കവിത
ഭൂപടം
നിവര്‍ത്തിയപ്പോള്‍
ചോരപ്പാട്.
കരിഞ്ഞുണങ്ങിയ
ശരീരങ്ങളുടെ
പാടുകള്‍.
പന്ത്രണ്ടു പല്ലുകള്‍
മാത്രമുള്ള
തലയോടുകള്‍.
യാചനയോടെ
കൂപ്പിയ
കുഞ്ഞുകൈകളുടെ
അസ്ഥി.
തെറിച്ചു വീണ
തുറിച്ചു നോക്കുന്ന
കണ്ണുകള്‍.
പട്ടാളബൂട്ട്
പതിഞ്ഞ
കുഞ്ഞുനെഞ്ച്.
ഭൂപടം
നനഞ്ഞതിനാലും
കട്ടിയായ ചോര
ഒട്ടിപ്പിടിച്ചതിനാലും
ഇനിയും
നിവര്‍ത്താന്‍ വയ്യ.
No comments:
Post a Comment