Tuesday, 3 August 2021

മരണപുസ്തകം വായിച്ച ഒരാൾ

 

വി.ബി.ജ്യോതിരാജിന്റെ 'ഏതോ ഒരാൾ' എന്ന കഥയിലൂടെ

 

ഒരു വ്യക്തി, '#കഥായുവത്വം 112 Cưng വിബി.ജ്യോതിരാജ്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഫൈസൽ ബാവ
വേദനയോടെയും കുറ്റബോധത്തോടെയുമാണ് ഈ കഥായുവത്വം അവതരിപ്പിക്കുന്നത്. അതിനു കാരണം തൊട്ടടുത്തുണ്ടായിട്ടും വി.ബി.ജ്യോതിരാജിന്റെ കഥായുവത്വം വൈകി. ആ വൈകലിനു കാത്തുനിൽക്കാതെ അദ്ദേഹം മരണ പുസ്തകം വായിച്ചുകൊണ്ടു നമ്മെ വിട്ടുപോയി. ആ തീരാത്ത വേദന പങ്കുവെക്കുന്നു.
ജ്യോതിരാജിന്റെ ഏതോ ഒരാൾ എന്ന കഥ തുടങ്ങുന്നത് തന്നെ
ഇങ്ങനെയാണ്. 
 ശിൽപ്പം, 'മരണ പുസ്‌തകം വായിച്ച ഒരാൾ കഥായുവത്വം 112 വി.ബി.ജ്യോതിരാജിൻ്റെ ഏതോ ഒരാൾ' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
"ഞാന് ഒരു മരണപുസ്തകം വായിക്കുകയായിരുന്നു. കണ്ണുനീര് ഒലിച്ചിറങ്ങുന്നുണ്ട്. മരണനേരത്ത് ഒരാളുടെ അവസാനത്തെ ഓര്മ്മകള് എന്തായിരിക്കും?"
തന്നിലമർന്ന മരണ ഭയത്തെ എഴുത്തിലൂടെ മറികടക്കുക എന്ന ഒരു വെമ്പൽ ഈ കഥയിൽ കാണാൻ സാധിക്കും.
ജീവിതാന്ത്യത്തിലേക്കുള്ള യാത്രയിൽ ഉടലെക്കുന്ന ആകുലത കഥയിൽ നിറയുന്നു. അതുകൊണ്ടുതന്നെ തന്നിലെ അപരിചിതനായ ഏതോഒരാളെ കണ്ടെത്താനുള്ള ശ്രമമാണ് കഥ. തനിക്കു എങ്ങിനെയോ നഷ്ടപ്പെട്ട ഒരു യൗവനത്തിലെ കാമനകളെ ജീവിതാന്ത്യത്തിൽ തന്റെ ആഗ്രഹങ്ങൾക്കൊപ്പം കെട്ടുകയാണ്. മരണമുഖത്തു നിന്നും ഉദാരമായ ലൈംഗിതാസക്തിയിലേക്ക് എത്താൻ കൊതിക്കുമ്പോൾ യൗവനത്തിലെ സദാചാര വിലങ്ങുകളാൽ തടപ്പെടലിൽ കുടുങ്ങിക്കിടന്ന ഏതോ ഒരാളായ തന്നേയും കാണാം.
"ഇപ്പോഴൊന്നുമല്ല, കുറേയേറെ വര്ഷങ്ങള്ക്കു മുന്പ് സംഭവിച്ചതാണ്. ഒരു പ്രവാസ ജീവിതത്തിന്റെ അവസാനം ഹെമിങ്‌വേയുടെ 'കടലും കിഴവനും' നോവലിലെ കഥാപാത്രത്തെപ്പോലെ ഒരു തിമിംഗലത്തിന്റെ അസ്ഥികൂടവുമായാണ് ഞാന് നാട്ടില് പറന്നിറങ്ങിയത്. ആര്ക്കും വേണ്ടാത്ത ഒരു പാഴ്‌വസ്തുപോലെ എന്റെ കിടപ്പുമുറിയുടെ ഏകാന്തത്തില് ഞാന് ദിവസങ്ങള് തള്ളിനീക്കുകയായിരുന്നു. എന്റെ മുഖത്ത് അക്കാലത്ത് ദുഃഖത്തിന്റെ പാരമ്യത്തിലുള്ള ഒരു കടലുണ്ടായിരുന്നു. സുന്ദരിയായ ഭാര്യയുടെ പ്രണയത്തുടിപ്പുകള്, മക്കളോടൊത്തുള്ള സഹവാസങ്ങള്, എല്ലാം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ജീവിക്കുന്ന ഒരു ശവം എന്നതിലപ്പുറം ഒരു വിശേഷണവും അര്ഹിക്കാത്ത എനിക്ക് മരിച്ചാല് മതിയെന്ന തോന്നലായിരുന്നു. പഴയ സുഹൃത്തുക്കളെ കാണാറില്ല. സ്‌നേഹമുള്ള ഒരു വാക്ക് എവിടെ നിന്നുമില്ല..."
ഒറ്റപ്പെടുന്ന ഒരാളിലെ ആഗ്രഹങ്ങളുടെ നഷ്ടത്തെ തിരിച്ചു പിടിക്കുന്ന ശ്രമം യാദൃച്ഛികമായി എത്തുന്ന മെസേജ്. മൈബൈലിലൂടെ തിരിച്ചുവരുന്ന പ്രണയ കാലം, കാമ വിചാരങ്ങൾ, ഇങ്ങനെ പറയാൻ ബാക്കിവെച്ചത് ആത്മഭാഷണമായി മാറുന്നു.
"ഈയിടെയായി ഓരോന്നോര്ത്ത് വെറുതെ എനിക്ക് ചിരി വരും. എന്റേത് എന്നു പറയാന് എനിക്കെന്താണുള്ളത്? ഉള്ള് നോവുന്ന എന്തെങ്കിലും സംഭവമുണ്ടായാല് ഉടനെ ഞാനത് എന്റെ മനസ്സിന്റെ ഭൂപടത്തില്നിന്ന് മായ്ചുകളയും. മനസ്സിന്റെ സ്വഭാവത്തെക്കുറിച്ച് പറയുക ആര്ക്കും എളുപ്പമല്ല. എന്റെയുള്ളില് മരിച്ചവരുടെ മുഖങ്ങള് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. ഞങ്ങള് അനുഭവിച്ച കൊടിയ വേദനകള്ക്കു മുകളിലാണ് നിങ്ങള് സ്വര്ഗ്ഗകുടീരങ്ങള് പടുത്തുയര്ത്തുന്നതെന്ന് അവരെന്നെ ഓര്മ്മപ്പെടുത്തും. എനിക്ക് പേടിയാണ്; ഇന്നലെകളുടെ ഓര്മ്മകളിലേക്ക് തിരിഞ്ഞുനോക്കാന്!..."
കഥപറച്ചിലിന്റെ വേറിട്ട വഴി തേടിയുള്ള ഒരലച്ചിലിന്റെ ഒടുക്കം നമുക്ക് കണ്ടെത്താൻസാധിക്കും
മനഃശാസ്ത്രപരമായ തലത്തിലൂടെ ഒരാളിന്റെ അവസാന സമയങ്ങളിൽ ഉണ്ടാകുന്ന അടുക്കും ചിട്ടയുമില്ലായ്മ അങ്ങിങ്ങായി കാണാം.
"ശ്വസിക്കാനാവാത്തവിധം ഒരു ശ്വാസതടസ്സം തൊണ്ടയിലിപ്പോള് കുറുകിയിരിക്കുന്നു. അവളിപ്പോള് എവിടെയായിരിക്കും? ആ പെണ്കുട്ടി... പ്രായപൂര്ത്തിയാകാത്ത... ഹോ, എന്റെ ദൈവമേ! ഞാനെന്തൊരു പാപിയാണ്! മനുഷ്യമനസ്സുകളുടെ സങ്കീര്ണ്ണതകളെ വിശദാംശങ്ങളോടെ വ്യാഖ്യാനിക്കുക എന്നത് അത്രയ്‌ക്കെളുപ്പമാകില്ല എന്ന കാര്യം ഞാനിപ്പോള് തിരിച്ചറിയുന്നു." ഒട്ടേറെ വേദന ബാക്കിവെച്ച് അത്ര എളുപ്പത്തിൽ വ്യഖ്യാനിക്കാനാവാത്ത ജീവിതത്തെ തുറന്നു വെക്കുന്നു. വേദന ബാക്കിവച്ചു ജ്യോതിരാജ് വിടവാങ്ങി കഴിഞ്ഞു. ആ വേറിട്ട എഴുത്തും മനുഷ്യനും മായാത്ത ഓർമ്മയായി. പ്രണാമം

No comments:

Post a Comment