Tuesday 14 March 2017

പറഞ്ഞുതീരാതെ പ്രണയം

വായനാനുഭവം 

"വാഴ്ത്തപ്പെടാത്ത മുറിവുകള്‍
 (പ്രണയകവിതകള്‍)
 റസീന കെ.














പ്രണയത്തെകുറിച്ച് ആര്‍ക്കാണ് പറഞ്ഞുമടുക്കുക?   തീരത്തോടുള്ള തിരയുടെ പ്രണയം പോലെ എഴുതിയാലും തീരത്തെ പിന്നെയും ബാക്കി കിടക്കും, എത്ര പാടിയാലും തീരാതെ, പാടികൊണ്ടിരിക്കാന്‍ ഏറ്റവുംനല്ലതുംപ്രണയ ഗാനങ്ങള്‍തന്നെ.  റസീനടീച്ചറുടെ കവിതകളും അങ്ങനെ തന്നെ , കുഞ്ഞുവാക്കുകളില്‍ കുറഞ്ഞവരികളില്‍ വലിയ ലോകത്തെ ചുരുട്ടിമടക്കിവെക്കുന്നു, പ്രണയാതുരമായ നിറഞ്ഞുകവിഞ്ഞ ഒരുമനസ്സില്‍നിന്നും പൊടിഞ്ഞുവീഴുന്ന വാക്കുകളില്‍ ജീവിതം ഉഴുതുമറിക്കുന്നു, അക്ഷരങ്ങള്‍ വിത്തുകളായും വേരുകളായും, ഇലകളായും പൂക്കളായും, കായകളായും, പടര്‍ന്നു പന്തലിച്ച മരത്തില്‍ നിറയുന്നു, ചിലപ്പോഴൊക്കെ വിരഹത്തിന്റെ വേദനയോടെപൂക്കള്‍ പൊഴിയുന്നു, എന്നാലും കരുത്തുറ്റ, വേര്‍പ്പെടാന്‍ ആകാത്ത പ്രണയംനിറഞ്ഞുനില്‍ക്കുന്നു.
"ഒന്നിനെ അടര്ത്താന്‍ തുനിഞ്ഞാല്‍
രണ്ടുംമരിച്ചുപോകുന്ന
സയാമീസ് ഇരട്ടകളായിരിക്കുന്നു
നമ്മുടെപ്രണയം"

ഇങ്ങനെ പ്രണയത്തിന്റെ തീവ്രമായ അടുപ്പം വരികളില്‍ കോരിയിടുന്നു കവിതകള്‍ക്കൊന്നും തന്നെ ശീര്‍ഷകം പോലുമില്ല രണ്ടോമൂന്നോ വരികള്‍മാത്രം
തുറിച്ചനോട്ടങ്ങളെ കവയത്രി ഇങ്ങനെകാണുന്നു
"അവര്‍ക്കാര്‍ക്കുമറിയാത്ത ലിപികളില്‍
നിനക്ക്മാത്രംമനസ്സിലാകുന്ന ഭാഷയില്‍
വരികള്‍ കുറിച്ചുവെക്കുമ്പോള്‍ വേണേല്‍
നൊസ്സുള്ളവരെന്നവര്‍ വിളിച്ചുകൊള്ളട്ടെ.
നട്ടിടം മാത്രം നനക്കുന്ന മനസ്സുള്ളവരാനണവര്‍" 

അതെ സ്വാര്‍ത്ഥമായനിരവധി നോട്ടങ്ങള്‍, ശബ്ദങ്ങള്‍, കേള്‍ക്കലുകള്‍ ഇതിനിടയില്‍ മറ്റുള്ളവരുടെ പ്രണയം അവരില്‍ മുഴച്ചു നില്‍ക്കുന്ന ഒരു തടസമാണ്, അവര്‍ പറഞ്ഞു കൊണ്ടിരിക്കും ലോകത്തുള്ള എല്ലാ പ്രണയ ജോടികള്‍ക്കും ഓരോരോ ഭാഷയുണ്ടാകും,
റസീന ടീച്ചറുടെ ഈ വരികള്‍ ഇങ്ങനെതന്നെ നീണ്ടു പോകുന്നു വായിക്കാന്‍ പുതിയ ലോകങ്ങള്‍ തുറന്നു തന്ന് അവര്‍ എല്ലാവര്ക്കും വേണ്ടി പ്രണയ മഴ പെയ്യിക്കുന്നു അതാണ്‌ ഈ കുഞ്ഞു വരികളാല്‍ സമൃദ്ധമായ "വാഴ്ത്തപ്പെടാത്ത മുറിവുകള്‍" എന്ന പുസ്തകം ഓരോ വായനക്കാര്‍ക്കും തരുന്നത്.

ലോഗോസ് ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്
(88 പേജ്- വില- 70 രൂപ)

No comments:

Post a Comment