"ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ മരത്തിനു ഉയിര് കൊടുക്കാം"
പാരിസ്ഥിതിക ബോധം എന്നത് ജൈവികമായി എത്തപ്പെട്ടവർ ഭൂമിയിൽ ഉണ്ട് അവരെ സംബന്ധിച്ചു ഒരു പഠനത്തിന്റെയോ പുസ്തകങ്ങളുടെയോ ആവശ്യമില്ല അവർ തന്നെ ഒരു പുസ്തകമാണ്. ഇത്തരത്തിൽ ഉള്ള ഒരു പരിസ്ഥിതി പ്രവർത്തകനാണ് അലാവുദ്ദീൻ.
പ്രവാസ ജീവിതം തേടി വന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ ഒരാൾ തമിഴ്നാട് തിരുവാവൂർ ഗ്രാമത്തിൽ നിന്നും 24 വര്ഷം മുമ്പ് ദുബായ് എന്ന സ്വപ്ന നഗരത്തിൽ എത്തുമ്പോൾ കയ്യിൽ ആകെയുണ്ടായിരുന്നത് ഉള്ളിൽ ബാക്കിയായ പച്ചപ്പ് മാത്രം. സ്‌കൂളിൽ പഠിച്ച കാലത്തൊന്നും ഓക്സിജൻ എന്ന വാക്ക് കേള്കാത്ത അലാവുദ്ദീൻ ഓക്സിജനെ പറ്റി പഠിക്കുന്ന ഉയർന്ന ക്‌ളാസുകളിൽ പഠിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പഠിച്ചത് സൈക്കിൾ റിപ്പയറിംഗ് അതിനാണ് എങ്കിൽ ഈ മരുഭൂമിയിൽ വലിയ സാദ്ധ്യതകൾ ഇല്ല. പല ജോലികൾ ചെയ്തു പതിനാലു കൊല്ലമായി അബുദാബിയിൽ അലാവുദ്ദീൻ ഈ സ്ഥലത്ത് എത്തിയിട്ട്. ഇവിടെ വരുമ്പോൾ കല്ലുകൾ കൂടിയില്ല കുറച്ചു മണ്ണിട്ട ഭാഗങ്ങൾ മാത്രം പച്ചപ്പ് എങ്ങുമില്ല. മണ്ണും വെള്ളവും ഉണ്ടെങ്കിൽ പച്ചപ്പും ഉണ്ടാക്കാം എന്ന സത്യം തിരിച്ചറിയാൻ വലിയ പുസ്തകങ്ങൾ ഒന്നും വായിക്കേണ്ടതില്ല എന്നും ഇത്തരം ജൈവികമായ ചിന്തയിൽ നിന്നും അവർ ഇടപെടുന്ന ഇടങ്ങളിൽ അവർ ചെയ്തിരിക്കും എന്ന് തെളിയിച്ച ഒരു വ്യത്യസ്തനായ പ്രവാസി. സാധാരണ പ്രവാസിയെ പോലെ ആയിരുന്നില്ല അലാവുദ്ദീന്റെ ചിന്ത. ഭൂമിയിൽ എവിടെയാണ് എങ്കിലും താൻ വസിക്കുന്ന ഇടത്തിൽ ആണ് പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്ന മഹത്തായ ആശയം കൂടെകൂട്ടിയതിനാലാണ് ജോലി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലുള്ള ഒഴിഞ്ഞ കുറച്ചു ഭാഗം ചെടികൾ നാട്ടോട്ടെ എന്ന് അനുവാദം വാങ്ങുന്നു ഫഹദ് എന്ന മുതലാളി അന്ന് സ്വാപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല ഇതുപോലൊരു കൊച്ചുകാഡ് തന്റെ കെട്ടിടത്തിന് മുന്നിൽ ഉയരുമെന്ന് . എന്നാൽ അലാവുദ്ദീന് ഉറപ്പുണ്ടായിരുന്നു ഉള്ള മണ്ണിൽ പച്ചപ്പ് ഇന്നത് ഒരു കൊച്ചു കാടായി മാറിയിരിക്കുന്നു. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം നാമൊക്കെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യത്തിനു മീതെയാണ് ഈ പഠനങ്ങൾ ഒന്നും അറിയാതെ വായിക്കാതെ ഒരു മനുഷ്യൻ ചുട്ടുപഴുത്ത ഭൂമിയിൽ ചെടികൾ നട്ട് ഒരു കൊച്ചു കാടാക്കിയത് വരും തലമുറക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും ക്രിയാത്മകമായ ഒരു പ്രവൃത്തി ചെയ്യാൻ അലാവുദ്ദീന് റേച്ചൽ കഴ്‌സന്റെ സൈലൻസ് സ്പ്രിങ്‌സോ മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവമോ വായിക്കേണ്ടി വന്നില്ല. പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനം എന്നാൽ അലാവുദ്ദീൻ തന്റെ കാൽ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ നൽകുന്ന സന്ദേശം വളരെ വലുതാണ്. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ജീവിതം ഒട്ടേറെ പേര് നയിക്കുമ്പോൾ . ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതാകുമോ എന്ന് ആകുലത പേറുന്ന ഇക്കാലത്ത് അതിനായ് സെമിനാറുകളും സമീലനങ്ങളും നടത്തുന്ന ഇക്കാലത്ത് അലാവുദ്ദീൻ പോലുള്ള ഒറ്റ നക്ഷത്രങ്ങൾ നൽകുന്ന പ്രകാശം ആരും കാണാതെ പോകുന്നു. എന്നത് ഖേദകരം തന്നേ. പ്രവാസ ജീവിതം അവസാനിപ്പിച്ച് എയർപോട്ടിലേക്ക് വണ്ടിയിൽ കയറുമ്പോൾ ഓരോ മരവും അതിന്റെ ഓരോ ഇലത്തലപ്പുകളും അലാവുദ്ദീനെ അവയുടെ ഭാഷയിൽ കണ്ണീരോടെ യാത്രയാകുന്നുണ്ടാകും . പടർന്നു പന്തലിച്ച ഞാവലിൽ ഇരിക്കുന്ന കിളികളും അങ്ങിങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ തേൻ നുകരുന്ന വണ്ടുകളും അലാവുദ്ദീന് വേണ്ടി പ്രാര്ഥിക്കുന്നുണ്ടാകും ഇ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ നമിക്കുന്നുണ്ടാകും. വേലയും നീലയും ശംഖുപുഷ്പം വള്ളിയിൽ തൂങ്ങി കിടന്നു അഭിവാദ്യങ്ങൾ ചെയ്യുന്നുണ്ടാകും, പ്രകൃതിക്ക് കൃത്രിമത്വം അറിയില്ലല്ലോ, മനുഷ്യൻ ഒഴികെ എല്ലാവരും അലാവുദ്ദീൻ എന്ന പച്ച മനുഷ്യനെ നമിക്കും നമ്മൾ കാൽ നൂറ്റാണ്ട് പിന്നിട്ട പ്രവാസിയായി ലക്ഷ്യങ്ങളിൽ ഒരുവൻ മാത്രം. മുഖ്യധാരയിൽ ഇല്ലാത്തതിനാൽ യാത്രയപ്പ് പോലും അന്യം. ഈ യാത്രിക ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു പോലും അറിയാതെ നാട്ടിൽ തമിഴ് നാട്ടിലെ ഗ്രാമത്തിൽ തന്റെ പ്രവർത്തനത്തിൽ മുഴുകാം. അവസാനം അലാവുദ്ദീൻ സൂചിപ്പിച്ചതും അതായിരുന്നു "ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ
മരത്തിനു ഉയിര് കൊടുക്കാം" എത്ര മഹത്തായ വാക്കുകൾ ആണ് ഈ സാധനരക്കാരനായ മനുഷ്യനിൽ നിന്നും വരുന്നത്.
അലാവുദ്ദീൻ അബുദാബി യിലെ കാട് വിട്ട് നാട്ടിലേക്ക് പോകുമ്പോൾ ഇതിൽ പരം ഒരു സന്ദേശം നൽകാനുണ്ടോ അലാവുദ്ദീൻ നൽകുന്ന സന്ദേശം വളരെ വലുതാണ്. കഴിഞ്ഞ പതിനാലു കൊല്ലമായി താൻ ജോലി ചെയ്തിരുന്ന കെട്ടിടത്തിന് മുന്നിൽ ഒരു ചെറു കാട് തന്നെ തീർത്താണ് അലാവുദ്ദീന്റെ മടക്കംഎന്നത് മാത്രം പോരെ ഈ ജീവിതം ധന്യമാക്കാൻ. പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനത്തെ നാം എങ്ങനെയാണു നമ്മുടെ നിലവിലെ അളവുകോൽ വെച്ച് അലക്കേണ്ടത്? ഇനി ഈ കാട് ഇതേ ഭാവത്തിൽ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല അലാവുദ്ദീൻ ഇല്ലാത്ത ഈ കാടിന്റെ ഇളക്കം ഇനിയും എത്രനാൾ എന്നും അറിയില്ല. സാധാരണക്കാരനായ ഈ തമിഴ്നാട് സ്വാദേശിയിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനായി എന്നത് വളരെ വലിയ കാര്യമാണ്. അലാവുദ്ദീൻ എന്ന പ്രകൃതിസ്നേഹിക്ക് ഇനി നാട്ടിലും ഒരായിരം നന്മകൾ ചെയ്യാനും പച്ചപ്പ് വിരിക്കാനും ആകട്ടെ എന്നും ഈ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കാനും നമുക്കാവട്ടെ ഒപ്പം ഇത്തരം ജീവിതാങ്ങാകേ തിരിച്ചറിയാനും പഠിക്കാനും കഴിയട്ടെ. “ജീവന്റെ അതിബ്ര്യഹത്തായ ഒരുസിംഫണിയാണ്പ്രക്ര്യതിയൊരുക് കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍” പ്രകൃത്യാ തന്നെ ഈ സംഫണി തിരിച്ചറിഞ്ഞ പച്ച മനുഷ്യനായ അലാവുദ്ദീന്റെ ഹരിത ജീവിതത്തിൽ ഇനിയും പച്ചപ്പുകൾ തളിർക്കട്ടെ
(മുമ്പ് മാതൃഭൂമിചാനലിൽ വന്ന വാർത്തയുടെ ലിങ്ക് ഇതോടൊപ്പം)