Wednesday 25 May 2016

യാത്രാവസാനം.

കവിത 


ഒരിടവും യാത്രക്കനുകൂലമല്ല. 

തുടങ്ങാതെ- യവസാനിപ്പൂ ഈ യാത്ര.

ഒരാശ്വാസവും ചുറ്റുവട്ടത്ത്‌ ബാക്കിയില്ല.

വാക്കുകളാൽ ചിറകറ്റ പക്ഷിയിൽ ഒരു കൂജനവും ബാക്കിയില്ല.

കൂട്ടിലിനി പറക്കാൻ രണ്ടുകുഞ്ഞുങ്ങൾ മാത്രം.

കാത്തിരിപ്പിൽ നിന്നവർ പറന്നുതുടങ്ങും.

നേർത്ത ഓർമ്മകൾ കാറ്റിൽ ലയിക്കും.

ഒപ്പം നീറുന്ന അക്ഷരങ്ങളിൽ പിടഞ്ഞ കവിതയും.

Saturday 21 May 2016

പ്രണയമഴ

കവിത 













ഴയായ്
നീ 
പെയ്തിറങ്ങിയപ്പോൾ 
എന്റെ 
സ്വപ്നങ്ങൾ നിറച്ച 
ഭാണ്ഡം നനച്ചു.


നിന്റെ 
കണ്ണീരാണ് 
എന്നെ 
നനച്ചതെന്ന് 
വൈകിയാണ് 
ഞാനറിഞ്ഞത്. 

അന്ന് മുതൽ 
നിന്നെഞാൻ 
തിരയുകയാണ് 
ഓരോ മഴത്തുള്ളിയിലും!

ദൂരം

കവിത 
ണ്ടറ്റംമുട്ടാതെ
എത്രകാലം ഇങ്ങനെ
നില്‍ക്കാനാകും
മഞ്ഞുകാലത്തില്‍
വിരിഞ്ഞ പൂവിന്‍
ദളങ്ങളില്‍
തൂങ്ങി തിളങ്ങി
നില്ക്കും
വജ്രത്തുള്ളിയില്‍
എന്‍ മുഖം
പതിയുവാന്‍
ഇനിയുമെത്ര നാള്‍?

മുട്ടാത്ത
രണ്ടറ്റങ്ങള്‍ക്ക്
സംവദിക്കാന്‍
മേഘദൂത് ഇല്ല,

ദൂരങ്ങല്‍ക്കിടയില്‍
നിശബ്ദത മാത്രം

മൌനം
പ്രണയമാണെന്ന്
പറയാതെ പറയുന്നു.

അറ്റമില്ലാത്ത
സ്നേഹം
നിറച്ചു വെക്കാന്‍
ഞാന്‍ ആകാശം
നിനക്ക് തരുന്നു.


മഴയായ്
നീ ഈ ദൂരം
കുറയ്ക്കുമോ?