ഓർമ്മ
പി ടി അബ്ദുറഹ്മാന്‍ എന്ന കവി ഒരു ഫെബ്രുവരി 9നാണ് നമ്മെ വിട്ടകന്നത് മറക്കാനാവുമോ മലയാളിക്ക് ആ പൊന്‍തൂലിക?
എന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന പി ടി അബ്ദുറഹിമാന്‍ എന്ന മറക്കാനാവാത്ത കവിയുടെ മറക്കാനാവാത്ത ഗാനം വടകര കൃഷ്ണദാസും പിന്നീട് വി ടി മുരളിയും പാടി മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ഗാനം പിന്നീട് ഷഹബാസ് അമൻ എന്ന പ്രതിഭാശാലി ഗസലിന്റെ ഈണത്തിലേക്ക് ഈ ഗാനത്തെ ആവിഷ്കരിച്ചപ്പോൾ അത് ഒരു പുതിയ അനുഭവമായി
കണ്ണാടിക്കൂടിലെ-
"മുനമുള്ളു കൊണ്ടെൻ ജീവന്റെ നാമ്പിന്ന്
മുറിവേറ്റു നോവുന്ന തേൻമുള്ള് ഞാനിന്ന്
ആരമ്പത്തോട്ടത്തിൽ പൂജിക്കും പൂവിന്നു
ആരാരും കാണാത്ത വേവ് കരളിന് "
എന്ന ഗാനം എങ്ങനെ മറക്കാനാകും, വടകര കൃഷ്ണദാസിന്റെ സംഗീതത്തിൽ എസ ജാനകിയുടെ മധുരസ്വരത്തിൽ മലയാളത്തിലെ മികച്ച മെലഡികളിൽ ഈ ഗാനങ്ങൾ ഉണ്ടാകും. പതിനാലാം രാവ്, ഞാൻ കാതോർത്തിരിക്കും, ഉല്പത്തി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും മലയാള മനസുകളിൽ മായാതെ കിടക്കുന്നു.
നീലദർപ്പണം, വയനാടൻ തത്ത, രാഗമാലിക, യാത്രികർക്ക് വെളിച്ചം, ഒരു ഇന്ത്യൻ കവിയുടെ മനസ്സിൽ, സുന്ദരിപെണ്ണും സുറുമകണ്ണും, കറുത്തമുത്ത് എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. മലയാള മനസ്സിൽ ഓത്തുപള്ളിയുടെ ഗൃഹാതുരത്വം ഇന്നും ഒരു പച്ച നെല്ലിക്കയായ് നിലനിൽക്കുന്നു, കനവിന്റെ തേന്മുള്ളു കൊണ്ട് നോവിച്ച് പി.ടി അബുറഹ്മാൻ സാഹിബ് വിടപറഞ്ഞപ്പോൾ നോവുന്ന ഒരുമയോടെ ആ ഗാനങ്ങൾ മറക്കാതെ ഇന്നും മലയാളി ഓർക്കുന്നു.

ഒരായിരം ഓര്‍മ്മപ്പൂക്കള്‍
***********************************
സിനിമ: തേൻതുള്ളി
പി.ടി.അബ്ദുറഹിമാന്‍
.
ഓത്തു പള്ളീല്‍ നമ്മളന്നു പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍വാര്‍ത്തു നില്‍ക്കയാണ് നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക.
പാഠപുസ്തകത്തില്‍ മയില്‍പീലി വച്ചു കൊണ്ട്
പീലി പെറ്റുകൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊഴാക്കഥകളെ നീ അപ്പടി മറന്ന്
കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
കാത്തിരിപ്പും മോഹവുമിന്നെങ്ങനെ പിഴച്ച്

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ തന്നിടയ്ക്ക്
വേലികെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്
എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്
നിന്‍റെ കളിത്തോണി നീങ്ങിയെങ്ങുപോയ് മറഞ്ഞ്...
വേലികെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്
എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്
നിന്‍റെ കളിത്തോണി നീങ്ങിയെങ്ങുപോയ് മറഞ്ഞ്...
No comments:
Post a Comment