Tuesday, 3 August 2021

പുതുകഥയുടെ കുളമ്പടിയൊച്ച

 എൻ. ഹരിയുടെ 'ഝാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ

'#കഥായുവത്വം 你 പുതുകഥയുടെ കുളമ്പടിയൊച്ച എൻ. ഹരിയുടെ 'ത്ധാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം


ഫൈസൽ ബാവ
 
വാർദ്ധക്യകാലത്തെ അന്വേഷണങ്ങൾക്ക് പിന്തുണ ലഭിക്കുമോ? അതും സ്വന്തക്കാരിൽ നിന്ന്? ഇല്ലെന്ന് പറയേണ്ടി വരും ഈ സ്വാഭാവിക അവസ്‌ഥയെ എൻ.ഹരി 'ഝാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ മനോഹരമായി ചിത്രീകരിക്കുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം തന്റെ മകളെ ഭർത്താവ് രാഘവൻ തന്നെ കൊന്നതാണ് എന്നറിയുമ്പോൾ അയാൾ തളർന്നു പോകുന്നു.
"മകളുടെ മരണം ഒരു കൊലപാതമായിരുന്നുവെന്ന അറിവിനേക്കാൾ, അങ്ങനെയൊരു സംശയം തോന്നിയിട്ടില്ലല്ലോ എന്ന ഓർമയാണ് ധർമനെ നടുക്കിയത്. എത്ര വിദഗ്ധമായാണവൻ കൊലപാതകം ചെയ്തത്! ഒരു തെളിവുമില്ലാതെ ആർക്കെങ്കിലും അങ്ങനെയൊരു പാതകം ചെയ്യാനാവുമോ?"
മകളുടെ മരണം കൊലപാതകം ആണെന്ന് തെളിയിക്കാൻ ധർമ്മൻ മുൻ പോലീസ് ഉദ്യോഗസ്ഥനായ തന്റെ കളിക്കൂട്ടുകാരൻ
രാജശേഖരനുമായി ചേർന്നുള്ള ശ്രമങ്ങളാണ് കഥ.
രണ്ടുപേരുടെ സൗഹൃദത്തിന്റെ ആഴവും സുഹൃത്തിന് വേണ്ടി ചെയ്യാവുന്ന ഉപകാരങ്ങൾ ചെയ്യാൻ ഇടങ്ങുമ്പോൾ മക്കൾക്ക് അതൊരു ഭാരമാകുന്നു. മകളെ കൊലപ്പെടുത്തിയ മരുമകൻ രാഘവന്റെ വെളിപ്പെടുത്തലിൽ നടുങ്ങിയ ധർമ്മനും പോലീസിൽ നിന്നും വിരമിച്ച കളിക്കൂട്ടുകാരൻ. രാജശേഖരനും തമ്മിലുളള സൗഹൃദത്തിന്റെ ആഴം വളരെ വലുതാണ്
ഇത്തരം കേസുകളിൽ ഒന്നും ഇടപെടേണ്ട എന്ന മകന്റെ ഉത്തരവ് രാജശേഖരനെ വീട്ടിൽ പിടിച്ചിരുത്തുന്നു
"രായ, അപ്പൊ ആ പാതകിയെ പിടിക്കാൻ പറ്റത്തില്ലേ?'
"ഇവിടുന്ന് പൊറത്തിറങ്ങാതെ പറ്റുമെന്നു തോന്നുന്നില്ല".
"എന്നാൽ ഞാൻ എങ്ങനെയും രായനയെ എറക്കും"
തന്റെ പഴയ പ്രതാപകാലത്തിന്റെ ഊർര്ജം ബാക്കിയായ നിമിഷങ്ങൽ ധർമനുമായി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ രാജശേഖരൻ കാണിക്കുന്നുണ്ട്.
"അന്വേഷണം ഒരു കലയാണ്. അതിന്റെ സർഗാത്മകതയിൽ സ്വയം ഉരുകേണ്ടതായി വരും" എന്നു പറയുമ്പോൾ അദ്ദേഹത്തിൽ പഴയ പോലിസ് കാലം ഉണരുന്നുണ്ട്.
"കുറ്റവാളികളെപ്പോലെ ഭാവനാവിലാസം പ്രകടിപ്പിക്കാൻ സാഹിത്യകാരൻമാർക്കു പോലും കഴിഞ്ഞെന്നു വരില്ല. അതു കൊണ്ട് അവരെ അന്വേഷിച്ചിറങ്ങുമ്പോൾ കുറച്ച് ഭാവനയൊക്കെ വേണം. അത് സാമർഥ്യമുള്ള പോലീസ് നായയെപ്പോലെ സഞ്ചരിച്ച് കനപ്പെട്ട തെളിവുകളിൽ ചെന്ന് മൂക്ക് മുട്ടിക്കും" ഇങ്ങനെ കഥയെ കൂടുതൽ കരുത്തേക്കുന്ന നിമിഷങ്ങളും ഉണ്ട്.
എൻ ഹരിയുടെ 'പാശി', 'അപസർപ്പകൻ' എന്നീ കഥകൾ വായിച്ചവർക്ക് ഝാൻസിറാണിയുടെ കുതിരകൾ എന്ന കഥയും ഒട്ടും നിരാശപ്പെടുത്തുന്നില്ല.
__________________
ഒരു വ്യക്തി, ഇഷ്‌ടിക മതിൽ, '#കഥായുവത്വം 113 എൻ.ഹരി ഹരി' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രീകരണം ആയിരിക്കാം

No comments:

Post a Comment