Saturday, 21 May 2016

ദൂരം

കവിത 
ണ്ടറ്റംമുട്ടാതെ
എത്രകാലം ഇങ്ങനെ
നില്‍ക്കാനാകും
മഞ്ഞുകാലത്തില്‍
വിരിഞ്ഞ പൂവിന്‍
ദളങ്ങളില്‍
തൂങ്ങി തിളങ്ങി
നില്ക്കും
വജ്രത്തുള്ളിയില്‍
എന്‍ മുഖം
പതിയുവാന്‍
ഇനിയുമെത്ര നാള്‍?

മുട്ടാത്ത
രണ്ടറ്റങ്ങള്‍ക്ക്
സംവദിക്കാന്‍
മേഘദൂത് ഇല്ല,

ദൂരങ്ങല്‍ക്കിടയില്‍
നിശബ്ദത മാത്രം

മൌനം
പ്രണയമാണെന്ന്
പറയാതെ പറയുന്നു.

അറ്റമില്ലാത്ത
സ്നേഹം
നിറച്ചു വെക്കാന്‍
ഞാന്‍ ആകാശം
നിനക്ക് തരുന്നു.


മഴയായ്
നീ ഈ ദൂരം
കുറയ്ക്കുമോ?

No comments:

Post a Comment