Tuesday 10 August 2021

കഥ, ചരിത്രം, അലച്ചിൽ

ആനന്ദിന്റെ 'നാലാമത്തെ ആണി' എന്ന കഥയിലൂടെ ഫൈസൽ ബാവ

'#കഥായുവത്വം 103 'കഥ ചരിത്രം അലച്ചിൽ' ആനന്ദിൻ്റെ 'നാലാമത്തെ ആണ എന്നകഥയിലൂടെ ഫൈസൽബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

ജീവിതപ്രശ്‌നങ്ങളെക്കുറിച്ചും സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും ധൈഷണിക സംവാദങ്ങളിലേര്പ്പെടുന്ന ആവിഷ്കാര രീതിയാണ് ആനന്ദിന്റെ കഥകളിൽ കാണാൻ കഴിയുക. അക്കാര്യങ്ങൾ വളരെ ആഴത്തിൽ പറയുമ്പോഴും ഏറെ ലളിതമായിരിക്കുമെന്ന പ്രത്യേകതകൾ കൂടിയുണ്ട് ആനന്ദിന്റെ എഴുത്തിന്. യാഥാര്ത്ഥ്യത്തിന്റെയും ചരിത്രത്തിന്റെയും വിവിധവും വ്യത്യസ്തവുമായ മുഖങ്ങളെ അവതരിപ്പിക്കുകയാണ് മിക്കവാറും എല്ലാ കഥകളിലും. ചരിത്രത്തിലും, ഐതിഹ്യത്തിലും, രാഷ്ട്രീയത്തിലുമൊക്കെയുള്ള പ്രധാന സംഭവങ്ങളെ ധൈഷണികമായി നിരീക്ഷിക്കുകയും കഥകളിൽ അതിന്റെ സർഗാത്മക രീതിയിൽ ആവിഷ്ക്കറിച്ച് വായനക്കാരെ ചിന്തിപ്പിക്കാൻ ആനന്ദിന്റെ കഥകൾക്ക് ആകുന്നു. കഥയിലെ കാലം, അലച്ചിൽ എല്ലാം നമ്മെ വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നു.
ആനന്ദിന്റെ 'നാലാമത്തെ ആണി' ഒരു നീണ്ട കഥയാണ്. ക്രിസ്തുവിന്റെ ക്രൂശിക്കാനുപയോഗിച്ച ആണികൾ പണിതത് ഡോംബ എന്നൊരു ജിപ്സി കരുവാൻ ആണെന്ന യൂറോപ്പിലാകാമാനം പ്രചാരത്തിലുള്ള കഥയുടെ പശ്ചാത്തലത്തിലാണ് ആനന്ദ് നാലാമത്തെ ആണി എന്ന കഥ പറയുന്നത്.
ഈ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
"മറിയയുടെ മകൻ യേശുവിനെ ക്രൂശിപ്പാനായി റോമൻ നാടുവാഴി പീലാത്തോസ്‌ തടവറനോട്ടക്കാരനെ ഏല്‌പിച്ചപ്പോൾ അവൻ രണ്ടു കാവൽക്കാരെ വിളിച്ചു നാലു നീണ്ട ആണികൾ കരുവാനെക്കൊണ്ട്‌ ഉണ്ടാക്കിച്ചു കൊണ്ടുവരുവാനായി പറഞ്ഞയച്ചു. ഒരാളെ ക്രൂശിക്കുവാനുളള ആണികൾ ഉണ്ടാക്കുവാനായി എൺപതു കാശാണ്‌ തടവറനിയമം അനുവദിച്ചിട്ടുണ്ടായിരുന്നത്‌. കാശും കൊണ്ട്‌ പുറപ്പെട്ട കാവൽക്കാർ വഴിയിൽ കണ്ട ഒരു മദ്യശാലയിൽ കയറി. യെരുശലേമിൽ അക്കാലത്ത്‌ ഗ്രീസിൽനിന്നു വന്ന വ്യാപാരികൾ നടത്തിയിരുന്ന മധുരവും പുളിയും കലർന്ന വീഞ്ഞിന്റെ കടകൾ ഉണ്ടായിരുന്നു. മദ്യപിക്കാൻ തുടങ്ങിയ കാവൽക്കാർ വൈകുന്നേരമാകാൻ തുടങ്ങിയപ്പോഴാണ്‌ ഓർത്തത്‌, തങ്ങൾക്ക്‌ ഇരുളുംമുൻപേ ആണികളുമായി പാളയത്തിൽ മടങ്ങിയെത്തണമല്ലോ എന്ന്‌. എൺപതുകാശിൽ നാല്‌പതും മദ്യശാലയിൽ ചെലവായിക്കഴിയുകയും ചെയ്‌തിരുന്നു."
മദ്യപിച്ചു ലക്കുകെട്ട പടയാളികൾ ആണികൾ ഉണ്ടാക്കാനായി പലരെയും സമീപിച്ചു എങ്കിലും ആരും സമ്മതിക്കാതെ വന്നപ്പോഴാണ് നാടോടിയായ ഡോംബായിൽ എത്തുന്നത്. നാല് ആണിയിൽ മൂന്നെണ്ണമേ അയാൾ ഉണ്ടാക്കിയുള്ളൂ നാലാമത്തെ ആണിയുടെ ഇരുമ്പ് ജ്വലിച്ചുകൊണ്ട് അയാളെ പിന്തുടർന്നുവെന്നും അതാണ് എവിടെയും വേരുകളില്ലാതെ ജിപ്സികൾ അലയുന്നവരായി മാറിയതെന്നൊരു ചൊല്ലുണ്ട്.
നമ്മൾ കേട്ട ഉയിര്ത്തെഴുനേല്പിന്റെ ഒരു കഥയിൽ നിന്നും വ്യത്യസ്തമായ ഒരു ചിന്തയിലേക്കാണ് നാലാമത്തെ ആണി എന്ന കഥ സഞ്ചരിക്കുന്നത്.
"എന്റെ ശിഷ്യന്മാർക്കും എന്നെ മനസ്സിലായിട്ടില്ല, യോസേഫ്. എന്നെ ആർക്കും മനസിലായിട്ടില്ല. ഞാൻ ഒറ്റയ്ക്കാണ് യോസേഫ്. പക്ഷെ ഒരു കാര്യം ഞാൻ മനസ്സിലാക്കുന്നു. എന്റെ ശിഷ്യന്മാർ ഇന്ന് എന്നെ കുരിശിലും കല്ലറയിലും മാത്രം കാണുവാൻ ആഗ്രഹിക്കുന്നവരാണ്. അവർ തന്നെ, എന്നെ കുരിശിൽ തറയ്ക്കുവാൻ ആണികൾ ഉണ്ടാക്കിയ കരുവാനേയും താമസിയാതെ വേട്ടയാടുവാൻ തുടങ്ങും. ഞാൻ ആ വേട്ടയുടെ കൂടെയല്ല. എനിക്ക് അവനെ കണ്ടുപിടിക്കണം അവനു മുന്നിൽ എന്റെ ശിഷ്യന്മാർക്ക് എതിരേ ആണ് യോസേഫ്, എന്റെ സ്ഥാനം"
ഈ കഥ സവിശേഷമായ ഒരു തലത്തിലേക്കാണ് കൊണ്ടുപോകുന്നത്. ക്രിസ്തുവിന്റെ ജീവിതവും ചരിത്രവും നീതിയെക്കുറിച്ചുള്ള ഉല്ക്കണ്ഠകളും ഇരമ്പിയാര്ക്കുന്നത് കാണാം. കഥാഖ്യാനത്തിന്റെയും ഭാഷയുടെയും സവിശേഷമായ രീതി നമ്മളിതുവരെ വായിക്കാത്ത ഒരു പുതിയ വിചാരങ്ങളിലേക്കും ചിന്തയിലേക്കും നയിക്കുന്നു. എന്നത്തേയും
സാമൂഹിക, ജീവിതസാഹചര്യങ്ങളെ രേഖപ്പെടുത്താന് ശക്തിയുള്ളതാണ് ആനന്ദിന്റെ നാലാമത്തെ ആണി എന്ന കഥ.
 
ഒരു വ്യക്തി, '#കഥായുവത്വം ായുവത്വം-103 ആനന്ദ്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

 

 

No comments:

Post a Comment