്ടും
തോൾ ചേർന്ന്
ദൂരങ്ങൾ അളന്നിട്ടും
നാമറിയാതെ പോയ് നമ്മളും".
(ഗ്രാഹ്യം)  കവിതയിലൂടെ അന്വേഷിക്കുന്ന അടുപ്പമെത്രയകലെയാണ്. വാക്കുകളിൽ നിന്നും വാക്കുകളിലേക്ക് പറക്കുമ്പോൾ മണ്ണും വിണ്ണും കടലും ആകാശവും ഒന്നാകുന്നു, ഏതൊരാളും അവൻ അല്ലെങ്കിൽ അവൾ ഒറ്റക്ക് സഞ്ചരിക്കുന്നുണ്ട് അകക്കണ്ണിൽ നിറയുന്ന കാഴ്ചയും ബോധമനസിനപ്പുറം തീർത്ത ലോകവും അവിടെ ഒരു ഗ്രഹം  പോലെ ജ്വലിക്കുന്നുണ്ട് അതിലേക്ക് നടന്നടുക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു കൈ നീട്ടുമ്പോൾ ഒരു സ്നേഹ സ്പർശം പ്രതീക്ഷിച്ചുകൊണ്ട് ആരെയാണ് നാം എപ്പഴും തിരയുന്നത്?  


"ചങ്ങാതി നന്നല്ലാത്ത നാളുകളിൽ ഞാനെന്റെ കണ്ണാടി കളയാതെ സൂക്ഷിച്ചുവെച്ച, ചങ്ങാതി നന്നായപ്പോൾ എനിക്ക് കൂടുതൽ തെളിച്ചമുള്ള മറ്റൊരെണ്ണം വാങ്ങേണ്ടിവന്നു" കുറഞ്ഞ വരിയിൽ വലിയ യാഥാർഥ്യങ്ങൾ പറയുക മാത്രമല്ല അനുഭവിപ്പിക്ക കൂടി യാകുന്നു. കണ്ണാടി നന്നായാൽ  ചങ്ങാതി വേണ്ട എന്ന പഴഞ്ചൊല്ല് കേട്ട് ശീലിച്ചവരിൽ മറ്റൊരു അനുഭവത്തിന്റെ നേർരേഖ വരക്കുകയാണ്. കാഴ്‌ചക്കപ്പുറത്തെ ആഴമേറിയ ജീവിതത്തിന്റെ വിശാല ലോകത്ത് വാക്കിന്റെ കാടുകൾ ഉണ്ടാക്കുകയാണ് ഇവിടെ, ജീവിത യാഥാർഥ്യങ്ങളെ തന്നെ മറ്റാരും കാണാനിടയില്ലാത്ത ഇരുട്ടിൽ മാത്രം വരക്കപ്പെട്ട കറുത്ത രേഖകളാൽ ഉള്ള നേർത്ത ചിത്രങ്ങൾ ആ അകക്കണ്ണിൽ പതിയുന്നു, സൂക്ഷ്മമായ ഈ നോട്ടം കാഴ്ചയെന്ന പരിധിക്കപ്പുറം കടക്കുന്നു.
വാക്കുകൾ അതിശയിപ്പിക്കുന്ന തരത്തിൽ വാക്കുകൾ തന്നെ തന്നോട് ചോദിക്കുന്നു "എങ്ങനെ നീ എന്നെ കണ്ടത്തിയെന്ന്". കളഞ്ഞു കിട്ടിയ വാക്കുകളും ഇരുട്ടിൽ ഒളിപ്പിച്ചുവെച്ച വാക്കുകളും ഖനനം ചെയ്‌തതാണ് കവിതകൾ തീർക്കുന്നത് തിരിച്ചറിയാതെ പോയ വാക്കുകൾ തിരഞ്ഞുകൊണ്ടാണ് അന്വേഷണം തുടരുന്നത്. വാക്കുകളുടെ ഈ അന്വേഷണം ചവപ്പശയായ് ജീവിതം തിന്നുന്നു വെന്ന് ബിന്ദു പറയുന്നു.
"ഇളം മധുരത്തിൽ 
പെപ്പര്മിന്റ് സുഖത്തിൽ 
പൊതിയഴിച്ച് വായിലിട്ട 
ച്യൂയിഗം കണക്കെ ജീവിതം 
വായ നീളെ തെന്നി തെന്നി തെന്നി" (ചവപ്പശ)  ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ എപ്പോഴും ചുണ്ടിലോട്ടാമെന്നും ചവപ്പശയായി പരിണമിക്കാമെന്നും പറയാതെ പറയുന്നു. കുറച്ചു വാക്കുകളിൽ തന്നെ തീർത്ത വിശാലമായ തലം ജീവിതത്തെ തുറന്നു വെച്ച് വാക്കിലൂടെ  അതിന്റെ രുചിയറിയുകാണ്, ഒറ്റ തുപ്പിൽ കളയാവുന്ന ഒന്നല്ല ജീവിതമെന്ന സത്യം. ഈ വാക്കിന്റെ കാട്ടിൽ അലയുമ്പോൾ ജീവിതത്തിന്റെ ചൂരും ചൂടും വേദനയും സന്തോഷവും ഇരുട്ടും വെളിച്ചവും തിരിച്ചറിയാൻ ആകുന്നു വാക്കുകൾ കൊണ്ടാണ് കാടുണ്ടാക്കിയത് എങ്കിലും അതിൽ പച്ചപ്പിന്റെ തുരുത്തുകൾ ധാരാളം ഉണ്ട്. ഏതു തുരുത്തിലും നാം ചെന്ന്ചേരും ഓരോ തുരുത്തും പുതു അനുഭവങ്ങൾ നിറയ്ക്കും. വരൂ നമുക്ക് വാക്സ്ഥലിയിലേക്ക് നടന്നു നീങ്ങാം അതിജീവനത്തിന്റെ കഥ പറയാനുള്ള ഈ പുസ്തകം ഇരുട്ടിനെ വകഞ്ഞു മാറ്റി നടന്ന ഒരു ഹെലൻ കെല്ലറെ നമുക്ക് കണ്ടെത്താനാകും. ദൈവം ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊരു വാതിൽ തുറന്നിടുന്നുണ്ട്, തുറന്നിട്ട വാതിലുകളിലൂടെ അപ്പോഴും ഏതൊരു ഇരുട്ടിലും അകക്കണ്ണിന്റെ വെട്ടത്തിൽ  ബിന്ദു പറഞ്ഞുകൊണ്ടിരിക്കും 
"എങ്കിലും 
ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കും  
എന്റെ ഇച്ഛാശക്തിയുടെ ആഴങ്ങൾ 
വറ്റുന്നതുവരെ, 
എന്റെ നേരമ്പോക്കുകൾ 
അവസാനിക്കുന്നത് വരെ..." 

----














കാരുണ്യത്തിന്റെ ഒത്തുചേരലിൽ ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഏറെ ബുദ്ധിമുട്ട്  അനുഭവിക്കുന്ന ബിന്ദു സന്തോഷിനെ സഹായിക്കാൻ തയ്യാറായി അക്ഷരക്കൂട്ടവും സുഹൃത്തുക്കളും മുന്നോട്ട് വന്നപ്പോൾ അതൊരു കാരുണ്യത്തിന്റെ സദസ്സായി മാറി എന്നത് അക്ഷരത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും അഭിമാനിക്കാവുന്ന കാര്യമാണ്