മിനിക്കഥ
അകലെ ആകാശത്തില്‍ ഇരുന്ന്‍ അമ്മ വിളിക്കുന്നുണ്ടോ? അതേ അത് അമ്മ തന്നെ, കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയിലും അമ്മ തിളങ്ങി തന്നെ നിന്നു, എങ്ങും കേള്‍ക്കാത്ത ശബ്ദത്തില്‍ അമ്മ വിളിക്കുണ്ടോ? അദൃശ്യമായ ഒരു കൈ എന്നെ തലോടുന്നോ? അതോ എന്റെ തോന്നലോ?
ഈ ഏകാന്തതയില്‍ ആരാലും കൂട്ടില്ലാതെ, എന്തിനായിരുന്നു എല്ലാം? ഒറ്റക്കിരുന്നിരുന്ന അമ്മയെ ഒരിക്കലെങ്കിലും കാണാന്‍ അന്നെന്താ എനിക്കു തോന്നാതിരുന്നത്. ഓരോ അവധിയും ഓരോ സുഖവാസ കേന്ദ്രങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയില്‍ എത്ര തവണ അമ്മ ഉമ്മറപ്പടിയില്‍ വന്ന്‍ ഇടവഴിയുടെ അറ്റത്തേക്ക് നോക്കിയിട്ടുണ്ടാകും...
ഇപ്പോഴിതാ നീണ്ട അവധി ..... ഒന്നും ചെയ്യാനില്ലാതെ. ജീവിച്ചിരിക്കുമ്പോള്‍ ഒന്നു തീര്‍ഞ്ഞു നോക്കാന്‍ ...
മക്കളുടെ ശബ്ദം ഒന്നു കേള്‍ക്കാന്‍ തോന്നി, മൊബൈല്‍ എടുത്തു നമ്പര്‍ അടിച്ചുനോക്കി
'ഈ നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണ് അല്പ സമയം കഴിഞ്ഞു വിളിക്കുക' ..........
ഇല്ല അവര്‍ തിരക്കിലാകും, അവരുടെ അവധിക്കാലങ്ങള്‍ അങ്ങനെ തിരക്കില്‍ തന്നെ, ഒരിക്കലെങ്കിലും ഞാന്‍ ആ... മുറിഞ്ഞു ഇല്ലാതാകുന്ന വാക്കുകള്‍...
പാവം,
എത്ര ഞാന്‍ അവഗണിച്ചിട്ടും അമ്മായിതാ ആകാശത്തിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്നു.
*******************************
No comments:
Post a Comment