Saturday, 27 February 2016

കാത്തിരിപ്പ്

കവിത 












ന്നെങ്കിലും
നിനക്ക്
കൊത്തിയെടുക്കാനായ്
ഞാനിന്നു
കത്തി തീരുന്നു.
എന്റെ ചിത
നിനക്കായ്‌
എരിയുന്നു.
കത്തിയമർന്ന
പ്രണയവും
ഓര്മകളും
ചിതയിൽ
ചാരമായ്
കാറ്റിൽ
പാറിക്കളിക്കും. 
എന്നെങ്കിലും
ഏതെങ്കിലും
ദളത്തിൽ
ആ ധൂളികള്‍
തങ്ങി നില്ക്കും.
ഒരു മഴക്കും
ഒരു കാറ്റിനും
ഓര്‍മ്മകളെ
ഇല്ലാതാക്കാനാകില്ല.
കാറ്റിലും പേമാരിയിലും
ഞാൻ നിനക്കായ്‌
വീഴാതെ
കാത്തു നില്ക്കും.

Saturday, 20 February 2016

പ്രണയം

കവിത 

ന്റെ
ഹൃദയം
ഞാൻ
മണ്ണിൽ നട്ടു

ചോര
പൂക്കളാൽ
നിറഞ്ഞ
വസന്തത്തിൽ
ഞാനൊരു
പൂവായ്
വിരിഞ്ഞു

നീയൊരു
വണ്ടായി
ഉപഗ്രഹം
പോലെ
ചുറ്റുമോ?




malayalam dayli newsല്‍ വന്ന കവിത
http://www.malayalamdailynews.com/?p=206161

Thursday, 18 February 2016

വിരഹം

കവിത 
കണ്ടിരിക്കലും  
കാണാതിരിക്കലു-
മൊന്നുമല്ല 
വിരഹം. 
മനസുകളുടെ  
സ്പര്ശം ഇല്ലാതാകുമ്പോൾ,
കണ്ണുകളുടെ 
ഇമകളിൽ 
മുഖം പതിയാതാകുമ്പോൾ,
ശബ്ദം 
കേൾക്കാതാകുമ്പോൾ, 
അകലെ നിന്നും
നിറമല്ലാത്ത, ശബ്ദമല്ലാത്ത 
എന്തോ ഒന്ന് 
നമ്മെചുറ്റി പിടിക്കും.