Wednesday, 4 September 2013

വിജനതയിലെ മരണദൂരം

 
അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു.
ണ്ടു പട്ടാള ബാരക്കുകള്‍ക്കിടയിലെ ദൂരം മരണത്തെ എളുപ്പം അടുപ്പിക്കുന്നു അതിര്‍ത്തിയിലെ രണ്ടറ്റങ്ങള്‍ക്കും മരണത്തിന്റെ മണമാണ്. രാജ്യങ്ങള്‍ തമ്മില്‍ ശത്രുത കൂടുമ്പോള്‍ പട്ടാളക്കാരുടെ ജീവനു മീതെ മരണത്തിന്റെ മണം പരക്കും. പട്ടാള ജീവിതം എന്നാല്‍ ഒരു വശത്ത് വലിയ ഒരു സമൂഹത്തിന്റെ ജീവനും മറുവശത്ത് ഈ പട്ടാളക്കാരന്‍ എന്ന ഒറ്റ മനുഷ്യന്റെ ജീവനുമാണ്. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം സ്വന്തം ജീവനേക്കാള്‍ അവര്‍ മറ്റു ജീവനുകളെ സ്‌നേഹിക്കുന്നു എന്നതാണ്. അവര്‍ക്കായി ജീവന്‍ നല്‍കാന്‍ തയ്യാറാകുന്നു എന്നതാണ്. മരണമുഖം കണി കണ്ടുണരുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ് നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്' എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന കികി, സിറ എന്നീ ബോസ്‌നിയന്‍ പട്ടാളക്കാരും നിനോ എന്ന സെര്‍ബ് പടയാളിയുമാണ് സിനിമയിലേ പ്രധാന കഥാപാത്രങ്ങള്‍. സെര്‍ബ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ആക്രമിക്കാന്‍ ഒരുങ്ങുന്ന ഒരു ബറ്റാലിയനിലെ അംഗങ്ങളാണ് കികിയും സിറയും. രാത്രി അവര്‍ വിജനമായ ഒരിടത്ത് മൂടല്‍ മഞ്ഞില്‍ ജാഗരൂകരായി ഇരിക്കുകയാണ്. തൊട്ടടുത്താണ് ശത്രു പാളയത്തിന്റെ ട്രഞ്ച്. അതിനപ്പുറം അവരുടെ പട്ടാള ബാരക്കും. രാത്രിയുടെ മറവില്‍ വളരെ ശ്രദ്ധയോടെ അവര്‍ മേജറുടെ നിര്‍ദ്ദേശം അനുസരിച്ച് നുഴഞ്ഞു നീങ്ങുന്നു. എന്നാല്‍, അപ്രതീക്ഷിതമായ അക്രമത്തില്‍ ബറ്റാലിയനിലെ നിരവധി പേര്‍ മരിച്ചു വീഴുന്നു. ബാക്കിയായവരില്‍ ചിലര്‍ തങ്ങളുടെ ബാരക്കിലേക്ക് പിന്‍വാങ്ങുന്നു. എന്നാല്‍ കികിയും സിറയും മുന്നോട്ട് കുതിക്കുന്നു. രണ്ടു പേരും വെടിയേറ്റ് ട്രഞ്ചിലേക്ക് വീഴുന്നു.
ട്രഞ്ചില്‍ അകപെട്ട രണ്ടു പട്ടാളക്കാരുടെ വളരെ അപകടം നിറഞ്ഞ നിമിഷങ്ങളാണ് ഈ സിനിമ. സഹപട്ടാളക്കാരനെ രക്ഷിക്കുന്നതെങ്ങനെ എന്ന വളരെ ബുദ്ധിമുട്ടും എന്നാല്‍ രക്ഷിച്ചേ തീരൂ എന്ന അവസ്ഥയും കൂടിച്ചേര്‍ന്ന് വല്ലാത്തൊരു അവസ്ഥയിലേക്കാണ് നമ്മളെ സിനിമ കൊണ്ടുപോകുന്നത്. കൈക്കും വയറിനും വെടിയേറ്റ കികി തന്റെ കയ്യിലുള്ള മരുന്ന് ഉപയോഗിച്ച് സ്വയം കെട്ടിവെക്കുന്നു. വെടിയേറ്റ് മരിച്ചു വീഴുന്ന തന്റെ സഹപ്രവര്‍ത്തകനായ സിറ ഇതേ ട്രഞ്ചില്‍ എവിടെയോ ഉണ്ടെന്ന കാര്യം കികിക്ക് അറിയാം എന്നാല്‍, അയാളുടെ അടുത്തേക്ക് നീങ്ങാന്‍ പറ്റാതെ നില്‍ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലാണ് ഏറെ വേദന സഹിക്കുന്ന കികി. ഇതിനിടയില്‍ എതിര്‍ പാളയത്തില്‍ ട്രഞ്ച് നിരീക്ഷിക്കാനായി രണ്ടു പേരെ ചുമതലപ്പെടുത്തുന്നു. ഏറെ പരിചയ സമ്പന്നനായ ക്യാപ്റ്റനും പുതുതായി എത്തിയ നിനോയും ആയിരുന്നു അത്. അവര്‍ ട്രഞ്ചില്‍ എത്തുന്നതോടെയാണ് സിനിമ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്.
സര്‍ബ് പട്ടാളം വികസിപ്പിച്ചെടുത്ത പ്രത്യക തരം മൈന്‍കുഴി കുഴിച്ച് അതിന്റെ വാല് മാത്രം മുകളില്‍ ആക്കി മരണപ്പെട്ടെന്ന് കരുതി സിറ എന്ന ബോസ്‌നിയന്‍ പടയാളിയെ അതിനു മുകളില്‍ കിടത്തുന്നു. സഹപട്ടാളക്കാരന്റെ മൃതദേഹം അന്വേഷിച്ചെത്തുന്ന ബോസ്‌നിയന്‍ പടയാളികള്‍ തന്റെ സഹപ്രവര്‍ത്തകന്റെ മൃതദേഹം പോക്കിയെടുക്കുമ്പോള്‍ മൈന്‍ പൊട്ടും. സെര്‍ബ് പട്ടാളക്കാരുടെ ഈ പ്രവൃത്തിയെ നിനോ എതിര്‍ക്കുന്നു. എങ്കിലും ഇതൊക്കെ പട്ടാള നിയമത്തിലെ അനുവദനീയമായ ചതിയാണ് എന്ന് ക്യാപ്റ്റന്‍ നിനോയെ മനസിലാക്കുന്നു. ഇതെല്ലാം കികി ഒളിച്ചിരുന്ന് കേള്‍ക്കുകയാണ്. ക്യാപ്റ്റനെ വെടിവെച്ചു വീഴ്ത്തി കികി അവിടം തന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് സിറ മരിച്ചിട്ടില്ല എന്നു മനസിലാകുന്നതോടെ സിനിമ അതിന്റെ ഉദ്യേഗനിമിഷങ്ങളിലേക്ക് കടക്കുന്നു.


അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു. കികിയായി അഭിനയിച്ച ബ്രാങ്കോ ദുരിച (Branko Ðuric-Ciki), നിനോ ആയി അഭിനയിച്ച റെനെ ബിറ്റൊറാജെച് (Rene Bitorajac-Nino), സിറയായി അഭിനയിച്ച ഫിലിപ്പ് സോവജോവിച് (Filip Sovagovic-Cera) എന്നിവരുടെ അവിസ്മരണീയ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒട്ടും നാടകീയത കലരാതെ തന്മയത്വത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവര്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച സിനിമകില്‍ ഒന്നാണ് നോ മാന്‍സ് ലാന്‍ഡ് 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്'നു ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന്റെ രചനയും, സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്. വള്തര്‍ വാന്‍ഡെന്‍ എന്‍ഡേയാണ് (Walther vanden Ende) ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചിത്രമായ ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു.
==========================================================================

നെല്ല് ഡോട്ട് നെറ്റില്‍ 2013 സെപ്തംബര്‍ ലക്കത്തില്‍ വന്ന കോളം
http://www.nellu.net/component/content/article/780.html
 

Monday, 2 September 2013

ശരീരത്തെ സമരായുധമാക്കി ഒരു ജീവിതം

സിനിമ
 
 
രാഷ്ട്രീയ സിനിമകളില്‍ വളരെ പ്രസക്തമായ ചിത്രമാണ് സ്റ്റീവ്മക്വീവന്‍ സംവിധാനം ചെയ്ത ‘ഹംഗര്‍’ (Hunger). ശരീരം എങ്ങനെ ഒരു സമരായുധം ആക്കുന്നു എന്നു ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. hunger_ver2_mഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ പടയാളിയും ഐറിഷ് സ്വതന്ത്രത്തിനായി പൊരുതി മരിച്ച കവിയുമായ ബോബി സാന്‍ഡ്‌സ് അവസാന കാലത്തെ ജയില്‍ ജീവിതമാണ് സിനിമയില്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 1981ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയിലില്‍ അദ്ദേഹം അനുഷ്ഠിക്കുന്ന 66 ദിവസം നീണ്ട ഉപവാസ സമരവും മരണവും.
ഇരുട്ട് പടര്‍ന്ന ജയിലുകളില്‍ സ്വതന്ത്രത്തിനായി സമര തീഷ്ണമായ ഉള്‍ക്കരുത്തോടെ കഴിയുന്ന സമര നായകനും ഐറിഷ് റിപ്ലബ്ലിക് സേനയുടെ ധീരനായ ഭടനുമാണ് ബോബി സാന്‍ഡ്‌സ്. ഐക്യ അയര്‍ലന്‍ഡ് എന്ന സപ്നവുമായി കഴിയുന്ന ബോബിയടക്കമുള്ള സമര ഭടന്മാരെ ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചിരുന്നില്ല എന്നു മാത്രമല്ല അവരെ ക്രിമിനലുകളായാണ് കണ്ടിരുന്നത്. തടവറക്കുള്ളില്‍ തങ്ങളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണം എന്ന ആവശ്യം ജയിലധികൃതര്‍ തള്ളുന്നു. അതോടെ ബോബിയുടെ സമര വീര്യം വര്‍ദ്ധിക്കുകയാണ്. ജയിലില്‍ അവര്‍ തരുന്ന വസ്ത്രം ധരിക്കാന്‍ ബോബിയും കൂട്ടുകാരും വിസമ്മതിക്കുകയും തങ്ങളുടെ വസ്ത്രം മാത്രമേ ധരിക്കൂ എന്നു വാശി പിടിക്കുകയും ചെയ്യുന്നു.3hunger460 എന്നാല്‍ അതനുവദിക്കാന്‍ ജയിലധികൃതര്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടി ജയിലധികൃതര്‍ നല്കിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു വിവസ്ത്രരായി അവര്‍ ഉപവാസ സമരം തുടങ്ങുന്നു. പുതപ്പ് മാത്രം ഉപയോഗിച്ച് നഗ്നത മറക്കുന്നു. കുളിക്കാതെ, ഭക്ഷണം കഴിക്കാതെ, തടിയും മുടിയും വെട്ടാതെ, സ്വന്തം ശരീരം പീഡിപ്പിച്ച് സമരം തുടരുന്നു. കുപിതരായ സൈന്യം നിഷ്ഠുരമായ മര്‍ദനമുറകളും തുടരുന്നു. ആത്മപീഡനം ഒരു സമരായുധമാക്കുന്നതോടെ ഇരുട്ട് പടര്‍ന്ന ജയിലുകള്‍ സ്മരത്തിന്റെ തീക്ഷണത വര്‍ദ്ധിക്കുന്നു ഒപ്പം ആത്മപീഡനവും. സമര രംഗത്തെ തീപ്പൊരിയായ ബോബിയുടെ സമര വീര്യം കുറക്കാന്‍ സൈന്യം ബോബിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ആത്മ പീഡനത്തിന് പുറമെ സൈന്യത്തിന്റെ ക്രൂരമായ നീക്കങ്ങള്‍ കൂടിയായപ്പോള്‍ ബോബിയുടെ ശരീരം ക്ഷീണിക്കുന്നു അസുഖം ബാധിക്കുന്നു. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബോബിയെ ചികില്‍സിക്കാന്‍ ഡോക്ടറെ അനുവദിക്കുകയാണ് എന്നാല്‍ അദ്ദേഹം അതിനും വഴങ്ങുന്നില്ല. ജയിലുകളുടെ ഇരുട്ട് പടര്‍ന്ന ഇടനാഴികളില്‍ ശരീര ദുര്‍ഗന്ധത്തിന്റെയും വീര്‍പ്പ് മുട്ടലുകള്‍. എന്നിട്ടും സമരവീര്യം കുറക്കാന്‍ സൈന്യത്തിനായില്ല. അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടും നീതിക്കയുള്ള പോരാട്ടത്തിന്റെ വീര്യം കുറക്കാനാകാതെ സൈന്യം കുഴങ്ങി 66 ദിവസം നീണ്ടു നിന്ന സഹന സമരത്തിനോടുവില്‍ ആ ധീരസമര ഭടന്‍ മരിച്ചു വീഴുന്നു. ജയിലുകൾക്കുള്ളിലെ ഓരോ സീനും ഏറെ വേദന ജനിപ്പിക്കുന്നു. ക്ലോസറ്റിൽ ചോര hunger_657തൂറി ബോബി തളര്ന്നു വീഴുന്ന സീൻ നമ്മെ ഏറെ അസ്വസ്ഥനാക്കുന്നു. അഴുക്ക് പുരണ്ട വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും രാഷ്ട്രീയ തടവുകാരുടെ ധാര്‍മിക അവകാശം നേടിയെടുക്കാനും നടത്തിയ സഹന സ്മരത്തിന്റെ നേര്‍ചിത്രമാണ് സ്റ്റീവ്മക്വീനന്‍റെ ‘ഹംഗര്‍’എന്ന ചിത്രം. അതുകൊണ്ടു തന്നെ ഈ സിനിമ നമ്മെ ഏറെ അസ്വസ്ഥമാക്കുന്നു. 1981ൽ അയര്‍ലന്‍ഡിലെ മാസെ ജയിലില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഈ സിനിമ 2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. ബ്രിട്ടീഷ് നടനായ സ്റ്റീവ്മക്വീനന് കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള ‘ക്യാമറ ഡി ഓര്‍’അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ഹംഗർ. മിഷേൽ ഫസ്ബെന്ടെർ.
(Michael Fassbender) ആണ് ഏറെ വെല്ലുവിളികളുള്ള ബോബി സാന്‍ഡ്‌സിന്റെ വേഷം ചെയ്തിരിക്കുന്നത് ഇതിനായി അദ്ദേഹം ശരീരത്തിന്റെ ഭാരം വളരെയധികം കുറയ്ക്കുകയുണ്ടായി. കൂടാതെ സഹ തടവുകാരായി അഭിനയിച്ചവരും നല്ല അഭിനയം കാഴ്ചവെച്ചു. ഒട്ടും അസ്വാഭാവികത നിറക്കാതെ കൂടുതൽ വർണാഭമല്ലാതെ ഇരുട്ട് പടർന്ന ഫ്രെയിമുകളാൽ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കിയ ക്യാമറ ചെയ്തിരിക്കുന്നത് സീൻ ബോബിറ്റ് ആണ്. സിനിമയിലെ ഡേവിഡ് ഹോംസിന്റെ പശ്ചാതലസംഗീതം എടുത്തു പറയേണ്ടതാണ്. 90 മിനുട്ടുള്ള ഈ സിനിമ ലോകം ഏറെ ചര്ച്ച ചെയ്യപെട്ടതാണ്.
=========================================================================
 
നേര്‍രേഖ ഡോട്ട് കോമിലെ കാഴ്ച എന്ന കോളം
 
- See more at:  http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%92/#sthash.Uq1ifreL.dpuf