Tuesday, 3 August 2021

കഥയുടെ കടൽത്തീരത്ത്

 

ഒ.വി.വിജയന്റെ 'കടൽത്തീരത്ത്' എന്ന കഥയിലൂടെ.
ഫൈസൽ ബാവ

 

 ഒരു വ്യക്തി, പൂച്ച, '#കഥായുവത്വം കഥയുടെ കടൽത്തീരത്ത്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു മീം  ആയിരിക്കാം

 

 

മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിൽ ഒന്നായ കടൽത്തീരത്ത് ആണ് ഇന്ന് കഥായുവത്വത്തിൽ. ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും അധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കഥയാകാം കടൽത്തീരത്ത്.
വെള്ളായിയപ്പൻ പാഴുതറയിൽ നിന്നും പൊതിച്ചോറുമായി ഇറങ്ങുമ്പോൾ അമ്മിണിയേടത്തിയും, മുത്തുവണ്ണനും, നാകോലച്ചനും, കോമ്പിപ്പൂശാരിക്കും ഒക്കെ വെള്ളായിയപ്പനോടൊപ്പംപോകണം എന്നുണ്ട് തീവണ്ടിയുടെ ടിക്കറ്റിനുള്ള പണംപോലും അവരിൽ ഇല്ല. വെള്ളായിയപ്പന്റെ വേദനയോടെയുള്ള ഇറക്കം മലയാളക്കര അത്രമാത്രം ചേർത്തു പിടിച്ചിരുന്നു. ഒ.വി.വിജയൻ എന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ. ആ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
*"നാമൊക്കെ വാക്കുകള് പണിയുന്ന തച്ചന്മാരാണ്. ഒരു തരത്തില് അല്ലെങ്കില് മൻറ്റൊരു തരത്തില് നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്മാര് തന്നെ."* ഒ.വി. വിജയന്റെ വാക്കുകളാണിത്. എഴുത്തിലും, വരയിലും, ദര്ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള് നല്കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസക്കാരന്. വിജയന്റെ കഥകൾ എക്കാലത്തും മലയാളത്തിന്റെ വിലപ്പെട്ട സംഭാവനകൾ ആണ്. എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്ത്തീരത്തും, വാൽനക്ഷത്രം, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്. ശ്രീകൃഷ്ണപ്പരുന്ത്.. അങ്ങിനെ എത്രയെത്ര കഥകള്.
കടൽത്തീരത്ത് എന്ന കഥ വായിക്കാത്തവർ വളരെ കുറവായിരിക്കാം വെള്ളായിയപ്പന്റെ കണ്ണൂരിലേക്കുള്ള യാത്ര വേദനയോടെ ഓരോരുത്തരും നെഞ്ചിലേറ്റി.
*"കണ്ണൂരിലേക്കുള്ള തീവണ്ടിയാത്ര പാഴുതറ എന്ന ഗ്രാമത്തിനു വേണ്ടിയായിരിന്നു. വെള്ളായിയപ്പൻ കുടിയിരുപ്പുകൾ വിട്ട് നേടുവരമ്പത്തൂടെ പാടം മുറിച്ചു നടന്നു. പിന്നിൽ നിലവിളി അകന്നു ശമിച്ചു. ഇപ്പോൾ നേടുവരമ്പു വിട്ട് വെള്ളായിപ്പൻ പറമ്പിലേക്കു കയറി. പറമ്പിലെ മഞ്ഞപ്പൂല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടി പാത നീണ്ടു പോകുന്നു"*
കഥയുടെ ഓരോ ഭാഗവും അത്രമാത്രം സൂക്ഷ്മതയോടെയാണ് എഴുതിയുട്ടുള്ളത്.
"വെള്ളായിയേ" എന്ന കുട്ട്യസ്സൻമാപ്പിളയുടെ വിളി എത്ര ആദരവോടെ ആയിരുന്നു, അത്രയും വേദനയുടെയും കൂടിയായിരുന്നു. ഇങ്ങനെ ആദ്യവസാനം വേദന നിറച്ച കഥ. കണ്ടംസെല്ലിൽ വിധി കത്തുകിടക്കുന്ന മകന്റെ അരികിലേക്കുള്ള പൊതിച്ചോറുമായി ഉള്ള വികാര തീവ്രമായ യാത്രയും ആ കണ്ടുമുട്ടലും...
ഒ.വി. വിജയന്റെ എഴുത്തിന്റെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. എത്ര വായിച്ചാലും വീണ്ടും വിസ്മയിപ്പിക്കുന്നു കഥയാണ് കടൽത്തീരത്ത്.
 
 

No comments:

Post a Comment