Thursday, 2 February 2023

പുതുവഴി വെട്ടുന്ന സാങ്കേതിക വിദ്യയും തളരുന്ന അച്ചടി വിദ്യയും

 ലേഖനം 

ലോകം സാങ്കേതികമായി ഏറെ മുന്നേറിക്കഴിഞ്ഞു. ഓരോ ഘട്ടത്തിലും വളർച്ചയുടെ വേഗതയും വര്ധിച്ചുകൊണ്ടിരിക്കുന്നു. 100 കൊല്ലംകൊണ്ട്  മുമ്പ് നടന്ന വളർച്ച, ഇന്ന് 10 കൊല്ലത്തിനുള്ളിൽ അതിനേക്കാളേറെ സംഭവിക്കുന്നു. ഇതിൽ നിന്നുകൊണ്ടാണ് നമുക്കുചുറ്റുമുള്ള മറ്റെല്ലാ കാര്യങ്ങളെയും വിലയിരുത്തേണ്ടത്. ശാസ്ത്രം ഏറ്റവും പുതിയ അന്വേഷണത്തിലാണ്, ഒരു പക്ഷെ പ്രപഞ്ചത്തെക്കുറിച്ചും ഗുരുത്വാകർഷണത്തെക്കുറിച്ചും നമ്മൾ ഇതുവരെ ചിന്തിക്കുന്നതിൽ നിന്നും പുതിയൊരു വഴി തുറന്നേക്കാം. അങ്ങനെ ഏറ്റവും പുതിയത് എന്ന രീതിയിൽ ലോകം മുന്നേറുമ്പോൾ നിലവിൽ നാം ഉപയോഗിച്ച പലതിനെയും എന്നെന്നേക്കുമായി നമ്മൾ ജീവിതത്തിൽ നിന്നും മാറ്റിനിർത്തേണ്ടിവന്നു, ഇനിയും പലതും മാറ്റിനിർത്തേണ്ടി വരും. അപ്പോൾ അച്ചടി മാധ്യമ യുഗം അവസാനിക്കുകയാണോ? എന്ന ചോദ്യം നമ്മെ ചുറ്റുന്നു. അച്ചടി എന്ന പേരുപോലും ആവശ്യമില്ലാത്ത തരാം ആ സാങ്കേതിക വിദ്യ മാറിക്കഴിഞ്ഞു അച്ചുവെച്ചു രൂപപെടുത്തിയെടുത്തിരുന്ന കാലത്ത് ഉണ്ടായ വാക്കാണ് അച്ചടി. കൽക്കരി കത്തിച്ചു ഓടിക്കുന്ന വണ്ടിക്ക് തീവണ്ടി എന്ന പേരിട്ടപോലെ ഇലക്ട്രിക് ട്രെയിൻ ആയിട്ടും മലയാളത്തിൽ ഇപ്പഴും അത് തീവണ്ടിയായി നിൽക്കുന്ന പോലെയുള്ള ഒരു വാക്ക് മാത്രമാണ് അച്ചടി എന്നത്. വാക്കാർത്ഥത്തിൽ അപ്പുറം ഗൃഹാതുരമായ ഒരടുപ്പം നമുക്കെല്ലാവർക്കും ഈ അച്ചടിയോടുണ്ട് അതുകൊണ്ടു തന്നെ അച്ചുകൂടം എന്നത് സാങ്കേതികമായി ഏറെ മാറി എങ്കിലും കുറച്ചുകാലം കൂടി ഈ ഗൃഹാതുതത്വ ഓർമ്മകളിലൂടെ നിലനിൽക്കും എന്നാൽ ഈ പുതിയ നൂറ്റാണ്ടിൽ ജനിച്ചവർക്ക് ആ ഗൃഹാതുരത ഉണ്ടാവാൻ ഇടയില്ല അവരെ സംബന്ധിച്ചു അച്ചുകൂടം എന്നത് കേട്ടുകേൾവി മാത്രമാണ്   പല പ്രസിദ്ധീകരണങ്ങളും ഓൺലൈനിലേക്ക് മാറിക്കഴിഞ്ഞു. പലരും പണിപ്പെട്ടാണ് അച്ചടിയിൽ തുടരുന്നത്. അച്ചടി മാധ്യമങ്ങൾ തന്നെ ഓൺലൈൻ മേഖലകളിൽ അവരവരുടെ ഇടം കണ്ടെത്തിക്കഴിഞ്ഞു. സ്വാഭാവികമായും അച്ചടി എന്നത് ഒരു ആന്റിക് പീസായി നിലനിന്നേക്കാം. സാങ്കേതിക വിദ്യ ഈ രീതിയിൽ  വളർച്ചയുണ്ടാകുമെന്നു അരനൂറ്റാണ്ട് മുമ്പ് നമുക്ക് തിരിച്ചറിയാനായില്ല.

അച്ചടി മാധ്യമങ്ങൾ മാത്രമല്ല നിലവിലെ ടെലിവിഷൻ അടക്കം പലതും ഭാവിയിൽ ഉണ്ടാകുമെന്നു ഉറപ്പില്ല രൂപമാറ്റം നേടിയ സാങ്കേതിക വിദ്യയെ സ്വീകരിക്കുക വഴി നമ്മളിൽ നിന്നും അകന്നേക്കാം. എന്തിനു പറയുന്നു സ്‌കൂൾ, കോളേജ് എന്നിവ ഒരു വലിയ കാമ്പസ് എന്ന സങ്കല്പം തന്നെ ഇല്ലാതായേക്കാം. പകരം ഓരോ വീട്ടിലും ഒരു ക്ലാസ്‌റൂം തുറക്കപെടാം. കേരളത്തിലെ വീട്ടിൽ ഇരുന്ന്  ഇഗ്ലണ്ടിലോ അമേരിക്കയിലോ പഠിക്കുന്ന വിദ്യാർഥികൾ ആയി നമ്മുടെ കുട്ടികൾ മാറി.  ആ കാലം  വന്നു കഴിഞ്ഞു. ഈ കൊറോണക്കാലം കാൽ നൂറ്റാണ്ടിനു ശേഷം വരേണ്ടിയിരുന്ന ഈ രീതിയെ പെട്ടെന്ന് നമ്മുടെ വീട്ടകത്തിൽ എത്തിച്ചു. ആഗോള സാമ്പത്തിക തകർച്ചയ്‌ക്ക് തൊട്ടുമുമ്പ്  2015 ലെ പ്രസിദ്ധമായ ദി ബിഗ് ഷോർട്ട് എന്ന സിനിമയുടെ അവസാനത്തിൽ ഉള്ള രംഗം ഉണ്ട്   ഒരു പാർട്ടിയിൽ  ബൂക്കി ബാങ്കർ സെൽഫികളുമൊക്കെയായി എല്ലാവരും നിൽക്കുന്നു -ശബ്ദത്തോടെ ആകെ  മിന്നിത്തിളങ്ങുന്നു ,   എല്ലാവരിലും ടിൻഡർ സ്റ്റിക്കുകൾ കത്തിക്കുന്നതിന്റെ ഉത്തേജനം. അവസാനം ചിത്രം മങ്ങുമ്പോൾ, അവശേഷിക്കുന്നത് ഹരുക്കി മുറകാമിയുടെ 1Q84 എന്ന നോവലിനെ ഓർമിപ്പിക്കുന്നു “എല്ലാവരും അവരുടെ ഹൃദയത്തിൽ അഗാധമായി, ലോകാവസാനം വരാൻ കാത്തിരിക്കുകയാണ്.” സിനിമയുടെ വിവരണത്തിന്റെ സൂചിപ്പിക്കുന്ന കാര്യങ്ങൾ എത്ര അടുത്താണ് നമുക്ക് അനുഭവഭേദ്യമായത്. അവസാനിക്കാറായോ എന്നൊരു ചിന്ത ഈ കൊറോണക്കാലം ഏവരിലും മുഴച്ചു നിന്നിരുന്നു.  


എന്നാൽ ഉടമസ്ഥവകാശം പോലും ഇല്ലാതാവാൻ സാധ്യത വരാനിരിക്കുന്ന കാലത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്.  ഓണർ ലെസ്സ് ലോകം സാധ്യമാകുമ്പോൾ നമ്മുടെയൊക്കെ ഉള്ളിൽ ഉറച്ചുപോയ പലതിനെയും മാറ്റിവെക്കാൻ നിർബന്ധിതമാകും. ഈ  സൂചനകൂടി തിരിച്ചറിയുമ്പോൾ അച്ചടിയുടെ ഭാവി അതായത് നിലവിൽ നാം വായിച്ചുവരുന്ന കടലാസ്സിൽ അടിച്ച പുസ്ടകങ്ങളെന്നത് ഇന്ന് നാം എഴുത്തോലയെ, താളിയോലയെ,  കാണുന്ന അതെ സമീപനത്തിലേക്ക് മാറിയേക്കാം. അത് ഇതിന്റെ കാര്യത്തിൽ മാത്രമായല്ല  എന്ന് സൂചിപ്പിക്കാനാണ് മേല്പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്തത്. പക്ഷെ നമ്മുടേതിനപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ചുള്ള സവിശേഷമായ
ഒരു കാഴ്ച നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നതും അതിനോട് മുഖംതിരിച്ചു നിന്നാൽ നാം പിന്നോട്ട് പോകുമെന്നതിനാലും വന്നുകൊണ്ടിരിക്കുന്ന സാങ്കേതിക മേന്മയെ പോസറ്റീവ് ആയി പ്രയോജനപ്പെടുത്താനുള്ള പരിശീലനം നാം സ്വയം നേടണം. 
 
ഓരോന്നിനും  വസന്തകാലവും പിന്നെ അതിൽ നിന്നും ആ തിളക്കം നഷ്ടപെടുന്ന കാലവും ഉണ്ടാകും. ഇന്ന് ഉപയോഗിക്കുന്ന പേന കണ്ടുപിടിക്കാത്ത കാലത്ത് നാരായം ഒരു മഹാ കണ്ടുപിടിത്തവും ഏറ്റവും പ്രായോഗികവും ആയിരുന്നു. എന്നാൽ ഇന്നത് മ്യൂസിയത്തിൽ മാത്രം കാണുന്ന ഒന്നായി മാറി. നാരായത്തിൽ നിന്നും പേനയിലേക്ക് എത്തിയപ്പോൾ കാലിഗ്രാഫി എന്ന ഒരു ശാഖാ കൂടി തുറക്കപ്പെട്ടു ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്ന പഴഞ്ചൊല്ല് നാം ഇടക്കിടക്ക് കൂടെ കൂട്ടുന്നത് ഇതൊക്കെ കൊണ്ടാകാം. നാരായം ഒരു ഉദാഹരണം മാത്രമാണ്. അങ്ങനെ  ഓരോന്നും എടുത്തു നോക്കാം. അതിന്റെ വസന്ത അകാലങ്ങൾ അസ്തമിക്കുമ്പോൾ അതിനേക്കൾ മികച്ച മറ്റൊന്ന് എല്ലാകാലത്തും ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ തന്നെ നിലവിലെ അച്ചടി മാധ്യമങ്ങൾ തളർച്ച നേരിടുമ്പോൾ തന്നെ അതെ കണ്ടന്റിൽ അതിനു രൂപമാറ്റം സംഭവിച്ചു നാം അറിഞ്ഞോ അറിയാതെയോ സ്വീകരിക്കപ്പെടുന്നുണ്ട്. അതിനാൽ  അച്ചടി മാഗസിനുകൾക്ക് ഇനിയൊരു വസന്തകാലം ഇനിയുണ്ടാകും എന്ന് തോന്നുന്നില്ല. ഇനി എത്ര കാലം അവയ്ക്ക് പിടിച്ചു നില്ക്കാൻ കഴിയും എന്നത് മാത്രമാണ് മുന്നിൽ ബാക്കി നിൽക്കുന്നത്. അപ്രതീക്ഷിതമായി വന്ന ഈ കൊറോണ കാലം ഈ ചോദ്യങ്ങൾക്ക് മുന്നിലെല്ലാം ഒരു കോമയിട്ടു നിർത്തിയിരിക്കുകയാണ്. ഒന്ന് സാമ്പത്തികമായി ഒരു തളർച്ച ലോകത്താകമാനം ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിച്ചു വേണം മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ. അപ്പോൾ സ്വാഭാവികമായും സാമ്പത്തിക അസമത്വം വർധിക്കും. ലഭ്യമാകുന്ന സാങ്കേതികവിദ്യ പണാധിപത്യത്തിന്റെ തോത് അനുസരിച്ചായിരിക്കും വ്യാപിക്കുക. മുഴുവൻ ഓൺലൈൻ ആവുന്ന ഒരു കാലം എത്രമേൽ ഗുണകരമാകും എന്നത് ആഗോള സാമ്പത്തിക തകർച്ചക്കും കോവിഡ് മഹാമാരിക്കാലത്തിനും ശേഷം ലോകത്തിന്റെ ഗതിവിഗതികൾ രാഷ്ട്രീയ മാറ്റങ്ങൾ ഓക്ക് അനുസരിച്ചാകും. യുവാൽ നോഹ ഹരാരിയുടെ  കൊറോണ വൈറസിന് ശേഷമുള്ള ലോകത്തെകുറിച്ചുള്ള അഭിപ്രായം പ്രസക്തമാണ്  "ഈ കൊടുങ്കാറ്റ് കടന്നുപോകും. എന്നാൽ ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ വരും വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" തുടർന്നദ്ദേഹം പറയുന്നു "മനുഷ്യരാശി ഇപ്പോൾ ആഗോള പ്രതിസന്ധി
നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് നാളുകളിൽ  ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ രൂപപ്പെടുത്തും." ഇവിടെയാണ് നമ്മുടെയൊക്ക നമ്മളെ നയിക്കുന്നവരുടെയും നിലപാടുകളുടെ പ്രാധാന്യം കിടക്കുന്നത്  ഏറ്റവും പുതിയ സാങ്കേതിക വിദ്യ വിരൽത്തുമ്പിൽ എത്തിപിടിക്കുന്നവരും ഇതൊക്കെ തൊടാൻ ആകാത്ത ദരിദ്രരും തമ്മിലുള്ള അന്തരവും വർധിക്കും. അപ്പോഴും കച്ചവട സാധ്യത കൂടുതൽ ഉള്ള ഓൺലൈൻ മേഖല കുടിലിലേക്കും കുടിയേറും. അങ്ങനെ കച്ചവടം നിലനിക്കുമെന്നതിനാൽ അച്ചടി വ്യവസായത്തെ അധികകാലം നമ്മുടെ കൂടെ ഉണ്ടാവാനിടയില്ല. അപ്പോൾ ഓൺലൈൻ വായന എഴുത്ത് ബാക്കി നില്കും പേന, കടലാസ് എന്നിവയൊക്കെ നിലവിലെ താളിയോല നാരായം എന്നിവയുടെ സ്ഥാനത്തേക്ക് ഇറങ്ങിയിരിക്കും 
മുഴുവൻ ഓൺലൈൻ ആവുന്ന ഒരു കാലം അത്ര ഗുണകരമാണോ എന്ന സംശയം ഏവരിലും കിളിർക്കുന്നുണ്ടാകാം അതിനു പ്രധാനകാരണം ഒരേ സമയം നാം സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ വശത്തെ സ്വീകരിച്ചുകൊണ്ട് അതിന്റെ ഗുണങ്ങളെ അനുഭവിച്ചു കൊണ്ട് പഴയതാണ് നല്ലത് എന്ന് പറഞ്ഞിരിക്കുന്നവരായി എന്നതാണ്.  എന്നാൽ തലമുറയുടെ മാറ്റം അവരിലെ സാങ്കേതിക ജ്ഞാനത്തിന്റെ വളർച്ചയും ഒക്കെ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. അറിവ് എന്നത് ആർക്കും എളുപ്പത്തിൽ നേടാവുന്ന ഒന്നായി മാറി. കാശപെട്ടു പഠിച്ചാലേ നന്നാവൂ എന്ന പഴയകാല സങ്കല്പങ്ങള് വിരാമമായി. കഷ്ടപ്പാടായിരുന്നു അന്ന് അങ്ങനെ ഒരു ആശയം നമ്മളിലൊക്കെ കടന്നു കൂടാൻ കാരണം. എന്നാൽ പുതുതലമുറ ഈ പറഞ്ഞ നൊസ്റ്റാൾജിയയിൽ അഭിരമിക്കില്ല. അതിനാൽ അവർക്ക് ആദ്യമേ ഗുണകരമായി മാറും. മെല്ലെമെല്ലെ പഴയവർക്കും.  ഓൺ ലൈൻ വായനയുടെ പരിമിതികൾ  എന്നത് വെറും സാങ്കേതികം മാത്രമാണ് നാളെ ഇന്നുള്ളതിനേക്കാൾ മികച്ച സ്ക്രീനും മറ്റും കണ്ടെത്തിയാൽ തീരുന്ന വളരെ സിംപിൾ ആയ പ്രശ്‌നം, വായനയുടെ ഗുണം എങ്ങനെ വായിക്കുന്നു എന്നതിലല്ല എന്ത് വായിക്കുന്നു എന്നതിലാണ്.  പിന്നെ പുസ്തകം മറിച്ചു തൊട്ടു വായിക്കുമ്പോൾ നാം ഇതുവരെ അനുഭവിച്ചു വന്ന ഒരു അനുഭൂതിയുണ്ട്. പക്ഷെ അത് 2000ത്തിനു ശേഷം ജനിച്ചവരിൽ അത്ര ബാധിക്കാൻ ഇടയില്ല.  ഓൺലൈൻ വായനയുടെ സാദ്ധ്യതകൾ വിപുലമാണ്. ഒന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കാൻ മുമ്പത്തേതിനാൽ കുറച്ചു സമയം മതി എന്നത് തന്നെ, എന്തും ഏതും ലഭിക്കാൻ പ്രയാസമില്ല എന്നത് മറ്റൊരു ഗുണം. ഗൂഗിൾ  ലെന്സ് പോലുള്ള സാങ്കേതിയ മേന്മ ലോകത്തെ ഏതു ഭാഷയും മറ്റൊരു ദ്വിഭാഷിയുടെ സഹായമില്ലാതെ തന്നെ തന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്തു വായിക്കാനും  ആവശ്യമെങ്കിൽ മാത്രം സൂക്ഷിക്കാനും പറ്റുന്ന അവസ്ഥ ഇന്നുണ്ട്.  ലാറ്റിൻ അമേരിക്കൻ നോവലോ ജാപ്പനീസ് പുസ്തകങ്ങളോ  വായിക്കാൻ മുമ്പ് അത് ഇംഗ്ലീഷിലാക്കി പിന്നെ മലയാളത്തിലേക്ക് മാറ്റണമായിരുന്നു. ഇന്നത് വേണ്ട. എല്ലാം നിമിഷങ്ങൾകൊണ്ട് കമ്പ്യൂട്ടർ ചെയ്യും.  നാം സംസാരിച്ചുകൊണ്ടിരിക്കുന്നത് വളരെ എളുപ്പത്തിൽ എഴുത്താക്കി മാറ്റമെന്നത്... ഇങ്ങനെ എത്രയോ ഗുണങ്ങൾ ഉണ്ട് താനും. 

Assam Related Website Address - Online e Magazine - UJUDEBUG


ഈ 'ഓൺലൈൻവല്ക്കരണം' എന്നത് അനിവാര്യമാണ്. പുറം തിരിഞ്ഞു നിന്നാൽ, നിന്നവർ താഴെപ്പോകും. അതിനാൽ സ്വീകരിച്ചേ പറ്റൂ. സ്വാഭാവികമായും അങ്ങനെ മാറ്റം സംഭവിക്കുമ്പോൾ ചില്ലറ നഷ്ടങ്ങളും സംഭവിക്കാം. പക്ഷെ ലഭ്യമാകുന്ന നേട്ടത്തിന് മുന്നിൽ അത് എത്രയോ കുറവാണു. അക്ഷരലോകത്ത് വിപ്ലവാത്മകമായ ഉണർവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും ലോകത്തിന്റെ ഏതു മൂലയിൽ പോയാലും എന്റെ മാതൃഭാഷയെ സാങ്കേതിക വിദ്യയുടെ മേന്മ കൊണ്ട് പഴയതിനേക്കാൾ കൂടി നിർത്താൻ സാധിക്കും എന്നത് തന്നെ. അത് ഭാഷക്ക് ഉണർവ്വ് പകരും. നമ്മുടെയൊക്കെ നൊസ്റ്റാൾജിയക്കും മീതെ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. പഴയ വാശികൾ വിട്ട് പുതിയ വാശികളിലേക്ക് നമ്മൾ അറിയാതെ തന്നെ രൂപാന്തരം ചെയ്യപ്പെടും.

കഥയുടെ ആൾകണ്ണാടി

 വായനാനുഭവം 



(ഡോ:വി.കെ അബ്ദുൾ അസീസിന്റെ  'ആൾകണ്ണാടി' എന്ന സമാഹാരത്തിലൂടെ.)

 തൃശൂരിലെ ഏറെ തിരക്കുള്ള സർജനാണ് ഡോ:വി.കെ അബ്ദുൾ അസീസ്. അദ്ദേഹം ഏറെ കാലത്തെ ജീവിതാനുഭവങ്ങളെ ആറ്റികുറുക്കി മികച്ച കഥകളാക്കിയതാണ് 'ആൾകണ്ണാടി' എന്ന സമാഹാരം. ഈ പുസ്തകം വായിക്കുമ്പോൾ അറിയാം തിരക്കേറിയ ഒരു ഡോക്ടർ ഒരു കൗതുകത്തിനു വേണ്ടി കുറിച്ചിട്ടതല്ല എന്ന്. പ്രശസ്ത എഴുത്തുകാരി സാറ ജോസഫാണ് അവതാരിക എഴുതിയത്.

സ്നേഹഖജാനകളുടെ കടൽ,  ബലൂണുകൾ പോലെ ആകാശത്തിലേക്കുയർന്ന്, നിലിച്ച ചെമ്പരത്തിപ്പൂവുകൾ, പുഴകളങ്ങനെ  പലമാതിരി, എരണ്ടകളുടെ വംശാവലി, മേജർ ഓപ്പറേഷൻ, മല്ലന്മാരുടെ ഭാഷ, മരണനന്തരം, വിപ്ലവത്തിന്റെ കാമുകൻ, കള്ളികൾ, ഹുകുമത്തെ ഇലാഹി. തുടങ്ങിയ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. തന്നിലേക്ക് തന്നെ തിരിച്ചുപിടിച്ച കണ്ണാടിയാണ് ഈ കഥകളെന്ന്  കഥാകൃത്ത് തന്നെ പറയുന്നു. ആളുകൾ നിറയുന്ന  സ്ഥലങ്ങളിലേക്ക് പടരുന്ന കാലത്തിലേക്ക് സഞ്ചരിക്കുന്ന കാഴ്ചകൾ അടയാളപ്പെടുത്തുന്ന കഥകളാണ് ഇതിലുള്ളത് അതുകൊണ്ട് തന്നേ 'ഞാൻ' തന്നെയാണ് മിക്ക കഥകളിലും കഥപറയുന്നതും. ചിലപ്പോൾ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നു, ചിലപ്പോൾ സമകാലിക ചിത്രങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പോയതിനെ ചൂണ്ടികാണിക്കുന്നു, പ്രാദേശിക ഭാഷയെ അതിന്റെ തനിമയുടെ പ്രയോജനപ്പെടുത്തുന്നു. ഒരോ വാക്കിനായും  നടത്തിയ അന്വേഷണങ്ങളുടെ ആഴം വാചകങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും. ചിലയിടങ്ങളിൽ മരങ്ങൾ സംസാരിക്കുന്നു. ചിലപ്പോൾ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും കഥകൾ പറയുന്നു ഇങ്ങനെ കഥാകൃത്ത് തെരെഞ്ഞെടുത്തിട്ടുള്ള കാലം ഭൂമിക, വിഷയം എല്ലാം പ്രാധാന്യമർഹിക്കുന്നു.

     അത്തരത്തിൽ ഇന്നും പ്രസക്തവും എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്ര സംഭവുമാണ്   'സ്നേഹഖജാനകളുടെ കടൽ' എന്ന കഥ,  ബഹുസ്വരവും, ബഹുസ്വരത പരസ്പരപൂരകവുമായിരിക്കുമ്പോഴാണ് ഒരു സമൂഹം ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം ജീവിക്കുക. ഒരിക്കൽ നമുക്കത് സാധ്യമായിരുന്നു എന്ന് സൂചിപ്പിക്കുന്ന കഥയാണ് “സ്നേഹഖജാനകളുടെ കടൽ. വർത്തമാനകാലത്ത് ഈ കഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷുകാർക്ക് നികുതി നൽകില്ല എന്ന സമരം നടത്തുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് എന്റെ ജന്മഭൂമിക്ക് പരദേശികളായ ബ്രിട്ടീഷുകാർക്ക് നികുതി നൽകില്ല എന്ന് അധികാരികളുടെ മുഖത്ത് നോക്കി പ്രഖ്യാപിച്ച   സ്വാതന്ത്ര്യസമര സേനയാനിയും വെളിയങ്കോട് ദേശത്തിന്റെ   ധീരദേശസ്നേഹി ഉമർ ഖാളിയാണ് കഥയിലെ മുഖ്യ കഥാപാത്രം.  ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ടിപ്പുസുൽത്താന്റെ പടയോട്ടത്തെ കുറിച്ചുള്ള വേറിട്ടൊരു കാഴ്ചപ്പാടാണ് ഈ കഥയുടെ മറ്റൊരു പ്രത്യേകത. വെളിയങ്കോട് എന്ന  ദേശത്തെ ഭാഷ, ഭൂമിശാസ്ത്രം, സാമൂഹിക ഘടന, വിവിധ മതസ്ഥർ തമ്മിലുള്ള ഐക്യവും  സ്നേഹവും,  മത സൗഹർദ്ദവുമൊക്കെ ചരിത്രസത്യങ്ങളായി കഥകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

"വെട്ടിത്തിളങ്ങുന്ന പഞ്ചാരമണലിൽ കാൽപ്പാദങ്ങളൂന്നി താമ വൈദ്യർ നിന്നു. ഉണങ്ങിച്ചുരുണ്ട പുകയിലക്കഷ്ണം വായിലേക്ക് തിരുകിവെച്ച്, കണ്ണടച്ച്, തലയുയർത്തി, പതിയ താളത്തിൽ ഒന്ന് ചവച്ചു. മലങ്കാട്ടിൽ നിന്നോ മറ്റോ കൊണ്ടുവന്ന പുകയിലച്ചൂര് തലയോട്ടിയിൽ ചെന്ന് ഉച്ചതെറ്റിയ ചൂടിനെ ഒന്നുകൂടി ഉലച്ചു. താമ വൈദ്യരുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പുമണികൾ ഇറ്റിവീണു." ഇങ്ങനെ കഥ തുടങ്ങുന്നു ആദ്യ പാരാഗ്രാഫിൽ തന്നേ ദേശത്തിന്റെ, ജനതയുടെ ചിത്രം വരച്ചു വെക്കുന്നു. കഥയുടെ പ്രധാന ഭാഗം ടിപ്പുവിന്റെ പടയോട്ടം താവളകുളത്തിൽ എത്തുന്ന ഭാഗമാണ്. കേട്ടുപതിഞ്ഞ ചരിത്രകഥയുടെ ബാക്കിപ്പത്രമല്ല അത്‌. ഒരുപക്ഷെ ആരും പറയാത്ത കാര്യം.

“സ്വർണ്ണവും സ്വത്തുമില്ലെങ്കിൽ ഇവിടെ പടച്ചോനുണ്ട്. പള്ളിയായാലും അമ്പലമായാലും ഖജാനയുണ്ടെങ്കിൽ ഞങ്ങളത് പൊളിക്കും. അവിടെ പടച്ചോനില്ല. ഇവിടെ ഞങ്ങളൊന്നും ചെയ്യില്ല. പോരേ ഉമർ ഖാളീസാഹീബ്?” സുൽത്താൻ ഖാളിയുടെ നേരെ നോക്കി." ഈ സംഭവം ചരിത്രത്തോട് ചേർത്ത് വായിക്കാം. ഉമർ ഖാളിയുടെ ജീവിതത്തിലൂടെ ടിപ്പുവിന്റെ പടയോട്ടത്തെ കൂടി കൊണ്ടുവന്നത്തോടെ ഈ കഥയുടെ പ്രസക്തി ഏറുകയാണ്.  

   ഈ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു  കഥയാണ്  'പുഴകളങ്ങനെ  പലമാതിരി'. അനുഭവത്തിന്റെ ആഴങ്ങളിൽ നിന്നും ആവാഹിച്ച കഥയിലെ ഭാഷ ലളിതവും സുന്ദരവുമാണ്. ചുറ്റുപാടുകളെ അവിടുത്തെ മനുഷ്യരെ പ്രകൃതിയെ എല്ലാം സൂക്ഷമമായി നിരീക്ഷിച്ചുമാണ്  കഥയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.

"പളുങ്കുജലത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ പുളഞ്ഞൊഴുകുന്ന മത്സ്യക്കുഞ്ഞുങ്ങൾ കാലിനു ചുറ്റും കൂടി. ചെറു കല്ലുകൾക്കിടയിൽ കാലൂന്നി മീനുകൾക്ക് സ്വയം തീറ്റയായി ഞാൻ നിന്നുകൊടുത്തു. “വെള്ളപ്പൊക്കം വന്നുപോയേപ്പിന്നെ മീനുകളൊക്കെ കുറഞ്ഞോ?" വെള്ളത്തിലേക്ക് ഇറങ്ങാൻ നിൽക്കുന്ന കമ്മപ്പയോട് ഞാൻ ചോദിച്ചു."

        ഇങ്ങനെയാണ് കഥ തുടങ്ങുന്നത്.  സൈലന്റ് വാലി സമരവും ആക്കാലത്തെ മെഡിക്കൽ വിദ്യാഭ്യാസവും എഴുപതുകളിലെ ശുബ്ധ യൗവനത്തിന്റെ ആവേശവും കഥയിലൂടെ വായിച്ചെടുക്കാം. ഒപ്പം കമ്മപ്പ എന്ന കൂട്ടുകാരനുമായുള്ള ആത്മബന്ധവും. അവരുടെ മെഡിക്കൽ പഠനകാലത്തെ അനുഭവവും, രാധ സിസ്റ്ററുടെ ജീവിതവും, പ്രസവത്തിൽ  അമ്മ നഷ്ടപെട്ട കുഞ്ഞിനെ എടുത്തു വളർത്തിയ അവരുടെ നന്മയും, എല്ലാം ചേർന്ന ജീവിതം പുഴപോലെ ഒഴുകികൊണ്ടിരിക്കുന്ന ഒന്നാണെന്നു പറയുമ്പോൾ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു ഏടായി കഥയെ വായിക്കാം. സൈലന്റ് വാലിയുടെ  പച്ചപ്പും സ്ഫടിക സമാനമായ ജലമൊഴുകുന്ന കുന്തിപ്പുഴയും, സൈലന്റ് വാലി സമരാവേശവും കഥയിൽ  വായിക്കാം.

       “അമലിന് രാധ സിസ്റ്ററുടെ അതേ ഛായയുണ്ടല്ലേ?” ഞാൻ ആ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു. കമ്മപ്പ കേട്ടുവോ എന്നറിയില്ല. കമ്മപ്പയും കരയിലേക്ക് കയറിയിരിക്കുന്നു. വെയിൽ മങ്ങി. മുകളിൽ നിന്നും ഊർന്നിറങ്ങുന്ന കുന്തിപ്പുഴ യിലേക്ക് ഞാൻ മുങ്ങി. നിറയെ പുഴക്കുഞ്ഞുങ്ങൾ ആ അടിത്തട്ടിൽ പുതുവഴി തേടിപ്പരക്കുകയാണ്. ഞാൻ പിന്നെയും ആഴങ്ങളിലേക്ക് ഇറങ്ങി. വക്കത്തെ ഉയർന്ന മരത്തിന്റെ വേരുകൾ പുഴയെത്തേടി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നത് ഞാൻ കണ്ടു. മരങ്ങളുടെ വേരുകൾപോലെ ആഴത്തിലേക്ക് ഊർന്നിറങ്ങി പ്പോകാൻ എനിക്ക് കൊതിയായിട്ടുവയ്യ! പഴങ്ങളിലെ ഓർമ്മകൾക്ക് കുന്തിപ്പുഴയോളം കരുത്തുണ്ടാവണം എന്നും, ആഴത്തിലെ തേഞ്ഞു കറുത്ത കല്ലുകളിലേക്ക് ഞാൻ കൈതൊടാനാഞ്ഞു... " ഇങ്ങനെയാണ് കഥ അവസാനിപ്പിക്കുന്നത് കഥയിൽ ഞാനായി കഥാകൃത്ത് ഡോ. അബ്ദുൾ അസീസ് നിറഞ്ഞു നില്കുന്നു. ഒപ്പം സഹപ്രവർത്തകരും മറ്റും കഥാപാത്രങ്ങാകുന്നു.

     ഈ കഥാ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് 'ഹുകൂമത്തെ ഇലാഹി'. വിവാദപരമായ ഒരു വിഷയത്തെയാണിവിടെ കഥയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഹോസ്റ്റൽ വാർഡനായി ചുമതലയേൽക്കുന്ന അസ്മയിലൂടെയാണ് കഥ പറയുന്നത്. യാഥാസ്ഥിക സമീപനങ്ങൾ അവസരത്തിനൊത്ത് നയങ്ങൾ മാറ്റികൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങൾ ഇങ്ങനെ കഥ ആത്യന്തികമായി സാമൂഹിക, മത  രാഷ്ട്രീയ വിമർശനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകളോട്, അതും നിർധാരരായവരോട് കാണിക്കുന്ന അനുകമ്പയോടെ പേരിലുള്ള അധികാരങ്ങൾ കഥയിൽ സമർത്ഥമായി അവതരിപ്പിക്കുന്നു 

''എനിക്കിപ്പോൾ കല്യാണാലോചനകൾ വരുന്നുണ്ട്. ടീച്ചറും ഭർത്താവും ഒന്നുരണ്ടുപേരെ കൊണ്ടുവന്നിരുന്നു.''

'നിനക്കെന്താ തോന്നുന്നത്?' അസ്മയുടെ ഏതു കാര്യത്തിലും അസ്മയുടേതായിരിക്കണം അവസാന വാക്ക് എന്ന് ഞാൻ അവളോട് എന്നും പറയാറുണ്ടായിരുന്നു.

''ഒരു പങ്കാളിയുള്ളത് നല്ലതല്ലേ സാറേ... എല്ലാം ഷെയർ ചെയ്യാൻ ഒരാളാവുമല്ലോ... പക്ഷെ, ഇത്...'' അസ്മ അർദ്ധോക്തിയിൽ നിർത്തി. ബാക്കി കേൾക്കാനായി ഞങ്ങൾ കാതോർത്ത് നിന്നു.

''ശരിയാവില്ല സാറേ... വയസ്സന്മാരാണ്. വേറെ ഭാര്യയുണ്ട്. അവർ കൊണ്ടുവരുന്നതെല്ലാം ഇതുപോലത്തെയാണ്. അവർ വഴി എനിക്കൊരു ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ, ഇവളെക്കൂടി...'' അസ്മ അനിയത്തിയുടെ തലയിലൂടെ കൈവിരലോടിച്ച് ഒരു അമ്മയുടെ മക്കളോടുള്ള കരുതലെന്നപോലെ നിന്നു."

      സ്ത്രീകൾ എന്നും വിവാഹ കമ്പോളത്തിലെ ചരക്ക് മാത്രമാണ് എന്ന തോന്നലുകൾ നിനലിൽക്കുന്ന സമൂഹത്തിനെ കഥ തുറന്നു കാട്ടുന്നു, മതങ്ങളുടെ പേരിൽ ഇത്തരം ഒട്ടേറെ സംഭവങ്ങൾ നടക്കുന്നു. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് പെൺകുട്ടികളെ അവരെക്കാൾ ഏറെ പ്രായവ്യത്യാസവും മറ്റൊരു വിവാഹം കഴിച്ചവരും കല്യാണം കഴിക്കുന്നത് സാധാരണമായ കാലം ആയിരുന്നു. പെൺകുട്ടികളുടെ ആഗ്രഹങ്ങൾക്കോ ആശകൾക്കോ അഭിപ്രായങ്ങൾക്കോ ഒരു വിലയും കല്പിച്ചിരുന്നില്ല. അത്തരം ഒരു ഇരയായിരുന്നു ഈ കഥയിലെ അസ്മ. അനാഥാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെയായിരുന്നു ജീവിതം രക്ഷിക്കാനെന്നപേരിൽ ഇത്തരത്തിൽ പലരും വിവാഹം കഴിക്കാറുള്ളത് ഇതിനോട് ചേർത്ത് വായിക്കാം.  അവസാനം അവരെ എങ്ങനെയെങ്കിലും ഇത്തരം വിവാഹങ്ങളിൽ ഉറപ്പിക്കാൻ ആരെങ്കിലുമൊക്കെ മുൻകൈ എടുക്കും.

"കോയമ്പത്തൂരിൽ നിന്നും വന്ന ഒരാലോചനയുടെ കാര്യം പറഞ്ഞാണ് പിന്നീട് അസ്മയെ ഞങ്ങൾ കാണുന്നത്.

''അവർ കൊണ്ടുവന്നതുതന്നെയാണ്. ബിസിനസുകാരനാണ്. ചാവക്കാട്ട് ഒരു ഭാര്യയുണ്ട്. സ്വരച്ചേർച്ചയിലല്ല എന്നാണ് ടീച്ചർ പറഞ്ഞത്. എന്തായാലും വയസ്സനല്ല. ഇതൊക്കെയേ എനിക്ക് പ്രതീക്ഷിക്കാൻ കഴിയൂ...''

അസ്മ അന്ന് ഏറെനേരമൊന്നും സംസാരിക്കാൻ നിൽക്കാതെ വേഗത്തിൽ മടങ്ങിയിരുന്നു. ഞാൻ അവളുടെ പോക്ക് ശ്രദ്ധിച്ച് നിന്നു." അസ്മയുടെ ഈ വാക്കുകളിൽ ആ നിസായാവസ്ഥ തിരിച്ചറിയാം. മത പരിവർത്തനം വലിയ തോതിൽ രാഷ്ട്രീയ ചർച്ചയാകുന്നു കാലത്ത് മതപരിവർത്തനം വിഷയമായ അനുഭവം പോലുള്ള കഥ തലകെട്ടുകൊണ്ട് ഏറെ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുള്ള കഥയാണ്  'ഹുകൂമത്തെ ഇലാഹി'

       കഥാകൃത്ത് ഒട്ടുമിക്ക കഥയിലും മത സൗഹാർദ്ദമെന്ന ആശയത്തെ ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.

        മന:പൂർവ്വം സാമുദായിക സ്പർദ്ധയുണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'അഭ്യസ്തവിദ്യരായ യുവാക്കളെ  അവതരിപ്പിക്കുന്ന "മല്ലന്മാരുടെ ഭാഷ' എന്ന കഥയിൽ പൊളിറ്റിക്കൽ റിലീജിയൻ കൃത്യമായി വരച്ചുകാട്ടുന്നു. സമകാലിക രാഷ്ട്രീയത്തെ നമുക്ക് ഇതിൽ കാണാം.  നമ്മുടെ നിരന്തരാനുഭവത്തിന്റെ പ്രതിരൂപങ്ങളായി നമ്മൾ ഈ കഥയിലൂടെ കണ്ടുമുട്ടുന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ചെറിയ അടിപിടിയിൽ മത സമുദായ ഇടപെടലുകൾ ആകുന്നതോടെയുണ്ടാകുന്ന അവസ്ഥയെയാണ് അസീസിലൂടെയും സഹദേവനിലൂടെയും വരച്ചുവെക്കുന്നത്.

“ഇവിടെയൊരു സാമുദായിക ധ്രുവീകരണം വരുന്നുണ്ട്. അസീസിനെ സപ്പോർട്ട് ചെയ്യാൻ കുറേ കാക്കാന്മാർ കൂടിയിട്ടുണ്ട്. മുഹമ്മദും അബ്ദുല്ലയും പിന്നെ നിങ്ങളുടെ ബാച്ചിലുള്ള ചിലരും സഹദേവൻ അങ്ങനെയല്ലെങ്കിലും സുഭാഷ് രാമുണ്ണിയുടെയും പുഷ്പന്റെയും സഹായം തേടിയിട്ടുണ്ട്. അവരൊക്കെ ഇടപെട്ടാ എന്താകും അവസ്ഥാന്ന് ഞാമ്പറയണ്ടല്ലാ... അങ്ങനെയാവരുത്." കഥയിലെ ഈ സംഭാഷണത്തിലൂടെ തന്നെ അക്കാലത്തെയും അതിനേക്കാലേറെ ഇക്കാലത്തെയും ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുകയാണ്. കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഈ ഉണങ്ങാത്ത മുറിവുകളിൽ പുരട്ടാൻ മരുന്നില്ല. മന്ത്രമേയുള്ളൂ. മനുഷ്യൻ നന്നായാൽ മതിയെന്ന മന്ത്രം " കൂടുതൽ പറയേണ്ടതില്ലല്ലോ. 

     മരങ്ങളോട് സംസാരിക്കാമോ? മരങ്ങൾക്ക് മനസുണ്ടോ? എന്നൊക്കെയുള്ള അന്വേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കൻ പ്രകൃതി ശാസ്ത്രജ്ഞൻ ലൂഥർ ബെർബ് ബാംഗ് 'സസ്യങ്ങൾക്ക് മനസുണ്ടോ' എന്ന  വിഷയത്തിൽ പഠനങ്ങളും നടത്തി കുറെ തെളിവുകളും നിരത്തിയിട്ടുണ്ട്. കൂടാതെ പീറ്റർ വോലെബെന്റെ 'വൃക്ഷങ്ങളുടെ രഹസ്യജീവിതം' എന്ന  പ്രശസ്തമായ പുസ്തകവും ഉണ്ട്. ഇതൊക്കെ ഇവിടെ സൂചിപ്പിച്ചത് സസ്യങ്ങളും പച്ചപ്പും ചികിത്സയുമൊക്കെ ചേർന്ന 'മേജർ ഓപ്പറേഷൻ' എന്ന കഥയെ കുറിച്ചു പറയാനാണ്. ശാസ്ത്രീയ ചികിത്സയും ഒപ്പം മനുഷ്യന്റെ ആത്മവിശ്വാസവും ശരീരത്തെ  രോഗത്തിന്റെ വ്യാപനത്തിൽ നിന്നും മോചിപ്പിക്കാനുള്ള   സാദ്ധ്യതകളെ ഉപയോഗിച്ച  മനഃശാസ്ത്രപരമായ ഒരു സമീപനം ഈ കഥയിൽ കാണാം. കേണൽ അബ്ദുൾ സത്താറിന്റെ പട്ടള ജീവിതത്തിനിടയിൽ ശരീരത്തിൽ വന്ന കാൻസർ  മരണമുഖത്തേക്ക് നയിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിക്കണം എന്ന  ദൃഢനിശ്ചയത്താൽ  അത്ഭുതകരമായി  ജീവിതത്തിലേക്ക് അദ്ദേഹം  തിരിച്ചുവരുന്ന മനോഹരമായ കഥയാണ് 'മേജർ ഓപ്പറേഷൻ'. മരങ്ങൾ നട്ട് സമാധാനം കണ്ടെത്തിയ ഒരാളായി മാറുന്നു കേണൽ അബ്ദുൽ സത്താർ. മാത്രമല്ല രോഗിയും ഡോക്ടറും തമ്മിലുള്ള മാനസിക ഐക്യത്തിന്റെ പ്രാധാന്യം ഈ കഥയിൽ  സമർത്ഥമായി  അവതരിപ്പിക്കാൻ കഥാകൃത്തിന് ആയിട്ടുണ്ട്. കഥയിലെ ഡോക്ടറും കഥാകൃത്ത് ഡോക്ടറും ഒരാളായി മാറുന്നു എന്നും, അനുഭവത്തിന്റെ വലിയ പിന്തുണ കഥയിൽ ഉണ്ട് എന്നും മനസിലാക്കാം. പിറന്നാൾ മരം നടുന്ന ഒരു പരിസ്ഥിതി പ്രവർത്തകനെ കേണൽ പരിചയപ്പെടുന്നതിലൂടെയാണ് തന്റെ ജീവിതത്തിൽ പച്ചപ്പിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നത്. പിതാവ് വെച്ച മരങ്ങൾ ദയാദാക്ഷിണ്യമില്ലാതെ മുറിച്ചു മാറ്റിയ കുറ്റബോധം തന്നിൽ ഉണ്ടാകുന്നതും ഈ പരിസ്ഥിതി പ്രവർത്തകന്റെ സ്വാധീനമാണ്. കേണലിന്റെ അത്ഭുതകരമായ  മാറ്റത്തെ കുറിച്ച് ഡോക്ടർ തന്നോട് തന്നെ ചോദിക്കുന്നുണ്ട്.

"എല്ലാവർക്കും ജീവിക്കാൻ ഓരോ പ്രതീക്ഷകളുണ്ടാവും. കേണലിനെ ചേർത്തുനിർത്തിയ ആ പ്രതീക്ഷയെന്താണ്? ഒരാളാണോ? ചിലപ്പോൾ അതായിരിക്കാം, അല്ലായിരിക്കാം!! എന്തായാലും കേണലിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തോ ഉണ്ട്"

      ഒരു രോഗി ഡോക്ടറെ സ്വാധീനിക്കുന്ന അപൂർവതയും കഥയിൽ കാണാം. സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യങ്ങളിൽ ഒന്നായ ഡോക്ടർ ഫീൽഡിന്റെ മഹത്വവും നമുക്കിതിൽ വായിച്ചെടുക്കാം. രോഗിയെ മനസിലാക്കുക, അവർക്കായി സമയം ചെലവഴിക്കുക, അവരെ ശ്രദ്ധയോടെ കേൾക്കുക, ഇതൊക്കെ കഥയിലെ ഡോക്ടർ ഭംഗിയായി നിർവഹിക്കുന്നു. കേണലിന്റെ  ആത്മവിശ്വാസം കഥയിൽ പലയിടത്തും പറയുന്നുണ്ട്. "ഞാൻ പറഞ്ഞില്ലേ, എനിക്കാ മറിക്കാൻ ഇപ്പോൾ സമയമില്ലെന്ന്. എനിക്കിവിടെ, ഈ മരങ്ങളെല്ലാം പൂത്ത് കായ്ച്ച് നിൽക്കുന്നത് കാണണം. ഞാൻ മരിച്ചാൽ പിന്നെ ഇവർക്കാരുമില്ലാതാകും. എനിക്കുറപ്പുണ്ടായിരുന്നു ഞാനിവയൊക്കെ കായ്ച്ചു കഴിഞ്ഞാലേ മരിക്കൂ എന്ന്" കേണലിന്റെ ഈ ആത്മവിശ്വാസം നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒ.ഹെൻറിയുടെ പ്രശസ്തമായ  'ദി ലാസ്റ്റ് ലീഫ്' എന്ന കഥയെയാണ്. രോഗികളുടെ ആത്മവിശ്വാസം വധിപ്പിക്കാൻ ജീവിതത്തിലേക്ക് തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന, പാരിസ്ഥിതിക ചിന്തകൾക്ക് ഊന്നൽ നൽകുന്ന  മികച്ച മോട്ടിവേറ്റഡ് കഥകളിൽ ഒന്നാണ് 'മേജർ ഓപ്പറേഷൻ' 

         അന്ധവിശ്വാസപരമായ ചികിത്സയെ  കടുത്ത രീതിയിൽ വിമർശിക്കുന്ന മരണാനന്തരം, എണ്ണമറ്റ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച പൂന്തോപ്പുള്ള 'നീലിച്ച ചെമ്പരത്തി പൂക്കൾ', വ്യത്യസ്‌തമായ ആഖ്യാനമായ 'എരണ്ടകളുടെ വംശാവലി' തുടങ്ങി പ്രകൃതിയും, മനുഷ്യരും, ശാസ്ത്രവും അന്ധവിശ്വാസവും, പ്രണയവും പ്രണയനഷ്ടവും, വിപ്ലവവും, അധികാരവും, ചരിത്രവും എല്ലാം അടങ്ങിയ കുറച്ചു കഥകൾ. 'ഞാൻ' തന്നെ കഥാപാത്രമായി കഥകൾ പറഞ്ഞു തന്റെ സഹപ്രവർത്തകരും സഹപാഠികളും ദേശക്കാരുമൊക്കെ തന്നെ പല കഥാപാത്രങ്ങളായി വരുന്ന കഥകളുടെ സമാഹാരമാണ് ഡോ: വികെ അബ്ദുൾ അസീസ് എഴുതിയ ആൾകണ്ണാടി എന്ന സമാഹാരം. കഥകൾ  തന്നെ കണ്ണാടിയാകുന്ന സമാഹാരം.

-----------------------------

January 2023

കണ്ണാടി വെബ്മാഗസിനിൽ പ്രസിഹീകരിച്ചത്, വെബ്സൈറ് ലിങ്ക്  👇🏻


 

പച്ചയായ ജീവിതത്തിലേക്ക് തുറന്നു വെച്ച കഥകൾ

വായനാനുഭവം

(എം. പ്രാശാന്തിന്റ 'മൂന്നു ബീഡി ദൂരം' എന്ന കഥാസമാഹാരത്തിലൂടെ)


യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്. മൂന്നു ബീഡി ദൂരം എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാ രംഗത്ത്  തന്റെതായ ഒരിടം കണ്ടെത്തിയ കഥാകൃത്താണ് പ്രശാന്ത്.

"അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിന്റെയും അനുഭൂതിയുടെയും ആനന്ദത്തിന്റെയും ലോകത്തേക്കു പ്രവേശിക്കാനാവും എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത് ടാഗോറിന്റെ വരിയാണ്. അറിവിനപ്പുറത്തുള്ള സൗന്ദര്യാന്വേഷണമാണത്. 'പുല്ലാണ് പുസ്തകജ്ഞാനം പുലരിതൻ പുല്ലാങ്കുഴൽ വിളി വന്നു പുണരവേ' എന്ന് ഇടപ്പള്ളി, വാക്കുകൾക്കതീതമായ അനുഭവമായി അതു മാറുന്നു. പാതി ഉപേക്ഷിക്കപ്പെട്ട സ്വപ്നവും മുഴുമിപ്പിക്കാനാവാത്ത ചിത്രവും അവശേഷിപ്പിക്കുന്ന സൗന്ദര്യമുണ്ട്. സൗന്ദര്യത്തിലേക്കുള്ള യാത്രയാണ് സർഗ്ഗാത്മകത ആ യാത്രയുടെ ഒപ്പംചേരുന്ന ഒരുപിടി കഥകളുടെ സമാഹാരമാണ് എം പ്രശാന്തിന്റെ മൂന്ന് ബീഡി ദൂരം". ഈ  സമാഹാരത്തിന് ടിപി വേണുഗോപാലൻ എഴുതിയ അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റവും അനുയോജ്യമായ കുറിപ്പ്.

ആനകളി, വേട്ട, മൂന്നു ബീഡിദൂരം, ഡബിൾ ബാരൽ, കോപ്പ അമേരിക്ക, വെള്ളത്താൻ, ആംഫീബിയൻസ്, കുരിശ്, ഒന്നായ നിന്നെയിഹ, കങ്കാണി, തഞ്ചാവൂരിലെ ശില്പങ്ങൾ, കുടമാറ്റം തുടങ്ങിയ 12 കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ആഖ്യാനത്തിലും തെരഞ്ഞെടുത്ത വിഷയത്തിലും അത്യന്തം വ്യത്യസ്ത പുലർത്തി പുതിയ കാല മലയാള കഥകളുടെ അടയാളമാകാൻ പ്രശാന്ത് ശ്രമിക്കുന്നുണ്ട്, ആക്കാര്യത്തിൽ കഥാകൃത്ത് വിജയിക്കുന്നുമുണ്ട്.

 ആനകളി കഥ മലയോര മേഖലകളിലെ ജീവിതത്തിൽ നിന്നും   ആനവേട്ടക്കാരന്റെ ചിത്രം വരക്കുന്നതിലൂടെ സമകാലിക മലയോര  രാഷ്ട്രീയത്തെ കൂടി നമുക്കിന്ന് ചേർത്ത് വായിക്കാൻ ആകുന്നുണ്ട്. പ്രകൃതിക്കോ  മനുഷ്യനോ പ്രാധാന്യം എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, കാടിന്റെ വിസ്തൃതി കൂടുന്നു വനത്തിൽ മൃഗങ്ങൾ കൂടുന്നു എന്ന ആകുലത പേറി മുറവിളി കൂടുമ്പോൾ കാട് കയ്യേറി നാടാക്കി മാറ്റിയ  പീലാത്തോസിലൂടെയാണ് അയാളുടെ ആനവേട്ടയിലൂടെയാണ്. അതിലൂടെ  തന്നെയുള്ള അന്ത്യവുമാണ് ആനകളി എന്ന കഥ. അഖ്യാനത്തിന്റെ ഭംഗിയും ഒപ്പം കഥക്കായി രൂപപ്പെടുത്തിയ ഭാഷയും വായനയുടെ ആകാംഷ വർധിപ്പിക്കുന്നുണ്ട്.  

"'മ'യും 'ങ്ങിയും ചേർന്ന് പഴയ പാട്ടുകാരുടെ ഒരു ടോണാണ് അയാൾക്ക്. അതു മനസ്സിലാക്കിയപാടെ ബുദ്ധിമതിയായ ത്രേസ്യ നേരം വെളുത്തിട്ടേ ഉള്ളുവെന്നും ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഓർത്തു. യാഥാസ്ഥിതികത വന്ന് കർമ്മത്തെ ഉണർത്തുമ്പോൾ കാല്പനികത ഒഴിഞ്ഞുപോയേ പറ്റു എന്ന മട്ടിൽ ത്രേസ്യ അടുക്കളയിലേക്കു നടന്നു.

കണ്ണുകളിൽ നിന്നും വെളിച്ചം ഇറങ്ങിപ്പോയപ്പോൾ പിലാത്തോസ് അവളിൽ നിന്നും കണ്ണെടുത്തു. സായിപ്പ് അപ്പന്റെ അപ്പൻ അന്തോണിക്ക് മാർഗ്ഗം കൂടിയതിന്റെ പേരിൽ സമ്മാനിച്ച തോക്കിലേക്ക് മൂന്ന് ഉണ്ട ടോർച്ചിലേക്ക് ബാറ്ററിയിടുന്ന ലാഘ വത്തിൽ ഇട്ട് ചായം പിടിച്ച വിരലുകൾകൊണ്ട് മൃദുവായൊന്ന് തലോടി കുറച്ചുനേരം ജനലിലൂടെ പുറത്തേക്കു നോക്കി ധ്യാനം പോലെ നിന്നു അയാൾ." പീലാത്തോസിന്റെ ചിത്രം രസകരമായമാണ് വരച്ചിരിക്കുന്നത്. കാട്  കയ്യേറി നാടാക്കി താമസിക്കുന്ന പീലാത്തോസിന് പാരമ്പരാഗതമായി കിട്ടിയ ജോലിയോ നാട്ടിലിറങ്ങുന്ന ആനകളെ തളക്കലും. പീലാത്തോസിലൂടെ മലയോര കർഷകരിലേക്കും അവരുടെ ജീവിതത്തിലേക്കും കാടിന്റെ പ്രധാന്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്ന ഈ കഥ സമകാലിക യാഥാർഥ്യങ്ങളിലൂടെ കൂടി സഞ്ചരിക്കുന്നു. 

സമാഹാരത്തിലെ മറ്റൊരു മികച്ച കഥയാണ് 'ഡബിൾ ബാരൽ' ഇവിടെയും കാട് തന്നെയാണ് പശ്ചാത്തലം,
 വേട്ടയാണ് വിഷയം എങ്കിലും വേട്ടയാടുന്നത് മൃഗങ്ങളെയല്ല പെണ്ണിനെയാണ്. വർക്കിച്ചായാന്റെ ഡബിൾ ബാരൽ തോക്ക് ചൂണ്ടുന്നിടത്ത് പെടുന്ന മൃഗങ്ങളും പെണ്ണും പിന്നെ വേട്ടയാടപ്പെട്ട ഇരയാണ്. ആണധികാരം ചവിട്ടി മെതിച്ച   പെണ്ണിന്റെ പക്ഷത്താണ്  ഈ കഥ. കുറഞ്ഞ വാക്കുകളിൽ കുറിച്ചിട്ട ചില പറച്ചിലുകൾക്കിടയിൽ ആൺകോയ്മയെ തുറന്നു കാട്ടുന്നു. "ആണുങ്ങളൊക്കെ റേഡിയോ ആന്നോ? അവരുടെ ഹൃദയവും തലയുമൊക്കെ ട്രാൻസിസ്റ്റർ കൊണ്ട് ഒണ്ടാക്കിയതാണോ? അറിയാൻ മേലന്റെ കർത്താവേ!
 അല്ലേൽ പാട്ടിന്റെ സമയമായാൽ പിന്നിൽ വന്ന് അനുരാഗിണിയെന്നു കുറുക്കി മൂളാനും വാർത്ത വായിക്കുന്ന പോലെ കലപില കൂട്ടാനും രാത്രി കുഞ്ഞുറങ്ങിക്കഴിഞ്ഞാൽ റെസ്റ്റിലിങ് കൂട്ട് സ്നേഹമറ്റ് ഉഴുതുമറിക്കാനും സ്റ്റേഷൻ നഷ്ടപ്പെട്ട പോലെ കൂർക്കം വലിക്കാനും ഈ ആണുങ്ങൾക്കെങ്ങനെ ഇത്ര കൃത്യമായി കഴിയുന്നു" ജോസിനെ കുറിച്ചുള്ള റോസിയുടെ ഈ പറച്ചിലിൽ തന്നെ പലതും തുറന്നു വെക്കുന്നു. റോസിയെ വേട്ടയാടുന്ന വർക്കിച്ചായൻ നമുക്കിടയിൽ കൂടെ നടന്ന് സ്വന്തം സുഹൃത്തിനെ ചതിക്കുന്നവരുടെ പ്രതീകമാണ്. കാടിന്റെ നാടുവിലുള്ള ബംഗ്ലാവും ഇരുട്ട് നിറച്ച കാടും വേട്ടമനസുള്ള വർക്കിച്ചായനും ഡബിൾ ബാരൽ എന്ന പേരും ചേർന്നു നിൽക്കുന്നു. കാട്ടിൽ ഗൈഡായി വരുന്ന ആദിവാസി മരുതയ്ക്കും വർക്കിച്ചായന്റെ രീതികൾ ഇഷ്ടപ്പെടുന്നില്ല. കാട്ടുപന്നിക്കു നേരെ തോക്ക് ചൂണ്ടി കുതിക്കുമ്പോൾ മരുത്   പിറകെ ഓടി പറയുന്നുണ്ട്. 
"കെടയ്ക്കലെ സാർ, അത്‌ കാട്ടിൽ പിറന്തവൾ" പെൺ പന്നിയാണ് എന്നറിഞ്ഞിപ്പോൾ അയാൾക്ക് ആവേശം കൂടി.
"ഓഹോ പെണ്ണാന്നോ ആ പന്നി! അപ്പൊ വെയ്ക്കാതെങ്ങനാടാ മരുതേ വെടി" വർക്കിച്ചന്റെ ഇത്തരത്തിലുള്ള  ദ്വയാർത്ഥമുള്ള പറച്ചിലുകൾ പലവട്ടം കഥയിൽ റോസിയും സൂചിപ്പിക്കുന്നുണ്ട്. പെണ്ണിന് നേരെയുള്ള ആൺകോയ്മയുടെ ആക്രമണത്തിന്റെ നേർചിത്രം കൂടിയാണീ കഥ. 
   
മണ്ണ് വെള്ളം പ്രകൃതി മനുഷ്യന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നും ഇവയെല്ലാം പണത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവരിൽ എല്ലാം ചരക്ക് മാത്രമാണ് എന്നും ധ്വനിപിക്കുന്ന വ്യത്യസ്തവും എക്കാലത്തും പ്രസക്തവുമായ കഥയാണ് 'വെള്ളത്താൻ' മോനായിയുടെയും കുഞ്ഞാനാമ്മയുടെയും പറമ്പിൽ കണ്ണുപോലെ രണ്ടു കിണർ കുഴിച്ചിട്ടും വെള്ളം കാണാതെയായപ്പോൾ നാട്ടുകാർ ആ മണ്ണിനെ മച്ചിമണ്ണെന്നു വിളിച്ചത് പ്രസവിക്കാത്ത പെണ്ണിനോട് ഉപമിച്ചാണ്, എല്ലാ അന്ധവിശ്വാസംങ്ങളും ശാസ്ത്രീയ രീതികളും പരീക്ഷിച്ചിട്ടും പറമ്പിൽ വെള്ളം കണ്ടെത്താനായില്ല, വെള്ളമില്ല എന്നതിനാൽ പറമ്പിനു വില കിട്ടില്ല എന്ന മോനായിയുടെ തോന്നലുകൾ ശരിയാകുന്ന തരത്തിൽ എല്ലാ വിദ്യകളും പരാജയപ്പെട്ട് വെള്ളമില്ലാ മണ്ണായി പറമ്പ് പരന്നു കിടന്നു. മണ്ണ് വെള്ളം പ്രകൃതി എന്നൊക്കെ പറയാനും എഴുതാനും പേടിക്കേണ്ട കാലമാണ്. വെള്ളത്താൻ തരുന്ന മുന്നറിയിപ്പ് ചെറുതല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ ഇടമായ ഭൂമി  ഒരു ചരക്ക് മാത്രമല്ല എന്ന ഓർമപ്പെടുത്തലുകളാണ് കഥ.

സമാഹാരത്തിന്റെ ശീർഷകം  വെന്ത ഓർമ്മകളിലടെ കഥ പറഞ്ഞ   'മൂന്നു ബീഡി ദൂരം' എന്ന കഥയാണ്. ഉള്ള് വെന്തു നീറുന്ന മനുഷ്യരെ നമുക്ക് ചുറ്റും കാണാം "എത്ര ഉരച്ചാലും വടിച്ചാലും വെന്ത മനുഷ്യരുടെ നാറ്റം പോവില്ല. സ്പ്രേയടിച്ചാൽക്കൂടി  അരമണിക്കൂറിനുള്ളിൽ പൊന്തിവരും വെന്ത ഓർമ്മകൾ" ദൃസാക്ഷികളിലൂടെ ജീവിതം ആധിയോടെ അങ്ങനെ നിലനിൽക്കും  ഈ കഥയുടെ ആഖ്യാനരീതിയും വ്യത്യസ്തമാണ്. അയാൾ പലകുറി അവളോട്‌ ചോദിച്ച ചോദ്യം പ്രസക്തമാണ് 'ജീവിതത്തിന്റെ ഈ വാട നിനക്ക് സഹിക്കാനാകുമോ" എന്നാണ്. ചിതയുടെ മാറ്റം കാലത്തിന്റെ മാറ്റമാണ് എന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. "ഇനി അധികനാളൊന്നും ഉണ്ടാവില്ല ഈ വിറകോണ്ടുള്ള അഭ്യാസം. കറന്റിന്റെ സാധനം എത്തിക്കഴിഞ്ഞു. സ്വിച്ചിട്ടാൽ തീർന്നു. എല്ലുപൊട്ടി ഞരങ്ങുന്നശബ്ദം പുറത്തേക്കു കേട്ടാൽ ഭാഗ്യം!' ഇങ്ങനെ വെന്ത ഓർമ്മകൾ പൊന്തിവരുന്ന കഥയാണ് മൂന്നു ബീഡി ദൂരം. 

തോറ്റ പടയാളികൾക്കൊപ്പവും ആരെങ്കിലുമൊക്കെ വേണ്ടേ അതിനാൽ ഞാൻ തോറ്റവർക്കൊപ്പമാണ്. എന്ന് സുഗതകുമാരിടീച്ചർ മുമ്പ്  പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ തോറ്റെന്നു ഉറപ്പായ ടീമിന്റെ ക്യാപ്റ്റന്റെ കഥ പറയുന്ന 'കോപ്പ അമേരിക്ക''. മണ്ണിൽ നിന്ന് തുടങ്ങണം ആകാശത്തിലേക്കുള്ള യാത്രകൾ എന്നു ഓർമ്മ പ്പെടുത്തുന്ന  ആംഫീബിയൻസ് തുടങ്ങി  മണ്ണും,  പെണ്ണും, അശണരും അരികുവത്കരിക്കപ്പെട്ടവരും, ആണധികാര അഹങ്കാരം തുറന്നു കാണിക്കുന്നവരുമൊക്കെ ഓരോ കഥാപാത്രങ്ങളായി  വന്നു പോകുമ്പോൾ മലയാളി ജീവിതതിന്റെ കാഴ്ചകൾ മികച്ച അഖ്യാനത്തിലൂടെ, അതിനനുസരിച്ച ഭാഷയിലൂടെ മികച്ച കഥകളായി മാറുന്നു. 
====================
February 2023
 
മലയാള നാട് വെബ്സൈറ്റ് page. ലിങ്ക് ഇതാ 👇🏻

  https://malayalanatu.com/archives/15214 https://malayalanatu.com/archives/15214   
എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ read more https://malayalanatu.com/archives/15214
എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ read more https://malayalanatu.com/archives/15214
പച്ചയായ ജീവിതത്തിലേക്ക് തുറന്നു വെച്ച കഥകൾ ഫൈസൽ ബാവ Published: അവസാനം അപ്ഡേറ്റ് ചെയ്തത്. എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്. “മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് . “അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത് ടാഗോറിന്റെ വരിയാണ്. അറിവിനപ്പുറത്തുള്ള സൗന്ദര്യാന്വേഷണമാണത്. ‘പുല്ലാണ് പുസ്തകജ്ഞാനം പുലരിതൻ പുല്ലാങ്കുഴൽ വിളി വന്നു പുണരവേ’ എന്ന് ഇടപ്പള്ളി, വാക്കുകൾക്കതീതമായ അനുഭവമായി അതു മാറുന്നു. പാതി ഉപേക്ഷിക്കപ്പെട്ട സ്വപ്നവും മുഴുമിപ്പിക്കാനാവാത്ത ചിത്രവും അവശേഷിപ്പിക്കുന്ന സൗന്ദര്യമുണ്ട്. സൗന്ദര്യത്തിലേക്കുള്ള യാത്രയാണ് സർഗ്ഗാത്മകത ആ യാത്രയുടെ ഒപ്പംചേരുന്ന ഒരുപിടി കഥകളുടെ സമാഹാരമാണ് എം പ്രശാന്തിൻറെ മൂന്ന് ബീഡി ദൂരം”. ഈ സമാഹാരത്തിന് ടിപി വേണുഗോപാലൻ എഴുതിയ അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റവും അനുയോജ്യമായ കുറിപ്പ്. ആനകളി, വേട്ട, മൂന്നു ബീഡിദൂരം, ഡബിൾ ബാരൽ, കോപ്പ അമേരിക്ക, വെള്ളത്താൻ, ആംഫീബിയൻസ്, കുരിശ്, ഒന്നായ നിന്നെയിഹ, കങ്കാണി, തഞ്ചാവൂരിലെ ശില്പങ്ങൾ, കുടമാറ്റം തുടങ്ങിയ 12 കഥകളാണ് സമാഹാരത്തിൽ ഉള്ളത്. ആഖ്യാനത്തിലും തിരഞ്ഞെടുത്ത വിഷയങ്ങളിലും അത്യന്തം വ്യത്യസ്തത പുലർത്തുക വഴി രചനകൾ പുതിയകാല മലയാള കഥകളുടെ അടയാളമാകാൻ പ്രശാന്ത് ശ്രമിക്കുന്നുണ്ട്,ആ കാര്യത്തിൽ വിജയിക്കുന്നുമുണ്ട്. ” ആനകളി” എന്ന കഥയിൽ മലയോര മേഖലകളിലെ ജീവിതപശ്ചാത്തലത്തിൽ ആനവേട്ടക്കാരന്റെ ചിത്രീകരണത്തിൽ നിന്ന് സമകാലിക മലയോര രാഷ്ട്രീയത്തെ കൂടി നമുക്ക് ചേർത്ത് വായിച്ചെടുക്കാൻ ആകുന്നുണ്ട്. പ്രകൃതിക്കോ മനുഷ്യനോ പ്രാധാന്യം എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, കാടിന്റെ വിസ്തൃതി കൂടുന്നുഎന്നും അവിടെ മൃഗങ്ങൾ കൂടുന്നുഎന്നും ആകുലത പേറി മുറവിളി കൂടുമ്പോൾ കാട് കയ്യേറി നാടാക്കി മാറ്റിയ പീലാത്തോസിലൂടെയും, അയാളുടെ ആനവേട്ടയിലൂടെയുമാണ് കഥ പുരോഗമിക്കുന്നത് .അതിൽ തന്നെയാണ് അന്ത്യവും . ആഖ്യാനത്തിന്റെ ഭംഗിയും ഒപ്പം കഥക്കായി രൂപപ്പെടുത്തിയ ഭാഷയും വായനക്കാരിൽ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. “മ യും ങ്ങി യും ചേർന്ന് പഴയ പാട്ടുകാരുടെ ഒരു ടോണാണ് അയാൾക്ക്. അതു മനസ്സിലാക്കിയപാടെ ബുദ്ധിമതിയായ ത്രേസ്യ നേരം വെളുത്തിട്ടേ ഉള്ളുവെന്നും ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഓർത്തു. യാഥാസ്ഥിതികത വന്ന് കർമ്മത്തെ ഉണർത്തുമ്പോൾ കാല്പനികത ഒഴിഞ്ഞുപോയേ പറ്റു എന്ന മട്ടിൽ ത്രേസ്യ അടുക്കളയിലേക്കു നടന്നു.കണ്ണുകളിൽ നിന്നും വെളിച്ചം ഇറങ്ങിപ്പോയപ്പോൾ പിലാത്തോസ് അവളിൽ നിന്നും കണ്ണെടുത്തു. സായിപ്പ് അപ്പന്റെ അപ്പൻ അന്തോണിക്ക് മാർഗ്ഗം കൂടിയതിന്റെ പേരിൽ സമ്മാനിച്ച തോക്കിലേക്ക് മൂന്ന് ഉണ്ട, ടോർച്ചിലേക്ക് ബാറ്ററിയിടുന്ന ലാഘവത്തിൽ ഇട്ട് ചായം പിടിച്ച വിരലുകൾകൊണ്ട് മൃദുവായൊന്ന് തലോടി കുറച്ചുനേരം ജനലിലൂടെ പുറത്തേക്കു നോക്കി ധ്യാനം പോലെ നിന്നു അയാൾ.” പീലാത്തോസിന്റെ ചിത്രം ഇങ്ങനെ രസകരമായമാണ് വരച്ചിരിക്കുന്നത്. കാട് കയ്യേറി നാടാക്കി താമസിക്കുന്ന പീലാത്തോസിന് പാരമ്പരാഗതമായി കിട്ടിയ ജോലി നാട്ടിലിറങ്ങുന്ന ആനകളെ തളക്കൽ.പീലാത്തോസിലൂടെ മലയോര കർഷകരിലേക്കും അവരുടെ ജീവിതത്തിലേക്കും കാടിന്റെ പ്രധാന്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്ന ഈ കഥ സമകാലിക യാഥാർഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. സമാഹാരത്തിലെ മറ്റൊരു മികച്ച കഥയാണ് ‘ഡബിൾ ബാരൽ’ ഇവിടെയും കാട് തന്നെയാണ് പശ്ചാത്തലം, വേട്ടയാണ് വിഷയം എങ്കിലും വേട്ടയാടുന്നത് മൃഗങ്ങളെയല്ല പെണ്ണിനെയാണ്. വർക്കിച്ചായാന്റെ ഡബിൾ ബാരൽ തോക്ക് ചൂണ്ടുന്നിടത്ത് പെടുന്ന മൃഗങ്ങളും പെണ്ണും ഇരകളാണ്. ആണധികാരം ചവിട്ടി മെതിച്ച പെണ്ണിന്റെ പക്ഷത്താണ് ഈ കഥ നിലയുറപ്പിക്കുന്നത് . കുറഞ്ഞ വാക്കുകളിൽ കുറിച്ചിട്ട ചില പറച്ചിലുകൾക്കിടയിൽ ആൺകോയ്മയെ തുറന്നു കാട്ടുന്നു. “ആണുങ്ങളൊക്കെ റേഡിയോ ആന്നോ? അവരുടെ ഹൃദയവും തലയുമൊക്കെ ട്രാൻസിസ്റ്റർ കൊണ്ട് ഒണ്ടാക്കിയതാണോ? അറിയാൻ മേലന്റെ കർത്താവേ! അല്ലേൽ പാട്ടിന്റെ സമയമായാൽ പിന്നിൽ വന്ന് അനുരാഗിണിയെന്നു കുറുക്കി മൂളാനും വാർത്ത വായിക്കുന്ന പോലെ കലപില കൂട്ടാനും രാത്രി കുഞ്ഞുറങ്ങിക്കഴിഞ്ഞാൽ റെസ്സിലിങ് കൂട്ട് സ്നേഹമറ്റ് ഉഴുതുമറിക്കാനും സ്റ്റേഷൻ നഷ്ടപ്പെട്ട പോലെ കൂർക്കം വലിക്കാനും ഈ ആണുങ്ങൾക്കെങ്ങനെ ഇത്ര കൃത്യമായി കഴിയുന്നു” ജോസിനെ കുറിച്ചുള്ള റോസിയുടെ ഈ പറച്ചിൽ തന്നെ പലതും തുറന്നു വെക്കുന്നു. റോസിയെ വേട്ടയാടുന്ന വർക്കിച്ചായൻ, കൂടെനടന്ന് സ്വന്തം സുഹൃത്തിനെ ചതിക്കുന്നവരുടെ പ്രതീകമാണ്.ഇരുട്ട് നിറച്ച കാടും കാടിന്റെ നടുവിലുള്ള ബംഗ്ലാവും വേട്ടമനസ്സുള്ള വർക്കിച്ചായനും ഡബിൾ ബാരൽ എന്ന പേരും ചേർന്നു നിൽക്കുന്നു. കാട്ടിൽ ഗൈഡായി വരുന്ന ആദിവാസി മരുതയ്ക്കും വർക്കിച്ചായന്റെ രീതികൾ ഇഷ്ടപ്പെടുന്നില്ല. കാട്ടുപന്നിക്കു നേരെ തോക്ക് ചൂണ്ടി കുതിക്കുമ്പോൾ മരുത പിറകെ ഓടി പറയുന്നുണ്ട് “കെടയ്ക്കലെ സാർ, അത്‌ കാട്ടിൽ പിറന്തവൾ” പെൺ പന്നിയാണ് എന്നറിഞ്ഞപ്പോൾ അയാൾക്ക് ആവേശം കൂടി. “ഓഹോ പെണ്ണാന്നോ ആ പന്നി! അപ്പൊ വെയ്ക്കാതെങ്ങനാടാ മരുതേ വെടി” വർക്കിച്ചന്റെ ഇത്തരത്തിലുള്ള ദ്വയാർത്ഥമുള്ള പ്രയോഗങ്ങൾ പലവട്ടം കഥയിൽ റോസിയും സൂചിപ്പിക്കുന്നുണ്ട് . പെണ്ണിന് നേരെയുള്ള ആൺകോയ്മയുടെ ആക്രമണത്തിന്റെ നേർചിത്രം കൂടിയാണീ കഥ. മണ്ണ്, വെള്ളം, പ്രകൃതി എന്നിവ മനുഷ്യന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നും ഇവയെല്ലാം പണത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവർക്ക് ചരക്ക് മാത്രമാണ് എന്നും ധ്വനിപ്പിക്കുന്ന വ്യത്യസ്തവും എക്കാലത്തും പ്രസക്തവുമായ കഥയാണ് ‘വെള്ളത്താൻ’ മോനായിയുടെയും കുഞ്ഞന്നാമ്മയുടെയും പറമ്പിൽ കണ്ണുപോലെ രണ്ടു കിണർ കുഴിച്ചിട്ടും വെള്ളം കാണാതെയായപ്പോൾ നാട്ടുകാർ ആ മണ്ണിനെ മച്ചിമണ്ണെന്നു വിളിച്ചു പ്രസവിക്കാത്ത പെണ്ണിനോട് ഉപമിച്ചു. എല്ലാ അന്ധവിശ്വാസങ്ങളും ശാസ്ത്രീയ രീതികളും പരീക്ഷിച്ചിട്ടും പറമ്പിൽ വെള്ളം കണ്ടെത്താനായില്ല.വെള്ളമില്ല എന്നതിനാൽ പറമ്പിനു വില കിട്ടില്ല എന്ന മോനായിയുടെ തോന്നലുകൾ ശരിയാകുന്ന തരത്തിൽ എല്ലാ വിദ്യകളും പരാജയപ്പെട്ട് വെള്ളമില്ലാമണ്ണായി പറമ്പ് പരന്നു കിടന്നു. മണ്ണ് വെള്ളം പ്രകൃതി എന്നൊക്കെ പറയാനും എഴുതാനും പേടിക്കേണ്ട കാലമാണ്. വെള്ളത്താൻ തരുന്ന മുന്നറിയിപ്പ് ചെറുതല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ ഇടമായ ഭൂമി ഒരു ചരക്ക് മാത്രമല്ല എന്ന ഓർമപ്പെടുത്തലാണ് കഥ. സമാഹാരത്തിന്റെ ശീർഷകം,വെന്ത ഓർമ്മകളിലൂടെ പറഞ്ഞ ‘മൂന്നു ബീഡി ദൂരം’ എന്ന കഥയുടേതാണ്.നമുക്ക് ചുറ്റും കാണുന്ന ഉള്ള് വെന്തു നീറുന്ന മനുഷ്യരുടെ കഥ “എത്ര ഉരച്ചാലും വടിച്ചാലും വെന്ത മനുഷ്യരുടെ നാറ്റം പോവില്ല. സ്പ്രേയടിച്ചാൽക്കൂടി അരമണിക്കൂറിനുള്ളിൽ പൊന്തിവരും വെന്ത ഓർമ്മകൾ.ദൃക് സാക്ഷികളിലൂടെ ജീവിതം ആധിയോടെ അങ്ങനെ നിലനിൽക്കും ” ഈ കഥയുടെ ആഖ്യാനരീതിയും വ്യത്യസ്തമാണ്. ഇതിലെ നായകൻ പലകുറി തന്റെ കൂടെയുള്ളവളോട് ചോദിച്ച ചോദ്യം പ്രസക്തമാണ്. ജീവിതത്തിന്റെ ഈ വാട നിനക്ക് സഹിക്കാനാകുമോ” . ചിതയുടെ മാറ്റം കാലത്തിന്റെ മാറ്റമാണ് എന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. “ഇനി അധികനാളൊന്നും ഉണ്ടാവില്ല ഈ വിറകോണ്ടുള്ള അഭ്യാസം. കറന്റിന്റെ സാധനം എത്തിക്കഴിഞ്ഞു. സ്വിച്ചിട്ടാൽ തീർന്നു. എല്ലുപൊട്ടി ഞരങ്ങുന്ന ശബ്ദം പുറത്തേക്കു കേട്ടാൽ ഭാഗ്യം!’ ഇങ്ങനെ വേവിൻറെ നിനവുകൾ പൊന്തിവരുന്ന കഥയാണ് മൂന്നു ബീഡി ദൂരം ‘തോറ്റ പടയാളികൾക്കൊപ്പവും ആരെങ്കിലുമൊക്കെ വേണ്ടേ അതിനാൽ ഞാൻ തോറ്റവർക്കൊപ്പമാണ്’ എന്ന് സുഗതകുമാരിടീച്ചർ മുമ്പ് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ തോറ്റെന്നു ഉറപ്പായ ടീമിന്റെ ക്യാപ്റ്റന്റെ കഥ പറയുന്നു “കോപ്പ അമേരിക്ക”. മണ്ണിൽ നിന്ന് തുടങ്ങണം ആകാശത്തിലേക്കുള്ള യാത്രകൾ എന്ന് ഓർമ്മപ്പെടുത്തുന്ന ” ആംഫിബിയൻസ്” തുടങ്ങി മണ്ണും, പെണ്ണും, അശണരും അരികുവത്കരിക്കപ്പെട്ടവരും, ആണധികാര അഹങ്കാരം തുറന്നുകാണിക്കുന്നവരുമൊക്കെ ഓരോ കഥാപാത്രങ്ങളായി വന്നു പോകുമ്പോൾ മലയാളി ജീവിതത്തിൻറെ കാഴ്ചകൾ മികച്ച ആഖ്യാനത്തിലൂടെ , അതിനനുസരിച്ച ഭാഷയിലൂടെ മികച്ച കഥകളായി മാറുന്നു കവർ : വിത്സൺ ശാരദാ ആനന്ദ് read more https://malayalanatu.com/archives/15214
വായന പച്ചയായ ജീവിതത്തിലേക്ക് തുറന്നു വെച്ച കഥകൾ ഫൈസൽ ബാവ Published: അവസാനം അപ്ഡേറ്റ് ചെയ്തത്. എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്. “മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് . “അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത് ടാഗോറിന്റെ വരിയാണ്. അറിവിനപ്പുറത്തുള്ള സൗന്ദര്യാന്വേഷണമാണത്. ‘പുല്ലാണ് പുസ്തകജ്ഞാനം പുലരിതൻ പുല്ലാങ്കുഴൽ വിളി വന്നു പുണരവേ’ എന്ന് ഇടപ്പള്ളി, വാക്കുകൾക്കതീതമായ അനുഭവമായി അതു മാറുന്നു. പാതി ഉപേക്ഷിക്കപ്പെട്ട സ്വപ്നവും മുഴുമിപ്പിക്കാനാവാത്ത ചിത്രവും അവശേഷിപ്പിക്കുന്ന സൗന്ദര്യമുണ്ട്. സൗന്ദര്യത്തിലേക്കുള്ള യാത്രയാണ് സർഗ്ഗാത്മകത ആ യാത്രയുടെ ഒപ്പംചേരുന്ന ഒരുപിടി കഥകളുടെ സമാഹാരമാണ് എം പ്രശാന്തിൻറെ മൂന്ന് ബീഡി ദൂരം”. ഈ സമാഹാരത്തിന് ടിപി വേണുഗോപാലൻ എഴുതിയ അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റവും അനുയോജ്യമായ കുറിപ്പ്. ആനകളി, വേട്ട, മൂന്നു ബീഡിദൂരം, ഡബിൾ ബാരൽ, കോപ്പ അമേരിക്ക, വെള്ളത്താൻ, ആംഫീബിയൻസ്, കുരിശ്, ഒന്നായ നിന്നെയിഹ, കങ്കാണി, തഞ്ചാവൂരിലെ ശില്പങ്ങൾ, കുടമാറ്റം തുടങ്ങിയ 12 കഥകളാണ് സമാഹാരത്തിൽ ഉള്ളത്. ആഖ്യാനത്തിലും തിരഞ്ഞെടുത്ത വിഷയങ്ങളിലും അത്യന്തം വ്യത്യസ്തത പുലർത്തുക വഴി രചനകൾ പുതിയകാല മലയാള കഥകളുടെ അടയാളമാകാൻ പ്രശാന്ത് ശ്രമിക്കുന്നുണ്ട്,ആ കാര്യത്തിൽ വിജയിക്കുന്നുമുണ്ട്. ” ആനകളി” എന്ന കഥയിൽ മലയോര മേഖലകളിലെ ജീവിതപശ്ചാത്തലത്തിൽ ആനവേട്ടക്കാരന്റെ ചിത്രീകരണത്തിൽ നിന്ന് സമകാലിക മലയോര രാഷ്ട്രീയത്തെ കൂടി നമുക്ക് ചേർത്ത് വായിച്ചെടുക്കാൻ ആകുന്നുണ്ട്. പ്രകൃതിക്കോ മനുഷ്യനോ പ്രാധാന്യം എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, കാടിന്റെ വിസ്തൃതി കൂടുന്നുഎന്നും അവിടെ മൃഗങ്ങൾ കൂടുന്നുഎന്നും ആകുലത പേറി മുറവിളി കൂടുമ്പോൾ കാട് കയ്യേറി നാടാക്കി മാറ്റിയ പീലാത്തോസിലൂടെയും, അയാളുടെ ആനവേട്ടയിലൂടെയുമാണ് കഥ പുരോഗമിക്കുന്നത് .അതിൽ തന്നെയാണ് അന്ത്യവും . ആഖ്യാനത്തിന്റെ ഭംഗിയും ഒപ്പം കഥക്കായി രൂപപ്പെടുത്തിയ ഭാഷയും വായനക്കാരിൽ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. “മ യും ങ്ങി യും ചേർന്ന് പഴയ പാട്ടുകാരുടെ ഒരു ടോണാണ് അയാൾക്ക്. അതു മനസ്സിലാക്കിയപാടെ ബുദ്ധിമതിയായ ത്രേസ്യ നേരം വെളുത്തിട്ടേ ഉള്ളുവെന്നും ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഓർത്തു. യാഥാസ്ഥിതികത വന്ന് കർമ്മത്തെ ഉണർത്തുമ്പോൾ കാല്പനികത ഒഴിഞ്ഞുപോയേ പറ്റു എന്ന മട്ടിൽ ത്രേസ്യ അടുക്കളയിലേക്കു നടന്നു.കണ്ണുകളിൽ നിന്നും വെളിച്ചം ഇറങ്ങിപ്പോയപ്പോൾ പിലാത്തോസ് അവളിൽ നിന്നും കണ്ണെടുത്തു. സായിപ്പ് അപ്പന്റെ അപ്പൻ അന്തോണിക്ക് മാർഗ്ഗം കൂടിയതിന്റെ പേരിൽ സമ്മാനിച്ച തോക്കിലേക്ക് മൂന്ന് ഉണ്ട, ടോർച്ചിലേക്ക് ബാറ്ററിയിടുന്ന ലാഘവത്തിൽ ഇട്ട് ചായം പിടിച്ച വിരലുകൾകൊണ്ട് മൃദുവായൊന്ന് തലോടി കുറച്ചുനേരം ജനലിലൂടെ പുറത്തേക്കു നോക്കി ധ്യാനം പോലെ നിന്നു അയാൾ.” പീലാത്തോസിന്റെ ചിത്രം ഇങ്ങനെ രസകരമായമാണ് വരച്ചിരിക്കുന്നത്. കാട് കയ്യേറി നാടാക്കി താമസിക്കുന്ന പീലാത്തോസിന് പാരമ്പരാഗതമായി കിട്ടിയ ജോലി നാട്ടിലിറങ്ങുന്ന ആനകളെ തളക്കൽ.പീലാത്തോസിലൂടെ മലയോര കർഷകരിലേക്കും അവരുടെ ജീവിതത്തിലേക്കും കാടിന്റെ പ്രധാന്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്ന ഈ കഥ സമകാലിക യാഥാർഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. സമാഹാരത്തിലെ മറ്റൊരു മികച്ച കഥയാണ് ‘ഡബിൾ ബാരൽ’ ഇവിടെയും കാട് തന്നെയാണ് പശ്ചാത്തലം, വേട്ടയാണ് വിഷയം എങ്കിലും വേട്ടയാടുന്നത് മൃഗങ്ങളെയല്ല പെണ്ണിനെയാണ്. വർക്കിച്ചായാന്റെ ഡബിൾ ബാരൽ തോക്ക് ചൂണ്ടുന്നിടത്ത് പെടുന്ന മൃഗങ്ങളും പെണ്ണും ഇരകളാണ്. ആണധികാരം ചവിട്ടി മെതിച്ച പെണ്ണിന്റെ പക്ഷത്താണ് ഈ കഥ നിലയുറപ്പിക്കുന്നത് . കുറഞ്ഞ വാക്കുകളിൽ കുറിച്ചിട്ട ചില പറച്ചിലുകൾക്കിടയിൽ ആൺകോയ്മയെ തുറന്നു കാട്ടുന്നു. “ആണുങ്ങളൊക്കെ റേഡിയോ ആന്നോ? അവരുടെ ഹൃദയവും തലയുമൊക്കെ ട്രാൻസിസ്റ്റർ കൊണ്ട് ഒണ്ടാക്കിയതാണോ? അറിയാൻ മേലന്റെ കർത്താവേ! അല്ലേൽ പാട്ടിന്റെ സമയമായാൽ പിന്നിൽ വന്ന് അനുരാഗിണിയെന്നു കുറുക്കി മൂളാനും വാർത്ത വായിക്കുന്ന പോലെ കലപില കൂട്ടാനും രാത്രി കുഞ്ഞുറങ്ങിക്കഴിഞ്ഞാൽ റെസ്സിലിങ് കൂട്ട് സ്നേഹമറ്റ് ഉഴുതുമറിക്കാനും സ്റ്റേഷൻ നഷ്ടപ്പെട്ട പോലെ കൂർക്കം വലിക്കാനും ഈ ആണുങ്ങൾക്കെങ്ങനെ ഇത്ര കൃത്യമായി കഴിയുന്നു” ജോസിനെ കുറിച്ചുള്ള റോസിയുടെ ഈ പറച്ചിൽ തന്നെ പലതും തുറന്നു വെക്കുന്നു. റോസിയെ വേട്ടയാടുന്ന വർക്കിച്ചായൻ, കൂടെനടന്ന് സ്വന്തം സുഹൃത്തിനെ ചതിക്കുന്നവരുടെ പ്രതീകമാണ്.ഇരുട്ട് നിറച്ച കാടും കാടിന്റെ നടുവിലുള്ള ബംഗ്ലാവും വേട്ടമനസ്സുള്ള വർക്കിച്ചായനും ഡബിൾ ബാരൽ എന്ന പേരും ചേർന്നു നിൽക്കുന്നു. കാട്ടിൽ ഗൈഡായി വരുന്ന ആദിവാസി മരുതയ്ക്കും വർക്കിച്ചായന്റെ രീതികൾ ഇഷ്ടപ്പെടുന്നില്ല. കാട്ടുപന്നിക്കു നേരെ തോക്ക് ചൂണ്ടി കുതിക്കുമ്പോൾ മരുത പിറകെ ഓടി പറയുന്നുണ്ട് “കെടയ്ക്കലെ സാർ, അത്‌ കാട്ടിൽ പിറന്തവൾ” പെൺ പന്നിയാണ് എന്നറിഞ്ഞപ്പോൾ അയാൾക്ക് ആവേശം കൂടി. “ഓഹോ പെണ്ണാന്നോ ആ പന്നി! അപ്പൊ വെയ്ക്കാതെങ്ങനാടാ മരുതേ വെടി” വർക്കിച്ചന്റെ ഇത്തരത്തിലുള്ള ദ്വയാർത്ഥമുള്ള പ്രയോഗങ്ങൾ പലവട്ടം കഥയിൽ റോസിയും സൂചിപ്പിക്കുന്നുണ്ട് . പെണ്ണിന് നേരെയുള്ള ആൺകോയ്മയുടെ ആക്രമണത്തിന്റെ നേർചിത്രം കൂടിയാണീ കഥ. മണ്ണ്, വെള്ളം, പ്രകൃതി എന്നിവ മനുഷ്യന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നും ഇവയെല്ലാം പണത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവർക്ക് ചരക്ക് മാത്രമാണ് എന്നും ധ്വനിപ്പിക്കുന്ന വ്യത്യസ്തവും എക്കാലത്തും പ്രസക്തവുമായ കഥയാണ് ‘വെള്ളത്താൻ’ മോനായിയുടെയും കുഞ്ഞന്നാമ്മയുടെയും പറമ്പിൽ കണ്ണുപോലെ രണ്ടു കിണർ കുഴിച്ചിട്ടും വെള്ളം കാണാതെയായപ്പോൾ നാട്ടുകാർ ആ മണ്ണിനെ മച്ചിമണ്ണെന്നു വിളിച്ചു പ്രസവിക്കാത്ത പെണ്ണിനോട് ഉപമിച്ചു. എല്ലാ അന്ധവിശ്വാസങ്ങളും ശാസ്ത്രീയ രീതികളും പരീക്ഷിച്ചിട്ടും പറമ്പിൽ വെള്ളം കണ്ടെത്താനായില്ല.വെള്ളമില്ല എന്നതിനാൽ പറമ്പിനു വില കിട്ടില്ല എന്ന മോനായിയുടെ തോന്നലുകൾ ശരിയാകുന്ന തരത്തിൽ എല്ലാ വിദ്യകളും പരാജയപ്പെട്ട് വെള്ളമില്ലാമണ്ണായി പറമ്പ് പരന്നു കിടന്നു. മണ്ണ് വെള്ളം പ്രകൃതി എന്നൊക്കെ പറയാനും എഴുതാനും പേടിക്കേണ്ട കാലമാണ്. വെള്ളത്താൻ തരുന്ന മുന്നറിയിപ്പ് ചെറുതല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ ഇടമായ ഭൂമി ഒരു ചരക്ക് മാത്രമല്ല എന്ന ഓർമപ്പെടുത്തലാണ് കഥ. സമാഹാരത്തിന്റെ ശീർഷകം,വെന്ത ഓർമ്മകളിലൂടെ പറഞ്ഞ ‘മൂന്നു ബീഡി ദൂരം’ എന്ന കഥയുടേതാണ്.നമുക്ക് ചുറ്റും കാണുന്ന ഉള്ള് വെന്തു നീറുന്ന മനുഷ്യരുടെ കഥ “എത്ര ഉരച്ചാലും വടിച്ചാലും വെന്ത മനുഷ്യരുടെ നാറ്റം പോവില്ല. സ്പ്രേയടിച്ചാൽക്കൂടി അരമണിക്കൂറിനുള്ളിൽ പൊന്തിവരും വെന്ത ഓർമ്മകൾ.ദൃക് സാക്ഷികളിലൂടെ ജീവിതം ആധിയോടെ അങ്ങനെ നിലനിൽക്കും ” ഈ കഥയുടെ ആഖ്യാനരീതിയും വ്യത്യസ്തമാണ്. ഇതിലെ നായകൻ പലകുറി തന്റെ കൂടെയുള്ളവളോട് ചോദിച്ച ചോദ്യം പ്രസക്തമാണ്. ജീവിതത്തിന്റെ ഈ വാട നിനക്ക് സഹിക്കാനാകുമോ” . ചിതയുടെ മാറ്റം കാലത്തിന്റെ മാറ്റമാണ് എന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. “ഇനി അധികനാളൊന്നും ഉണ്ടാവില്ല ഈ വിറകോണ്ടുള്ള അഭ്യാസം. കറന്റിന്റെ സാധനം എത്തിക്കഴിഞ്ഞു. സ്വിച്ചിട്ടാൽ തീർന്നു. എല്ലുപൊട്ടി ഞരങ്ങുന്ന ശബ്ദം പുറത്തേക്കു കേട്ടാൽ ഭാഗ്യം!’ ഇങ്ങനെ വേവിൻറെ നിനവുകൾ പൊന്തിവരുന്ന കഥയാണ് മൂന്നു ബീഡി ദൂരം ‘തോറ്റ പടയാളികൾക്കൊപ്പവും ആരെങ്കിലുമൊക്കെ വേണ്ടേ അതിനാൽ ഞാൻ തോറ്റവർക്കൊപ്പമാണ്’ എന്ന് സുഗതകുമാരിടീച്ചർ മുമ്പ് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ തോറ്റെന്നു ഉറപ്പായ ടീമിന്റെ ക്യാപ്റ്റന്റെ കഥ പറയുന്നു “കോപ്പ അമേരിക്ക”. മണ്ണിൽ നിന്ന് തുടങ്ങണം ആകാശത്തിലേക്കുള്ള യാത്രകൾ എന്ന് ഓർമ്മപ്പെടുത്തുന്ന ” ആംഫിബിയൻസ്” തുടങ്ങി മണ്ണും, പെണ്ണും, അശണരും അരികുവത്കരിക്കപ്പെട്ടവരും, ആണധികാര അഹങ്കാരം തുറന്നുകാണിക്കുന്നവരുമൊക്കെ ഓരോ കഥാപാത്രങ്ങളായി വന്നു പോകുമ്പോൾ മലയാളി ജീവിതത്തിൻറെ കാഴ്ചകൾ മികച്ച ആഖ്യാനത്തിലൂടെ , അതിനനുസരിച്ച ഭാഷയിലൂടെ മികച്ച കഥകളായി മാറുന്നു കവർ : വിത്സൺ ശാരദാ ആനന്ദ് read more https://malayalanatu.com/archives/15214

പ്രകൃതി, മനുഷ്യൻ, പ്രണയം എഴുതാനാവാത്ത വാക്കുകളാകുന്ന കാലം

 

ജീവിതത്തിന്റെ, നാം പരിചരിക്കുന്ന ചുറ്റുപാടുകളിലെ ഏറ്റവും സൂക്ഷ്മമായ പൊട്ടിലും പൊടിയിലും തൊട്ടുകൊണ്ട് ജീവിതം എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് കവി. നോവ്, സ്നേഹം, പ്രണയം, നിസ്സഹായത, വാത്സല്യം, പ്രതിഷേധം എന്നുവേണ്ട ഏറ്റവും സൂക്ഷ്മമായ ആത്മഭാവങ്ങളെ നേരിട്ട് തൊടുന്ന രചനാ ശൈലിയുടെ സത്യസന്ധതയാണ് വീരാൻകുട്ടിയുടെ കവിതകളുടെ ആത്മാവ്.


പച്ചമണ്ണിന്റെ ഗന്ധവും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവും, പ്രകൃതിയുടെ താളവും അങ്ങനെ ഏതനുഭവവും കാവ്യാനുഭവമാക്കാമെന്ന് തെളിയിച്ച കവിയാണ് വീരാൻകുട്ടി. ഏതു ഭാരമില്ലായ്മയെയും ചുമലിലേറ്റാൻ തന്റെ കവിതകൾ  സന്നദ്ധം. ഏതിടവും കവിതയുടെ ഇടമാക്കി മാറ്റും. ഉണ്മയുടെ ഉൾമുഴക്കങ്ങളാക്കി, ഒഴുകി ഒഴുകിയൊഴുകി മോഹം തീരാത്ത ഒരു പുഴയായ്, വളർന്നു ആകാശം തൊടാൻ വെമ്പുന്ന മരമായ്  ഓരോ കവിതയും, അങ്ങനെ കാതലുള്ള കവിതകൾ വിരിയുന്നു. ചില കവിതകളിൽ ആവിഷ്കാരം അനുഭവമാക്കുന്നു. ഇങ്ങനെ ചെറു ചിന്തകളിലൂടെ വലിയ ലോകം സൃഷ്ടിക്കുന്നതാണ് അങ്ങനെ ഒരത്ഭുതമായി ഉത്തരാധുനിക മലയാള സാഹിത്യത്തിലെശ്രദ്ധേയരായ കവികളിൽ ഒരാളായ വീരാൻകുട്ടി തന്റെ സർഗ്ഗസപര്യ തുടരുന്നു.

മലയാള കാവ്യലോകത്തെ തന്റെ ഭാവനകൊണ്ട് സമ്പന്നമാക്കിയ വിരാന്‍കുട്ടിമാഷിനെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ വായിക്കുന്നവർക്കിടയിൽ വേണ്ടിവരില്ല. എന്തെഴുതിയാലും കറങ്ങിത്തിരിഞ്ഞ് പ്രകൃതിയിലേക്കും , മനുഷ്യനിലേക്കും, പ്രണയത്തിലേക്കുമെത്തുന്ന ഒരു മാസ്മരിക വിദ്യ ഒളിപ്പിച്ചുവെച്ചതാണ് വീരാൻകുട്ടിയുടെ കവിതകൾ. 

"ആകാശക്കുടകളെ വലിച്ചു ചുരുക്കി മടക്കിയൊതുക്കി കൈക്കുടന്നയിലാക്കുന്ന മാന്ത്രികന്റെ കൈയടക്കമുണ്ട് വീരാൻകുട്ടിയുടെ  തൂലികക്ക്. നെല്ലിക്കയും തിന്ന് ഇത്തിരി പച്ചവെള്ളവും കുടിച്ച് ഇവിടം വിട്ടുപോയാലും നമ്മുടെ നാവിലും മനസ്സിലും ആ കവിതയുടെ വേറിട്ട സ്വാദ് ബാക്കിയുണ്ടാവണമെന്ന കണിശതയുണ്ട് കവിക്ക്. വ്യക്തിജീവിതത്തിലും അനാർഭാട സുന്ദരമായ മിതത്വത്തിന്റെയും അച്ചടക്കത്തിന്റെയും വല്ലാത്തൊരു ആകർഷണം ദീക്ഷിക്കുന്ന ഈ പച്ച മനുഷ്യൻ കാലടിയിലെ കുഞ്ഞുറുമ്പിനു പോലും ക്ഷതം വരുത്താതെ കരുതലോടെ നടക്കുന്നു. ഈ നടത്തം അന്നും ഇന്നും വീരാൻകുട്ടി തുടരുന്നു". 

"ഒലിച്ച് പൂതികെടാത്ത
ഒരു പൊഴ നിന്നിടത്താണല്ലോ മോനേ
ഇപ്പോഴത്തെ നിന്റെ മാളിക...."

ഒടുവിലൊരുനാൾ പനിച്ചുതുള്ളുന്ന പാതിരയ്ക്ക് മരിച്ചുപോയ ഉമ്മാമ വന്ന് അരയിൽ ഉറുക്ക് കെട്ടിത്തരുന്നതിനിടയിൽ പറഞ്ഞ ഈ വരികൾ എത്ര സമകാലികം, പ്രസക്തം. കേരളം കണ്ട കണ്ണുനിറഞ്ഞ നാളുകളെ അതിന്റെ വേദനയോടെ നിറച്ചു വെച്ചിരിക്കുന്നു 'ബാധ' എന്ന കവിതയിൽ. കുറഞ്ഞ വാക്കുകളിൽ ഏറെയൊന്നും പിന്നിലല്ലാത്ത ഒരു കാലത്തിന്റെ വേദനയും വ്യഥയും വായിച്ചെടുക്കാം.  മനുഷ്യൻ പ്രകൃതിക്ക് മേൽ നടത്തുന്ന ഏതൊരു കയ്യേറ്റവും ആത്യന്തികമായി മാനവകുലത്തിന്റെ തന്നെ നാശത്തിന്നാണ് കാരണമാവുക എന്ന് പറയാൻ പാടില്ലാത്ത കാലമായി മാറുന്നത് അനുഭവിച്ച കവികൂടിയാണ് വീരാൻകുട്ടി. 

"ചത്തവർ എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്‌
വലിയ സൗകര്യംതന്നെ
അവരോട് എന്ത് ഉപേക്ഷയും കാട്ടാം
കമാന്നൊരക്ഷരം ചോദിക്കില്ല."

എന്ന് പറയുമ്പോൾ ജീവിച്ചിരിക്കുന്നവർ മാത്രമല്ല നമ്മെ വിട്ടുപോയവരും നമ്മളിൽ നിലനിൽക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു കവിത. മനുഷ്യനെ ശരീരം മാത്രമായി കാണുന്ന കാലത്തിന്റെ നീതികേടിനെ ജീവനോളം വലുതാണ് അവന്റെ/അവളുടെ ഓർമകളെന്നു പറയുന്നു.

"മോർച്ചറിയിൽ ചുറ്റികവച്ച് തലയോട്ടി തകർക്കുന്നയാൾക്ക്
അതൊരു മനുഷ്യന്റേതാണെന്ന വിചാരമുണ്ടോ?
ക്വാറിയിൽ മെറ്റലടിക്കുന്ന പയ്യനു കാണും
അതിനേക്കാൾ ശ്രദ്ധ,അലിവ്."

അലിവ് എന്നത് ഒരു തോന്നൽ മാത്രമല്ല ഉള്ളിൽ നിന്നും കിനിഞ്ഞു വരുന്ന നമ്മളിലെ മനുഷ്യനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. സാങ്കേതികമായി അട്ടി മറിക്കാൻ പറ്റിയ വാക്കാണ് അലിവ്. ഒരുപക്ഷെ ഇപ്പോൾ ചില കവിതകളിൽ മാത്രം ഊറി നിൽക്കുന്ന വാക്ക്. അങ്ങനെ അലിവ് നിൽക്കുന്ന കവിതയാണ് 'മിണ്ടാപ്രാണി'. 

മരിച്ചവരോടുള്ള അലിവ് പിന്നേം കവിതയിൽ  പറയുന്നുണ്ട്. 

"കുഴിവെട്ടുമ്പോൾ
ഒന്നു തിരിഞ്ഞുകിടക്കാനുള്ള തുറസെസങ്കിലും വച്ചാലെന്ത്‌?
എത്രകാലത്തേക്കുള്ള കിടപ്പാണെന്നാർക്കറിയാം?"

മരിച്ചു കഴിഞ്ഞാൽ മരിച്ചവർക്ക് വേണ്ടിയുള്ള  നമ്മുടെയൊക്കെ ആവേശത്തെ കവി കറുത്ത ഹസ്യത്തിലൂടെ വരച്ചു കാട്ടുന്നുണ്ട് 

"എന്നാൽ
പൊയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം
പായസം വിളമ്പിത്തന്നെ ആഘോഷിക്കും
അടിയന്തിരത്തിന്റെ അന്ന്.
അരുതെന്ന് അയാൾ വാശിവെച്ചതൊക്കെയും
അയാളുടെ പേരിൽ ചെയ്യുന്നതിന്റെ
മത്സരത്തിലാണേവരും.
വെറുതെയല്ല മരിച്ചവർ തിരിച്ചുവരാത്തത്‌."

ഈ മത്സരലോകത്തേക്ക് തിരിച്ചു വരാൻ ആരാണ് ആഗ്രഹിക്കുക. മരണാനന്തരം അവർക്കായി നാം കാട്ടിക്കൂട്ടുന്നതിന്റെ പാതിയെങ്കിലും ജീവിച്ചിരിക്കെ അവർക്ക് ലഭിച്ചിരുന്നെങ്കിൽ അവർ ഭാഗ്യം ചെയ്തവർ ആയേനെ.

"എന്റെ പാട്ട് 
റിങ് ടോണായി
കൊണ്ടു പോകുമോ
എന്നൊരു കുയില്‍
വഴിയരികിലെ
മരത്തില്‍ നിന്നും
വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു."

റിംഗ്‌ടോൺ എന്ന ഈ കവിത പുതിയകാല ഒച്ചയിലൂടെ  പ്രവാസ നൊമ്പരങ്ങളോടു ഏറെ ചേർന്ന് നിൽക്കുന്ന ഒന്നായി മാറുന്നു . റിങ് ടോണായും   ശ്വാസതാളമായും ഒരു പാട്പാട്ടുകൾ വിങ്ങലോടെ നെഞ്ചേറ്റുന്നവർക്കീ കുയിൽ ഉള്ളിൽ താലോലിക്കുന്ന ജീവിതം തന്നെയാണ്. ഒപ്പം പ്രകൃതിയിൽ നിന്നും അകന്നു പോയികൊണ്ടിരിക്കുന്ന കുയിലൊച്ചയെ പാന്റിന്റെ കീശയിൽ തിരുകി വെക്കുന്നു, അവരുടെ തന്നെ സ്വന്തമാകുന്നയിടത്തിലേക്ക്.  കുഞ്ഞു വരിയിലൂടെ കുയിൽപാട്ടിന്റെ ആഴത്തിലേക്ക് എത്തിക്കുന്നതിൽ കവിയും കവിതയും വിജയിക്കുന്നു.

'പ്രണയമില്ലെങ്കിൽ' എന്ന കവിത ഇങ്ങനെയാണ് തുടങ്ങുന്നത് 

''പ്രണയമില്ലെങ്കിൽ
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ.
ചുണ്ടുകൾ കൊണ്ടെത്ര കൊത്തിയിട്ടും
ശിൽപ്പമാകുന്നില്ല തീരേ''.        

ഭാഷയുടെ ലാളിത്യം കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മനസിലൂടെ  തലച്ചോറിലേക്ക് കടന്നുകയറി അവിടെ ഇരുപ്പുറപ്പിക്കുന്നു മാഷിന്റെ കവിതകൾ. "ഉള്ളിൽ  തൊട്ടാൽ തീ പാറുന്ന  പ്രണയമാണ് " വീൻകുട്ടിയുടെ കവിതകൾ. 

''ഓർത്തിരിക്കാതെ
രണ്ടു പ്രാണൻ തമ്മിൽ
ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട്
ഏതു പ്രണയത്തിലും.
കീറിക്കൊണ്ടല്ലാതെ
വേർപെടുത്താൻ
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലിൽ''...

ഒത്തുചേരലും പിരിയലുമെല്ലാം ജീവിതത്തിൽ നിന്നും കീറിയെടുക്കുന്ന അവസ്ഥകളായി മാറുന്നു. മണ്ണിനടിയിൽ വേരുകൾ കൊണ്ട് കെട്ടിപിടിക്കാനും മരങ്ങളെ കൊണ്ട് കഴിയുമ്പോൾ ഇലകൾ തമ്മിൽ  തൊടാതിരിക്കാൻ  അകറ്റി നട്ട നാം മനുഷ്യരെ കുറിച്ചും മാഷ് എഴുതിയിട്ടുണ്ട്. 

"പത്തിയുയർത്തിയുള്ള
ആ ഒരു നിമിഷത്തെ നില്പിൽ
ഇന്നോളമുള്ള മുഴുവൻ
ഇഴച്ചിലുകളും
റദ്ദായിപ്പോയിരിക്കുന്നു!"

'ഉരഗമേ' എന്ന  കവിതയിൽ ഇഴയുന്ന ഭീരുവാണെന്ന് തോന്നുമ്പോഴൊക്കെയും, എന്നെങ്കിലുമൊരിക്കൽ സംഭവിച്ചേക്കാവുന്ന ആ ഒറ്റ നിമിഷത്തെ നിൽപ്പിലേക്കായി അതുവരെയുള്ള ഇഴച്ചലുകളെ റദ്ദ് ചെയ്യുമ്പോൾ കവിത നൽകുന്ന ആത്മവിശ്വാസം ചെറുതല്ല..، 

"എയ്ത ശേഷമുള്ള
ഞാണിന്റെ വിറയൽ
നിലയ്ക്കുന്നില്ല;
അസ്ത്രം ചെന്നു
നിർവ്വഹിച്ച കൃത്യം
അതറിഞ്ഞു കാണണം!"

(വിറയൽ)

"പെണ്ണുങ്ങൾ മാറിടം ഒളിപ്പിക്കാൻ 
ഓളങ്ങളെ റൌക്കയാക്കുന്നു"

(ബാധ)

"സൂചിയെപ്പറ്റി നിർത്താതെ പറയുന്നു,
പരമാവധി നിശ്ശബ്ദത പാലിച്ചുകൊണ്ട്.
മുറിവുകൾ തന്നു
സൂചി കടന്നുപോയ ശേഷവും,
ചേർത്തു പിടിച്ചുകൊണ്ട്
നൂൽ കൂടെയുണ്ടെന്നറിഞ്ഞിട്ടും."

(നൂലിനെക്കുറിച്ച്)

"അറിയാതെ വീട്ടിനുള്ളിൽ
പെട്ടുപോയ കിളിയെന്നു
തോന്നുന്നുവോ
ഇനി ഒന്നും ചെയ്യാനാവില്ലെന്ന്?
ചിറകടിക്കൂ
മുറിയിൽ തളം കെട്ടിയ വായുവിനെ
നൃത്തം ചെയ്യിക്കൂ
ശേഷം പറന്നുപോകൂ."

(പറന്നുപോകൂ)

"മനസ്സിലായതേയില്ല
അവൾക്ക്
പൂമ്പാറ്റയുടെ
ചിത്രം കാണിച്ച്
ചിത്രശലഭം എന്ന്
ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്" (പഠിപ്പ്)

ഇങ്ങനെ പറയാൻ ഒട്ടേറെ  കവിതകളുണ്ട്. ജീവിതത്തിന്റെ, നാം പരിചരിക്കുന്ന ചുറ്റുപാടുകളിലെ ഏറ്റവും  സൂക്ഷ്മമായ പൊട്ടിലും പൊടിയിലും തൊട്ടുകൊണ്ട് ജീവിതം എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് കവി. നോവ്, സ്നേഹം, പ്രണയം, നിസ്സഹായത, വാത്സല്യം, പ്രതിഷേധം എന്നുവേണ്ട ഏറ്റവും സൂക്ഷ്മമായ ആത്മഭാവങ്ങളെ നേരിട്ട് തൊടുന്ന രചനാ ശൈലിയുടെ സത്യസന്ധതയാണ് വീരാൻകുട്ടിയുടെ കവിതകളുടെ ആത്മാവ്.

 =================================

  wtplive web page link  👇🏻
 

https://wtplive.in/Kuripukal/faisal-bava-about-veerankutty-poems-4358