Thursday, 30 March 2023

വൃക്ഷങ്ങളുടെ രഹസ്യജീവിതം

വൃക്ഷങ്ങളെക്കുറിച്ച് കൗതുകകരവും വിസ്മയജനകവും നാടകീയത നിറഞ്ഞതുമായ നിരവധി വിവരങ്ങളടങ്ങുന്ന ഒരദ്ഭുതലോകത്തേക്ക് നമ്മെ നയിക്കുന്നു. മരങ്ങളുടെ ദൈനംദിന നാടകങ്ങളിലേക്കും ചലിക്കുന്ന പ്രണയകഥകളിലേക്കുമൊക്കെ പോകുന്ന ഒരു ലോകത്തെ കുറിച്ച് പറയുമ്പോൾ വൃക്ഷങ്ങൾ മനുഷ്യരെപ്പോലെ സാമൂഹികജീവിതം നയിക്കുന്നുവോ എന്ന കൗതുകരമായ സംശയമാണ് ഈ പുസ്തകവായന നമ്മളിൽ ഉണ്ടാക്കുക.  പീറ്റർ വോലെബെന്റെ 'ദി ഹിഡൻ ലൈഫ് ഓഫ് ട്രീസ് ' എന്ന പുസ്തകത്തിന്റെ wtplive ൽ വന്ന വായനാനുഭവം. 

 


 

 

 

 

 

"പൂക്കൾ സുഗന്ധം പരത്തുന്നത് ആകസ്മികമായ ഒന്നല്ല, നമ്മെ സന്തോഷിപ്പിക്കാനുള്ളതുമല്ല അത്. ഫലവൃക്ഷങ്ങൾ, വില്ലോ മരങ്ങൾ, ചെസ്റ്റ്നട്ട് മരങ്ങൾ എന്നിവ അവയുടെ സൗരഭ്യസന്ദേശങ്ങളുപയോഗിക്കുന്നത് അവയിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനും കടന്നുപോകുന്ന തേനീച്ചകളെ ഭക്ഷണത്തിനു ക്ഷണിക്കുവാനുമാണ്. പഞ്ചസാര നിറഞ്ഞ മധുരത്തേൻ, തങ്ങളുടെ സന്ദർശനത്തിലൂടെ നടത്തുന്ന പൂമ്പൊടി വിതരണത്തിനു പകരമായി ഷഡ്പദ ഞങ്ങൾക്കു കിട്ടുന്ന പ്രതിഫലമാണ്. പൂക്കളുടെ ആകൃതിയും നിറവുമെല്ലാം സന്ദേശങ്ങൾ തന്നെയാണ്. പച്ചനിറത്തിലുള്ള വനചാർത്തിനു മുൻപിൽ. ഭക്ഷണത്തിലേക്കു വഴികാണിക്കുന്ന ബോർഡുകൾപോലെ പൂക്കൾ തലയുയർത്തി നില്കുന്നു. അങ്ങനെ വൃക്ഷങ്ങൾ ഗന്ധം, ദൃശ്യം, വൈദ്യുതതരംഗങ്ങൾ എന്നിവ വഴി ആശയവിനിമയം നടത്തുന്നു. (വൈദ്യുതസന്ദേശങ്ങൾ വേരുകളുടെ അഗ്രഭാഗത്തു നാഡീകോശങ്ങൾ വഴിയാണു സഞ്ചരിക്കുന്നത്.)"


പീറ്റർ വോലെബെന്റെ വൃക്ഷങ്ങളുടെ രഹസ്യ ജീവിതം എന്ന പുസ്തകത്തിൽ 'വൃക്ഷങ്ങളുടെ ഭാഷ' എന്ന അദ്ധ്യായത്തിൽ നിന്നുള്ള വരികളാണിത്. അത്ഭുതപ്പെടുത്തുന്ന കുറെ കാര്യങ്ങളിലൂടെ കടന്നു പോകുന്ന പുസ്തകം ഇറങ്ങിയ കാലത്ത് തന്നെ ബെസ്റ്റ് സെല്ലർ ആയിരുന്നു, ഒട്ടേറെ വായനക്കാരെ ലഭിച്ചു, ഒപ്പം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ഗോട്ടിംഗൻ സർവ്വകലാശാലയിലെ രണ്ട് ജർമ്മൻ ശാസ്ത്രജ്ഞർ ഇദ്ദേഹത്തിന്റെ വാദത്തെ ശക്തമായി നിഷേധിച്ചു, "ഇവയൊന്നും യഥാർത്ഥ കഥകളല്ല, വളരെ നിർഭാഗ്യകരമാണ്, പുസ്തകത്തിലൂടെ നിരവധി ആളുകളിലേക്ക് വന ആവാസവ്യവസ്ഥയെക്കുറിച്ച് വളരെ യാഥാർത്ഥ്യബോധമില്ലാത്ത ധാരണയാണ് നൽകുന്നത്, കാരണം പുസ്തകത്തിലൂടെ നടത്തിയ പ്രസ്താവനകൾ അർദ്ധസത്യങ്ങളുടെയും പക്ഷപാതപരമായ വിധിന്യായങ്ങളുടെയും അഭിലാഷ ചിന്തകളുടെയും സംയോജനമാണ്. കൂടാതെ വിവരങ്ങളുടെ ഉറവിടങ്ങളിലും സംശയം ജനിപ്പിക്കുന്നു" എന്ന് അവർ പറഞ്ഞു. ഇങ്ങനെ ശക്തമായ വിമർശങ്ങൾ ഉണ്ടാകുമ്പോഴും പുസ്തകം വായിക്കുന്നവരുടെ എണ്ണം വർധിച്ചു വന്നുകൊണ്ടിരുന്നു.

 

സസ്യങ്ങളുടെ ജീവിതത്തിനെ കുറിച്ചുള്ള ചിന്തകൾക്ക് നൂറ്റണ്ടുകളുടെ പഴക്കമുണ്ട്. ലൂഥര്ബെര്ബാങ്ക് (Luther Burbank) എന്ന പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞന്മുന്നോട്ട് വെച്ച അല്ഭുതം എന്നു പറയാവുന്ന ഒരു ആശയം ആണ് സസ്യങ്ങള്ക്കും മനസുണ്ട് എന്നത്. അതിനദ്ദേഹം അനുഭവത്തിന്റെ ഒരേട് നമുക്ക് പറഞ്ഞു തരുന്നു The Training of the Human Plant എന്ന തന്റെ കൃതിയിൽ ഇക്കാര്യം പറയുന്നുണ്ട് "തന്റെ മട്ടുപ്പാവിലെ റോസാ ചെടിയില്എന്നും അദ്ദേഹം തലോടികൊണ്ട് പറയാറുണ്ടത്രേ "നീ എത്ര സുന്ദരിയാണ് നിന്റെ പൂക്കള്നല്കുന്ന സൌരഭ്യം എത്ര വലുതാണ് പക്ഷേ നിന്റെ മുള്ളുകള്‍? അത് സൌന്ദര്യം നിറഞ്ഞ നിന്നില്വേണ്ടായിരുന്നു, സുരക്ഷക്കാണ് നീയിതിനെ നിലനിര്ത്തുന്നത് എങ്കില് മട്ടുപ്പാവില്എന്നും നീ സുരക്ഷിതയായിരിക്കും അതിനാല്നിന്റെ മുള്ളുകള്നിനക്കു വേണ്ട നിന്നെ ഞാന്സംരക്ഷിക്കും" എന്നും അദ്ദേഹം പ്രക്രിയ തുടര്ന്നു ക്രമേണ പുതുതായി കിളിര്ത്തു വന്ന കൊമ്പുകളില്മുള്ളുകള്ഉണ്ടായിരുന്നിലത്രേ. ശാസ്ത്രീയമായി ഇക്കാര്യങ്ങളിൽ ഏറെ തർക്കം നിലനിൽക്കുന്നു എങ്കിലും ഇത്തരം ചിന്തകളിലൂടെയുള്ള യാത്ര വായന രസകരമാണ്, യക്ഷികൾ ഇല്ലെന്നറിഞ്ഞിട്ടും യക്ഷികഥകൾ വായിച്ചു രസിക്കും പോലെ. സാഹിത്യത്തിലും സഞ്ചാര സാഹിത്യത്തിലുമൊക്കെ ഇത്തരം ചിന്തകൾ വന്നുപോയിട്ടുണ്ട്. സഞ്ചാരിയും എഴുത്തുകാരനുമായ മുസഫർ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യിലും ഇത്തരം അനുഭവം പങ്കുവെക്കുന്ന ഭാഗമുണ്ട്. 'നിലാവ് കോരിക്കുടിച്ച കള്ളിമുള്ചെടികള്‍' എന്ന അദ്ധ്യായത്തിൽ "നിലാവ് വീണുകിടക്കുന്ന കള്ളിമുള്ച്ചെടിക്കൂട്ടത്തില്നിന്നല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്പോയി നിന്നു, പൊടുന്നനെ കള്ളിമുള്ച്ചെടികള്ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്നിവര്ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്ചെടികളുടെ രോമങ്ങള്ആണെന്ന പാഠം രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും വേണമെന്ന്, ചെടികളും മനുഷ്യരെ പോലെ ദൈവ സൃഷ്ടിയാണെന്നും അവയ്ക്കും വികാരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു" എന്ന് പറയുന്നുണ്ട് മനുഷ്യരുമായുള്ള നിരന്തര സഹവാസത്തിലൂടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് സഞ്ചാരിയായ മുസഫറിനോട് പറഞ്ഞുകൊടുക്കുന്നത് ബദ്ദുവായ ഒരു അറബിയാണ്. ഇത് നൂറ്റാണ്ടുകളായി കൈമാറിവന്ന അനുഭവത്തിൽ നിന്നുള്ള അറിവിന്റെ വായ്മൊഴിയാണ്.

 പീറ്റർ വോലെബെന്റെ വൃക്ഷങ്ങളുടെ രഹസ്യ ജീവിതം എന്ന പുസ്തകത്തിൽ ജൈവവൈവിധ്യങ്ങളുടെ അമ്മത്തൊട്ടിൽ എന്ന അദ്ധ്യായത്തിൽ പറയുന്നത് നോക്കൂ "വൃക്ഷങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം മൃഗങ്ങളും അവയെ ഉപദ്രവിക്കുകയില്ല. വ്യത്യസ്ത അളവുകളിലുള്ള ആർദ്രതയുടെയും പ്രകാശത്തിന്റെയും ലഭ്യതയനുസരിച്ച് അവ അനുകൂലമായ പാരിസ്ഥിതിക ജീവിതസാഹചര്യങ്ങൾ പ്രദാനം ചെയ്യുന്ന തായ്ത്തടികളോ തലപ്പുകളോ തങ്ങളുടെ ഭവനങ്ങളായി ഉപയോഗിക്കുന്നു. അസംഖ്യം സവിശേഷവർഗങ്ങൾ അവിടെ ജീവിക്കുവാൻ സ്ഥലം കണ്ടെത്തുന്നു. മുകളിലേക്കുയർത്തുന്ന യന്ത്രങ്ങളോ മേടകളോ ആവശ്യമായതിനാൽ വനത്തിന്റെ മേൽനിലകളിൽ കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടില്ല. പണച്ചെലവു കുറയ്ക്കുന്നതിനായി ചിലപ്പോൾ ക്രൂരമായ മാർഗങ്ങൾപോലും ഉപയോഗിക്കപ്പെടുന്നു. അങ്ങനെയൊരു പരീക്ഷണത്തിൽ 2009- വനഗവേഷകനായ മാർട്ടിൻ ഗോർ, ബാവ റിയൻ ഫോറസ്റ്റ് നാഷണൽ പാർക്കിലെ ഏറ്റവും പ്രായമായതും (600 വർഷം) ഏറ്റവും ശക്തമായതും (170 അടി ഉയരവും നെഞ്ചുയരത്തിൽ 5 അടി കനവും) ആയ വൃക്ഷത്തിൽ ജീവജാലങ്ങൾക്കു ഹാനികരമായ രാസവസ്തുക്കൾ സ്പ്രേ ചെയ്തു. അതിനുപയോഗിച്ചത് പൈറെത്രം എന്ന കീടനാശിനിയായിരുന്നു. പരീക്ഷണത്തിൽ അനേകം ചിലന്തികളും കീടങ്ങളും ചത്തുവീണു. മാരകമായ ഫലം കാണിച്ചുതരുന്നത് ഉന്നതങ്ങളിലെ ജീവിതം എതയധികം വർഗവൈവിധ്യമുള്ളതാണെന്നാണ്. 257 വിവിധ വർഗങ്ങളിൽപ്പെട്ട 2045 ജീവികളെ അന്നു ശാസ്ത്രജ്ഞർ ശവാവശിഷ്ടങ്ങളിൽ എണ്ണിയെടുത്തു" ഏറെ കാലത്തേ തന്റെ നിരീക്ഷണങ്ങളാണ് എഴുത്ത് എന്ന് മനസിലാക്കാം, മാത്രമല്ല സസ്യങ്ങളുടെ രഹസ്യ ജീവിതത്തിന്റെ ചുരുൾ അഴിക്കുമ്പോൾ കൂടുതൽ കൂടുതൽ അദ്ഭുതകരമായ ലോകത്തേക്കാണ് ഇറങ്ങിച്ചെല്ലുക, വായനക്കാരെ ആകാംഷയുടെ മുൻമുനയിൽ നിർത്തി പുതിയ പുതിയ സംശയങ്ങൾ ജനിപ്പിക്കുന്നു. ശാസ്ത്ര ഭാഷയിൽ പറഞ്ഞാൽ തെറ്റിദ്ധരിപ്പിക്കുന്നു. മറ്റുജീവികളിൽ അവരുടെ പ്രത്യുത്പാദന സമയത്ത് അവരിൽ ഉണ്ടാകുന്ന ലൈംഗികാനുഭൂതി പോലെയോ മറ്റൊരു തരത്തിലോ സസ്യങ്ങളുടെ പ്രതിപാദന സമയത്ത് അവയ്ക്ക് അനുഭവിക്കാൻ സാധിക്കുമോ എന്ന ചോദ്യം ആരെയും കുഴക്കുന്നതാണ്. വൃക്ഷങ്ങളുടെ ലൈംഗികാനുഭൂതി എന്നതിനെ പിറ്റർ വോലെബെന്റെ പുസ്തകത്തിൽ ലവ് എന്ന അദ്ധ്യായത്തിൽ ഇക്കാര്യത്തെ പറ്റി പറയുന്നുണ്ട്.

"ചില വർഗങ്ങൾ സമയക്രമികരണത്തെ ആശ്രയിക്കുന്നു. ആൺപൂക്കളും പെൺപൂക്കളും അല്പദിവസങ്ങളുടെ ഇടവേളകളിലാണു വിടരുക. സമയംകൊണ്ട് ആദ്യം വിരിഞ്ഞവയുടെ പരാഗങ്ങൾ മറ്റു വൃക്ഷങ്ങളുടെ പൂക്കളിൽ പരാഗണം നടത്തിക്കുഴിയും. ബേർഡ് ചെറിപോലെ ഷഡ്പദങ്ങളെ ആശ്രയിക്കുന്ന വൃക്ഷങ്ങൾക്ക് ഇതൊരു നല്ല തന്ത്രമല്ല, ഇവയുടെ ഒരേ പൂവിൽത്തന്നെയാണ് സ്ത്രീപുരുഷലിംഗഭാഗങ്ങൾ, തേനീച്ചകളെ പരാഗവിതരണത്തിനനുവദിക്കുന്ന ചുരുക്കം വന വൃക്ഷങ്ങളിലൊന്നാണ് ബേർഡ് ചെറി.

തേനീച്ചകൾ വൃക്ഷത്തലപ്പിലാകമാനം സഞ്ചരിക്കുമ്പോൾ അവയുടെ സ്വന്തം പൂമ്പൊടി അതിൽത്തന്നെ വിതരണം ചെയ്യാതിരിക്കുക സാധ്യമല്ല. പക്ഷേ സ്വന്തം പരാഗങ്ങളുടെ സംയോഗത്തെപ്പറ്റി വൃക്ഷങ്ങൾ ജാഗ്രത പുലർത്തുന്നു. ഒരു പൂമ്പൊടി അഥവാ പരാഗം സ്റ്റിഗ്മയിൽ വീഴുമ്പോൾ അതിന്റെ ജീനുകൾ പ്രവർത്തനക്ഷമമാകുകയും അത് അണ്ഡാശയത്തിലേക്ക് ഒരു നേരിയ കുഴൽ വളർന്ന് അതിലൂടെ അണ്ഡത്തെ തേടിപ്പോകുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്ന സമയത്ത് വൃക്ഷം അതിന്റെ സാമാന്യസ്വഭാവത്തെ പരിശോധിക്കുകയും അത് സ്വന്തം പരാഗത്തിന്റെതുമായി സമാനമാണെങ്കിൽ കുഴലിനെ അടയ്ക്കുകയും ചെയ്യും. അങ്ങനെ ചെയ്തുകഴിയുമ്പോൾ കുഴൽ ഉണങ്ങുകയാണു സംഭവിക്കുക. അന്യജീനുകൾ, അതായത് ഭാവിവിജയം ഉറപ്പാക്കുന്ന ജീനുകൾ മാത്രമാണ് അകത്തേക്കു പ്രവേശനാനുമതി നേടുകയും ഫലവും വിത്തുമുത്പാദിപ്പിക്കുകയും ചെയ്യുന്നത്. എങ്ങനെയാണൊരു ബേർഡ് ചെറി 'എന്റേതും' നിന്റെതും തിരിച്ചറിയുന്നത്?. നമുക്കതു കൃത്യമായി അറിയില്ല. ജീനുകൾ ഉത്തേജിപ്പിക്കപ്പെടണമെന്നും അവ വൃക്ഷത്തിന്റെ പരിശോധനയിൽ വിജയിക്കണമെന്നും മാത്രമാണു നമുക്കറിയാവുന്നത്. വൃക്ഷം അവയെ അനുഭവിച്ചറിതുന്നുവെന്നോ തൊട്ടറിയുന്നുവെന്നോ നമുക്കു പറയാം. നമ്മളും പ്രണയത്തിന്റെ ശാരീരികവൃത്തികളെ, ശരീരത്തിന്റെ രഹസ്യങ്ങളെ ഉണർത്തുന്ന ന്യൂറോ ട്രാൻസ്മിറ്റകളുടെ സ്രവങ്ങളെന്നതിൽ കൂടുതലായി അറിയുന്നുവെങ്കിലും ഇണചേരുക എന്നത് വൃക്ഷങ്ങൾക്ക് ഏതു രീതിയിലാണ് അനുഭവവേദ്യമാകുന്നതെന്നുള്ള വസ്തുത ഇനി ഇതൊരു കാലംകൂടി സങ്കല്പത്തിൽത്തന്നെ അവശേഷിക്കും"

 

വൃക്ഷങ്ങളെക്കുറിച്ച് കൗതുകകരവും വിസ്മയജനകവും നാടകീയത നിറഞ്ഞതുമായ നിരവധി വിവരങ്ങളടങ്ങുന്ന ഒരദ്ഭുതലോകത്തേക്ക് നമ്മെ നയിക്കുന്നു. മരങ്ങളുടെ ദൈനംദിന നാടകങ്ങളിലേക്കും ചലിക്കുന്ന പ്രണയകഥകളിലേക്കുമൊക്കെ പോകുന്ന ഒരു ലോകത്തെ കുറിച്ച് പറയുമ്പോൾ വൃക്ഷങ്ങൾ മനുഷ്യരെപ്പോലെ സാമൂഹികജീവിതം നയിക്കുന്നുവോ എന്ന കൗതുകരമായ സംശയമാണ് പുസ്തകവായന നമ്മളിൽ ഉണ്ടാക്കുക, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുക


. എന്നാൽ അവ പരസ്പരം പരിപാലിക്കുന്നു, അന്യോന്യം ആശയവിനിമയം നടത്തുന്നു. പോഷകങ്ങൾ പങ്കുവെക്കുന്നു. അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നു. നിരവധി ദശകങ്ങൾ നീണ്ട നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഗ്രന്ഥകാരന്റെ വിസ്മയകരമായ കണ്ടെത്തലുകൾ വായിക്കുമ്പോൾ, പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും സസ്യങ്ങളെ സ്നേഹത്തോടെ സമീപിക്കാനും, അത്ഭുത ലോകത്തേക്ക് ഇറങ്ങി ചെല്ലാനും നമുക്കത്ര പരിചയമില്ലാത്ത ഒരുപക്ഷെ അത്ര താല്പര്യം കാണിക്കാത്ത ഒരു ലോകത്തേക്ക് കൊണ്ടുപോകാൻ പുസ്തകത്തിനാകുന്നു. പുസ്തകം ആരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നതെന്ന് പൂർണ്ണമായും വ്യക്തമല്ല, കാരണം ഇത് പ്രൊഫഷണൽ ഫോറസ്ട്രി ശാസ്ത്രജ്ഞരെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാർ അവയെ ഊഷ്മളമായി സ്വാഗതം ചെയ്തു

വോൾബെൻ പറയുന്നത്, സസ്യജീവിതത്തിന്റെ "കഴിവുകൾ മനസ്സിലാക്കുകയും, മരങ്ങളുടെ വൈകാരിക ജീവിതവും ആവശ്യങ്ങളും തിരിച്ചറിയാൻ പഠിക്കുകയും ചെയ്താൽ, ഞങ്ങൾ സസ്യങ്ങളെ വ്യത്യസ്തമായി പരിഗണിക്കാൻ തുടങ്ങും, വനങ്ങളെ തടി ഫാക്ടറികളായി കാണുന്നത് അവസാനിപ്പിക്കും, അത് എങ്ങനെയെന്ന് മനസ്സിലാക്കും. കാടുകൾ നമുക്ക് വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും മരുപ്പച്ചയായി വർത്തിക്കും. കാടുകൾ വെറുതെ വിട്ടാൽ മരങ്ങൾക്കെന്നപോലെ നമുക്കും ലഭിക്കുന്ന നേട്ടങ്ങളെ വിലമതിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വാദം

സാധാരണ ജനങ്ങളുടെ ശാസ്ത്രീയ അറിവിനെ പുസ്തകം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. സസ്യ ജീവശാസ്ത്രജ്ഞനായ എറിൻ സിമ്മർമാൻ, ശാസ്ത്രജ്ഞയും ശാസ്ത്ര എഴുത്തുകാരിയുമായ സാറാ ബൂൺ എന്നിവരും പുസ്തകത്തെ കുറിച്ച് വിമർശനാത്മക നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. പുസ്തകം ശാസ്ത്രീയമായ പദപ്രയോഗങ്ങളൊന്നും ഇല്ലാത്തവയാണ് എന്നതിന് വോലെബെൻ പറയുന്നത് "അങ്ങനെ ചെയ്യാനുള്ള കാരണം - മിക്ക ശാസ്ത്രീയ രചനകളും പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് " എന്നാണ്. ഇങ്ങനെ ഒരു പുസ്തകം നമ്മെ വായനയിലൂടെ അത്ഭുതപ്പെടുത്തുമ്പോഴും ഇതിനു പിന്നിലെ ശാസ്ത്രസത്യങ്ങൾ തെളിയുന്ന കാലത്തോളം ഇതൊക്കെ യക്ഷിക്കഥകൾ പോലെ ഉള്ളിൽ കിടന്നലയും എന്നത് പുസ്തകത്തിന്റെ വായനാനുഭവം നൽകുന്ന യാഥാർഥ്യമാണ്. എന്തായാലും വാദങ്ങളും വിവാദങ്ങളും നടക്കുമ്പോഴും നിരവധി ഭാഷകളിലേക്ക് പുസ്തകത്തിന്റെ പരിഭാഷ ഇറങ്ങുന്നുണ്ട്. മൂലഭാഷയായ ജർമനിൽ ഇന്നും ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പരിസ്ഥിതി എഴുത്തുകാരനായ ടിം ഫ്ലാനറിയാണ്. മലയാളത്തിൽ, സ്മിത മീനാക്ഷിയാണ് കൃതി പരിഭാഷപ്പെടുത്തിയത് (പ്രസാധകർ: മാതൃഭൂമി ബുക്സ്)

----------------------------------

 wtplive link

👇

 

No comments:

Post a Comment