Monday 12 December 2022

വന്മരങ്ങൾ വീഴുമ്പോൾ

 കളിയെഴുത്ത് -

ഫൈസൽ ബാവ 

ഹിഗ്വിറ്റ എന്ന പ്രശ്‌തമായ കഥ എഴുതിയ എൻ എസ് മാധവന്റെ മറ്റൊരു കഥയാണ് 'വന്മരങ്ങൾ വീഴുമ്പോൾ'. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ്‌ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ആദ്യഭാഗമായിരുന്നു ആ തലക്കെട്ട്. ഈ ലോകകപ്പ് കാലത്ത് തന്നെയാണ് സാഹിത്യ രംഗത്ത് ഹിഗ്വിറ്റ എന്ന കഥയെ സംബന്ധിച്ച വിവാദങ്ങൾ ഉണ്ടായതും. ഈ ലോകക്കപ്പ് അട്ടിമറിയുടെ ലോകകപ്പ് കൂടിയാണ്. ചില വന്മരങ്ങളുടെ വീഴ്ചകളുടെയും

 ആദ്യമായി ഒരു ആഫ്രിക്കൻ ടീം സെമി ഫൈനലിൽ എത്തിയതും, റാങ്കിൽ ഒന്നും രണ്ടും സ്ഥാനമുള്ളവർ പുറത്തായതുമായ ഒരു ലോകകപ്പാണ് ഇത്. ചില വന്മരങ്ങൾ കടപുഴകി വീണു. വൻ മരത്തേക്കാൾ വളർന്ന ചില താരങ്ങളും കണ്ണീരോടെ മടങ്ങി. ഒപ്പം ചില വിവാദങ്ങളും ഉണ്ടായി. ആദ്യ റൗണ്ടിൽ വീണവരിൽ പ്രധാനി ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയമാണ്. കഴിഞ്ഞ ലോകകപ്പിൽ ലുക്കാക്കു എന്ന കളിക്കാരന്റെ ഉയർച്ചയാണ് കണ്ടെതെങ്കിൽ ഈ ലോകകപ്പിൽ ബെഞ്ചിലിരിക്കുന്ന അദ്ദേഹത്തിന്റെ നിഴൽ മാത്രമാന് കാണാൻ സാധിച്ചത്, ഇറങ്ങിയ കളിയിലാകട്ടെ നിഴൽ സാന്നിധ്യം മാത്രമായി.

കാനഡയോട് മാത്രമേ അവർക്ക് ജയിക്കാൻ ആയുള്ളൂ. കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ ക്രൊയേഷ്യയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ അവരുടെ പ്രതീക്ഷ മങ്ങി എങ്കിലും ആഫ്രിക്കൻ ടീമായ മൊറോക്കോയോട് പൊരുതി ജയിച്ചു രണ്ടാം നമ്പറുകാർ രണ്ടാം റൗണ്ടിൽ ഉണ്ടാകും എന്ന് അവരും ലോകവും പ്രതീക്ഷിച്ചു. പക്ഷെ ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോ ബെൽജിയത്തിന്റെ പ്രതീക്ഷകളെ തെല്ലിക്കെടുത്തിയപ്പോൾ ആ വന്മരത്തിന്റെ വീഴ്ച അക്ഷരാർത്ഥത്തിൽ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പ്രതിഫലിച്ചു. തോൽവി ഉൾക്കൊള്ളാനാകാതെ, അതും മൊറോക്കോയോട് എന്നതിനാലാകാം തലസ്ഥാന നഗരിയിലെ തെരുവുകൾ കത്തി, പ്രതിഷേധം ആർത്തിരമ്പി. അങ്ങനെ ഫിഫ രണ്ടാം റാങ്കും ലോക കപ്പ് ഫൈനലിസ്റ്റ് ആകുമെന്ന് കരുതിയ ബെൽജിയം എന്ന വന്മരത്തെ രണ്ടേ പൂജ്യം എന്ന സ്‌കോറിൽ വീഴ്ത്തി ഖത്തറിൽ നിന്നും പുറത്തേക്ക് വഴി തുറന്നു കൊടുത്തു. റോബർട്ടോ മാർട്ടിനെസ് മൊണ്ടോളി എന്ന പരിശീലകന്റെ കറുത്ത ദിനങ്ങളാണ് ഈ ലോകകപ്പ് നൽകിയത്.

മറ്റൊരു വൻമരം ജർമ്മനിയാണ്. നാലു തവണ കപ്പെടുക്കുകയും നാലുതവണ റണ്ണർ അപ്പ് ആകുകയും നാല് തവണ മൂന്നാം സ്ഥാനവും ലഭിച്ച അപൂർവ റെക്കോഡുള്ള ജർമ്മനി ഈ ഖത്തർ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ കടപുഴകി വീണു. തങ്ങളേക്കാൾ ഇരുപത് റാങ്ക് താഴെയുള്ള കോസ്റ്റോറിക്കയോട് മാത്രമേ ജർമനിക്ക് ആധിപത്യം ഉണ്ടാകാൻ കഴിഞ്ഞുള്ളു. ഏഷ്യയിൽ നിന്നുള്ള ജപ്പാനോട് പരാജയപെട്ടു പുറത്തു പോകുമ്പോൾ കാമുകിമാരും ഭാര്യമാരും കളിക്കാരുടെ കൂടെ കൂട്ടിയതാണ് ഈ തോൽവിക്ക് കാരണമായത് എന്ന് താരങ്ങള്‍ക്കെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞുകൊണ്ടിരുന്നു. പരിശീലകന്‍ ഹാന്‍സി ഫ്‌ളിക് തലകുനിച്ച് ഗാലറി വിടുമ്പോൾ വീണത് വൻമരം അല്ലാതെ എന്താണ് ?

ഈ ലോകകപ്പിലെ ഏറ്റവും വേദനിക്കുന്ന വിടവാങ്ങലായിരുന്നു ക്രിസ്റ്റ്യായാനോ റൊണാൾഡോയുടെത്. ലോകകപ്പിൽ മുത്തമിടാൻ ആയില്ല എങ്കിലും ആധുനിക ഫുട്‌ബോളിലെ ആ മഹാപ്രതിഭയുടെ തണലിൽ തന്നെയാണ്

പോർച്ചുഗൽ എന്ന രാജ്യം ലോകത്തിനു മുന്നിൽ തലയുയർത്തി നിന്നത്. എന്നാൽ അവസാന ലോകകപ്പ് സ്വന്തം രാജ്യത്താലും കോച്ചിനാലും അപമാനിതനായി ഉള്ളുപൊള്ളുന്ന വേദനയോടെ ആ മനുഷ്യൻ കണ്ണീർവാർത്തത് ലോകം കണ്ടപ്പോൾ പോർച്ചുഗലിന്റെ തോൽവിയേക്കാൾ CR7 എന്ന റൊണാൾഡോയുടെ വേദനയാണ് ഏറ്റെടുത്തത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മൊറൊക്കൊയുടെ യൂസഫ് എൻ-നെസിരി ക്ലോസ് റേഞ്ചിൽ നിന്ന് ചെയ്ത ഹെഡ് പോർച്ചുഗലിന്റെ വലകുലുക്കുമ്പോൾ ഒരു യുഗാന്ത്യം കൂടിയാകുകയായിരുന്നു.ഒപ്പം പുതുചരിത്രം പിറക്കുകയും ചെയ്തു. തൊട്ടുമുമ്പുള്ള പ്രീ ക്വാർട്ടറിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തി നേടിയ ആധികാരിക വിജയത്തിന്റെ അഹങ്കാരം കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ ശരീരഭാഷയിൽ നിഴലിച്ചിരുന്നു. മൊറോക്കോയുമായി നടക്കുന്ന കളിയിൽ ടീമിലെ അസ്വാരസ്യങ്ങളും റൊണാൾഡോയോടുള്ള അഭിപ്രായവ്യത്യാസങ്ങളും ടീമിനെ കൃത്യമായി ബാധിച്ചത് കളിയിൽ നിന്നും കാണാനായി. ഫ്രീകിക്കിൽ അതി വിദഗ്ധനായ റൊണാൾഡോ ഗ്രൗണ്ടിൽ ഉള്ളപ്പോൾ ലഭിച്ച ഫ്രീകിക്ക് അദ്ദേഹത്തിന് നൽകിയില്ല, ഒരുപക്ഷെ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ മത്സരം മാറിമറിയുമായിരുന്നു. ഈ ലോകകപ്പിലെ വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഒരു മഹാപ്രതിഭയായ കളിക്കാരനെ ഈ വിധത്തിൽ ഒരു യാത്രയപ്പ്. 

കളിയിലും ഫൗളിലും വിവാദനായകനാണ് ഉറുഗ്വായുടെ താരം സുവാരസ് എങ്കിലും മികച്ച കളി പുറത്തെടുക്കാറുള്ള സുവാരസിനും ഈ ലോകകപ്പ് കണ്ണീരാണ് അദ്ദേഹത്തിനും ഇത് അവസാന ലോകകപ്പാണ്. ആദ്യറൗണ്ടിൽ തന്നെ പുറത്തുപോയതോടെ ജഴ്‌സി മുഖത്തേക്ക് ഇട്ട് ബഞ്ചിലിരുന്ന് പൊട്ടിക്കരയുന്ന സുവാരസിന്റെ നാം കണ്ടു.

കാളപ്പോരിന്റെ നാട്ടിൽ നിന്നും വന്ന മുൻ ലോക ചാമ്പ്യൻ മാരായിരുന്ന സ്പെയിനിന്റെ പതനവും കണ്ടു. ലോക കപ്പ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മറ്റൊരു വന്മരം. ഈ ലോകകപ്പിൽ ഏറ്റവും അധികം സമയം പന്ത് കൈവശം വെച്ചവരും ഏറ്റവും കൂടുതൽ ഒരുപക്ഷെ സ്‌പെയിൻ ആയിരിക്കും. എന്നാൽ രണ്ടാം റൗണ്ടിൽ ഏറെകാലം തങ്ങൾ അധിനിവേശത്തിലൂടെ കൈവശം വെച്ചിരുന്ന ആഫ്രിക്കൻ രാജ്യമായ മൊറോക്കയോട് അടിയറവ് പറഞ്ഞു പോരുമ്പോൾ ചരിത്രം സാക്ഷിയായി നിന്നു.പോരാട്ടവീര്യം ചോർന്നു പോയ കാളയുടെ ദയനീയത അവരിൽ.

 ഏറെ പ്രതീക്ഷയോടെ വന്ന ലോക ഒന്നാംനമ്പർ ടീമായ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ പിടഞ്ഞു വീഴുമ്പോൾ നെയ്മർ എന്ന പ്രതിഭയുടെ കണ്ണീർ നാം കണ്ടു. കേരളത്തിൽ ഏറ്റവും അധികം കട്ടൗട്ടറുകൾ ഉയർന്ന താരങ്ങളിൽ ഒരാളാണ് നെയ്മർ, പരിക്കിന്റെ ദൗർഭാഗ്യം എന്നും കൂടെയുള്ള താരം . ഏതു പോസിഷനും മികച്ച യുവ താരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന, ഈ ലോകകപ്പ് നേടും എന്ന് ഏറ്റവും അധികം പ്രവചനങ്ങൾ വന്ന മികച്ച തുടക്കം കുറിച്ച് അജയ്യനായി വന്ന ബ്രസീലിന്റെ ജൈത്രയാത്രക്ക് ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യ തടയിട്ടപ്പോൾ ഈ ലോകകപ്പിലെ ഏറ്റവും തായ്‌വേരുള്ള ബ്രസീലിന് സെമി ഫൈനൽ തൊടാതെ ഖത്തർ വിടേണ്ടിവന്നു. നെയ്‌മർ എന്ന നിർഭാഗ്യവാനായ കളിക്കാരന്റെ കണ്ണീരും കാണേണ്ടി വന്നു. കരഞ്ഞുകൊണ്ടുനിൽകുന്ന നെയ്മറിനെ തങ്ങളെ തോല്പിച്ച ക്രൊയേഷ്യയുടെ താരം പെരിസിച്ചിന്റെ പത്തുവയസുകാരനായ മകൻ ലിയോ വന്നു കെട്ടിപ്പിടിച്ചുകൊണ്ട്

'' നിങ്ങൾ കരയരുത് സുൽത്താൻ ..,ക്രൊയേഷ്യക്ക് എതിരെയുളള നിങ്ങളുടെ മാജിക് ഗോൾ ഈ ലോകകപ്പിലെ ഏറ്റവും മികവാർന്ന ഗോളുകളിൽ ഒന്നായി നിങ്ങളുടെ പേരിൽ എഴുതപ്പെട്ടിരിക്കുന്നു.. ഫുട്ബോൾ ലോകം എന്നും വാഴ്ത്തപ്പെടുന്ന സുൽത്താനാണ് നിങ്ങൾ." എന്ന് ആ കുട്ടി പറയുമ്പോൾ ഫുട്‌ബോൾ പോരാട്ടത്തിന്റെ മാത്രമല്ല പ്രതീക്ഷയുടേതും മാനവികതയുടെതും കൂടിയാണ് എന്ന സന്ദേശം നൽകുന്നു. 

ഈ ലോകകപ്പിലും അങ്ങനെ വന്മരങ്ങൾ വീഴുന്നു, പുതിയ നാമ്പുകൾ കിളിർക്കുന്നു മൊറോക്കോ അത്തരത്തിൽ ഏതോ വന്മരത്തിനു പകരം വളർന്നു വരുന്ന ആഫ്രിക്കൻ പച്ചപ്പാണ്.

-------

കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത

 കളിയെഴുത്ത്

പൂമുഖം SPORTS കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത SPORTS കൈലിയൻ എംബാപ്പെ എന്ന അസാധാരണമായ വേഗത ഫൈസൽ ബാവ ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? :- വയലാർ ഈ ലോകകപ്പിൽ പുതുതലമുറ ചുവടുറപ്പിക്കുകയാണ്.ഇതുവരെ ഉണ്ടായിരുന്ന ഇതിഹാസങ്ങളൊക്കെ ഏതാണ്ട് ഇത്തവണത്തോടെ ഇറങ്ങി തീരുമ്പോൾ ലോകകപ്പിന്റെ അടുത്ത വരവിനുള്ള ആരവം ഒരുക്കാൻ ഒരു പുതുനിര വരവറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ തന്നെ താരമായ കൈലിയൻ എംബാപ്പെ ആണ് അതിൽ ഒന്നാം നിരയിൽ. ഫ്രാൻസിന്റെ അശ്വവേഗം. ഈ അശ്വത്തെ അത്രപെട്ടെന്നൊന്നും തടയാൻ ആർക്കുമാകില്ല.ഈ കളം തനിക്ക് പോരാ എന്ന രീതിയിലാണ് ആ കുതിപ്പ്. ആ അത്ഭുത പാദുകത്തിൽ നിന്നും തൊടുത്തുവിടുന്ന ശരങ്ങൾ മൂർച്ചയുള്ളതാണ് . ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പന്തുകൾ എതിരാളികളെ ഭയപ്പെടുത്തുന്നു. ഓരോ കുതിപ്പും എതിരാളികൾ അത്ഭുതത്തോടെ നോക്കിനിൽക്കേണ്ടി വരുന്നു. പതിനെട്ടാം വയസ്സിൽ തുടങ്ങിയ ഈ കുതിപ്പ് തന്റെ രണ്ടാം ലോകകപ്പിലും തുടരുന്നു. ഒപ്പം ഗോൾ വേട്ടയും. ഇതുവരെ എല്ലാവരേക്കാളും മുമ്പിൽ തന്നെ. ഏറെകാലമായി യൂറോപ്പിനെ ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു ദുരന്തമാണ് എംബാപ്പയിലൂടെ പിഴുതെറിയപ്പെട്ടത്. ഇറ്റലിക്ക് ശേഷം ആരും തുടർച്ചയായി ലോകകപ്പ് എടുത്തിട്ടില്ല എന്നത് മാത്രമല്ല 1990ന് ശേഷം ലോകകപ്പ് എടുത്ത ചാമ്പ്യന്മാർ അടുത്ത ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താവുന്നു എന്നതാണ് കുറച്ചുകാലായി നാം കേട്ടുവരുന്നത് . ഫ്രാൻസിന്റെ തന്നെ ചരിത്രം പരിശോധിച്ചാൽ നമുക്കത് കാണാം. 1990ലും 1994ലും ലോകകപ്പിൽ യോഗ്യത പോലും കിട്ടാതെ പോയ ഫ്രാൻസാണ് 1998ൽ സിനദിൻ സിദാന്റെ നേതൃത്വത്തിൽ ലോകകപ്പിൽ ആദ്യമായി മുത്തമിട്ടത്. 1986ൽ മെക്സിക്കോ ലോകകപ്പിൽ മൂന്നാം സ്ഥാനം ലഭിച്ചതാണ് അതുവരെ എത്തപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാനം, മിഷേൽ പ്ലേറ്റിനിയുടെ സ്വപ്നത്തെയാണ് സിദാൻ യാഥാർഥ്യമാക്കി കൊടുത്തത് . എന്നാൽ ചാമ്പ്യന്മാരായി വന്ന് 2002 ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്ക് പോകേണ്ടി വന്നു. 2006 ൽ റണ്ണറപ്പ് ആകുന്നു, 2010 ൽ വീണ്ടും ആദ്യറൗണ്ടിൽ അതിവേഗത്തിൽ പുറത്തുപോകുന്നു. 2014ൽ ക്വർട്ടറിൽ ജർമനിയോട് അടിയറവ് പറയുന്നു. പിന്നെയതാ 2018ൽ എംബാപ്പെയുടെ അശ്വവേഗത്തിലൂടെ വീണ്ടും ഫൈനലിൽ എത്തുന്നു. സിദാന്റെ പിൻഗാമി എംബാപ്പെയുടെ അതിവേഗത്തിന് മുന്നിൽ ലൂക്കാ മോൺട്രിച്ചിന്റെ സ്വപ്നങ്ങൾ തകരുന്നു. ആദ്യമായി ഫൈനൽ കണ്ട കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിച്ച ക്രൊയേഷ്യ പിടഞ്ഞു വീഴുന്നു. ആ ലോകകപ്പിലാണ് എംബാപ്പെ എന്ന താരം ജനിക്കുന്നത്. ചാമ്പ്യന്മാർ അടുത്ത ലോകകപ്പിൽ ആദ്യറാണ്ടിൽ വീഴും എന്ന യൂറോപ്പിന്റെ തലയിലെഴുത്താണ് ഇപ്പോൾ മാറിമറിയുന്നത്. ഇതിനകം എംബാപ്പെയുടെ വരവോടെ ആർക്കും തടുക്കാനാവാത്ത ശക്തിയെന്നപോലെ മുന്നേറുന്നത്. ഈ ലോകകപ്പോടെ ലയണൽ മെസ്സി ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ, സുവാരസ്, തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് യാത്രയപ്പ് ആയേക്കും .എന്നാൽ ഇത്തവണ വലിയൊരു യുവനിര എല്ലാ ടീമിലും ഉണ്ടായി വരുന്നു എന്നത് ഒരു ആശ്വാസമാണ്. ഈ ടൂർണമെന്റിന്റെ താരം എംബാപ്പെ തന്നെ. വേഗതകൊണ്ട് വിസ്മയിപ്പിക്കുന്നു ഈ ഫ്രഞ്ച് താരം. എംബാപ്പെയുടെ കാലുകളിൽ പന്ത് എത്തുമ്പോൾ എതിർടീമിന്റെ ഉള്ള് പിടക്കുന്നുണ്ടാകും. ആരാണീ കുതിരയെ കെട്ടുക എന്ന് ഗ്യാലറികളിൽ നിന്നും ചോദ്യങ്ങൾ ആർപ്പുവിളികളായി വരുമ്പോൾ വർദ്ധിത വീര്യത്തോടെ ഈ ചെറുപ്പക്കാരൻ കുതിക്കുന്നു “തിയറി ഹെൻറിയുമായി സാമ്യമുള്ള ഒരു വലിയ ഫുട്ബോൾ പ്രതിഭ” എന്നാണ് മുൻ ഫ്രഞ്ച് താരവും ഫുട്ബോൾ മാനേജരുമായിരുന്ന ആർസെൻ വെംഗർ (Arsène Wenger) എംബാപ്പെയെ വിശേഷിപ്പിച്ചത്. ഒരു ബഹുമുഖ മുന്നേറ്റക്കാരനാണ് എംബാപ്പെ. ഒരു വിംഗറായി കളിക്കുകയും, എതിർടീമിന്റെ പോസ്റ്റിലേക്ക് അവസരം കിട്ടുമ്പോഴൊക്കെ അതി ശക്തമായ ഷോട്ടുകൾ പായിക്കുകയും ചെയ്യുന്നു. രണ്ട് കാലുകൾകൊണ്ട് ഒരേ വേഗത്തിൽ ഷോട്ടുകൾ പായിപ്പിക്കാനുള്ള അപാര ശേഷി പ്രതിരോധക്കാരെ വട്ടം കറക്കുന്നു. ഗോൾകീപ്പർക്ക് ഭീഷണി ഉയർത്തുന്നു. ഇടത് വിംഗിൽ നിന്ന് വലതുകാലിലേക്ക് പന്ത് മാറ്റി മധ്യഭാഗത്തേക്ക് കുതിക്കാനും അസാമാന്യ ശക്തിയിൽ ഷോട്ട് പായിക്കാനും അദ്ദേഹത്തിന് കഴിയുന്നു. ലക്ഷ്യത്തിലേക്കുള്ള വേഗതയും, കൃത്യമായ ഫിനിഷിങ്ങും അദ്ദേഹത്തിന്റെ ഗുണകരമായ നീക്കങ്ങളാണ്. അതുപോലെ മനോഹരമായി, വേഗത്തിൽ ഡ്രിബ്ലിംഗ് ചെയ്യുമ്പോൾ ബോൾ കൺട്രോളിങ്ങും, തന്ത്രപരമായ ബുദ്ധിയും, ഷോട്ടിന്റെ വേഗതയും സൂക്ഷ്മതയും എല്ലാം അയാളിലെ സമർത്ഥനായ കളിക്കാരനെ വരച്ചുകാട്ടുന്നു. ഒപ്പം എതിർടീമിന്റെ പേടിസ്വപ്നമായി മാറുന്നു. “പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി അവരെ കബളിപ്പിച്ചു ഓടാനുള്ള എംബാപ്പെയുടെ കഴിവ് 1996 ഒളിമ്പിക്‌സിലെ റൊണാൾഡോയെ ഓർമ്മിപ്പിച്ചുവെന്നും, എംബാപ്പെക്ക് ഒരു ലോകോത്തര കളിക്കാരന്റെ എല്ലാ പ്രത്യേകതകളും ഉണ്ടെന്നും” ഫ്രാൻസ് കഴിഞ്ഞ തവണ ലോകകപ്പ് നേടുന്നതിന് മുമ്പ് തന്നെ ഫ്രഞ്ച്താരം നിക്കോളാസ് അനെൽക്ക അഭിപ്രായപ്പെട്ടിരുന്നു.

വലിയ പ്രതിസന്ധികളിൽ നിന്നാണ് എംബാപ്പെ ഈ ലോകകപ്പിലേക്ക് എത്തുന്നത്. 2021 യൂറോയിൽ സ്വിറ്റ്‌സർലൻഡിനെതിരായ അവസാന 16 ഷൂട്ടൗട്ട് തോൽവിയിൽ നിർണ്ണായക പെനാൽറ്റി നഷ്‌ടമായതിന് ശേഷം ലെസ് ബ്ലൂസിനായി ഒരു ഗോൾ പോലും സ്‌കോർ ചെയ്യാത്തതിന് ഏറെ പഴികേൾക്കേണ്ടി വന്നു. “ഇനി 23-കാരന് സ്വയം വീണ്ടെടുക്കേണ്ടി വരും, 2018-ൽ ചെയ്‌തതുപോലെ ഈ ലോകകപ്പിൽ ശ്രമിക്കണം കളിക്കണം” ഫ്രഞ്ച് ഫുട്‌ബോൾ ജേർണലിസ്റ്റ് ജൂലിയൻ ലോറൻസിന്റെ വാക്കുകളാണ്. അദ്ദേഹത്തിന്റെ ആശങ്കക്കുള്ള മറുപടിയായിരുന്നു എംബാപ്പെയുടെ പ്രകടനങ്ങൾ. കബിലിയയിൽ നിന്നുള്ള അൾജീരിയക്കാരി ഫയ്‌സ ലാമാരിയുടെ പ്രിയ പുത്രന്റെ ഫുട്‌ബോൾ പ്രണയം അമ്മയുടെ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നു. 23 കാരന്റെ ശക്തമായ നിലയിൽ അമ്മയുടെ നിലപാടുകൾക്ക് ഏറെ സ്വാധീനമുണ്ട്. എംബാപ്പെ കളിയിലൂടെ കൂടുതൽ ഉയർച്ച ലക്ഷ്യം വെച്ചപ്പോൾ, അമ്മ അതിലുംകൂടിയ ഉയരങ്ങൾ ലക്ഷ്യമാക്കി. ഒപ്പം അവൻ തന്റെ വേരുകൾ മറക്കുന്നില്ലെന്ന് അവർ ഉറപ്പുവരുത്തുകയും ചെയ്തു. ഉദാരമതിയായ അവർ തന്റെ മകന്റെ നിറത്തിൽ അഭിമാനം കൊണ്ടു. ആ അൾജീരിയൻ സ്ത്രീ തന്റെ എല്ലാ ബോണസുകളും ഒരു ചാരിറ്റി പ്രോജക്റ്റിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. അവർ അസാധാരണമായ ധാർമ്മികതയുള്ള ആളുകളാണെന്ന് അനുദിനം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തന്നെ ഇന്നത്തെ നിലയിലാക്കിയ അമ്മയോട് അനുസരണയും നന്ദിയുമുള്ള മകനായി പുൽത്തകിടിയിൽ കൂടുതൽ വേഗത്തിൽ ലക്‌ഷ്യം കണ്ടു തുടങ്ങി.” ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?”

മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി 7

ലിങ്ക്👇🏻 

https://malayalanatu.com/archives/14779

Friday 9 December 2022

എട്ടിൽ തൊട്ടവരും എട്ടിന്റെ പണി കിട്ടിയവരും

കളിയെഴുത്ത്

ലോകകപ്പ് ചിത്രം ഏതാണ്ട് വന്നു കഴിഞ്ഞു. തുടക്കത്തിലേ അട്ടിമറികളൊക്കെ കഴിഞ്ഞു പതിവുപോലെ യൂറോപ്പ്- ലാറ്റിൻ അമേരിക്ക പോരിലേക്ക് ചുരുങ്ങി. ആഫ്രിക്കൻ കരുത്ത് അറിയിച്ച് മൊറോക്കോ മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത് . അവസാന എട്ടിൽ തൊട്ടവരിൽ അഞ്ചു ടീമുകളും മുമ്പ് ലോകകപ്പ് തൊട്ടവർ തന്നെ. 5 യൂറോപ്യൻ ടീമുകൾ, 2 ലാറ്റിൻ അമേരിക്കൻ ടീമുകൾ, ഒരു ആഫ്രിക്കൻ ടീമും. അവസാന എട്ടിൽ ഏഷ്യൻ കോൺ കാഫ് ടീമുകളില്ല. ഇതിൽ 4 ടീമുകൾ മുമ്പു ചാമ്പ്യന്മാരായവരാണ്. ക്രോയേഷ്യ, നെതർലാൻഡ് ഫൈനൽ കണ്ടവർ, സെമി വരെയെത്തിയ പോർച്ചുഗൽ, ആദ്യമായി ക്വാർട്ടറിൽ എത്തുന്ന മൊറോക്കോ. ഈ എട്ടിലെ മറ്റൊരു കൗതുകം ഒരു കളിയും തോൽക്കാതെ വന്നവരും ഓരോ കളി തോറ്റവരും തമ്മിലാണ് മത്സരിക്കുക എന്നതാണ്. 

മൂന്നാം റാങ്കുകാരായ അർജന്റീന അമ്പത്തിമൂന്നാം റാങ്കുകാരായ സൗദിയോട് രണ്ട്- ഒന്നിന് ഞെട്ടിക്കുന്ന തോൽവിയോടെയാണ് തുടക്കം കുറിച്ചത് എങ്കിൽ തോൽവിയറിയാതെയാണ്, വാൻഡെക് നയിക്കുന്ന ഓറഞ്ചു പട നെതർലാൻഡ് അവസാന എട്ടിൽ എത്തിയത്. പ്രീ ക്വാർട്ടറിൽ അമേരിക്കയെ മൂന്ന് -ഒന്നിന് തോൽപ്പിച്ചാണ് ഓറഞ്ചുപട എത്തിയത്ത് എങ്കിൽ ആസ്ത്രേലിയയെയാണ് അർജൻറ്റീന നേരിട്ടത്. ആൻഡ്രൂ റെഡ്മെയൻ എന്ന സമർത്ഥനായ ഗോൾ കീപ്പറുടെ ചിറകിലേറിയാണ് ആസ്‌ത്രേലിയ ലോകകപ്പിൽ എത്തിയത്. പിന്നെ മാത്യു ലെക്കിയുടെ മികച്ച പ്രകടനത്തിൽ പ്രീ ക്വാർട്ടറിൽ എത്തി. ഗ്രഹാം അർനോൾഡ് എന്ന ഓസ്ട്രേലിയൻ പരിശീലകന്റെ തന്ത്രങ്ങളിൽ അവർ കളിച്ചു. എന്നാൽ അർജന്റീന ആദ്യ തോൽവിയുടെ പഴിയും ട്രോളും ഏറ്റുവാങ്ങിയതിനാൽ ജയം അനിവാര്യമാണെന്ന് മെസ്സി തന്നെ തിരിച്ചറിഞ്ഞതോടെ മെസ്സിയിലെ നായകൻ ഉണർന്നു. മെസ്സിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ആസ്‌ത്രേലിയക്ക് പിടിച്ചു നില്ക്കാനായില്ല. മെസ്സിയുടെ ഗോളോടെ ആരവം ഉയർന്നു. ഗോൾകീപ്പർ മാർട്ടിനെസിന്റെ കൈകളിലേക്ക് കുരുങ്ങേണ്ട പന്ത്ഫെർണാണ്ടസിന്റെ തലയിൽ തട്ടി സ്വന്തം ഗോൾപോസ്റ്റിലേക്ക് പതിച്ചത് പ്രഹരമായി എങ്കിലും രണ്ട് -ഒന്നിന് അർജന്റീന എട്ടിൽ എത്തി. ഇനി മെസ്സിയുടെ പടയും വാൻഡിക്കിന്റെ ഓറഞ്ചു പടയും നേർക്കുനേർ. സെമിയിലേക്ക് കുതിക്കാനുള്ള മുന്നൊരുക്കത്തിന് ആരെന്നതേ ഇനി ബാക്കിയുള്ളൂ.

ലോക ഒന്നാം നമ്പറും ഏറ്റവും അധികം ലോക കപ്പ് നേടിയ ടീമുമായി ബ്രസീൽ അവസാന എട്ടിൽ നേരിടുന്നത് കഴിഞ്ഞ തവണത്തെ റണ്ണർ അപ്പ് ആയ ക്രോയേഷ്യയെയാണ്. മോൺഡ്രിച്ചിന്റെ പടയെ സിൽവയുടെ പട നേരിടുമ്പോൾ തോറ്റവരും തോൽക്കാതെ എത്തിയവരും തമ്മിലാണ് കളി. രണ്ടു കളിയിൽ മികച്ച വിജയം നേടി കാമറൂണിന്റെ വില്യം അബോക്കറിന്റെ വേഗതയ്ക്ക് മുന്നിൽ ബ്രസീൽ വീണിരുന്നു. 

 പക്ഷെ ഫീനിക്സ് പക്ഷിയെപ്പോലെ അവർ ഉയർത്തെഴുന്നേറ്റ്, ഏഷ്യൻ ശക്തിയായ കറുത്ത കുതിരയാകുമോ എന്ന് സംശയിച്ച കൊറിയയെ നിഷ്‌പ്രഭരാക്കിയാണ് എട്ടിലേക്കുള്ള വരവ് അറിയിച്ചത്. ഏതു പൊസിഷനിലും മികച്ച യുവതാരങ്ങൾ ഉള്ള ബ്രസീൽ- ക്രോയേഷ്യ മത്സരം തീ പാറും. ഏഷ്യൻ പ്രതീക്ഷയായിരുന്ന ജപ്പാനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് റണ്ണറപ്പായ ക്രൊയേഷ്യ വരുന്നതും. മത്സരത്തിന്റെ ചൂട് കൂടും എന്നത് ഉറപ്പാണ്. തോൽക്കാതെ വന്ന മറ്റൊരു യൂറോപ്യൻ ടീമാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പിലെ അരങ്ങേറ്റം തന്നെ ഇറാനെ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ്. പിന്നെ സമനില വരെ എത്തി എങ്കിലും തോൽവി അറിഞ്ഞില്ല. പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ പ്രതീക്ഷയായിരുന്ന സെനഗലിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തറപറ്റിച്ചാണ് ഹരിക്കെയ്‌നും സംഘവും അവസാന എട്ടിൽ എത്തിയത്. പ്രതിരോധത്തിലൂന്നി കളിച്ചു, ഗോളടിക്കാൻ മറന്നു പോകുന്ന പോളണ്ടിനെതിരെയാണു എമ്പാപ്പെയുടെ കുതിപ്പിൽ ഏറെ മുന്നിലുള്ള ഫ്രാൻസിന്റെ പടയോട്ടം. 

ജയിച്ചിട്ടും സൗദി അടിച്ച ഒരൊറ്റ ഗോളിന്റെ സൗകര്യത്തിൽ എത്തിയ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾ കൊടുത്താണ് ഫ്രാൻസ്,ഫൈനലിലേക്കുള്ള വഴി വെട്ടികൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മാച്ചുകളിൽ ഒന്നാകും അത്. ഈ ലോകകപ്പിലെ യഥാർത്ഥ അട്ടിമറിയിൽ നിന്നും അവസാന എട്ടിൽ ബാക്കിയായ ആഫ്രിക്കൻ ടീമായ മൊറോക്കോ തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യൻ മാരായി വന്ന്, പ്രീ ക്വാർട്ടറിൽ എത്തി ലോക ചാമ്പ്യന്മാരായ സ്പെയിനിന്റെ ഗോളടിയാത്ര തടഞ്ഞു. കുറിയ പാസുകൾ ഇട്ട് എതിർ ടീമിന്റെ ഗോൾപോസ്റ്റിലേക്ക് ഗോളടിച്ചു വീറോടെ വന്ന സ്‌പെയിൻ പക്ഷെ ആദ്യ റൗണ്ടിൽ തോൽവി അറിഞ്ഞു.ഗാവിയും പെഡ്രെയും ഒക്കെ നിറഞ്ഞാടിയ മത്സരങ്ങൾക്ക് പ്രീ ക്വാർട്ടറിൽ പെനാൽറ്റി ഇത്തവണയും സ്പെയിനിന് കടമ്പയായി. 

ഇത് നാലാം തവണയാണ് ലോകകപ്പിൽ ഷൂട്ടൗട്ടിലൂടെ പുറത്തുപോകുന്നത്. ഹക്കീമിയുടെ പട വിജയം ആഘോഷിക്കുമ്പോൾ ഗാലറിയിൽ ഉമ്മ ആവേശത്തോടെ ഹക്കീമിയെ പുണരുന്ന കാഴ്ച നാം കണ്ടു.ചരിത്രപരമായ മറ്റൊരു കാഴ്ച്ച ലോക രണ്ടാംനമ്പർ ടീമായ ബെൽജിയത്തെ ഗ്രൂപ്പ് മത്സരത്തിൽ മൊറോക്കോ തോല്പിച്ചപ്പോഴാണ് നാം കണ്ടത്. ബെൽജിയത്തിൽ വീട്ടുജോലിക്കാരിയായി ജോലിചെയ്ത ഉമ്മയുടെ മകനാണ് അന്ന് ബെൽജിയത്തെ ലോക കപ്പിൽ തോല്പിച്ചത്. ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോണോയാണ് മൊറോക്കോയെ അവസാന എട്ടിലേക്ക് എത്തിച്ചത്.
 
മൂന്നാം റാങ്കുകാരായ അർജന്റീന അമ്പത്തിമൂന്നാം റാങ്കുകാരായ സൗദിയോട് രണ്ട്- ഒന്നിന് ഞെട്ടിക്കുന്ന തോൽവിയോടെയാണ് തുടക്കം കുറിച്ചത് എങ്കിൽ തോൽവിയറിയാതെയാണ്, വാൻഡെക് നയിക്കുന്ന ഓറഞ്ചു പട നെതർലാൻഡ് അവസാന എട്ടിൽ എത്തിയത്. പ്രീ ക്വാർട്ടറിൽ അമേരിക്കയെ മൂന്ന് -ഒന്നിന് തോൽപ്പിച്ചാണ് ഓറഞ്ചുപട എത്തിയത്ത് എങ്കിൽ ആസ്ത്രേലിയയെയാണ് അർജൻറ്റീന നേരിട്ടത്. ആൻഡ്രൂ റെഡ്മെയൻ എന്ന സമർത്ഥനായ ഗോൾ കീപ്പറുടെ ചിറകിലേറിയാണ് ആസ്‌ത്രേലിയ ലോകകപ്പിൽ എത്തിയത്. പിന്നെ മാത്യു ലെക്കിയുടെ മികച്ച പ്രകടനത്തിൽ പ്രീ ക്വാർട്ടറിൽ എത്തി. ഗ്രഹാം അർനോൾഡ് എന്ന ഓസ്ട്രേലിയൻ പരിശീലകന്റെ തന്ത്രങ്ങളിൽ അവർ കളിച്ചു. എന്നാൽ അർജന്റീന ആദ്യ തോൽവിയുടെ പഴിയും ട്രോളും ഏറ്റുവാങ്ങിയതിനാൽ ജയം അനിവാര്യമാണെന്ന് മെസ്സി തന്നെ തിരിച്ചറിഞ്ഞതോടെ മെസ്സിയിലെ നായകൻ ഉണർന്നു. മെസ്സിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ആസ്‌ത്രേലിയക്ക് പിടിച്ചു നില്ക്കാനായില്ല. മെസ്സിയുടെ ഗോളോടെ ആരവം ഉയർന്നു. ഗോൾകീപ്പർ മാർട്ടിനെസിന്റെ കൈകളിലേക്ക് കുരുങ്ങേണ്ട പന്ത്ഫെർണാണ്ടസിന്റെ തലയിൽ തട്ടി സ്വന്തം ഗോൾപോസ്റ്റിലേക്ക് പതിച്ചത് പ്രഹരമായി എങ്കിലും രണ്ട് -ഒന്നിന് അർജന്റീന എട്ടിൽ എത്തി. ഇനി മെസ്സിയുടെ പടയും വാൻഡിക്കിന്റെ ഓറഞ്ചു പടയും നേർക്കുനേർ. സെമിയിലേക്ക് കുതിക്കാനുള്ള മുന്നൊരുക്കത്തിന് ആരെന്നതേ ഇനി ബാക്കിയുള്ളൂ. read more https://malayalanatu.com/archives/14756

മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി.  

വീര്യം കുറയുന്ന ഫിഫ റാങ്കിങ്ങ്

 കളിയെഴുത്ത് 

ഈ ലോകകപ്പ് അട്ടിമറിയുടേതാകുമോ? ഫിഫ റാങ്കിങ്ങ് എന്നത് വെറും കടലാസു രേഖകൾ മാത്രമായി മാറുമോ? റാങ്ക് കിട്ടിയ പുലികൾ വെറും കടലാസുപുലികൾ മാത്രമാകുമോ? മാത്രമല്ല ഭൂഖണ്ഡങ്ങൾ തന്നെ മാറി പുതിയ ചരിത്രം കുറിക്കുമോ ഈ ലോകക്കപ്പ്? എന്താണീ ഫിഫ റാങ്കിങ്ങ് ? ഇങ്ങനെ ഒട്ടേറെ സംശയങ്ങൾ ജനിപ്പിക്കാൻ, ഇങ്ങനെ പല ചോദ്യങ്ങളുടെയും ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തർ ലോകകപ്പ്. വമ്പന്മാർ അടിതെറ്റി വീഴുകയും എഴുനേറ്റ് നില്ക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ പുതിയ കുറേ താരങ്ങൾ ഊർജ്ജസ്വലതയോടെ വിജയഗാഥ കുറിക്കുന്നു. ഫിഫ റാങ്കിങ്ങിലെ വമ്പൻമാർ അട്ടിമറിക്കപ്പെട്ട മത്സരങ്ങൾ ലോകത്താകമാനം ചർച്ച ചെയ്യപ്പെടുന്നു. സൂറിച്ച് സർവ്വകലാശാലയിലെ സ്വിസ് അദ്ധ്യാപകരായ മാർക്കസ് ലാംപ്രെക്റ്റുമും ഡോ. ഹാൻസ്‌പീറ്റർ സ്റ്റാമും 1992ൽ രൂപപ്പെടുത്തിയ റാങ്കിങ് ഫോർമുലയാണ് പിന്നീട് ഒട്ടേറെ പുനഃപരിഷ്കരണങ്ങളിലൂടെ ഇന്ന് നാം ഉപയോഗിച്ചുവരുന്ന റാങ്കിങ് സമ്പ്രദായം. ഫിഫ അംഗീകരിച്ച എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കി പോയിന്റ് നൽകിയുള്ള സിസ്റ്റം അനുസരിച്ച് ഏറ്റവും മുന്നിലെത്തിയവരാണ് ഇന്ന് ലോകകപ്പിൽ മുട്ടിലിഴയുന്നത്. ഈ ലോകകപ്പ് അട്ടിമറിയുടേതാകുമെന്ന് തുടക്കം തന്നെ സൂചന നൽകിക്കൊണ്ടിരുന്നു. മൂന്നാം റാങ്കുകാരായ,ലോകത്താകമാനം ആരാധകരുള്ള സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയെ അൻപത്തിമൂന്നാം റാങ്കുകാരായ സൗദ്യ അറേബ്യ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ചപ്പോൾ ലോകം ഞെട്ടി. മെസ്സി ആരാധകരെ സങ്കടക്കടലിൽ ആഴ്ത്തി. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ ഇക്കുറി ഇരുപത്തിരണ്ടാം റാങ്കുള്ള മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. അതോടെ ബ്രസൽസ് കത്തി.പലരുടെയും പ്രവചനത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു ബെൽജിയം. നാലു തവണ ലോക ചാമ്പ്യൻമാരായ ജർമനിയെ ജപ്പാൻ പരാജയപ്പെടുത്തുന്നു, സമനിലയിൽ പിടിക്കുന്നു. ഇങ്ങനെ , പ്രവചനങ്ങൾക്ക് അപ്പുറത്താണ്. ഫിഫ റാങ്കിങ്ങിനൊന്നും വലിയ പ്രസക്തി ഇല്ലാതാകുന്നു.

കവർ : നിയ മെതിലാജ്

ഈ ലോകകപ്പ് അട്ടിമറിയുടേതാകുമോ? ഫിഫ റാങ്കിങ്ങ് എന്നത് വെറും കടലാസു രേഖകൾ മാത്രമായി മാറുമോ? റാങ്ക് കിട്ടിയ പുലികൾ വെറും കടലാസുപുലികൾ മാത്രമാകുമോ? മാത്രമല്ല ഭൂഖണ്ഡങ്ങൾ തന്നെ മാറി പുതിയ ചരിത്രം കുറിക്കുമോ ഈ ലോകക്കപ്പ്? എന്താണീ ഫിഫ റാങ്കിങ്ങ് ? ഇങ്ങനെ ഒട്ടേറെ സംശയങ്ങൾ ജനിപ്പിക്കാൻ, ഇങ്ങനെ പല ചോദ്യങ്ങളുടെയും ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തർ ലോകകപ്പ്. വമ്പന്മാർ അടിതെറ്റി വീഴുകയും എഴുനേറ്റ് നില്ക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ പുതിയ കുറേ താരങ്ങൾ ഊർജ്ജസ്വലതയോടെ വിജയഗാഥ കുറിക്കുന്നു. ഫിഫ റാങ്കിങ്ങിലെ വമ്പൻമാർ അട്ടിമറിക്കപ്പെട്ട മത്സരങ്ങൾ ലോകത്താകമാനം ചർച്ച ചെയ്യപ്പെടുന്നു. സൂറിച്ച് സർവ്വകലാശാലയിലെ സ്വിസ് അദ്ധ്യാപകരായ മാർക്കസ് ലാംപ്രെക്റ്റുമും ഡോ. ഹാൻസ്‌പീറ്റർ സ്റ്റാമും 1992ൽ രൂപപ്പെടുത്തിയ റാങ്കിങ് ഫോർമുലയാണ് പിന്നീട് ഒട്ടേറെ പുനഃപരിഷ്കരണങ്ങളിലൂടെ ഇന്ന് നാം ഉപയോഗിച്ചുവരുന്ന റാങ്കിങ് സമ്പ്രദായം. ഫിഫ അംഗീകരിച്ച എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കി പോയിന്റ് നൽകിയുള്ള സിസ്റ്റം അനുസരിച്ച് ഏറ്റവും മുന്നിലെത്തിയവരാണ് ഇന്ന് ലോകകപ്പിൽ മുട്ടിലിഴയുന്നത്. ഈ ലോകകപ്പ് അട്ടിമറിയുടേതാകുമെന്ന് തുടക്കം തന്നെ സൂചന നൽകിക്കൊണ്ടിരുന്നു. മൂന്നാം റാങ്കുകാരായ,ലോകത്താകമാനം ആരാധകരുള്ള സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയെ അൻപത്തിമൂന്നാം റാങ്കുകാരായ സൗദ്യ അറേബ്യ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ചപ്പോൾ ലോകം ഞെട്ടി. മെസ്സി ആരാധകരെ സങ്കടക്കടലിൽ ആഴ്ത്തി. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ ഇക്കുറി ഇരുപത്തിരണ്ടാം റാങ്കുള്ള മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. അതോടെ ബ്രസൽസ് കത്തി.പലരുടെയും പ്രവചനത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു ബെൽജിയം. നാലു തവണ ലോക ചാമ്പ്യൻമാരായ ജർമനിയെ ജപ്പാൻ പരാജയപ്പെടുത്തുന്നു, സമനിലയിൽ പിടിക്കുന്നു. ഇങ്ങനെ , പ്രവചനങ്ങൾക്ക് അപ്പുറത്താണ്. ഫിഫ റാങ്കിങ്ങിനൊന്നും വലിയ പ്രസക്തി ഇല്ലാതാകുന്നു. കവർ : നിയ മെതിലാജ് read more https://malayalanatu.com/archives/14644

മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി. 4

ലിങ്ക് ഇതാ :-  https://malayalanatu.com/archives/14644

വാമോസ് വാമോസ് അർജന്റീന

 കളിയെഴുത്ത് 

ർജന്റീനയിൽ വളരെ പ്രചാരമുള്ള ഒരു ഗാനമാണ് വാമോസ് വാമോസ് അർജന്റീന. ഈ ഗാനം മൂളാത്തവർ ഇന്ന് ലോകത്ത് കുറവായിരിക്കും. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ ആരാധകരുടെ ഇടനെഞ്ചിൽ തീവാരിയിട്ടാണ് ആദ്യ കളി അവസാനിച്ചത്. ഫിഫ റാങ്കിങ്ങിൽ അൻപതിനു മേലെയുള്ള സൗദി അറേബ്യ മൂന്നാം റാങ്കുകാരായ അർജന്റീനയേ രണ്ടു ഗോളിന് വീഴ്ത്തിയപ്പോൾ അതൊരു വലിയ അട്ടിമറിയായി. ലോകവും ആരാധകരും ഞെട്ടലോടെ കണ്ട മത്സരം നൽകിയ നിരാശ ചെറുതായിരുന്നില്ല. ഇതുപോലൊരു അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട് അതും ഇതിഹാസ താരം മറഡോണ നയിക്കുമ്പോൾ. 1990ലെ ലോകകപ്പിൽ ചാമ്പ്യന്മാരായി കളിക്കാൻ വന്ന് ഉദ്ഘാടന മത്സരത്തിൽ തന്നെ അന്നത്തെ പുതുമുഖ ടീമായ കാമറൂണുമായി മറഡോണയുടെ അർജന്റീന തോൽക്കുമെന്ന് ലോകത്താരും കരുതിക്കാണില്ല, പക്ഷെ അത് സംഭവിച്ചു. റോജർ മില്ലയും കൂട്ടരും കളിയും കയ്യാങ്കളിയുമായി. അവരുടെ ആ ശക്തിക്ക് മുന്നിൽ ലോകനായകന് ഒന്നും ചെയ്യാൻ ആയില്ല.’കട്ടക്ക് പൂട്ടി’ ഫ്രാംകോയിസ് ഒമം ബിയിക് അന്ന് അർജന്റീനിയൻ സ്വപ്നങ്ങൾക്ക് ആദ്യ വിലങ്ങുതടിയിട്ടുകൊണ്ട് ഗോൾ വലകുലുക്കി. കാമറൂണിന്റെ ബെഞ്ചമിങ് മാസിങ്ങിനും ആന്ദ്രേ കാന് ബിയികിനും റെഡ് കാർഡുകൾ കിട്ടി.പിന്നെ മഞ്ഞകാർഡുകൾ കൊണ്ട് കാമറൂണിനെ മൂടി.എങ്കിലും ഫലം മറിച്ചായില്ല. ഒന്ന്- പൂജ്യത്തിന് ആദ്യകളി തോറ്റപ്പോൾ ഉണ്ടായ അതേ നിരാശ. അതേ സാഹചര്യത്തിൽ ആയിരുന്നു അർജന്റീനിയൻ ആരാധകർ. അവിടെനിന്നാണ് കളിയാരംഭിക്കുന്നത്. ഗ്രൂപ്പിലെ രണ്ടാമത്തെ കളിയിൽ USSR നെ രണ്ട് -പൂജ്യത്തിന് തോൽപ്പിച്ച് മത്സരം തിരിച്ചു പിടിച്ചു. റൊമാനിയയുമായി സമനില നേടി ഗ്രൂപ്പിൽ നിന്നും ക്വളിഫൈ ചെയ്തു ലോകത്തെ മുള്ളിൽ ചവിട്ടി നിർത്തി കളിയുടെ സർവ്വ ആവേശവും നിറച്ച് അർജന്റീന ആദ്യ 16ൽ എത്തി. അവിടെ എതിരെ മുട്ടിയ ബ്രസീലിനെ ഒന്ന് -പൂജ്യത്തിന് തോൽപിച്ചു. തുടർന്ന് നടന്നത് ചരിത്രമായി. യുഗോസ്ലാവിയയെയും കടന്ന് സെമിയിൽ മറഡോണയുടെ പട. ഇറ്റലിയോട്, അതും ഇറ്റലിയിൽതന്നെ. അതോടെ സോക്കർ കപ്പിൽ മാധ്യമങ്ങൾ ചീഞ്ഞ രാഷ്ട്രീയം കുത്തിനിറച്ചു, പിന്നെ വിവാദങ്ങളായി.അങ്ങനെ ലോകവും മറഡോണയും സെമിയിൽ മുട്ടി. ആ കുറിയ മനുഷ്യൻ ലോകത്തിന്റെ വായടപ്പിച്ചു. ഇറ്റലിയെ പരാജയപ്പെടുത്തി ആ ലോകകപ്പിൽ അർജന്റീന ജർമനിയുമായുള്ള ഫൈനലിൽ എത്തി. കളിയും രാഷ്ട്രീയവും വിവാദങ്ങളും നിറഞ്ഞ ലോകകപ്പ് . ഫൈനലിൽ സാക്ഷാൽ മത്തായിസിന്റെ ജർമൻ പട. ആവേശം തല്ലിയ കലാശക്കളി. ഒരു ചെറു പിഴവിൽ കിട്ടിയ പെനാൽട്ടി ആൻഡ്രിയാസ് ബ്രെമ്മെ ഗോളാക്കുന്നു. ജർമനി 1 അർജന്റീന 0 ഒൻപതു പേരേ വെച്ച് അർജന്റീന കളിച്ചു  കലങ്ങിയ കണ്ണുമായി കളം വിട്ട മറഡോണ ശത്രുക്കളെപോലും കരയിപ്പിച്ചു. അത് ആ കുറിയ മനുഷ്യന്റെ വിജയമായിരുന്നു. പരാജയപ്പെട്ടു എങ്കിലും അർജന്റീനയെ എഴുതിത്തള്ളിയവർക്ക് മറുപടി നൽകി. ചരിത്രം ഓർമിപ്പിച്ചത് വെറുതെയല്ല, എന്നും കളി വെറും കളി മാത്രമല്ല. 
 
അറേബ്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് മറ്റു ചില രാജ്യങ്ങൾക്ക് അത്ര പിടിച്ചിട്ടില്ല. അതിനാൽ പരമാവധി പെർഫെക്ഷനോടെ ലോകത്തിന് ഈ ലോകകപ്പ് ഒരു മാതൃകയാക്കണം എന്ന നിലയിൽ ഖത്തർ പ്രവർത്തിക്കുന്നു. അതിനാൽ ഈ മത്സരങ്ങളിൽ അന്നത്തെ പോലെ വിവാദങ്ങൾ ഉണ്ടാവാൻ ഇടയില്ല. 
ആദ്യ മത്സരത്തിന്റെ ആഘാതത്തിൽ നിന്നും വലിയ ലക്ഷ്യങ്ങൾ കണ്ടുള്ള തിരിച്ചുവരവിലേക്കാണ് മെക്സിക്കോക്കെതിരെ അർജന്റീന നേടിയ വിജയവും നീങ്ങുന്നത്. ഇത് അര്‍ജന്റീനയുടെ തിരിച്ചുവരവ്. വൻമതിൽ തീർത്ത മെക്സിക്കന്‍ പ്രതിരോധത്തെ രണ്ടാം പകുതിയിൽ രണ്ട് മികച്ച ഗോളുകൾ കൊണ്ട് മെസ്സിയും സംഘവും ആരാധകരെ അർജന്റീനയുടെ കപ്പ് നേടാനുള്ള വരവറിയിച്ചു. ഗോള്‍രഹിതമായ ആദ്യപകുതി മന്ദഗതിയിൽ നീങ്ങിയപ്പോൾ ആശങ്കയോടെയാണ് ആരാധകർ ഇരുന്നത്. ഒപ്പം ഭയപ്പാടും. എല്ലാവരും മെസ്സിയുടെ കാലിൽ നിന്നും തന്നേ ഒരു മാജിക് പ്രതീക്ഷിച്ചു കാത്തിരുന്നു. കളിയുടെ 64-ാം മിനിറ്റില്‍ അത്‌ സംഭവിച്ചു. ഡി മരിയ നല്‍കിയ പാസ് മെസ്സിയുടെ ഇടംകാലടിയിലൂടെ പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചപ്പോള്‍ ലോകത്തെ മികച്ച ഗോൾ കീപ്പാർമാരിൽ ഒരാളായ ഒച്ചാവയുടെ കരങ്ങൾ എത്തിപ്പിടിക്കും മുമ്പ് പന്ത് വല തൊട്ടു. സ്റ്റേഡിയമാകെയും, ലോകത്താകമാനവും വാമോസ് വാമോസ് അർജന്റീന എന്ന് ആര്‍ത്തിരമ്പി. അതോടെ അർജന്റീനിയൻ ടീം ഉണർന്നു. അതുവരെ ഇല്ലാത്ത ഒരു ആവേശം വിരിഞ്ഞു. പിന്നീടങ്ങോട്ട് അർജന്റീനിയൻ പടയോട്ടം ആയിരുന്നു. വീണ്ടും ഒച്ചാവയേ ഞെട്ടിച്ചു കൊണ്ട് 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ വിജയമുറപ്പിച്ച തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ട്. ലോകം മുഴുവൻ വാമോസ് വാമോസ് അർജന്റീന എന്ന ആരവമുയർന്നു.

കവർ : നിയ മെതിലാജ്

മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി - 3     

🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

സൂര്യനസ്തമിക്കാത്തവരും ലോക പോലീസും നേർക്കുനേർ മുട്ടിയപ്പോൾ

 കളിയെഴുത്ത്

(ലോകകപ്പ് 2022 ഇംഗ്ലണ്ട് അമേരിക്ക മത്സരത്തെ കുറിച്ച്)

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് പേരുകേട്ട ഖ്യാതി മങ്ങി എങ്കിലും ഫുട്‌ബോളിൽ ഇംഗ്ലണ്ട് ഇന്നും താരത്തിളക്കം കൊണ്ടും കളികൊണ്ടും മങ്ങാതെ നിൽക്കുന്നു . ഖത്തർ ലോകകപ്പിൽ ഇംഗ്ലീഷ് പട വരവറിയിച്ചതും ഇറാന്റെ വലയിൽ അര ഡസൻ ഗോൾ നിറച്ചാണ്. അതോടെ ഇംഗ്ലീഷ് ടീം ലോകകപ്പിലേക്ക് ദൂരം കുറച്ചു വന്നു. എന്നാൽ ലോക പോലീസിനു മുന്നിലെത്തിയപ്പോൾ ആ കളി അവർ മറന്നുപോയോ എന്ന സംശയമായി.രണ്ടാമത്തെ മത്സരത്തിൽ അമേരിക്കയുമായി ഗോൾ രഹിത സമനിലയായപ്പോൾ ഗാലറിയിൽ നിന്നും മത്സരത്തിനൊടുവിൽ ആരാധകർ ബഹളം വച്ചത് ഇംഗ്ലണ്ട് ടീമിനുള്ള മുന്നറിയിപ്പ് കൂടിയാണ്. കളിയിൽ മാത്രമല്ല ഫുട്ബോൾ ഭ്രാന്തൻ മാരുടെ കാര്യത്തിലും ഇംഗ്ലണ്ട് ഏറെ മുന്നിലാണ് എന്നത് കോച്ച് ഗാരെത് സൗത്ത്ഗേറ്റിന് മനസിലായിക്കാണണം. “അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക എന്നതാണ് ലക്ഷ്യം. ഞങ്ങൾക്ക് അതിന് മൂന്ന് കളികളുണ്ട്, ഞങ്ങളത് നേടും, ഈ മത്സരത്തിലെ മിക്ക ടീമുകളും ഇത് പോലെ മൂന്ന് കളികളും എടുക്കുമെന്ന് ഞാൻ കരുതുന്നു, നോക്കൂ, അവർ വളരെയധികം ശബ്ദമുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ബാഹ്യ ശബ്ദത്തിന്റെ ടൂർണമെന്റാണ്. എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ട്രാക്കിലാണ്, കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്, ഞങ്ങൾക്ക് ഇപ്പോഴും ഗ്രൂപ്പ് വിജയിക്കാൻ കഴിയും, അതാണ് ഞങ്ങളുടെ ലക്ഷ്യം.” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാനെതിരെ കളിച്ചതിൽ നിന്നും ഇംഗ്ലണ്ട് ഏറെ പിറകോട്ടടിച്ചു.എന്നാൽ വെയ്ല്സിനെതിരെ സമനില നേടിയതിൽ നിന്നും അമേരിക്ക കളി ഏറെ മെച്ചപ്പെടുത്തി. കണക്കിലും ഏറെക്കുറെ തുല്യമായിരുന്നു ബോള് കൈവശം വെച്ചത് 55.5% ഇംഗ്ലണ്ട് ആയിരുന്നു എങ്കിൽ യു.എസ് 44.5 % ഉണ്ട് പാസുകളുടെ കൃത്യതയിലും ഏറെക്കൂടെ സമമാണ് 87%(ഇംഗ്ലണ്ട്) 83% (യു എസ് എ) ചുരുക്കിപ്പറഞ്ഞാൽ അമേരിക്ക ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കിയിട്ടു . ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് അമേരിക്കൻ ടീം പുറത്തെടുത്തത് എന്ന നിലയിൽ അമേരിക്കൻ കോച്ച് ഗ്രെഗ് ബെർഹാൾട്ടർക്ക് സന്തോഷിക്കാം. മാത്രമല്ല മദ്ധ്യ നിരയിൽ വെസ്റ്റൺ മക്കെന്നിയേയും യൂനുസ് മൂസയേയും ഇട്ട കോച്ചിന്റെ തന്ത്രം വിജയിച്ചു.

ഹരിക്കെയിന്റെ പടയെ നിയയന്ത്രിക്കുന്നതിനൊപ്പം മുന്നേറ്റ നിരക്ക് നല്ല സപ്പോർട്ട് കൊടുക്കാനും കഴിഞ്ഞു. ക്രിസ്റ്റ്യൻ പുലിസിച്ച്ന്റെ ഉഗ്രൻ ഷോട്ട് ബാറിൽ തട്ടിയില്ലായിരുന്നു എങ്കിൽ കളി ഇംഗ്ലണ്ടിനെ കൈവിടുമായിരുന്നു,8p ഗ്രൂപ്പ് ജേതാവ് എന്നതിൽ നിന്നും ഇനി അടുത്ത ജയം പോലെയിരിക്കും ഗതി. മാത്രമല്ല മധ്യ-ബാക്ക്മാരായ മാഗ്വെയറും ജോൺ സ്റ്റോൺസും പന്ത് വേണ്ടവിധത്തിൽ മുന്നേറ്റ നിരയ്ക്ക്‌ എത്തിക്കുന്നതിലും പരാജയപ്പെട്ടു. വെസ്റ്റൺ മക്കെന്നിയും യൂനുസ് മൂസയും അത് കൃത്യമായി മുതലാക്കി. നിലവിൽ ആദ്യ കളിയിൽ നിന്നും താഴേക്ക് ഇറങ്ങിയ ഇംഗ്ലണ്ട് തിരിച്ചു കയറി വീണ്ടും ഉയരങ്ങളിലേക്ക്‌ കയറിയാലേ വെയിൽസിനെ തോല്പിച്ചാലും അടുത്ത ഘട്ടത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളിയെ തരണം ചെയ്യാൻ സാധിക്കൂ. മിക്കവാറും അത് ഇക്വഡോറോ ഹോളണ്ടോ ആകും. രണ്ടു ടീമും അപകടകാരികളുമാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് 66നുള്ള വിജയത്തിന് ശേഷം ഫൈനൽ പോലും സാധ്യമായിട്ടില്ല എന്നതിനാൽ ഈ ലോക കപ്പ് പ്രധാനമാണ്. ലോകം മുഴുവൻ സാമ്രാജ്യത്വ ഭരണത്തിലൂടെ കോളനിയാക്കിയ ഇംഗ്ലണ്ടിന് ഫിഫ ലോകക്കപ്പ് അത്ര എളുപ്പത്തിൽ കയ്യിലെത്തില്ല എന്ന് നന്നായി അറിയാം. കളി ഭ്രാന്തന്മാരുടെ നാട്ടിലേക്ക് ഇത്തവണയും കപ്പ് എത്തിയില്ല എങ്കിൽ അവരുടെ പ്രതികരണം എന്തായിരിക്കും എന്ന് കണ്ടറിയണം. സൂര്യനസ്തമിക്കാത്തവർ ലോക പോലീസിനെ കണ്ടപ്പോൾ സ്തംഭിച്ചു നിന്നപോലെ ഇനിയും നിന്നാൽ കാര്യങ്ങൾ കൈവിടും. ഹയ്യ ഹയ്യ പാടി ഒഴിഞ്ഞ കയ്യോടെ ഖത്തറിൽ നിന്നും മടങ്ങാം.

കവർ ഡിസൈൻ : നിയ മേതിലാജ്
സൂരിനസ്തമിക്കാത്ത സാമ്രാജ്യം എന്ന് പേരുകേട്ട ഖ്യാതി മങ്ങി എങ്കിലും ഫുട്‌ബോളിൽ ഇംഗ്ലണ്ട് ഇന്നും താരത്തിളക്കം കൊണ്ടും കളികൊണ്ടും മങ്ങാതെ നിൽക്കുന്നു . ഖത്തർ ലോകകപ്പിൽ ഇംഗ്ലീഷ് പട വരവറിയിച്ചതും ഇറാന്റെ വലയിൽ അര ഡസൻ ഗോൾ നിറച്ചാണ്. അതോടെ ഇംഗ്ലീഷ് ടീം ലോകകപ്പിലേക്ക് ദൂരം കുറച്ചു വന്നു. എന്നാൽ ലോക പോലീസിനു മുന്നിലെത്തിയപ്പോൾ ആ കളി അവർ മറന്നുപോയോ എന്ന സംശയമായി.രണ്ടാമത്തെ മത്സരത്തിൽ അമേരിക്കയുമായി ഗോൾ രഹിത സമനിലയായപ്പോൾ ഗാലറിയിൽ നിന്നും മത്സരത്തിനൊടുവിൽ ആരാധകർ ബഹളം വച്ചത് ഇംഗ്ലണ്ട് ടീമിനുള്ള മുന്നറിയിപ്പ് കൂടിയാണ്. കളിയിൽ മാത്രമല്ല ഫുട്ബോൾ ഭ്രാന്തൻ മാരുടെ കാര്യത്തിലും ഇംഗ്ലണ്ട് ഏറെ മുന്നിലാണ് എന്നത് കോച്ച് ഗാരെത് സൗത്ത്ഗേറ്റിന് മനസിലായിക്കാണണം. “അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക എന്നതാണ് ലക്ഷ്യം. ഞങ്ങൾക്ക് അതിന് മൂന്ന് കളികളുണ്ട്, ഞങ്ങളത് നേടും, ഈ മത്സരത്തിലെ മിക്ക ടീമുകളും ഇത് പോലെ മൂന്ന് കളികളും എടുക്കുമെന്ന് ഞാൻ കരുതുന്നു, നോക്കൂ, അവർ വളരെയധികം ശബ്ദമുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ബാഹ്യ ശബ്ദത്തിന്റെ ടൂർണമെന്റാണ്. എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ട്രാക്കിലാണ്, കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്, ഞങ്ങൾക്ക് ഇപ്പോഴും ഗ്രൂപ്പ് വിജയിക്കാൻ കഴിയും, അതാണ് ഞങ്ങളുടെ ലക്ഷ്യം.” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാനെതിരെ കളിച്ചതിൽ നിന്നും ഇംഗ്ലണ്ട് ഏറെ പിറകോട്ടടിച്ചു.എന്നാൽ വെയ്ല്സിനെതിരെ സമനില നേടിയതിൽ നിന്നും അമേരിക്ക കളി ഏറെ മെച്ചപ്പെടുത്തി. കണക്കിലും ഏറെക്കുറെ തുല്യമായിരുന്നു ബോള് കൈവശം വെച്ചത് 55.5% ഇംഗ്ലണ്ട് ആയിരുന്നു എങ്കിൽ യു.എസ് 44.5 % ഉണ്ട് പാസുകളുടെ കൃത്യതയിലും ഏറെക്കൂടെ സമമാണ് 87%(ഇംഗ്ലണ്ട്) 83% (യു എസ് എ) ചുരുക്കിപ്പറഞ്ഞാൽ അമേരിക്ക ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കിയിട്ടു . ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് അമേരിക്കൻ ടീം പുറത്തെടുത്തത് എന്ന നിലയിൽ അമേരിക്കൻ കോച്ച് ഗ്രെഗ് ബെർഹാൾട്ടർക്ക് സന്തോഷിക്കാം. മാത്രമല്ല മദ്ധ്യ നിരയിൽ വെസ്റ്റൺ മക്കെന്നിയേയും യൂനുസ് മൂസയേയും ഇട്ട കോച്ചിന്റെ തന്ത്രം വിജയിച്ചു. read more https://malayalanatu.com/archives/14582

മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി 2

ലിങ്ക് :-  https://malayalanatu.com/archives/14582

കാളപ്പോര്കാരുടെ വീരോടെ സ്‌പെയിൻ നിറഞ്ഞാടി

കളിയെഴുത്ത് 

(സ്പെയിൻ കോസ്റ്ററിക്ക കളിയെക്കുറിച്ച് )
 
2010ലാണ് ടിക്കി ടാക്ക എന്ന താളവും അതിനനുസരിച്ച നീക്കവും നടത്തി  കാളപ്പോരിന്റെ 
നാട്ടിൽ നിന്നും വന്നവർ വിസ്മയിപ്പിച്ചതും ആന്ദ്രെ ഇനിയേസ്റ്റയുടെ പട ലോകകപ്പിൽ മുത്തമിട്ടതും. സ്‌പെയിൻ എന്ന തക്കാളിയേറിൽ ആനന്ദം കണ്ടെത്തുകയും അതൊരു ഉത്സവമാക്കുകയും ചെയ്തവർ ടിക്കി ടാക്ക താളത്തിൽ  ലോക കപ്പ്   നേടിയ ഓർമകളെ ഉണർത്തി ഈ ലോകകപ്പിലെ സ്പെയിനിന്റെ ആദ്യകളി. ഇനിയേസ്റ്റ അടിച്ചു കയറ്റിയ ഒറ്റഗോളിലാണ്  അന്ന് ആര്യൻ റോബന്റെയും വാൻപേഴ്സിയും ഞെട്ടിത്തരിച്ചത്. ഓറഞ്ച് പടയുടെ ലോകകപ്പ് മോഹം തല്ലിക്കെടുത്തിയത്. ഹോളണ്ടിനെ  അപേക്ഷിച്ചു കോസ്റ്ററിക്ക അത്ര വലിയ ടീമല്ല എങ്കിലും ലോകകപ്പിൽ യോഗ്യത നേടുക എന്ന വലിയ നേട്ടം നേടിയ ടീമെന്ന നിലയിൽ പോരാട്ടം പ്രതീക്ഷിച്ചു. എന്നാൽ സ്പാനിഷ് മുന്നേറ്റത്തിന് മുന്നിൽ അവർ നിഷ്പ്രഭരായി എന്ന് പറയാം. സ്പാനിഷ് കോച്ച്  ലൂയിസ് എന്‍‌റിക്വയുടെ തന്ത്രങ്ങൾ കൃത്യമായി പ്രയോഗിച്ചത് ആമുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. 
ഫെരാന്‍ ടോറസിനും  മാര്‍ക്കോ അസെന്‍സിയോയും ഡാനി ഓല്‍മോയും നിറഞ്ഞാടിയ കളി. 
 
പരിചയസമ്പന്നനായ ബുസ്‌കറ്റ്‌സിന്റെ പ്രതിരോധ മതിൽ ഒരിക്കൽ പോലും തുളച്ചു കയറാതെ വിറച്ചു നിന്നു ലൂയിസ് ഫെര്‍ണാണ്ടോ സുവാരസിന്‍റെ കോസ്റ്റാറിക്ക. സ്പാനിഷ് ഫുട്‌ബോളിലെ പ്രതീക്ഷകളായ    ഗാവിയും പെഡ്രിയും നിറഞ്ഞു നിന്നു. ആദ്യ അരമണിക്കൂറിൽ തന്നേ കാൽ ഡസൻ ഗോളുകൾ പിറന്നു. ഡാനി ഓൽമയാണ് വെടിക്കെട്ടിനു തിരി കൊളുത്തിയത്, ഗാവി കോരിയിട്ട് കൊടുത്ത പാസ്സ് ഇടതു കാലുകൊണ്ട് എടുത്ത്  കോസ്റ്ററിക്കൻ താരത്തെ കട്ട് ചെയ്ത് പാഞ്ഞുവന്ന  കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിന്റെ തലക്ക് മുകളിലൂടെ കോരിയിട്ട് വല ചലിപ്പിച്ചു. അതും പതിനൊന്നാമത്തെ മിനുട്ടിൽ. റിയൽ മാഡ്രിഡിന്റെ മുൻ ഗോൾ കീപ്പറായി തിളങ്ങിയ കെയ്‌ലര്‍ നവാസിന് ഒന്നും ചെയ്യാനായില്ല.   അധികം വൈകാതെ തന്നേ മാര്‍ക്കോ അസന്‍സിയോയുടെ ഊഴമായിരുന്നു. ഇടതു വിങ്ങിൽ നിന്നും ജോർഡി ആൽബയുടെ സുന്ദരമായ ഒരു ക്രോസ്  മാര്‍ക്കോ അസന്‍സിയോയുടെ ഷോട്ടിൽ ഗോളായി. 
മൂന്നാം ഗോൾ പെനാൽറ്റിയിലൂടെ ഫെറാൻ  ടോറസ് അനായാസമാക്കി. രണ്ടാം പകുതിയിലും ടോറസ് തന്നേ വലകുലുക്കി. ഗവിയുടെ അഞ്ചാം ഗോൾ സുന്ദരമായ കിക്ക് ആയിരുന്നു. കാര്‍ലോസ് സോളറും  മൊറാട്ടയും ഓരോ ഗോളുകൾ അടിച്ചുകൊണ്ട് പട്ടിക പൂർത്തിയാക്കി. കളിയിലെ ഏറ്റവും സുന്ദരമായ ഗോളുകൾ ഗാവിയുടെതും മൊറാട്ടയുടെതും ആയിരുന്നു. സ്പെയിൽ താരങ്ങൾ നിറഞ്ഞാടിയ ഈ  മത്സരത്തിൽ കളിയുടെ ഭൂരിഭാഗം സ്പെയിനിന്റെ കാലുകളിൽ ആയിരുന്നു. കോസ്റ്റാറിക്കൻ  ടീമിനെ സ്‌പെയിൻ  നോക്കുകുത്തിയാക്കി. 
 
റിച്ചാർലിസന്റെ ബൈസിക്കിൾ കിക്ക് മാജിക്

കളിയെഴുത്ത്

ഈ ലോകകപ്പിലെ ഇതുവരെയുള്ള ഗോളുകളിൽ ഏറ്റവും മനോഹരമായ ഗോളായിരുന്നു സെർബിയക്കെതിരെ ബ്രസീൽ താരം റിച്ചാർലിസന്റെ ബൈസിക്കിൾ കിക്ക്. സാംബ നൃത്തച്ചുവടുകൾ ഗാലറികളിൽ നിറഞ്ഞ ദിനം ബ്രസീലിന്റെ ആദ്യ കളി ലോകം ഏറെ പ്രതീക്ഷയോടെയാണ് കണ്ടത് ലോക ചാമ്പ്യന്മാരിൽ നിന്ന് ആദ്യ പകുതിയിൽ ഗോൾ പിറക്കാതെ വന്നപ്പോൾ ബ്രസീലിന്റെ ആരാധകരുടെ നെഞ്ച് തിളച്ചു മറിയുകയായിരുന്നു. ഭാഗ്യവും നിർഭാഗ്യവും മാറി മറിഞ്ഞു വരുന്ന ടീമാണ് ബ്രസീൽ. ഇത്തവണ ഏറെ യുവതാരങ്ങളാൽ സമ്പന്നമായിരുന്നു ബ്രസീൽ ആദ്യ പകുതിയിൽ സെർബിയക്ക് മുന്നിൽ അത്ര വേഗത്തിൽ ആയിരുന്നില്ല ബ്രസീലിന്റെ നീക്കം. അതിനാൽ തന്നെ നശ്ശബ്ദമായ ഗാലറികൾ, ഫിനിഷിങ്ങിൽ ഒട്ടും പെർഫെക്ഷൻ ഇല്ലാത്ത സെർബിയയുടെ അറ്റാക്കുകൾ എല്ലാം തന്നെ ബ്രസീലിന്റെ പെനാൽറ്റി ബോക്സിൽ തളർന്നു വീണു. എന്നാൽ അപ്പോഴൊക്കെ നെയ്മറും സംഘവും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നിട്ടും ആദ്യ പകുതിവരെ നിരാശയായിരുന്നു ഫലം. കാസിമാറോയുടെ പാസ് നെയ്മർക്ക് ഗോളാക്കാനായില്ല.അപ്പോഴൊക്കെ സെർബിയൻ പ്രതിരോധവും ശക്തമായിരുന്നു. ചാട്ടുളി പോലെ ഇടക്ക് ബ്രസീലിന്റെ മുന്നേറ്റങ്ങൾക്ക്സെ ർബിയൻ ഗോളി മിലിങ്കോവിച് സാവിച് തടയിട്ടു. റാഫിഞ്ഞയുടെ ശ്രമവും പാഴായി. കോർണർ കിക്കുകളൊന്നും മുതലാക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ബ്രസീൽ കൂടുതൽ ഊർജ്വസ്വലതയോടെ ഇറങ്ങിയപ്പോൾ സെർബിയയിൽ ആ ആവേശം കണ്ടില്ല. ഫിനിഷിങ്ങിന്റെ അഭാവമാണ് ആദ്യ പകുതിയിൽ സെർബിയയെ തളർത്തിയത്. പക്ഷെ ബ്രസീലിനു വീറും വാശിയും കൂടിക്കൊണ്ടിരുന്നു. ഗാലറിയുടെ ആർപ്പുവിളികളിൽ തോറ്റുപോയാൽ എന്നൊരു ഭീഷണി മുഴങ്ങുന്നതായി നായകൻ തിയാഗോ സിൽവയ്ക്ക് തോന്നിയിരിക്കാം. അതാണ് രണ്ടാം റൗണ്ടിൽ ഇറങ്ങിയപ്പോൾ ബ്രസീൽ കൂടുതൽ അറ്റാക്കിങ് സ്വീകരിച്ചത്. ഈ കളിയിലെ പ്രത്യേകത കാനറികളുടെ നായകൻ തിയാഗോ സിൽവയുടെ അവസരോചിതമായ ഇടപെടലായിരുന്നു. 62 മിനുട്ടിൽ റിച്ചാർലിസന്റെ ആദ്യ ഗോൾ പിറക്കുന്നത് വരെ ടീം തളരാതെ നിന്നു. ഗോൾ വീണതോടെ സാംബാ ആരവമുയർന്നു. റിച്ചാർലിസന്റെതായിരുന്നു ആദ്യ ഗോൾ, ഈ ലോകകപ്പിലെ ബ്രസീലിന്റെയും. അതോടെ സെർബിയ ഏറെ തളർന്നതായി തോന്നി. സമനിലക്കായി പൊരുതുന്ന പ്രതീതി. പിന്നെയാണ് ഒരു കവിതപോലെ ആ ഗോൾ പിറന്നത് 73–ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൻ്റെ ഇടതു മൂലയിൽ നിന്ന് വിനീഷ്യസ് ജൂനിയർ കൊടുത്ത ക്രോസ് ഇടതുകാലിലെടുത്ത് ,ഒന്ന് മേലേക്ക് തട്ടി ശരീരം വളച്ച് ,മലക്കം മറിഞ്ഞ്, വലതുകാൽ കൊണ്ട് ഓവർഹെഡ് കിക്ക് ചെയ്ത് വലയിലാക്കുന്നത് റിച്ചാർലിസന്റെ ബൈസിക്കിൾ കിക്ക് മാജിക്. read more https://malayalanatu.com/archives/14566

 (മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി  ലക്കം -1)

ഈ ലോകകപ്പിലെ ഇതുവരെയുള്ള ഗോളുകളിൽ ഏറ്റവും മനോഹരമായ ഗോളായിരുന്നു സെർബിയക്കെതിരെ ബ്രസീൽ താരം റിച്ചാർലിസന്റെ ബൈസിക്കിൾ കിക്ക്. സാംബ നൃത്തച്ചുവടുകൾ ഗാലറികളിൽ നിറഞ്ഞ ദിനം ബ്രസീലിന്റെ ആദ്യ കളി ലോകം ഏറെ പ്രതീക്ഷയോടെയാണ് കണ്ടത് ലോക ചാമ്പ്യന്മാരിൽ നിന്ന് ആദ്യ പകുതിയിൽ ഗോൾ പിറക്കാതെ വന്നപ്പോൾ ബ്രസീലിന്റെ ആരാധകരുടെ നെഞ്ച് തിളച്ചു മറിയുകയായിരുന്നു. ഭാഗ്യവും നിർഭാഗ്യവും മാറി മറിഞ്ഞു വരുന്ന ടീമാണ് ബ്രസീൽ. ഇത്തവണ ഏറെ യുവതാരങ്ങളാൽ സമ്പന്നമായിരുന്നു ബ്രസീൽ ആദ്യ പകുതിയിൽ സെർബിയക്ക് മുന്നിൽ അത്ര വേഗത്തിൽ ആയിരുന്നില്ല ബ്രസീലിന്റെ നീക്കം. അതിനാൽ തന്നെ നശ്ശബ്ദമായ ഗാലറികൾ, ഫിനിഷിങ്ങിൽ ഒട്ടും പെർഫെക്ഷൻ ഇല്ലാത്ത സെർബിയയുടെ അറ്റാക്കുകൾ എല്ലാം തന്നെ ബ്രസീലിന്റെ പെനാൽറ്റി ബോക്സിൽ തളർന്നു വീണു. എന്നാൽ അപ്പോഴൊക്കെ നെയ്മറും സംഘവും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നിട്ടും ആദ്യ പകുതിവരെ നിരാശയായിരുന്നു ഫലം. കാസിമാറോയുടെ പാസ് നെയ്മർക്ക് ഗോളാക്കാനായില്ല.അപ്പോഴൊക്കെ സെർബിയൻ പ്രതിരോധവും ശക്തമായിരുന്നു. ചാട്ടുളി പോലെ ഇടക്ക് ബ്രസീലിന്റെ മുന്നേറ്റങ്ങൾക്ക്സെ ർബിയൻ ഗോളി മിലിങ്കോവിച് സാവിച് തടയിട്ടു. റാഫിഞ്ഞയുടെ ശ്രമവും പാഴായി. കോർണർ കിക്കുകളൊന്നും മുതലാക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ബ്രസീൽ കൂടുതൽ ഊർജ്വസ്വലതയോടെ ഇറങ്ങിയപ്പോൾ സെർബിയയിൽ ആ ആവേശം കണ്ടില്ല. ഫിനിഷിങ്ങിന്റെ അഭാവമാണ് ആദ്യ പകുതിയിൽ സെർബിയയെ തളർത്തിയത്. പക്ഷെ ബ്രസീലിനു വീറും വാശിയും കൂടിക്കൊണ്ടിരുന്നു. ഗാലറിയുടെ ആർപ്പുവിളികളിൽ തോറ്റുപോയാൽ എന്നൊരു ഭീഷണി മുഴങ്ങുന്നതായി നായകൻ തിയാഗോ സിൽവയ്ക്ക് തോന്നിയിരിക്കാം. അതാണ് രണ്ടാം റൗണ്ടിൽ ഇറങ്ങിയപ്പോൾ ബ്രസീൽ കൂടുതൽ അറ്റാക്കിങ് സ്വീകരിച്ചത്. ഈ കളിയിലെ പ്രത്യേകത കാനറികളുടെ നായകൻ തിയാഗോ സിൽവയുടെ അവസരോചിതമായ ഇടപെടലായിരുന്നു. 62 മിനുട്ടിൽ റിച്ചാർലിസന്റെ ആദ്യ ഗോൾ പിറക്കുന്നത് വരെ ടീം തളരാതെ നിന്നു. ഗോൾ വീണതോടെ സാംബാ ആരവമുയർന്നു. റിച്ചാർലിസന്റെതായിരുന്നു ആദ്യ ഗോൾ, ഈ ലോകകപ്പിലെ ബ്രസീലിന്റെയും. അതോടെ സെർബിയ ഏറെ തളർന്നതായി തോന്നി. സമനിലക്കായി പൊരുതുന്ന പ്രതീതി. പിന്നെയാണ് ഒരു കവിതപോലെ ആ ഗോൾ പിറന്നത് 73–ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൻ്റെ ഇടതു മൂലയിൽ നിന്ന് വിനീഷ്യസ് ജൂനിയർ കൊടുത്ത ക്രോസ് ഇടതുകാലിലെടുത്ത് ,ഒന്ന് മേലേക്ക് തട്ടി ശരീരം വളച്ച് ,മലക്കം മറിഞ്ഞ്, വലതുകാൽ കൊണ്ട് ഓവർഹെഡ് കിക്ക് ചെയ്ത് വലയിലാക്കുന്നത് റിച്ചാർലിസന്റെ ബൈസിക്കിൾ കിക്ക് മാജിക്. 

ലോകം ഒന്നടങ്കം ആ മാജിക് ആസ്വദിച്ചു. ബ്രസീൽ വിരോധികൾ പോലും ആ സൗന്ദര്യത്തിൽ മതിമറന്നു. പിന്നെ സാംബാ ആരവമായി. വരുന്ന കളിയിലേക്ക് തയ്യറെടുപ്പ് എന്ന പോലെ നെയ്മറെയും റിച്ചാർലിസനെയും പിൻവലിക്കുന്നു. നെയ്‌മർ ഫൗളിൽ പിടിയിലാകുന്നത് ആരാധകരെ ദു:ഖിപ്പിക്കുന്ന കാര്യമാണ്. വരും മത്സരങ്ങളിൽ ഗ്രൂപ്പിലെ സ്വിറ്റ്‌ സർലന്റിനെയും കാമറൂണിനെയും ആണ് ബ്രസീലിനു നേരിടാനുള്ളത്.
ലോകം , മുഴുവൻ കാത്തിരിക്കുകയാണ്. ആ മത്സരങ്ങളിൽ ഇനിയും റിച്ചാർലിസന്റെ മാജിക്പ്രതീക്ഷിക്കുന്നു. ബ്രസീൽ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട് ഈ ബൈസിക്കിൾ കിക്ക്.

കവർ : നിയ മെതിലാജ് 

 മലയാളനാട് വെബ് മാഗസിനിൽ സോക്കർ ഫീവർ എന്ന പംക്തി  ലക്കം -1

ലിങ്ക് :- https://malayalanatu.com/archives/14566