സിനിമ
'ഔള്‍ ആന്റ് ദി സ്പാരോ
സംവിധാനം:സ്റ്റെഫാന്‍ ഗോജര്‍
അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ദുരന്ത വഴിയിലൂടെ ഏറെ സഞ്ചരിക്കുകയും ജനങ്ങളുടെ പോരാട്ടത്തിലൂടെ അതിജീവിക്കുകയും ചെയ്ത രാജ്യമാണ് വിയറ്റ്നാം. അമേരിക്കന്‍ അധിനിവേശത്തിന്റെയും അവര്‍ വര്‍ഷിച്ച നാപാം ബോംബുകളുടെയും ദുരന്ത ഭൂമികയായിരുന്നു വിയറ്റ്നാം. ആ ഭൂമികയിലെ കഥ പറയുന്ന വിയറ്റ്‌നാമീസ് ചിത്രമാണ് അമേരിക്കക്കാരനായ സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ഔള്‍ ആന്റ് ദി സ്പാരോ. പ്രിതൃ സഹോദരന്റെ ക്രൂരതയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി വീട് വിട്ടിറങ്ങുന്ന അനാഥയായ പത്തുവയസുകാരി തോയി എന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കണ്ണീര്‍ കഥ പറയാനല്ല സംവിധായകന്‍ ശ്രമിക്കുന്നത്. തോയി എന്ന പെണ്‍കുട്ടി ഇതില്‍ ജീവിതത്തെ പ്രായോഗിയമായി എങ്ങനെ സമീപിക്കാം എന്ന്‍ ചിന്തിക്കുകയും അതിനനുസരിച്ച് ജീവിത മാര്‍ഗം കണ്ടെത്താനും ശ്രമിക്കുന്നു. അതുകൊണ്ടാണ് പ്രിതൃ സഹോദരന്റെ ഫാക്ടറിയില്‍ നിന്നും ജീവിതം തേടി സെയിഗോണ്‍ നഗരത്തിലേക്ക് അവള്‍ പുറപ്പെടുമ്പോള്‍ അവള്‍ ഉണ്ടാകിയ സമ്പാദ്യവും ചെറുതാണെങ്കില്‍ പോലും അതും കയ്യില്‍ കരുതുന്നത്.
നഗര വല്‍ക്കരണത്തിന്റെ എല്ലാ കറുത്ത വശങ്ങളും ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന നഗരമാണ് സെയിഗോണ്‍ . അതിനാല്‍ അധിജീവനം എന്നത് ഈ പെണ്‍കുട്ടിക്ക് ഇവിടെയും പ്രശ്നമാകുന്നു. കയ്യിലുള്ള പണം കൊണ്ട് അവള്‍ തുടങ്ങുന്ന വിവിധ ചിത്രങള്‍ അടങ്ങിയ പിക്ചര്‍ കാര്ഡ് വില്‍പ്പന നഷ്ടത്തില്‍ കലാശിക്കുന്നു. എന്നാല്‍ അവള്‍ക്ക് സ്വന്തം നന്മയില്‍ അവള്‍ക്ക് വിശ്വാസമുണ്ട്. അവള്‍ പുതിയ വഴി തേടുന്നു നഗരത്തില്‍ റോസ്സാപൂ വില്‍പ്പന തുടങ്ങിയതോടെ അവളുടെ ജീവിതത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാകുന്നു. താന്‍ ബന്ധപ്പെടുന്നവരെ യൊക്കെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കഴിയുന്ന ഒരാകര്‍ഷീയണത ഈ പെണ്‍കുട്ടിക്ക് ഉണ്ട്. അങ്ങിനെ അവള്‍ രണ്ടു കൂട്ടുകാരെ കണ്ടെത്തുന്നു. അതിലൊരാളാണ് ഹായ് എന്ന മൃഗസ്നേഹിയായ എന്ന യുവാവ്. മൃഗശാലയില്‍ വെച്ച് തോയി ആനക്ക് റോസാപ്പൂ നല്‍കുന്നത് കണ്ടാണ് ഹായ് എത്തുന്നത് ആനകള്‍ക്ക് പൂവള കരിമ്പാണ് വേണ്ടതെന്ന് അവന്‍ പറഞ്ഞു കൊടുക്കുകയും കരിമ്പിന്‍ തണ്ട് തോയിയെ കൊണ്ട് തന്നെ ആനക്ക് നല്കുകയും ചെയ്യുന്നു. അതോടെ അവര്‍ കൂട്ടുകാരാകുന്നു
അയാള്‍ ദു:ഖിതനാണ് താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ആനക്കുട്ടി തന്നില്‍ നിന്നും നഷ്ടപ്പെടാന്‍ പോകുകയാണ്. ആ ആനക്കുട്ടിയെ ഒരു ഇന്ത്യന്‍ മൃയശാലയ്ക്ക് വില്‍ക്കാനുള്ള കരാറില്‍ ഉടമസ്ഥന്‍ ഒപ്പിട്ടുകഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹായുടെ പ്രിയപ്പെട്ട ആനക്കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ഈ വേദന പേറിയാണ് ഹായ് എന്ന കൂട്ടുകാരന്‍ തോയിയുടെ കൂടെ കൂടുന്നത്. ഇങ്ങനെ മറ്റൊരു കൂട്ടുകാരനെ കൂടി തോയിക്ക് ലഭിക്കുന്നുണ്ട് വിമാന ജോലിക്കാരിയായ ലാന്‍. ഇവരുടെ അഞ്ചു ദിവസമാണ് സിനിമക്കായി കാല പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. വിമാന ജോലിക്കാരിയായ ലാന്‍ സുന്ദരിയാണ് എന്നാല്‍ അവള്‍ക്കൊരു കാമുകനെ കിട്ടുന്നില്ല പലരും തന്റെ ശരീരം ആഗ്രഹിച്ചു വരുന്നവര്‍ മാത്രമാണ് അത്തരത്തില്‍ ഒരാള്‍ ചതിച്ചു പോകുന്ന ഭാഗവും സിനിമയില്‍ കാണിക്കുന്നുണ്ട് ഈ വേദനകള്‍ക്കിടയിലാണ് എന്നും അര്‍ദ്ധരാത്രി റസ്റ്റോറന്‍റില്‍ ഇരിക്കുന്ന ലാനെ തോയി കണ്ടുമുട്ടുന്നത് തോയി ഉറങ്ങുന്നത് ന് നദിയുടെ തീരത്ത് ഒരു തുറസ്സായ സ്ഥലത്താണ് എന്നറിഞ്ഞതോടെ തോയിയെ താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകുന്നു.
അങ്ങനെ തോയി എന്ന കൊച്ചു കൂട്ടുകാരിയിലൂടെ ഹായ് എന്ന മൃഗസ്നേഹിയേയും കൂട്ടുകാരനായി ലഭിക്കുന്നു. ഇവര്‍ തമ്മിലുള്ള സൌഹൃദത്തിന്‍റെ വലയം ശക്തിപ്പെടുന്നത് നമുക്ക് കാണാം. ലോകത്താകമാനം പറന്നു നടക്കുന്ന ലാനും മൃയാസ്നേഹിയായ ഹായും അതിജീവിതത്തിനായി കുട്ടിയായിരിക്കെ തന്നെ നാടുവിട്ടെത്തിയ തോയിയും തമ്മിലുള്ള ബന്ധം സിനിമയെ വളര്‍ത്തുന്നു. ഒരു നഗരം അതിന്റെ വളര്‍ച്ചയില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ ഒക്കെ തന്നെ സെയ്ഗോന്‍ നഗരവും നേരുടുന്നു ആഗോളീകരണത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന നഗരമാണ് സെയ്ഗോന്‍. കൂട്ടുകാരികള്‍ക്കൊപ്പം റോസാപ്പൂ വില്‍ക്കുമ്പോള്‍ എളുപ്പത്തില്‍ ചിലര്‍ക്ക് പൂ വില്‍ക്കുന്നത് കണ്ട് ആദ്യ ദിവസം തന്നെ തോയി ചോദിക്കുന്നുണ്ട് എങ്ങനെ നീയിത് എത്ര എളുപ്പത്തില്‍ വില്‍ക്കുന്നു എന്ന്. പെണ്‍കുട്ടികളാണ് വില്‍ക്കുന്നത് എങ്കില്‍ ചിലര്‍ പെട്ടെന്നു വാങ്ങും എന്നവള്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് തന്‍റെ ലിപ്സ്റ്റിക് ഇടുന്നത് കണ്ട് ലാന്‍ അവളെ വഴക്കു പറയുന്നുണ്ട്. ലിപ്സ്റ്റിക്ക് ഇവിടെ ഒരു പ്രതീകമാണ്. പെണ്ണൊരു ശരീരം മാത്രമായി വികസിക്കുന്ന ഇടമാണ് നഗരമെന്ന് ഇവിടെ പറയാതെ പറയുന്നു.
വളരാനിരിക്കുന്ന തോയി എന്ന പെണ്‍കുട്ടിയിയും ഈ നഗരത്തില്‍ ഇതേ ഭീഷണി നേരിടേണ്ടി വരും എന്ന് ലാന്‍ ഈ ഭയത്തിലൂടെ ചൂണ്ടികാണിക്കുന്നു. തോയി നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ചെറിയച്ഛന്‍ തോയിയെ തേടി വരികയും ഒരു അനാഥാലയത്തില്‍ വെച്ച് കണ്ടുതുകയും ചെയ്യുന്നു എന്നാല്‍ അവളെ സ്വന്തമാക്കാന്‍ എത്തിയ ലാനും ഹായ്കും അവരും തോയിയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ ആകുന്നില്ല അതോടെ ചെറിയച്ഛന്‍ തന്നെ തോയിയെ തന്റെ ഫാക്ടറിയിലേക്ക് തന്നെ കൊണ്ട് പോകുന്നു വീണ്ടും ദുരിത കാലം. കൂലി നാല്‍കാതെയുള്ള ജോലി. എന്നാല്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ തോയി ആഗ്രഹിക്കുണ്ട് അതിനവല്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ തനിക്ക് തരാതെ ഒളിപ്പിച്ചു വെച്ച പണം എടുത്ത് അവള്‍ വീണ്ടും സെയിഗോണ്‍ നഗരത്തിലേക്ക് തന്നെ രക്ഷപ്പെടുന്നു. അവള്‍ സ്വരൂപിച്ച പണം മുഴുവന്‍ ഹായ്ക്കു കൈമാറി തന്‍റെ പ്രിയപ്പെട്ട ആനക്കുട്ടിയെ സ്വന്തമാക്കാന്‍ പറയുന്നു എന്നാല്‍ ഈ പണം നിന്റെ ചെറിയച്ഛനു തന്നെ തിരിച്ചു നല്കണമെന്ന് ഹായ് നിര്‍ദ്ദേശിക്കുന്നു. ഹായ് ആ പണം അയാള്‍ക്ക് തന്നെ തിരിച്ചു നല്കുന്നു. അതോടെ ഹായും തായും ഒരുമിച്ച് സെയ്ഗോന്‍ നഗരത്തില്‍ ജീവിക്കുന്നു.
ലാനും ഹായും ഒരുമിക്കണം എന്നുള്ളത് തോയിയുടെ ആഗ്രഹമാണ് അതിനായി അവള്‍ നടത്തുന്ന ശ്രമവും അവരുടെ സമാഗമവുമാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. ചിത്രം മുഴുവന്‍ പ്രകാശം പരത്തിയ തോയ് എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായി ജീവിച്ചത് പാം ജിയ ഹാന്‍ എന്ന മിടുക്കി കുട്ടിയാണ്. ലാന്‍ ആയി കാറ്റ് ലിയും ഹായിയുടെ വേഷത്തില്‍ ലി തെ ഹുയും എത്തുന്നു. സംവിധായകന്‍ സ്റ്റെഫാന്‍ ഗോജര്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. പീറ്റര്‍ ഗ്യൂയെന്‍ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 2007ല്‍ ഇറങ്ങിയ ഈ ചിത്രം നിരവധി ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
http://aksharamonline.com/movies/faisal-bava/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f#sthash.F2iMrOVr.dpuf
No comments:
Post a Comment