കവിത
ഞാന്‍ ഷെമി*
ആദര്‍ശം,
അഭിമാനം,
സദാചാരം എന്നീ
വാക്കുകള്‍
എന്തിനാണെന്ന്
എനിക്കറിയില്ല.
നിയമം,
കോടതി,
വാദം എന്നീ
വാക്കുകള്‍ക്കിടയില്‍
ഞാന്‍ നില്‍ക്കുന്നില്ല.
പെണ്ണ്,
പീഡനം,
ലൈംഗികത
എന്നീ
വാക്കുകളാണ്
എന്നെ ചതച്ചരച്ചത്.
വാക്കുകള്‍
ഇറ്റി വീഴാറായ
എന്റെ ചുണ്ടില്‍നിന്നു
ആരാണ് അമ്മിഞ്ഞപ്പാല്‍
ഊറ്റിയെടുത്തത് ?
പൊക്കിള്‍കൊടി
മുറിച്ചപോലെ
ആരാണെന്റെ
താരാട്ടിനെ
കീറിയത് ?
എന്റെ
പുഞ്ചിരി
ആരെയാണ്
വശീകരിച്ചത്?
അമ്മതന്‍ മാറിത്ത്
പറ്റിച്ചേര്‍ന്നുറങ്ങിയ
എന്നെ
ആരാണ് കീറിയെടുത്തത്?
ബാല്യത്തിന്റെ
കുറുമ്പ്
നെഞ്ചുകീറിയ
വേദനയാക്കിയതെന്തിനാണ് ?
വെറിപൂണ്ട
ചെകുത്താനെ
സൃഷ്ടിച്ചതെന്തിനാണ് ?
ഭൂമിയുടെ
കണ്ണീരിലേക്ക്
കരയാനറിയാത്ത എന്നെ
വലിച്ചെറിഞ്ഞതെന്തിനാണ്?
----------------------------------------
ഷെമി* : സെബാസ്റ്റ്യന്‍ എന്നയാള് ബലാല്‍സംഗം ചെയ്തുകൊന്ന രണ്ടു വയസ്സായ ബാലിക
2006 ല്‍ പാറശാലയില്‍ ചെകുത്താന്‍ സെബാസ്റ്റ്യന്‍ എന്നയാള്‍ രണ്ടു വയസ്സായ ഷെമി* എന്ന ബാലികയെ ബലാല്‍സംഗം ചെയ്തുകൊന്നശേഷം പുഴ ആറ്റി എറിഞ്ഞു കൊന്നപ്പോള്‍ എഴുതിയ കവിത (മാധ്യമം)
ഇന്നും ആ ചെകുത്താന്മാര്‍ ഇതേ വേട്ട തുടരുന്നു പൂവായ് വിരിയാത്ത മൊട്ടിനെ ചതച്ചരക്കുന്നു... ലജ്ജിക്കുന്നു ഈ ചെകുത്താന്‍ മാരുടെ കാലത്ത് ജീവിച്ചതിന് ഇവരുള്ള നാട്ടില്‍ ജനിച്ചതിന്.....
കുറെ കാമവെറി മൂത്ത വേട്ടക്കാര്‍ തിരൂരില്‍ ചവച്ചു തുപ്പി കുറ്റിക്കാട്ടിലേക്ക് വലിചെരിയപെട്ട എന്റെ കുഞ്ഞു പെങ്ങളെ മാപ്പ് ഒരായിരം മാപ്പ്
ഈ കവിത നിനക്കായ് സമര്‍പ്പിക്കുന്നു

faisal good
ReplyDeleteinnum prasaktham. shemiye bala veshya ennu vilikkathirunnal mathi ayirunnu.
ReplyDeleteനല്ല കവിത .
ReplyDelete