കവിത
കാണാതിരിക്കല്‍
മാത്രമല്ല
കാണുന്നതും
ഒരുതരം
അന്ധതയാണ്,
കാഴ്ചയുടെ
കാണാപ്പുറങ്ങള്‍
തേടിയലയുമ്പോള്‍
ഒറ്റപ്പെടുന്നതും
അന്ധതയാണ്.
കാണുന്നതിനേക്കാള്‍
കാണാതിരിക്കുന്നതാണ്
നല്ലതെങ്കില്‍
അന്ധത
ഒരനുഗ്രഹമാണ്,
എന്നാല്‍
പ്രകൃതിയെ
താളത്തിലൊന്ന്
തൊടാന്‍
കണ്ണിനെ കഴിയൂ
അതില്ലാത്ത
നിര്‍ഭാഗ്യം
അന്ധത തന്നെ.
സത്യത്തില്‍
കാഴ്ച്ച മാത്രമല്ല
അന്ധതയെ
സ്വീകരിക്കുന്നത്.
*******
No comments:
Post a Comment