വായനാനുഭവം
Blue Gold: The Battle Against Corporate Theft of the World’s Water
(Moude Barlow / Tony Clarck)
കുപ്പിവെള്ളം വിറ്റ് ശതകോടികൾ ലാഭം കൊയ്യുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് വേണ്ടി വാദിക്കാനും അവര്‍ക്കായി നയങ്ങള രൂപീകരിക്കുവാനും നിരവധി ഭരണകൂടങ്ങൾ ഇന്ന് ലോകത്തിന്റെ പല രാജ്യങ്ങളിൽ ഉണ്ട്. അവർ ഈ കമ്പനികള്‍ക്ക് വേണ്ടി പൊതു ജനത്തിന്റെ സ്വത്തായ പ്രകൃതി ദത്തമായ ജലസംഭരണികൾ നദികൾ ഒക്കെ തന്നെ ഈ ആകുലത പേറി ലോകത്താകമാനം സഞ്ചരിക്കുകയും കൌൺസിൽ ഓഫ് കനേഡിയൻസ് എന്ന പരിസ്ഥിതി സംഘടനയിലൂടെ പ്രവര്‍ത്തിക്കുകയും ശക്തമായി എഴുതുകയും ചെയ്യുന്ന മോഡ് ബാർലെയും പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ടോണി ക്ലാർക്കും ചേർന്ന് എഴുതിയ ഗ്രന്ഥമാണ് "Blue Gold: The Battle Against Corporate Theft of the World’s Water" വെള്ളത്തെ നീല സ്വര്‍ണ്ണം എന്ന് വിവക്ഷിക്കുന്ന ഈ പുസ്തകം തന്റെ ലോക സഞ്ചാരത്തിനിടയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങളും കുടിവെള്ളത്തെ പറ്റി ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളില എറ്റവും ആധികാരികമായ പഠനം എന്ന് പറയാം. കുടിവെള്ളം വിപണിയിലെ മത്സര വിഭാവമാക്കി ലാഭകച്ചവടം നടത്തുന്ന കുത്തക കമ്പനികല്ക്കെതിരെയുള്ള ആഹ്വാനമാണ് ഈ പുസ്തകം.
ലോകത്താകമാനം ശുദ്ധജലം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് അവശേഷിക്കുന്ന ജല സ്രോതസ്സുകൾ കടുത്ത മലിനീകരണത്താൽ നശിച്ചുകൊണ്ടിരിക്കുന്നു. മലിനജലം കുടിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഒട്ടുമിക്ക മരണങ്ങങ്ങളുടെയും മൂല കാരണം, ആഫ്രിക്കാൻ ജനതയുടെ മൂന്നിലൊന്നു പേര്‍ക്കും കുടിക്കാൻ ശുദ്ധജലം ലഭിക്കുന്നില്ല. 2020 ആകുന്നതോടെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും കുടിവെള്ളം കിട്ടാകനിയാകും അതാണ് വിലപിടിപ്പുള്ള നീല സ്വർണ്ണമായി വെള്ളം മാറും എന്ന് പ്രവചിക്കുന്നത്. ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡതാല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്. കുടിവെള്ളം വരും കാലത്തിന്റെ മുദ്രാവാക്യം ആകുന്നതോടെ ജല തർക്കങ്ങൾ പരിഹരിക്കാനാകാത്ത വിധം രൂക്ഷമാകുമെന്നും അതിനെ ശക്തരായ വൻകിട കമ്പനികൾ കൃത്യമായി കച്ചവടം നടത്തി ലൊആഭം കൊയ്യുമെന്നും അതിനെതിരെ ഒരു ഹരിത രാഷ്ട്രീയ ബോധം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ഈ ഗ്രന്ഥം കൃത്യമായ കണക്കുകളോടെ നമ്മെ ബോധിപ്പിക്കുന്നു.
ഇനിയെങ്കിലും വെള്ളത്തിന്റെ ഉപയോഗം നാം സൂക്ഷിച്ചു വേണം എന്ന സത്യം നമ്മുടെ ജീവിതത്തോടു ചേര്‍ത്ത് വെക്കണം. ഇല്ലെങ്കില്‍ ജലമില്ലാത്ത, അല്ലെങ്കില്‍ മലിനമാക്കപെട്ട ഒരു ജീവന്റെ ഗോളമായി ഭൂമി ചുരുങ്ങും. നീല സ്വർണം തട്ടിയെടുക്കാനായി എല്ലാവരും വേട്ടക്കാരാകുന്ന അവസ്ഥ ഉണ്ടാവും. ഈ പുസ്തകം നൽകുന്ന ഓർമ്മപ്പെടുത്തൽ നമുക്ക് തള്ളിക്കളയാൻ പറ്റാത്തവിധത്തിൽ ജലമലിനീകരണവും ജലക്ഷാമവും യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു.
Published in 19/03/2017 Gulf Siraj Sunday
Blue Gold: The Battle Against Corporate Theft of the World’s Water
(Moude Barlow / Tony Clarck)
ജലവും ജലമലിനീകരണവും ജലദൗലഭ്യത്തിന്റെ കണക്കുകൾ നാൾക്കുനാൾ വർദ്ധിക്കുകയും ഒപ്പം ജല മലിനീകരണവും കൂടുന്നതോടെ ഭീകരമായ ജലക്ഷാമത്തിലേക്കാണ് ലോകം പോയികൊണ്ടിരിക്കുന്നതെന്ന സത്യത്തെ നാം നേരിടാൻ ഇരിക്കുകയാണ്. ഈ കറുത്ത നാളുകളിലേക്ക് ലോകം നടന്നടുക്കുമ്പോൾ ഇതിനെ എങ്ങനെ പരിഹരിക്കാം എന്നത് ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്ന ചിന്തയാണ്. അത്തരത്തിൽ വെള്ളത്തെ കുറിച്ച് എഴുതപെട്ട ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് മോഡ് ബാർലെ യും ടോണി ക്ളാർക്കും ചേർന്ന് (Moude Barlow / Tony Clarck) എഴുതിയ Blue Gold: The Battle Against Corporate Theft of the World’s Water എന്ന വായിക്കേണ്ട പുസ്തകം പ്രധാന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. വരുംകാല യുദ്ധങ്ങള്‍ ജലത്തിന് വേണ്ടിയകുമെന്ന പ്രവചനത്തിന് മീതെയാണ് നാം വീണ്ടും വീണ്ടും ജല വില്പന നടത്തി കൊണ്ടിരിക്കുന്നത്. ജല വിപണി നാള്‍ക്കുനാള്‍ വളരുമ്പോള്‍ ഭൂമിയിലെ ജല സാന്നിധ്യം കുറഞ്ഞു വരികയാണ് എന്ന സത്യത്തെ ഇനിയും നാം വേണ്ട വിധത്തില്‍ നാള് മനസിലാക്കിയിട്ടില്ല. ഇന്ത്യ മെക്സിക്കോ ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം വർഷം തോറും താഴുന്നു എന്ന പഠനം ഇതിനോട് ചേര്‍ത്ത് വായിക്കണം. രാസമാലിന്യങ്ങള്‍ തള്ളുന്ന ഇടമായി നമ്മുടെ ജലാശയങ്ങള്‍ മാറുന്നതോടെ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നു. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി ഒഴുകുന്നുണ്ട് എന്ന യാതാര്‍ത്ഥ്യം ജലയുദ്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇപ്പോള്‍ തന്നെ നിരവധി ജല തര്‍ക്കങ്ങള്‍ വിവിധ ഇടങ്ങളില്‍ നടക്കുന്നുണ്ട്.
ലോകത്താകമാനം ശുദ്ധജലം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് അവശേഷിക്കുന്ന ജല സ്രോതസ്സുകൾ കടുത്ത മലിനീകരണത്താൽ നശിച്ചുകൊണ്ടിരിക്കുന്നു. മലിനജലം കുടിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഒട്ടുമിക്ക മരണങ്ങങ്ങളുടെയും മൂല കാരണം, ആഫ്രിക്കാൻ ജനതയുടെ മൂന്നിലൊന്നു പേര്‍ക്കും കുടിക്കാൻ ശുദ്ധജലം ലഭിക്കുന്നില്ല. 2020 ആകുന്നതോടെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും കുടിവെള്ളം കിട്ടാകനിയാകും അതാണ് വിലപിടിപ്പുള്ള നീല സ്വർണ്ണമായി വെള്ളം മാറും എന്ന് പ്രവചിക്കുന്നത്. ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡതാല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്. കുടിവെള്ളം വരും കാലത്തിന്റെ മുദ്രാവാക്യം ആകുന്നതോടെ ജല തർക്കങ്ങൾ പരിഹരിക്കാനാകാത്ത വിധം രൂക്ഷമാകുമെന്നും അതിനെ ശക്തരായ വൻകിട കമ്പനികൾ കൃത്യമായി കച്ചവടം നടത്തി ലൊആഭം കൊയ്യുമെന്നും അതിനെതിരെ ഒരു ഹരിത രാഷ്ട്രീയ ബോധം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ഈ ഗ്രന്ഥം കൃത്യമായ കണക്കുകളോടെ നമ്മെ ബോധിപ്പിക്കുന്നു.
ഇനിയെങ്കിലും വെള്ളത്തിന്റെ ഉപയോഗം നാം സൂക്ഷിച്ചു വേണം എന്ന സത്യം നമ്മുടെ ജീവിതത്തോടു ചേര്‍ത്ത് വെക്കണം. ഇല്ലെങ്കില്‍ ജലമില്ലാത്ത, അല്ലെങ്കില്‍ മലിനമാക്കപെട്ട ഒരു ജീവന്റെ ഗോളമായി ഭൂമി ചുരുങ്ങും. നീല സ്വർണം തട്ടിയെടുക്കാനായി എല്ലാവരും വേട്ടക്കാരാകുന്ന അവസ്ഥ ഉണ്ടാവും. ഈ പുസ്തകം നൽകുന്ന ഓർമ്മപ്പെടുത്തൽ നമുക്ക് തള്ളിക്കളയാൻ പറ്റാത്തവിധത്തിൽ ജലമലിനീകരണവും ജലക്ഷാമവും യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു.
Published in 19/03/2017 Gulf Siraj Sunday
No comments:
Post a Comment