Thursday, 10 February 2022

കഥായുവത്വം 1 to 100 ലക്കങ്ങളുടെയും fb page മുഴുവൻ ലിങ്കുകളും

 

'#കഥായുവത്വം 2021 സെപ്റ്റംബർ 28 ഒരു വർഷം തികയുന്നു TRIMLINE 3594 NO. 2 POSTER Po KAKER' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
#കഥായുവത്വം 100 ലക്കങ്ങളുടെയും fb page ലിങ്ക്
കഥായുവത്വം മുഴുവൻ ലിങ്കുകളും
========
കഥകളുടെ കുലപതി
കാരൂര് നീലകണ്ഠപ്പിള്ളയുടെ കഥകളിലൂടെ
==========
*കഥയിലെ പ്രണയപ്രാർത്ഥനകൾ*
ബഹിയയുടെ *ഉരഗപർവം* എന്ന സമാഹാരത്തിലൂടെ
=========
കഥയിലൂടെ ആഖ്യാന വൈഭവം
എസ്.ഹരീഷിന്റെ 'അപ്പൻ' എന്ന സമാഹാരത്തിലൂടെ.
==≠====≠=====
കുഞ്ഞുകഥകളിലെ വലിയ ലോകം
റഫീക്ക് മേമുണ്ടയുടെ കുഞ്ഞുകഥകളിലൂടെ.
===========
*പുതുമയുണർത്തുന്ന കഥ*
അമൽരാജ് പാറേമ്മലിന്റെ *'ബ്രണ്ണൻ ശിലാശാസനം'* എന്ന കഥയിലൂടെ
============
*കഥയിലെ പുതുനോട്ടങ്ങളുടെ മറുകര*
ബി മുരളിയുടെ കഥകളിലൂടെ
==============
*പുതിയകാല കഥയിലെ രാഷ്ട്രീയം*
ബീനയുടെ *'സെറാമിക് സിറ്റി'* അജയ്കുമാർ എം ന്റെ *'മിച്ചമൂല്യം'* എന്നീ കഥകളിലൂടെ
==========
*കഥയും ഏകാന്ത ജീവിതവും*
ജയനാരായണന്റെ *'സമയം ഒരു സമസ്യ'* എന്ന കഥയിലൂടെ
ഏവർക്കും കഥായുവത്വത്തിന്റെ നവവത്സരാശംസകൾ. 2021ലേക്ക് സ്വാഗതം 01/01/2021
=======≠≠===
ചോര പൊടിയുന്ന കഥ
ജോർജ് ജോസഫ്.കെയുടെ 'അവൻ മരണയോഗ്യൻ' എന്ന കഥയിലൂടെ.
#കഥായുവത്വം വായിക്കുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ. 2020യിലെ അവസാന കഥായുവത്വം ആണിത്. ഇതുവരെ സ്നേഹത്തോടെ കൂടെ നിന്ന എല്ലാവർക്കും നന്ദി ഇനിയും കൂടെയുണ്ടാവണം.
31/12/2020
===========
*കഥയിലെ മരണഭയം*
പാറപ്പുറത്തിന്റെ *'ഭയം'* എന്ന കഥയിലൂടെ.
============
ഓർമ്മകളെ തിരയുന്ന ആട്
സലീം അയ്യനത്തിന്റെ
'മൂസാട് 'എന്ന കഥയിലൂടെ.
============
*സരസ്വതിയമ്മ എഴുത്തിലെ ധീരത* .
കെ.സരസ്വതിയമ്മയുടെ *'ചോലമരങ്ങൾ'* എന്ന കഥയിലൂടെ.
=======≠======
*കഥയിലെ ബ്രിഗേഡിയർ*
മലയാറ്റൂർ രാമകൃഷ്ണന്റെ *'പീറ്ററുടെ പ്രതികാരം'* എന്ന കഥയിലൂടെ
==============
ധൈഷണിക മരത്തിന്റെ കഥയുടെ ചില്ല
എം. ഗോവിന്ദന്റെ *'സർപ്പം', 'മണിയോർഡർ'* എന്നീ കഥകളിലൂടെ
=============
കഥായുവത്വം 86
കഥയിലെ ജോൺ മാജിക്
ജോൺ എബ്രഹാമിന്റെ 'പ്ലാസിറ്റിക് കണ്ണുളുള്ള അൾസേഷൻ പട്ടി' എന്ന കഥയിലൂടെ
=============
*പുതിയ കാലത്തിലേക്ക് തുറക്കുന്ന കഥകൾ*
അജിത്രിയുടെ *'ഓട്ടോണമസ് പ്രണയം'* എന്ന കഥാ സമാഹാരത്തിലൂടെ
================
*മലയാളത്തിലെ കയ്യടക്കമുള്ള കഥ*
സേതുവിന്റെ *'ദൂത്'* എന്ന കഥയിലൂടെ
====≠≠=====≠======
എരിഞ്ഞു കത്തുന്ന വാക്കുകൾ
രാജലക്ഷ്മിയുടെ കഥകളിലൂടെ
==============
*കഥയുടെ കടൽത്തീരത്ത്*
ഒ.വി.വിജയന്റെ *കടൽത്തീരത്ത്* എന്ന കഥയിലൂടെ.
============+++
പുതുകാല കഥയിലെ ഊർജ്ജം
യുവകഥാകൃത്ത് കെ.എസ്.രതീഷിന്റെ കഥകളിലൂടെ
==========+++=
*പറയാതെ പോയ പ്രണയം*
സിഎൻ. ശ്രീകണ്ഠൻ നായരുടെ *'പിച്ചിപ്പൂ'* എന്ന കഥയിലൂടെ.
==============
*വിസ്മയകഥകളുടെ ഉഷ്ണമേഖല*
*കാക്കനാടൻ കഥകളിലൂടെ*
============++++
*ചിരിയും ചിന്തയും കൂട്ടിയോജിപ്പിക്കുന്ന കഥ*
അക്ബർ കക്കട്ടിലിന്റെ *'പുതിയ വാതിലുകൾ'* എന്ന കഥയിലൂടെ
എന്നും മായാത്ത ഓർമ്മയാണ് കക്കട്ടിൽ മാഷ്.
================
#കഥായുവത്വം 77
#സ്മരണ
കഥയിലെ രാഷ്ട്രീയം അന്നും ഇന്നും പ്രസക്തം
പട്ടത്തുവിള കരുണാകരന്റെ കഥകളിലൂടെ.
================
#കഥായുവത്വം 77
#സ്മരണ
*കഥയിലെ രാഷ്ട്രീയം അന്നും ഇന്നും പ്രസക്തം*
പട്ടത്തുവിള കരുണാകരന്റെ കഥകളിലൂടെ.
================
#കഥായുവത്വം 76
സ്മരണ
*യു.എ. ഖാദർ കഥകളിലെ അമ്മമനസ്സ്*
യു.എ.ഖാദറിന്റെ 'ചാത്തുക്കുട്ടിയുടെ അമ്മ' എന്ന കഥയിലൂടെ
==================
#കഥായുവത്വം 75
കഥയിലെ കാപട്യങ്ങളില്ലാത്ത കാഴ്ചപ്പാടുകൾ
പി.എൻ.വിജയന്റെ 'ശ്വാസകോശത്തിൽ ഒരു ശലഭം' എന്ന കഥാസമാഹാരത്തിലൂടെ
================
#കഥായുവത്വം 74
*പുതുകാല കഥകളിലെ പ്രതീക്ഷകൾ*
സുനു എ.വിയുടെ *അബൂബക്കർ അടപ്രഥമൻ* എന്ന കഥയിലൂടെ
==================
#കഥായുവത്വം 73
*കഥാകൃത്തിനെ തേടി വരുന്ന കഥാപാത്രങ്ങൾ*
ചന്ദ്രമതിയുടെ 'റെയ്ൻഡിയർ' എന്ന കഥാ സമാഹാരത്തിലൂടെ
==================
#കഥായുവത്വം 72
*ചിഹ്നമായപ്പോൾ അഴക് ചോർന്ന പൂവ്*
നിധീഷ്‌.ജിയുടെ *'താമരമുക്ക്'* എന്ന കഥയിലൂടെ
==================
#കഥായുവത്വം 71
*കാരൂരിന്റെ ഉതുപ്പാന്റെ കിണർ*
===================
#കഥായുവത്വം 70
*ദുഃഖസാന്ദ്രമായ ഒരു രാഗം*
ഷാജി ഹനീഫിന്റെ *ആഹിർ ഭൈരവ്* എന്ന കഥാ സമാഹാരത്തിലൂടെ
================
#കഥായുവത്വം 69
*കഥയിലെ എതിരെഴുത്തുകൾ*
അയ്മനം ജോണിന്റെ *'ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം'* എന്ന കഥാ സമാഹാരത്തിലൂടെ
======≠============
#കഥായുവത്വം 68
ശ്വാസകോശം ചുരുങ്ങിപ്പോകുമ്പോൾ
(പുതിയ കാലകഥകൾ)
സുദീപ് ഡി ജോർജിന്റെ 'ആര്യാനം വെയ്ജ', എന്ന കഥയിലൂടെ.
=================;
#കഥായുവത്വം 67
*കഥയുടെ ജൈവമനുഷ്യൻ*
*പി.സുരേന്ദ്രന്റെ കഥകളിലൂടെ*
=====================
#കഥായുവത്വം 66
*ജീവിതത്തിന്റെ അതിർത്തികൾ താണ്ടിയ കഥകൾ*
*അബു ഇരിങ്ങാട്ടിരി* യുടെ കഥകളിലൂടെ
======================
#കഥായുവത്വം 65
*ഉള്ള് നിറയും കഥകൾ*
സി.വി.ബാലകൃഷ്ണന്റെ കഥകളിലൂടെ
=======================
#കഥായുവത്വം 64
#സ്മരണ
മുണ്ടൂര് കൃഷ്ണന്കുട്ടി:
നാം മറക്കാന് പാടില്ലാത്ത കഥാകാരൻ
==================
#കഥായുവത്വം 63
#സ്മരണ
വിപി.ശിവകുമാർ: മലയാളത്തെ അതിശയിപ്പിച്ച കഥാകാരൻ
===========
#കഥായുവത്വം 62
വെറുപ്പിന്റെ വ്യാപാരികൾ
ടിഡി രാമകൃഷ്ണന്റെ കഥയിലൂടെ
========
#കഥായുവത്വം 61
#സ്മരണ
*ചേറപ്പായി കഥകളുടെ ചേല്*
(ഐപ്പ് പാറമേലിന്റെ ചേറപ്പായി കഥകളിലൂടെ)
================
#കഥായുവത്വം 60
എസ്‌.കെ പൊറ്റെക്കാടിന്റെ കഥകളുടെ സൗന്ദര്യം
=================
#കഥായുവത്വം 59
#സ്മരണ
*ടിആർ - പ്രതിഭയുടെ വിശ്വരൂപം*
============
#കഥായുവത്വം 58
*പോസ്റ്റ്മാൻ*
ബെന്യാമിന്റെ ഈ കഥയിലൂടെ
===============
#കഥായുവത്വം 57
*അളവുകോൽ നഷ്ടപ്പെടുമ്പോൾ*
പോഞ്ഞിക്കര റാഫിയുടെ *"ഫൂട്ട്റൂൾ "* എന്ന നീണ്ടകഥയിലൂടെ.
================
#കഥായുവത്വം 56
#സ്മരണ
*കൊച്ചുബാവ ഒരു മായാത്ത ഓർമ്മ*
ഇന്നത്തെ കഥായുവത്വത്തിൽ ടിവി കൊച്ചുബാവയുടെ സ്മരണയാണ്
==============
#കഥായുവത്വം 55
വെള്ളാരംകണ്ണുള്ള ഗോൾഡ്ഫിഷ്
ഇത്തവണ കഥായുവത്വത്തിൽ യുവ എഴുത്തുകാരി ഫർസാന അലിയുടെ 'വെള്ളാരംകണ്ണുള്ള ഗോൾഡ്ഫിഷ്' എന്ന കഥയിലൂടെ
====++++++++=====+++
#കഥായുവത്വം 54
*ഈ ആസുരകാലത്ത് വീണ്ടും വായിക്കേണ്ട കഥകൾ.
(പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ സാദത് ഹസൻ മൻതോ യുടെ കഥകളിലൂടെ
==============+
#കഥായുവത്വം 53
ഓർമ്മകളുടെ നനവുള്ള കഥകൾ*
അഹ്മദ് മുഈനുദ്ദീന്റെ *ഒടുവിൽ ബാക്കിയാകുന്നത്* എന്ന കഥാ സമാഹാരത്തിലൂടെ
===============
#കഥായുവത്വം 52
#സ്മരണ
ചരിത്രബോധത്തിന്റെ മൂന്നാംകണ്ണാകുന്ന കഥകൾ
എം.സുകുമാരന്റെ കഥകളിലൂടെ.
========++++
#കഥായുവത്വം 51
#സ്മരണ
വെള്ളപ്പൊക്കത്തിലെ മനുഷ്യനേക്കാള് മനുഷ്യത്വമുള്ള പട്ടി
തകഴിയുടെ 'വെള്ളപൊക്കത്തിൽ' എന്ന കഥയിലൂടെ
≠==================
#കഥായുവത്വം 50th ദിനം
*റിയലിസത്തിലെ ദാർശനികത*
(മോപ്പസാങ്ങിന്റെ *അന്ധർ The Blind), തടവുകാർ (The Prisoners) ചെന്നായ (The Wolf), എന്നീ മൂന്നു കഥകളിലൂടെ)
=========
49 #കഥായുവത്വം
#സ്മരണ
ഗോത്രപാരമ്പര്യത്തിന്റെ വേരുകളാകുന്ന കഥകൾ
ടികെസി വടുതലയുടെ കഥകളിലൂടെ
==============+
48 #കഥായുവത്വം
മൂന്ന് ലോക കഥകൾ
*റിയുനോസുകെ അകുതഗാവയുടെ (In a Grove) ഒരു കാട്ടിൽ, ഫ്രാങ്ക് ആർ സ്റ്റോക്ക്ടണിന്റെ ദി ലേഡി ഓർ ദി ടൈഗർ" ലിയോ ടോൾസ്റ്റോയിയുടെ ദി ത്രീ ഹെർമിറ്റ്സ്* എന്നീ 3 ലോക കഥകൾ.
==≠==============
47 #കഥായുവത്വം
#സ്മരണ
*യുപി ജയരാജിന്റെ കഥകളിലൂടെ*
======--------=========
46 #കഥായുവത്വം
മാനവികതയുടെ കഥ: ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്
ഉക്രേനിയൻ എഴുത്തുകാരൻ മിഖയലോ കൊട്സുബിൻസ്കിയുടെ Mykhailo Kotsiubynsky ഒരു കഥയിലൂടെ
=======;;=====++
45 #കഥായുവത്വം
*കാലത്തോട് സംവദിക്കുന്ന മുകുന്ദൻ കഥകൾ.
fb ലിങ്ക് ഇതാ👇🏾👇🏾
====================
44 #കഥായുവത്വം
*വേദനയോടെ വിടവാങ്ങൽ*
ഈയിടെ നമ്മോടു വിട പറഞ്ഞ കഥാകൃത്ത് ടി.സി.വി.ശന്റെ *'രാത്രി മഴ പെയ്തിറങ്ങുകയാണ്'* എന്ന കഥാസമാഹാരത്തിലൂടെ
≠================
43 #കഥായുവത്വം
കടലോളം പരന്ന കുഞ്ഞുകഥകൾ
പികെ പാറക്കടവിന്റെ കുഞ്ഞുകഥകളിലൂടെ
≠==========================
42 #കഥായുവത്വം
പോലീസിന്റെ മുഖലക്ഷണം
കെപി രാമനുണ്ണിയുടെ 'മുഖ്യലക്ഷണം' എന്ന കഥയിലൂടെ
==================
41 #കഥായുവത്വം
*പൊള്ളുന്ന കഥകളുമായി ഒറ്റക്കങ്ങനെ നടന്നുപോയ കഥാകാരി*
( അഷിതയുടെ കഥകളിലൂടെ)
അഷിതേച്ചിയെ ഓർക്കുമ്പോൾ ഇറ്റിവീഴുന്ന കണ്ണീരുകൂടിയാണ് ഈ അക്ഷരങ്ങൾ "പ്രണാമം"
==================
40 #കഥായുവത്വം
*കഥകളുമായി ഒരേകാകിയുടെ അലച്ചിൽ
(സുറാബിന്റെ *ഒരിടത്ത് ഒരു മരമുണ്ട്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം
==================
39 #കഥായുവത്വം
കുന്തിരിക്കത്തിന്റെ മണം പരത്തുന്ന കഥകൾ
ബാബു കുഴിമറ്റത്തിന്റെ കഥകളിലൂടെ
തെരെഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം' വായനാനുഭവം
38 #കഥായുവത്വം
കാലവും ജീവിതവും ഇരമ്പുന്ന കഥകൾ
(എൻ.പ്രഭാകരന്റെ വാഗൺയാത്ര എന്ന സമാഹാരത്തിലൂടെ
ലിങ്ക്
=========
37 #കഥായുവത്വം
വാക്കുകളിൽ വിളക്കു കത്തുന്ന കഥകൾ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ
ലിങ്ക്
========
36# കഥായുവത്വം
*ജീവിതത്തിന്റെ അപരമുഖങ്ങൾ*
എസ്.എം.ഫാറൂഖിന്റെ *അപരൻ ഒരു കോമാളിയാകുന്നു* എന്ന കഥാ സമാഹാരത്തിലൂടെ
ലിങ്ക്
========
35 #കഥായുവത്വം
*ജീവിതയാഥാർത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകൾ
(എൻ.പി.ഹാഫിസ്മുഹമ്മദിന്റെ കഥകളിലൂടെ
ലിങ്ക്
=====================
34 #കഥായുവത്വം
മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം.
(കഥാസമാഹാരം)
ഷീല ടോമി.
ലിങ്ക്
===============
33 #കഥായുവത്വം
*പികെ നാണുവിന്റെ കഥകൾ*
പികെ നാണു* വിന്റെ *'കഥയല്ല'* എന്ന കഥാസമാഹാരത്തിലൂടെ
ലിങ്ക്
===================
32 #കഥായുവത്വം
കഥയിലൂടെ ജീവിതമെന്നു വായിക്കുമ്പോൾ
ഫൈസൽ ബാവ
(ഇ.സന്തോഷ് കുമാറിന്റെ 'ഗാലപ്പഗോസ്' എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
==============
31 #കഥായുവത്വം
അത്ഭുത കഥാ പാരമ്പര്യത്തെ തൊടുന്ന എഴുത്ത്
തോമസ് ജോസഫിന്റെന്റെ
'മരണത്തിന്റെ ചതുരംഗം' എന്ന കഥയിലൂടെ...
......
ലിങ്ക്
==============
30 #കഥായുവത്വം
കഥാഭാവനയുടെ വൈവിധ്യമാർന്ന ആവിഷ്കാരരീതി
ഫൈസൽ ബാവ
(പ്രമോദ് രാമന്റെ ‘രതിമാതാവിന്റെ പുത്രൻ’ കഥാ സമാഹാരത്തിലെ കഥകളിലൂടെ)
......
ലിങ്ക്
==============
29 #കഥായുവത്വം
ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം കഥയിൽ
സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളിലൂടെ
......
ലിങ്ക്
=============
28#കഥായുവത്വം
#സ്മരണ
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമ്മ ദിനം
( ഏപ്രിൽ 3, 1940 - ഒക്ടോബർ 27, 2017)
മലമുകളിലെ ധിക്കാരി
ലിങ്ക്
==========================
27 #കഥായുവത്വം
#സ്മരണ
ഇന്ന് കഥായുവത്വത്തിൽ സ്മരണയാണ്.
ഒക്ടോബർ 26നാണ് ടാറ്റാപുരം സുകുമാർ വിട പറഞ്ഞത് (1923 ഒക്ടോബർ 22 – 1988 ഒക്ടോബർ 26))
*വൈവിധ്യമാർന്ന, വൈചിത്ര്യങ്ങളാകുന്ന കഥകൾ*
ടാറ്റാപുരം സുകുമാരന്റെ കഥകളിലൂടെ
fb പേജ് ലിങ്ക് ഇതാ
👇🏾
=============
26 #കഥായുവത്വം
മറുകര തേടുന്ന പുനം കഥകൾ
*ഫൈസൽ ബാവ*
എം.ജി രാധാകൃഷ്ണന്റെ *പുനം കഥകൾ* എന്ന കഥാസമാഹാരത്തിലൂടെ
ലിങ്ക്
============+
25 #കഥായുവത്വം
കഥയിലെ അഗ്നി
(സിതാര.എസിന്റെ അഗ്നി എന്ന കഥയിലൂടെ)
ലിങ്ക്
===================
24 #കഥായുവത്വം
*പടച്ചോന്റെ ചിത്രപ്രദർശനത്തിന്റെ വർത്തമാനം*
(പി.ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
പ്രണയത്തിന്റെ അപനിർമ്മാണം
*സി. അനൂപി* ന്റെ *പ്രണയത്തിന്റെ അപനിർമ്മാണം* എന്ന കഥയിലൂടെ...
ലിങ്ക്
==============
22 #കഥായുവത്വം
കഥയുടെ പ്രകാശപൂർണമായ മുഖം
(എൻ.ടി ബാലചന്ദ്രന്റെ 'ഒരാൾകൂടി വരാനുണ്ട്' എന്ന കഥാ സമാഹാരത്തിലൂടെ)
ലിങ്ക്
======================
21 #കഥായുവത്വം
കാട്ടൂർക്കടവിലെ കഥാലോകം
ഫൈസൽ ബാവ
(അശോകൻ ചരുവിലിന്റെ കഥകളിലൂടെ)
........
ലിങ്ക്
&&&&&&&&&&&&&&&&&&&&&&&&&&&
20 #കഥായുവത്വം
പരിചിതജീവിതങ്ങളിലെ കാണാകാഴ്ചകൾ
ഫൈസൽ ബാവ
(എം ഫൈസലിന്റെ
'ദേഹവിരുന്ന്' എന്ന സമാഹാരത്തിൽ ഉള്ള 'ഏലി ഏലി ലമ്മാ ശബക്താനി' എന്ന കഥയിലൂടെ)
ലിങ്ക്
============
19#കഥായുവത്വം
പിരിയൻ ഗോവണിക്കു കീഴിലെ ഒറ്റ ജീവിതങ്ങൾ
വിഎം. ദേവദാസിന്റെ *അവനവൻതുരുത്ത്* എന്ന കഥാസമാഹാരത്തിലൂടെ
ലിങ്ക്
============================
18 #കഥായുവത്വം
മനോജ് ജാതവേദരുടെ രണ്ടു കഥകൾ
(മനോജ് ജാതവേദരുടെ
ഘർ വാപ്പസി, മന്ത്രികനായ മാൻഡ്രേക്ക് എന്നീ രണ്ടു കഥകളിലൂടെ)
ലിങ്ക്
വിലക്കുകൾ ധിക്കരിച്ച ഉൾകരുത്തുള്ള കഥകൾ
(സിഎസ് ചന്ദ്രികയുടെ 'എന്റെ പച്ചക്കരിമ്പേ' എന്ന കഥാസമാഹാരത്തിലൂടെ)
Sculpture by Rémy Donnadieu
ലിങ്ക്.
==========
16.#കഥായുവത്വം
നിശബ്ദതയുടെ വന്യമായ ഇടങ്ങൾ തേടുന്ന കഥകൾ
ഫൈസൽ ബാവ
(അർഷാദ് ബത്തേരിയുടെ കഥകളിലൂടെ)
(Painting 'Women with Cat' by Pablo Picasso)
ലിങ്ക്
===========
15.#കഥായുവത്വം
കപ്പിത്താള്: കഥകളുടെ പുതിയാഖ്യാനം
(ബിജു സിപിയുടെ 'കപ്പിത്താൾ' എന്ന കഥാ സമാഹാരത്തിലൂടെ)
===========
14.#കഥായുവത്വം
പുതിയ കാലത്തിന്റെ അടയാളമാകുന്ന കഥകൾ
(സുസ്മേഷ് ചന്ത്രോത്തിന്റെ *മാലിനീവിധമായ ജീവിതം* എന്ന കഥാ സമാഹാരത്തിലൂടെ)
ലിങ്ക്
===============
13#കഥായുവത്വം
കഥ തേടുന്ന കടലും, കടൽ കടന്ന കഥയും
പുസ്തക പരിചയം കഥയിലെ കടൽ (കഥാസമാഹാരം)
ബഷീർ മേച്ചേരി
ലിങ്ക്
==================
12.#കഥായുവത്വം
(കഥായുവത്വത്തിൽ സിവി ശ്രീരാമൻ സ്മരണ)
*അനുഭവത്തിന്റെ ഊടും പാവും കഥകളിൽ*
(സിവി ശ്രീരാമന്റെ കഥകളും ജീവിതവും)
==================
11 .#കഥായുവത്വം
*പുതിയകാല കഥയിലെ കരിക്കകം ടച്ച്*
(ശ്രീകണ്ഠൻ കരിക്കകത്തിന്റെ *അങ്കണവാടി* എന്ന കഥയിലൂടെ)
ലിങ്ക്
================
10. #കഥായുവത്വം
സുഭാഷ് ചന്ദ്രന്റെ കഥകളുടെ പറുദീസ
(സമാഹാരം: കഥകൾ. സുഭാഷ് ചന്ദ്രൻ
ഡിസി ബുക്സ്, വില 295)
ലിങ്ക്
=============
9.#കഥായുവത്വം
പെൺ യാത്രകളെ കൊത്തിവെച്ച കഥകൾ
(വി എച്ച്‌ നിഷാദിന്റെ ആതിര സൈക്കിൾ എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
============+
8.#കഥായുവത്വം
'ഗോൾ-വാൾക്കർ' എന്ന വിനോദ് കൃഷ്ണയുടെ കഥയിലൂടെ
ലിങ്ക്
============
7.#കഥായുവത്വം
പുതുവായനയുടെ ജല ത്രികോണങ്ങൾ
(എ.ജെ മുഹമ്മദ് ഷെഫീറിന്റെ 'ജലത്തിന്റെ ത്രികോണങ്ങൾ' എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
================
6 #കഥായുവത്വം
പുതിയ കാലത്തിന്റെ കഥകൾ
(അബിൻ ജോസഫിന്റെ "കല്യാശ്ശേരി തീസിസ് " എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
==============
5.
#കഥായുവത്വം പേജിൽ ഒരു സ്മരണയാണ്
കഥ *അവസ്ഥാന്തരങ്ങൾ*
*എൻ മോഹനൻ*. (സമാഹാരം- *നുണയുടെ ക്ഷണികതകൾ തേടി* )
ലിങ്ക്.
===================
4.#കഥായുവത്വം
*കൂസലില്ലാതെ പുതുവഴികൾ വെട്ടുന്ന കഥാകാരൻ*
(അമലിന്റെ *പാതകം വാഴക്കൊലപാതകം* എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവം)
=====================
3.#കഥായുവത്വം
വാക്കിന്റെ നൃത്തച്ചുവടുകൾ*
(എം.നന്ദകുമാറിന്റെ കഥകളിലൂടെ)
=================
2.
#കഥായുവത്വം
*നമുക്കുനേരെ പിടിച്ച കണ്ണാടികൾ*
(ഫാസിലിന്റെ കഥകളിലൂടെ)
.
===========================
1.
#കഥായുവത്വം
കഥയുടെ യുവത്വം
ഫൈസൽ ബാവ
(മജീദ് സെയ്ദിന്റെ ചോരപ്പോര്, അജിജേഷ് പച്ചാട്ടിന്റെ വേളിക്കുന്ന് ടാസ്ക്, അനിൽ ദേവസ്സിയുടെ കളമെഴുത്ത് എന്നീ മൂന്നു കഥകളിലൂടെ)

“പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത" എന്ന കഥയേകുറിച്ച് സിന്ധുല രഘു

 

(ഫൈസൽ ബാവയുടെ *“പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത"* എന്ന കഥയേകുറിച്ച് സിന്ധുല രഘു കഥായുവത്വത്തിൽ എഴുതുന്നു)
 ഒന്നോ അതിലധികമോ ആളുകൾ, 'Sindhula MB Active hour ago EDIT #കഥായുവത്വം 114 പെനാൽറ്റികിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത (ഫൈസൽ ബാവയുടെ "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എന്ന കഥയേകുറിച്ച് കഥായുവത്വത്തിൽ സിന്ധുല രഘു എഴുതുന്നു More Add to story' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
സിന്ധുല രഘു
______________________
"ഫുട്‌ബോളിനെ ചരിത്രം സൗന്ദര്യത്തിൽനിന്ന് തൊഴിലിലേക്കുള്ള ദുഃഖഭരിതയാത്രയാണ്.കളി കച്ചവടമായപ്പോൾ കളിയുടെ ആനന്ദം വിരിയിക്കുന്ന ലാവണ്യം വേരോടെ പിഴുതെറിയപ്പെട്ടു.ഏതാനും നായകർക്കും ഒരുപാട് കാണികൾക്കുമൊപ്പം സോക്കർ കാണാനുള്ളതു മാത്രമായി.ലോകത്തിലെ ഏറ്റവും ലാഭകരമായ കാഴ്ചവ്യവസായം.പ്രൊഫഷണൽ കളി സാങ്കേതികത്വത്തിൻറെ പേരിൽ സാഹസികതയെ നിയമവിരുദ്ധമാക്കി. എങ്കിലും ചില തല തെറിച്ചവർ ഔദ്യോഗികതിരക്കഥ മാറ്റിമറിച്ച് വിലക്കപ്പെട്ട സാഹസികതയുടെ സ്വാതന്ത്ര്യം ആലിംഗനം ചെയ്യാറുണ്ട്.വല്ലപ്പോഴും ഒരിക്കലാണെങ്കിലും നരകീയാനന്ദത്തിൻറെ ആ കാഴ്ച്ച യഥാർത്ഥ ഫുട്‌ബോൾ സൗന്ദര്യം കാംക്ഷിക്കുന്നവരെ വിസ്മയിപ്പിക്കാറുണ്ട്", 'സോക്കർ ഇൻ സൺ ആൻഡ് ഷാഡോ' എന്ന കൃതിയിൽ പ്രശസ്ത ഉറുഗ്വൻ എഴുത്തുകാരൻ എഡ്‌വേർഡോ ഗലിയാനോ സോക്കർ എന്നുകൂടി വിളിക്കപ്പെടുന്ന കാൽപ്പന്തുകളിയുടെ ഇന്നത്തെ അവസ്ഥ വിവരിക്കുന്നത് ഇങ്ങനെയാണ്. അത്തരം തല തെറിച്ചവർ അത്യാവശ്യത്തിന് കൽപ്പന്തുജ്വരമുള്ള മലയാളിയെ ആകർഷിക്കുന്നത് സ്വാഭാവികമാണല്ലോ.ഒരു നല്ല ഫുട്‌ബോൾ ജേർണലിസ്റ്റ് കൂടിയായ എൻ എസ് മാധവൻ അത്തരം തല തെറിച്ചൊരാളെക്കുറിച്ച് എഴുതിയിട്ടുള്ള കഥയാണ് ഹിഗ്വിറ്റ. ഫൈസൽ ബാവ "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത" എന്ന തൻറെ കഥയ്ക്ക് എൻ എസ് മാധവനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എൻ എസ് മാധവനും ഫൈസൽ ബാവയും എങ്ങനെ കഥാവിഷയമാക്കിയിരിക്കുന്നു എന്നന്വേഷിക്കുന്നത് രസകരമായിരിക്കും എന്നു കരുതുന്നു.അതിന് ആദ്യം നമുക്ക് എൻ എസ് മാധവൻറെ കഥയിലേക്ക് ഒന്നു പോയിവരാം.
എൻ എസ് മാധവൻറെ വളരെ ശ്രദ്ധേയമായ ചെറുകഥയാണ് ഹിഗ്വിറ്റ. ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയുടെ പേരാണ് കഥയ്ക്ക്. കഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത" എന്ന ജർമ്മൻ നോവലിനെക്കുറിച്ച് സാഹിത്യസ്നേഹിയായ മറ്റൊരു പുരോഹിതനിൽനിന്നു കേട്ടപ്പോൾമുതൽ ഹിഗ്വിറ്റയുടെ സാഹസികത നിറഞ്ഞ ശൈലി അച്ചൻ ശ്രദ്ധിക്കാൻ തുടങ്ങി. ഗോളികളുടെ അടിസ്ഥാനസ്വഭാവമായ ദൃക്സാക്ഷിത്വംകൊണ്ട് തൃപ്തിപ്പെടാതെ മൈതാനത്തിൻറെ മധ്യത്തിലേക്ക് പന്ത് ഇടം‌വലം പായിച്ച് കുതിക്കുന്ന ഹിഗ്വിറ്റ.താണ്ഡവത്തിന് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീളന് ചുരുണ്ട മുടിയും കറുത്ത കരിങ്കല്മുഖവും നേരിയ മീശയുമായി രണ്ടു കൈകളും വായുവില് വീശി ഒരു മ്യൂസിക് കണ്ടക്ടറെപ്പോലെ പെനാല്റ്റി കിക്ക് നേരിടുന്നതും എതിര് ഗോള്മുഖം ലക്ഷ്യമാക്കി സ്‌പോട്ട് കിക്കെടുത്ത് ഗോളാക്കുന്നതും എൻ എസ് മാധവൻ വർണ്ണിക്കുന്നുണ്ട്.
ഗീവർഗീസച്ചന്റെ ഇടവകക്കാരിൽ ഒരാളായിരുന്നു ആദിവാസി ലൂസി മരണ്ടി. പഞ്ഞമാസങ്ങളിൽ ആദിവാസിപ്പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്തു ദില്ലിയിലേക്ക് കൊണ്ടുവരിക പതിവാക്കിയിരുന്ന ജബ്ബാർ എന്നയാളാണ് ലൂസിയെ അവിടെയെത്തിച്ചത്. പറഞ്ഞിരുന്നതുപോലെ അയാൾ അവൾക്ക് ഒരു വീട്ടിൽ ജോലി വാങ്ങിക്കൊടുത്തെങ്കിലും അയാളുടെ പ്രധാന പദ്ധതി മറ്റൊന്നായിരുന്നു. അതനുസരിച്ച്, ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് സൂത്രത്തിൽ വിളിച്ചിറക്കി ഒരുദിവസം അയാൾ അവളെ വലിയ ഹോട്ടലുകളിലൊന്നിൽ ഒരു സേഠിൻറെ മുറിയുടെ വാതിൽക്കൽ എത്തിച്ചു. കാര്യം മനസ്സിലാക്കിയപ്പോൾ രക്ഷപ്പെട്ടോടാൻ ശ്രമിച്ച അവളെ പിടികൂടി സ്വന്തം വീട്ടിൽ കൊണ്ടുപോയി അയാൾ പീഡിപ്പിച്ചു. അവിടെനിന്നു രക്ഷപ്പെട്ട് അയാൾ അറിയാത്ത മറ്റൊരു വീട്ടിൽ ജോലി സമ്പാദിച്ചു.ആ വീട് കണ്ടെത്തിയ ജബ്ബാർ അവിടെയും ശല്യവും ഭീഷണിയും തുടർന്നപ്പോൾ ലൂസി ഗീവർഗീസച്ചൻറെ സഹായം തേടി. പലവട്ടം പരാതിയുമായി സമീപിച്ച അവളോട് "എല്ലാം ശരിയാകും ലൂസി" എന്ന് ആശ്വാസവചനങ്ങൾ പറഞ്ഞ് , പോലീസിൽ പരാതി പറയാൻ ഉപദേശിച്ചു. പോലീസിനെ അവൾക്ക് ജബ്ബാറിനേക്കാൾ ഭയമായിരുന്നു..അടുത്ത തവണ ജബ്ബാറിനെക്കുറിച്ച് പരാതിയുമായെത്തിയ ലൂസി, അയാൾ തന്റെ മുഖത്ത് ആസിഡ് ബൾബെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാൽ അയാൾ പറയുന്നിടത്തേക്ക് ഒപ്പം ചെല്ലാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അറിയിച്ചു. അതുകേട്ട ഗീവർഗീസച്ചൻ, ഹിഗ്വിറ്റയെ അനുകരിച്ച് ഗോൾമുഖം വിട്ട് മൈതാനത്തേക്കു കടന്നു കളിക്കാൻ തീരുമാനിച്ചു. സ്വന്തം മുറിയിൽ പോയി പുരോഹിതന്റെ ളോഹയും ജപമാലയും ഊരിവച്ച് സാധാരണവസ്ത്രത്തിൽ മടങ്ങിയെത്തിയ അദ്ദേഹം സ്കൂട്ടറിനു പിന്നിൽ ലൂസിയെ ഇരുത്തി ജബ്ബാറിന്റെ താമസസ്ഥലത്തെത്തി വാതിലിൽ മുട്ടി. ലൂസിയെ കണ്ട് സന്തോഷിച്ച് അവളോട് വീട്ടിലേക്ക് കയറാൻ ആവശ്യപ്പെട്ട ജബ്ബാറിനെ അദ്ദേഹം അടിച്ചവശനാക്കി.മൈതാനമദ്ധ്യത്തിലെ ഇടപെടൽ കഴിഞ്ഞ് യാതൊരു ഗൃഹാതുരത്വവും ഇല്ലാതെ തനിക്കു ചുമതലപ്പെട്ട ഗോൾ മുഖത്തേക്കു മടങ്ങുന്ന ഹിഗ്വിറ്റയെപ്പോലെ, ലൂസിയെ അവൾ ജോലിചെയ്തിരുന്ന വീട്ടിൽ ഇറക്കി വിട്ടിട്ട് നിർവികാരനായി സ്വന്തം മുറിയിലേക്കു മടങ്ങുന്ന ഗീവർഗീസച്ചനെ ചിത്രീകരിച്ചാണ് കഥ അവസാനിക്കുന്നത്.
ഫൈസൽ ബാവ പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന മറ്റൊരു പ്രശസ്ത ഗോളിയെയാണ് തൻറെ കഥയിൽ അവതരിപ്പിക്കുന്നത്.ക്ലോഡിയോ ആന്ദ്രെസ് ബ്രാവോ മുനോസ്. ഒരു ചിലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ബ്രാവോ. അലക്സിസ് സാഞ്ചസ്സിനൊപ്പം ചിലിക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ് ബ്രാവോ. 2004 ൽ അരങ്ങേറ്റം മുതൽ 115 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. രണ്ട് ലോകകപ്പ്, ഫിഫ കോൺഫെഡറേഷൻ കപ്പ്, അഞ്ച് കോപ്പ അമേരിക്ക കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ബ്രാവോ ചിലിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ 2015 ലും 2016 ലും ചിലിയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് ബ്രാവോ നയിച്ചു
ബ്രാവോയും ഫുട്‌ബോൾ ഇതിഹാസം മെസ്സിയും നേർക്കുനേർ വന്ന ഒരു രംഗമാണ് ഫൈസൽ ബാവ തൻറെ കഥയിൽ അവതരിപ്പിക്കുന്നത്.തൻറെ സുഹൃത്ത് സുനിലിനോടൊപ്പം 46 ഇഞ്ച് എൽ ഈ ഡി ടിവിയിൽ മെസ്സിയുടെ ആരാധകർക്ക് നടുവിലിരുന്ന് കളി കാണുന്ന ദൃശ്യം ബാവ അവതരിപ്പിക്കുന്നതു നോക്കാം. "ഓരോ നീക്കവും പിഴക്കുമ്പോൾ സുനിൽ തന്റെ കൈകൾ ശക്തിയിൽ കുടഞ്ഞു. കൈകൾ ഊരിത്തെറിക്കുമോ എന്നെനിക്കു തോന്നി." അത് സുഹൃത്തിൻറെ ഭാവം.ഇനി കളിക്കളത്തിലെ കാഴ്ച്ച എന്താണ്? " കളിയിൽ ഇരുപത് പേരുടെ പോരാട്ടങ്ങൾ മുറുകുമ്പോൾ ഒരു പെട്ടിക്കകത്ത് പെട്ടപോലെയുള്ള ഗോളിയുടെ ആ നിൽപ്പ്, തൊണ്ണൂറുമിനുറ്റ് കഴിഞ്ഞിട്ടും തീരുമാനം ആകാതെ വരുമ്പോൾ ഗ്യാലറികളിലെ കണ്ണുകൾ ആ ചതുരത്തിലേക്ക് നീളും. രണ്ടറ്റത്തും അസ്വസ്ഥതയോടെ കൈകൾ ചുരുട്ടിയിടിച്ച് ഇടക്ക് ഉച്ചത്തിൽ ശബ്ദിച്ച്, വെല്ലുവിളിച്ച് ‌ പല്ലുകൾ കടിച്ച്... അപ്പോഴാകും പതിനായിരക്കണക്കിന് കണ്ണുകൾ കൂട്ടിലിട്ട ഈ സിംഹങ്ങളെ ശ്രദ്ധിക്കുക"
ഏകാന്തതയിൽ ഒറ്റപ്പെട്ടുപോകുന്ന ഗോളിയുടെ അവസ്ഥ ഫൈസലിൻറെ വിജ്ഞാനത്തെ പ്രയോജനപ്പെടുത്തുന്നതിലേറെ ഒരു വ്യക്തിയുടെ മാനസികതലങ്ങളിലേക്കുള്ള വിശകലനമായിട്ടാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്.വേദനകൾ , വീർപ്പുമുട്ടലുകൾ എവിടെയുണ്ടോ അവിടേയ്ക്കു ചായുന്ന മനസ്സാണ് ഒരെഴുത്തുകാരനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്.കളിക്കാരന്റെ മനസ്സിലേക്കു മാത്രമല്ല കളി കാണുന്നവരിലേക്കും അവൻ സഞ്ചരിക്കുന്നു. "റഫറി പെനാൽറ്റി ബോക്ക്സിൽ പെനാൽറ്റി പോയന്റിൽ പന്ത് വെച്ചപ്പോൾ നെഞ്ചിടിപ്പുകൾ കൂടി സ്റ്റേഡിയം ഒരു വലിയ ഹൃദയമായി മാറി സെക്കൻന്റിൽ അഞ്ചോ ആറോ തവണ മിടിച്ചുകൊണ്ടിരുന്നു."
കളിയുടെ മുറുക്കത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടാനും കഥാകൃത്ത് മറക്കുന്നില്ല. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ബൂട്ടുകൾ ചവിട്ടിമെതിച്ച ചിലി എന്ന പ്രയോഗത്തിലൂടെ ചിലിയുടെ സ്വാതന്ത്ര്യസസമരചരിത്രം മുഴുവൻ കഥാകൃത്ത് ആവാഹിച്ചുണർത്തുന്നു. ഇപ്പോഴിതാ മഹാ മാന്ത്രികനായ ഒരാളുടെ അത്ഭുതപാദുകമാണ് ചിലിയുടെ അഭിമാനത്തിനുനേരെ ആവേശത്തോടെ അടുത്തുകൊണ്ടിരിക്കുന്നത്. കഥാകാരനെ പൊതിഞ്ഞിരിക്കുന്ന കാണികൾക്കാകട്ടെ ചിലിയുടെ അഭിമാനത്തിലൊന്നും തീരെ താൽപ്പര്യമില്ല.കൂട്ടുകാരൻ സുനിലിൻറെ ചേഷ്ടകൾ അതിനു തെളിവാണ്." അവന്റെ നെഞ്ച് പിടക്കുക്കുകയാണ്. കണ്ണുകളിൽ തീ... മെസ്സി... അർജന്റീന... മെസ്സി... അർജന്റീന... എന്ന ആർപ്പുവിളിക്കായ് സുനിൽ കാത്തിരുന്നു. ഹാളിനകത്ത് ഓരോരുത്തരുടെയും ഉള്ളിൽ നിന്നും പതിഞ്ഞ സ്വരത്തിൽ മെസ്സി മെസ്സി എന്ന മാത്രം വീണുകൊണ്ടിരുന്നു." ബ്രാവോയുടെ കാത്തിരിപ്പിനെ ഇല്ലാതാക്കി പന്ത് ഉയരങ്ങളിലേക്ക് പറന്നതോടെ ഗാലറി അക്ഷരാർത്ഥത്തിൽ അത്ഭുതത്താൽ നിശബ്ദമായി. സുനിലിന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന എന്തോ തടസ്സം ഇറങ്ങി.മെസ്സി ചുണ്ടു കടിച്ച് ആകാശത്തേക്കു നോക്കി.തലകുനിച്ചു കണ്ണീരോടെയുള്ള മടക്കം കാണാൻ സുനിലിലായില്ല. ചിലിയൻ ആരാധകരുടെ ആർപ്പുവിളി മുഴങ്ങിയെങ്കിലും ആരും ബ്രാവോ... ബ്രാവോ... എന്നു വിളിച്ചു പറഞ്ഞില്ല.
എൻ എസ് മാധവൻ ഒരു ഫുട്ബാൾ ഇതിഹാസതാരത്തിലൂടെ ചരിത്രത്തിലേക്ക് സ്വയം കാൽ വെച്ചുകയറുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കച്ചവടം ചെയ്യപ്പെടുന്ന ഇന്ത്യൻ സ്ത്രീത്വത്തെത്തന്നെ ചർച്ചയാക്കാൻ ശ്രമിക്കുമ്പോൾ ഫൈസൽ ബാവ സംഘബോധത്തിൻറെ അടിമത്തം നിറഞ്ഞ പരിണാമത്തിലേക്കാണ് വെളിച്ചം വീശുന്നത്.എൻ എസ് മാധവൻറെ ഗീവർഗീസച്ചൻ കളത്തിലിറങ്ങി കളിക്കുന്ന ഒരാളാവുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബാവയുടെ സുനിൽ മറ്റൊരാശയലോകത്തിലേക്കാണ് ആസ്വാദകനെ കൊണ്ടുപോകുന്നത്.അതിനായി തികച്ചും ഗ്രാമീണമായ ഒരു ബിംബത്തെ ബാവ നഗരമധ്യത്തിൽ പറിച്ചുനടുന്നു.ടെറസ്സിൽ വളർത്തിയിട്ടുള്ള ഒരമരപ്പന്തൽ.
ആ അമരപ്പന്തലിനു താഴെയിരുന്ന് മുൻപത്തെ ഒരു കളിയിലുണ്ടായ സമാനമായ നിരാശ സുനിൽ അയവിറക്കുന്നു. അന്നത്തെ നിരാശയിൽ സുനിൽ ഇട്ട പോസ്റ്റ് എല്ലാവരും ഏറ്റെടുത്തിരുന്നു."ആ നശിച്ച പേര് ഒരിക്കൽ കൂടി വെറുത്തുപോയി" ർമൻ ഫുട്‌ബോൾ കളിക്കാരനായ മാരിയോ ഗോഡ്‌സെയാണ് അന്ന് സുനിലിൻറെ ആവേശത്തെ കൊന്നുകളഞ്ഞ കളിക്കാരൻ.ആ നശിച്ച പേര് ഒരിക്കൽ കൂടി വെറുത്തുപോയി എന്ന പരാമർശം മറ്റു ചില ഓർമ്മകൾ നമ്മിലുണർത്തുന്നു.മാരിയോ ഗോഡ്‌സെ”യുടെ നാമം സാക്ഷാൽ നാഥുറാം ഗോഡ്‌സെയോടുള്ള ആദരസൂചകമായി ഇട്ടതാണ് എന്നാണ് ഫാസിസ്റ്റ് കണ്ടുപിടുത്തം.മാരിയോയുടെ പിതാവ് യുവാവ് ആയിരുന്നപ്പോൾ ഇന്ത്യൻ ചരിത്രം വായിച്ചു. ഗോഡ്സെയോട് കടുത്ത ആരാധന വന്നു.തനിക്ക് മകൻ ഉണ്ടായാൽ അവന് ഗോഡ്‌സെ എന്ന് പേരിടണം എന്ന് തീരുമാനിച്ചു.ജർമ്മൻ ആര്യവംശബോധത്തിൻറെ പിന്തുടർച്ചക്കാരായി ഫാസിസ്റ്റുകളും തിരിച്ചു ചിന്തിക്കുന്നുണ്ടല്ലോ.
ഒരു ഫുട്‌ബോൾക്കനവ് പറയുകയല്ല ഫൈസൽ ബാവയുടെ ഉദ്ദേശ്യം എന്നു വ്യക്തമാക്കാൻ കഥാന്ത്യംകൂടി വായിക്കണം. "അമരത്തണ്ടിൽ അതാ ഒരു ചുരുളൻ പുഴു അരിച്ചരിച്ച് തൂങ്ങിക്കിടക്കുന്ന അമരപയറിൻറെ തണ്ടിലേക്ക്.....ഇനി നടുവൊന്നു വളച്ച് തല മുന്നിലേക്ക് ആഞ്ഞുകൊത്തിയാൽ തൂങ്ങിക്കിടക്കുന്ന അമരപ്പയർ വായുവിലൂടെ.... . തലയോളം വലുപ്പമുള്ള പുഴുവിൻ കണ്ണുകൾ തിളങ്ങുന്നു, അതേ ആ കണ്ണുകൾ ബ്രാവോയുടേതുതന്നെ.സുനിൽ ചാടിയെഴുന്നേറ്റു. ഒരു പെനാൽറ്റി കിക്കിന്റെ ശക്തിയോടെ കൈവിരൽ മടക്കി ഒറ്റത്തട്ട്.
"ഒരു കോപ്പ .... കോപ്പ്..."
ടെറസ്സിൻറെ മതിലും കടന്ന് അതാ മെസ്സിയുടെ പെനാൽറ്റി കിക്കുപോലെ ഉയരങ്ങളിലേക്ക്"
സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന ബ്രാവൊയേക്കാൾ ആ സ്വാതന്ത്ര്യത്തെ ഷൂസിട്ട് ചവിട്ടിമെതിക്കാൻ വരുന്ന കാലിനോടുള്ള സംഘമനസ്സിന്റെ വിധേയത്വത്തെ ചിത്രീകരിക്കാനാണ് ബാവ ഈ കഥയിലൂടെ ശ്രമിക്കുന്നത്. അപ്പോൾ എൻ എസ് മാധവൻറെ കഥാപരിസരത്തിൽനിന്ന് ഈ കഥ വളരെ വ്യത്യസ്തമാകുന്നുണ്ട്. ലോകം മുഴുവൻ ആരാധകരുള്ള ഒരു കായികകാല എഴുത്തുകാർ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് ഈ രണ്ടു കഥകളും തെളിയിക്കുന്നു.
ഒന്നോ അതിലധികമോ ആളുകൾ, '#കഥായുവത്വം 114 സിന്ധുല രഘു' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

തക്കാളിയേറിന്റെ രാഷ്ട്രീയം

 

ടി അരുൺകുമാറിന്റെ ലാ-ടൊമാറ്റിനാ എന്ന കഥയിലൂടെ
‎'‎കഥായുവത്വം -116 തക്കാളിയേറിൻ്റെ രാഷ്ട്രീയം ടൊമാറ്റിന ש›ാ ടി.അരുൺകുമാറിൻ്റെ കഥയിലൂടെ ഫൈസൽ ബാവ‎' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ്‎ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
കഥായുവത്വത്തിന്റെ ഒരു ലക്കം കൂടി ഇതാ, ചെറിയൊരു ഇടവേള ആവശ്യമായിരുന്നു. കഥകളുടെ വസന്തകാലം ഉണ്ടാകുമ്പോൾ കഥായുവത്വം തരിശാകാൻ പാടില്ലല്ലോ, അതിനാൽ വീണ്ടും തുടങ്ങുന്നു. പുതിയകാലത്തിന്റെ കഥകളെ പരിചയപ്പെടുത്തുമ്പോൾ എന്തുകൊണ്ടും ചേർത്തുവെക്കേണ്ട പേരാണ് ടി.അരുൺകുമാർ എന്ന എഴുത്തുകാരന്റേത്. 'ചീങ്കണ്ണി കനലിൽ ചുട്ടത്' എന്ന സമാഹാരം കൊണ്ട് തന്നെ മലയാള കഥാലോകത്ത് ഇടം നേടിയ കഥാകൃത്താണ് അരുൺകുമാർ. അദ്ദേഹത്തിന്റെ ലാ-ടൊമാറ്റിനാ എന്ന കഥ സിനിമായാകാൻ പോകുന്നു എന്നും അറിഞ്ഞു. ഇത്തവണ കഥായുവത്വത്തിൽ ലാ-ടൊമാറ്റിനാ എന്ന കഥയാണ്
"തലയറ്റൊരു കരിങ്കോഴി, ഇടത് ചിറകൊടിഞ്ഞൊരു മാടപ്രാവ്, മുതുകത്ത് വടിവാൾവെട്ടിനാൽ മുറിപ്പെട്ടൊരു തെരുവ് പട്ടി - അവസാന കാഴ്ചയിൽ തെരുവിൽ അവശേഷിച്ചിരുന്നത് ഇവർമാത്രയുമായിരുന്നു" ഇങ്ങനെയാണ് കഥ തുടങ്ങുന്നത് ചിലത് കാണുമ്പൊൾ പിടയുന്ന മനസുകളിൽ നിന്നും ഉണ്ടാകുന്ന പ്രതിഷേധവും പ്രതിരോധവും നമുക്കിതിൽ കാണാം. എഴുത്തുകാരന്റെ നിയോഗമാണ് രാഷ്ട്രീയ അവസ്ഥകളെ സർഗാത്മകമാക്കി അവതരിപ്പിക്കുക എന്നത്. ശക്തമായ എഴുത്തിലൂടെ ഈ കഥയിലും രാഷ്ട്രീയം കൊണ്ടുവരാൻ കഥാകൃത്തിനാവുന്നു. ഇന്നത്തെ അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും ആരെയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെകൂടിയാണ് കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്. മനഃശാസ്ത്രപരമായ ഒരു വായനകൂടി ആവശ്യപ്പെടുന്ന കഥയാണ് ലാ-ടൊമാറ്റിനാ.
രാഷ്ട്രീയത്തെ ചൂണ്ടികാണിക്കുകമാത്രമല്ല രാഷ്ട്രീയബോധത്തെ ഉണർത്തുവാനും ശ്രമിക്കുന്നു എന്നതാണ് പ്രത്യേകത. തക്കാളിയേറിന്റെ രാഷ്ട്രീയം തുറന്നു കാട്ടുന്നതും സമകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ തന്നെയാണ്. എന്നാൽ കഥയ്ക്ക് ഒരു ആഗോള തലവും നിലനിൽക്കുന്നു.
"തലങ്ങും വിലങ്ങും ആരോ ചുവപ്പിന്റെ ഗോളങ്ങളെ മുട്ടകളെന്നപോലെ പൊട്ടിച്ചൊഴിച്ചിരിക്കുകയാണ്. അടിവസ്ത്രം മാത്രം ധരിച്ചൊരുസ്ത്രീയുടെ മുഴുത്ത മാറിടങ്ങളിലേക്ക് ഒരു വെളുത്ത മനുഷ്യൻ രണ്ട് ചുവപ്പ് ഗോളങ്ങളെ എറിഞ്ഞുപൊട്ടിക്കുന്നു അവ സ്തനാഭിഷേകങ്ങളാകുന്നു. എന്താണത്? ആ, അത് മറ്റൊന്നല്ല, തക്കാളിയാണ്. പഴുത്തുലഞ്ഞു സ്വയം പൊട്ടിവിതുമ്പുന്ന തക്കാളികൾ. " ലാ-ടൊമാറ്റിനാ എന്ന താക്കാളിയേറുത്സവം മെഡിറ്ററേനിയൻ ദൃശ്യമാണ് എങ്കിലും അതിന്റെ രാഷ്ട്രീയ മാനങ്ങൾ പലതാണ്
ഏറെ കേട്ടതും അറിഞ്ഞതുമായ ഒരു വിഷയത്തെ തന്റേതായ ശൈലിയിൽ ചെറുകഥയുടെ പതിവ് രീതികളിൽ നിന്നും കുതറി മാറി വരും കാലത്ത് കഥയുടെ കണക്കെടുപ്പുകാര്ക്ക് അവഗണിക്കാന് പറ്റാത്ത നിലയില് ഭാഷകൊണ്ടും ആഖ്യാനം കൊണ്ടും വെത്യസ്തമാക്കുകയാണ് ഇവിടെ.
കഥയിലെ രാമകൃഷ്ണ അയ്യർ അത്തരത്തിൽ ഒരു രാഷ്ട്രീയ പ്രതീകം കൂടിയാണ്. ഇന്നിൻ്റെ രാഷ്ട്രീയ ഭീകരതയെ തുറന്നു കാട്ടുന്ന തരത്തിൽ ഫാസിസത്തിൻ്റെ തേരോട്ടവും ശൂലമുനകൊണ്ടുണ്ടാക്കുന്ന അവസ്ഥകളെയും കടുത്ത ഭാഷയിൽ കഥയിലൂടെ ഭീതിപ്പെടുത്തുന്ന ബിംബകല്പനകളിലൂടെ അവതരിപ്പിക്കുന്നു
"പാകത്തിന് എന്ന് പറയുമ്പോൾ അയ്യരുടെ പാചകക്കുറിപ്പിനനുസരിച്ച് അണുവിടമാറാതെ, കിറുകൃത്യമായി. പതിയെപ്പതിയെ ഒരാളിന്റെ തലച്ചോറിനെ ആ മരുന്നുകൾ അലിയിച്ചു തുടങ്ങുന്നു. പിന്നെ സമയവുമ്പോൾ ചോദ്യങ്ങൾകൊണ്ട് തലച്ചോറിന്റെ മുട്ടത്തോട് അനായാസം പൊട്ടിച്ചുകളയാം. സ്ഫടികപാത്രത്തിലേക്ക് വെള്ളവും മഞ്ഞയുമായി ആന്തരദ്രവം ഒഴുകിനിറയും. ശാന്തനും സസ്യഭുക്കുമായ രാമകൃഷ്ണഅയ്യർ അതിവിശിഷ്ടമായൊരു ഓംലൈറ്റ് കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു: ഒരു വൺസൈഡ് തലച്ചോർ ഓംലറ്റ് "
പതിവുരീതിയെ തിരസ്ക്കരിക്കുന്ന ആഖ്യാനത്തിലൂടെ കാലികമായൊരു ഭീതിയെ ആവിഷ്‌ക്കരിക്കുകയും അതിലോട്ട് ഇന്നിന്റെ രാഷ്ട്രീയ യാഥാർഥ്യങ്ങളെ ഏറ്റവും ഉറച്ച ശബ്ദത്തിൽ ചോദ്യം ചെയ്യുകയും ചെയ്യുന്നു. പുതിയ കാലത്തേ രാഷ്ട്രീയ ബുദ്ധിയിൽ ഉണ്ടാകുന്ന തന്ത്രങ്ങൾ പലപ്പോഴായി കഥയിൽ യാഥാർഥ്യങ്ങളെ കുന്തമുനയിൽ കുത്തി നിർത്തുന്നു
"രാമകൃഷ്ണൻ പറഞ്ഞു 'ഇനി നമുക്ക് ചായ കുടിച്ചിട്ടാകാം. ' എന്നിട്ടയാൾ സൈമണെ ശാസിച്ചു. 'അരുത് സൈമൺ നമ്മുടെ രീതി ഇതല്ല, ശക്തിയല്ല ബുദ്ധിയാണ് നമ്മുടെ ചൂണ്ട
പിന്നീടുള്ള രണ്ടോ മൂന്നോ ദിവസങ്ങൾ രക്തത്തിലും മൂത്രത്തിലും പഴുപ്പിലും മെഴുക്കിലും അതിനു ശേഷമെത്തുന്ന ഉണർത്തുചായയിലും ആവർത്തിച്ചു. ഈ അസംബന്ധത്തിന്റെ അവസാനവാക്യവും എല്ലായ്പ്പോഴും ഒന്ന് തന്നെയായിരുന്നു: അരുത് സൈമൺ നമ്മുടെ ചൂണ്ട ശക്തിയല്ല ബുദ്ധിയാണ്"
ഇന്നിൻ്റെ രാഷ്ട്രീയ കൂർമ്മ ബുദ്ധിയെയും ഭരണകൂടഭീകരതയെ തുറന്നു കാട്ടുകയെന്ന സർഗാത്മക ദൗത്യം കഥാകൃത്ത് നിർവഹിക്കുന്നു.
കഥയുടെ ദൃശ്യസാധ്യത തിചിരിച്ചറിഞ്ഞുകൊണ്ട് സിനിമയാകുന്നതിനാൽ
കഥയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഒരു മികച്ച ദൃശ്യാവിഷ്കാരം പ്രതീക്ഷിക്കുന്നു. കഥയുടെ ദൃശ്യ സാദ്ധ്യതകൾ അത്രമാത്രം വിപുലമാണ്.
അവിശ്വസനീയമായ ഒരു അന്ത്യത്തിൽ കഥയെ കൊണ്ടുപോകാൻ അരുണ്കുമാറിന് ആകുന്നു. മലയാള കഥാ ലോകത്തിന് പ്രതീക്ഷയാണ് ടി.അരുൺകുമാർ.
ഒന്നോ അതിലധികമോ ആളുകൾ, കണ്ണടകൾ, 'കഥായുവത്വം 116 ടി.അരുൺ കുമാർ ടി.അരുൺകുമാറിൻ്റെ 'ലാ ടൊമാറ്റിന എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

നിലാവ് പൂക്കുന്ന കഥകൾ

 

ചന്ദ്രൻ അന്തിക്കാടിന്റെ തീരം തേടുന്നവർ എന്ന കഥാസമാഹാരത്തിലൂടെ
 '#കഥായുവത്വം 117 നിലാവ് പൂക്കുന്ന കഥകൾ തേടുന്നവർ തീരം ചന്ദ്രൻ അന്തിക്കാടിൻ്റെ തീരംതേടുന്നവർ തീരം ന്നകഥാസമാഹാരത്തിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
വിചിത്രമായ സാമൂഹ്യ പരിസരവും ജീവിതവും അനാവരണം ചെയ്യുന്ന 'ക്ഷണക്കത്ത്, ആദം ഉറങ്ങുന്നു, അച്ഛൻ, അകലെ, തീരം തേടുന്നവർ, മൂന്നാം ദിവസം, തുഷാരബിന്ദുക്കൾ, തണൽ മരങ്ങൾ എന്നീ ലളിതമായ എട്ടു കഥകളാണ് ചന്ദ്രൻ അന്തിക്കാടിന്റെ തീരം തേടുന്നവർ എന്ന കഥാസമാഹാരത്തിൽ ഉള്ളത്. പ്രണയവും സ്നേഹവും നിലാവുപോലെ ജീവിതത്തിൽ എന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജീവിത സങ്കീർണ്ണതകളേ അതിജീവിക്കുന്ന കഥാപാത്രങ്ങളാൽ സമ്പന്നമാണ് ഈ കൃതി. ലളിതമായ ഭാഷയിൽ വളരെ ഒതുക്കി കഥപറയുന്നു. നാടക പ്രവർത്തനത്തിന്റെ ദീർഘകാലത്തെ അനുഭവ സമ്പത്തുള്ളതുകൊണ്ടാകാം കഥകൾ സംഭാഷങ്ങളാൽ നിറയുന്നു.
ക്ഷണക്കത്ത് എന്ന ആദ്യ കഥയിലെ ശാന്ത തുടക്കത്തിൽ ഏറെ ഉത്സാഹവതിയാണ്.
"വിവാഹത്തിന്റെ ക്ഷണക്കത്തുകളുമായി ഓഫീസിലെത്തിയ ശാന്തയെ സഹജീവികൾ വളഞ്ഞു"
മംഗളാശംസകൾ!
മധുരം മുക്കിയ വാക്കുകൾ,
അർത്ഥം വെച്ച മണ്ഡഹാസങ്ങൾ, ഉപദേശങ്ങൾ,
ഉള്ളിലിളം കുളിരോടെ ക്ഷണക്കത്തുകൾ
വിതരണം ചെയ്യുമ്പോൾ തന്റേടത്തോടെ തലയുയർത്തിവെച്ചു സംസാരിക്കാറുള്ള ശാന്തയുടെ ശിരസ്സു കുനിഞ്ഞു. കവിളുകൾ ചുകന്നു. വാക്കുകൾ വിറച്ചു" ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. കൊമ്പൻ മീശക്കാരനെ വിവാഹം ചെയ്യാൻ പോകുന്ന ശാന്ത ഏറെ സന്തോഷവതിയാണ്.
മുപ്പതാം വയസ്സിൽ ഒരു ആരോഗ്യവാനായ കൊമ്പൻമീശക്കാരൻ കല്യാണം കഴിക്കാൻ എത്തുമ്പോൾ അവൾക്ക് പൂർവ്വ കാല പ്രണയത്തിന്റെ ഓർമകൾ തടസം ആകുന്നില്ല, അയാൾ തന്റെ ആദ്യ കാമുകൻ കല്യാണം കഴിച്ചു പോയപ്പോൾ ശാന്ത കൂടുതൽ കരുത്തോടെ ജീവിച്ചു കാണിച്ചു ഇപ്പോഴിതാ മംഗല്യ ഭാഗ്യം ... എന്നാൽ ദുരന്തത്തിലവസാനിക്കുമ്പോൾ ശാന്ത കൂടുതൽ ശക്തയാകുന്നു... ആരോടും വെറുപ്പില്ലാതെ ജീവിതം പഠിപ്പിച്ച ശക്തി.
ചിത്രകാരനായ ശങ്കരന്റെ കഥയാണ് 'ആദം ഉറങ്ങുന്നു'. വരയിലൂടെ സ്വാസ്ഥ്യം നഷ്ടമാകുന്നതോടെ എല്ലാം ഉപേക്ഷിക്കാൻ തയ്യാറാവുന്ന ശങ്കരൻ, വരയുടെ നഗ്നതയിൽ അസ്വസ്ഥനാകുന്ന സുഹൃത്ത് ആദം കഥയിൽ നന്നായി ഉറങ്ങട്ടെ. ചിത്രങ്ങൾ കത്തിച്ചു കളയുന്നതിലൂടെ കഥയിലെ വെത്യസ്തമായ സ്ഥലത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നു. സമാഹാരത്തിലെ വെത്യസ്തമായ കഥയാണ് ഇത്.
വളരെ ലളിതമായ ഓരോ കഥയും സംഭാഷണങ്ങളാൽ സമൃദ്ധമാണ്. നേരത്തെ സൂചിപ്പിച്ചപോലെ കഥയുടെ നാടകീയത പലയിടത്തും കാണാം. അച്ഛൻ എന്ന കഥയിൽ അച്ഛൻ വന്നുപോയിട്ടുണ്ട് എന്നകാര്യം കുട്ടിക്ക് മനസിലാകുന്നത് നിലത്ത് വലിച്ചിട്ട് സിഗരറ്റ് കുറ്റികൾ കണ്ടാണ്. അമ്മയുടെ വാടിയ മുഖം കണ്ടു അച്ഛൻ വന്നോ എന്ന ചോദ്യം അമ്മയെ ദേഷ്യം പിടിപ്പിക്കുന്നുണ്ട് തൻ കണ്ടത് സ്വപ്നം മാത്രമായിരുന്നോ എന്ന അങ്കലാപ്പിൽ കുട്ടി എത്തപ്പെടുന്നു മദ്യപാനിയായ അച്ഛനെപാററി ഒരു കുപ്പിയെ കുറിച്ച് ചോദിക്കുന്നതിലൂടെയാണ് കഥയെ കൊണ്ടുപോകുന്നത്. ദശമൂലാരിഷ്ടം എന്ന പേരിൽ അച്ഛൻ കുടിച്ചിരുന്ന മദ്യം ഒരു പ്രതീകമാണ്.
"വീണ്ടും കിഴക്കെപുറത്തുള്ള കസേരയിൽ നോക്കി. മുറ്റത്തിറങ്ങി ചുറ്റുപാടും നോക്കി. എങ്ങും കാണുന്നില്ല അച്ഛൻ നേരെത്തെ പോയിട്ടുണ്ടാവും; താൻ ഉണരുന്നതിനു മുമ്പ്.
ആ കുപ്പിയിലെന്തായിരുന്നു?
അമ്മയോട് ചോദിക്കാം, വടക്കേ മുറ്റത്തു ചെന്നപ്പോൾ 'അമ്മ കുപ്പിയും ഗ്ലാസും കഴുകുകയാണ്. പേടിച്ചു ചോദിച്ചു.
എന്താ അമ്മേ കുപ്പീല് ?
ദശമൂലാരിഷ്ടം 'അമ്മ വെള്ളമൊഴിച്ചു കുപ്പിയിൻമേലുണ്ടായിരുന്ന കടലാസ് കീറിക്കളഞ്ഞു"
നിലവിലുള്ള ജീവിത അവസ്ഥകളിലെ കറുത്ത പാടുകളാണ് കഥയിലൂടെ ഉൾച്ചേർത്തു പറയുന്നത്.
ഇത്തരത്തിൽ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥകളാണ് ഈ സമാഹത്തിലുള്ളത്. കഥാതന്തു ഒന്നും തന്നെ അത്ര അസാധാരമണമല്ല. പക്ഷെ വളരെ ലളിതമായി ചിലപ്പോൾ നാടകീയമായി കഥകൾ പറയുന്നു.
ചന്ദ്രൻ അന്തിക്കാട് അദ്ദേഹത്തിന്റെ വാർധക്യ കാലത്തും കഥയും നാടകവും ഒക്കെയായി ഇപ്പഴും സജ്ജീവമാണ്. ഒരുകാലത്ത് കൽക്കി തിയ്യേറ്റേഴ്‌സ് എന്ന നാടക ട്രൂപ്പുമായി കേരളത്തിലാകമാനം സഞ്ചരിച്ചിരുന്ന സീനിയറായ നാടക പ്രവർത്തകനാണ് ചന്ദ്രൻ അന്തിക്കാട്. അദ്ദേഹത്തോടുള്ള ആദരം കൂടിയാണ് ഈ കഥായുവത്വം
 
ഒന്നോ അതിലധികമോ ആളുകൾ, '#കഥായുവത്വം 117 തീരം ചന്ദ്രൻ അന്തിക്കാടിൻ്റെ തീരം തേടുന്നവർ എന്ന കഥാസമാഹരം കഥായുവത്വത്തിന് വേണ്ടി അദ്ദേഹത്തിൽ നിന്നും ഫൈസൽ ബാവ സ്വീകരിക്കുന്നു' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
തീരം തേടുന്നവർ (കഥാ സമാഹാരം)
ചന്ദ്രൻ അന്തിക്കാട്
പ്രസാധനം: ലിപി പബ്ലിക്കേഷൻ
പേജ് : 56, വില 50

നോവിന്റെ പച്ചകുത്ത്

 


മസ്ഹറിന്റെ 'പച്ചകുത്ത്' എന്ന കഥാസമാഹാരത്തിലൂടെ
പുസ്‌തകം, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
പച്ചകുത്ത് എന്നത് ചരിത്രപരമായി കടുത്ത വേദനയുടെ വാക്ക് കൂടിയാണ്, അടിമകളിൽ ചുട്ടുപൊള്ളുന്ന അക്കങ്ങൾ ആയി പച്ചകുത്തപ്പെട്ട ചരിത്ര യാഥാർഥ്യങ്ങളിൽ നിന്നുള്ള പൊള്ളൽ ഇന്നും നാം തിരിച്ചറിയുന്നു. ഇത്തരം പൊള്ളലുകളിലൂടെയാണ് മസ്ഹർറിന്റെ പച്ചകുത്ത് എന്ന സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും കടന്നുപോകുന്നത്. സമകാലിക രാഷ്ട്രീയ അവസ്ഥകളിൽ ഇരകളാക്കപ്പെടുന്ന പാർശ്വവല്കരിക്കപ്പെട്ടവരോടൊപ്പം എഴുത്ത് ചേർന്ന് നിൽക്കുന്നു. ട്രയാങ്കിൾ, ആകാശക്കണ്ണ്, മാരിയപ്പൻ കാഴ്ചകൾ, ശിരോലിഖിതത്തിലെ മുദ്രകൾ, പച്ചകുത്ത്, നീതൂഷ, സുബൈത്ത, തുളച്ചുകയറുന്നത്, നോമാൻസ് ഏരിയ ആർക്കും പാർക്കാൻ വേണ്ടാത്തിടം, ഘടികാരസൂചിയിൽ തൂങ്ങിയാടുന്നത്, വിശുദ്ധരുടെ ആവർത്തന പുസ്തകം എന്നീ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
"കുന്നുമ്മൽ ദാറുൽ ഹുദാ മദ്രസയിൽ എപ്പോഴും ശകാരിക്കുകയും തുണിപൊക്കി അടിവസ്ത്രമിടാത്ത ചന്തിയിൽ തുരു തുരാ അടിക്കുകയും ചെയ്ത മൊയ്ദ്ദീൻ മുസ്ല്യാരെ ജീവിതത്തിലാദ്യമായി മനസ്സിൽ നമിച്ചു. അലിഫും ബായും അടിച്ചു പരത്തി പഠിപ്പിച്ച ഗുരുനാഥാ- നിനക്ക് ആതി ഖുമുൽ ആഫിയ!".
'ട്രയാങ്കിൾ' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. പഴമ ഇഷ്ടപ്പടുന്ന മാനുകുട്ടി പക്ഷെ തന്റെ ഒറ്റു ജീവിതം കൊണ്ട് മുന്നോട്ടു പോകുന്നു. ഒറ്റുകാരന്റെ വേഷം തനിക്ക് ചേർന്നു കഴിഞ്ഞപ്പോൾ പിന്നെയാ വേഷം കെട്ടാൻ അയാൾക്ക് ബുദ്ധിമുട്ടില്ല. കഥയിലെ മാനുക്കുട്ടി എന്നാൽ സമൂഹത്തിലെ ഇത്തരം ഒറ്റുകാരുടെ പ്രതീകമാണ്. ഇൻഫോർമർ എന്നു ആലങ്കാരികമായി പറയുന്ന ഈ ഒറ്റുജീവിതത്തിൽ അയാൾ ഏറ്റവും അധികം ആനന്ദിക്കുന്നത് താൻ ഒറ്റിയവരുടെ വാതിൽ ചിവിട്ടിപൊളിച്ചു സി.ഐ.ഡി അകത്തു കടക്കുന്നത് അറിയുമ്പോഴാണ്.
പ്രവാസ ജീവിതത്തിൽ ഇത്തരം ഒറ്റു ജീവിതത്തിലൂടെ പോകുന്നവരുടെ സ്വന്തം ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങൾ പറയാതെ പറയുന്നു. അയാളുടെ ഒറ്റിന്റെ ഫലമായി സൗമിനിയുടെ ജീവിതം ചിതറുമ്പോൾ അയാളുടെ ഉള്ളിൽ എന്തോ പിടയ്ക്കുന്നുണ്ട്. ട്രയാങ്കിൾ എന്ന കഥ യാഥാർഥ്യത്തെ ചൂണ്ടി
നിലപാടുകൾ ഇല്ലാത്ത എന്നാൽ ഇരുതല മൂർച്ചയുള്ള കത്തിപോലെയുളള മാനുക്കുട്ടിയുടെ ഒറ്റുജീവിതം ഇരുവശത്തേക്കും ഇരുവരിൽ നിന്നും വേണ്ടുവോളം നേടി അവരെ തന്നെ ഒറ്റുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്.
ഭൂപടത്തിലെ വേദനിക്കുന്ന പാടുകളുണ് അഭയാർത്ഥി ക്യാമ്പുകൾ. കണ്ണീരും ചോരയും കുതിർന്ന വേദനയുടെ ആ മണ്ണാണ് 'ആകാശക്കണ്ണ്' എന്ന കഥയുടെ പശ്ചാത്തലം. "നിന്റെ രാജ്യത്തിനു ദിക്കുകൾ പോലുമില്ലല്ലോ. കുഞ്ഞേ" എന്ന സംഭാഷണത്തിൽ നിന്നുതന്നെ ആ ആഴം തിരിച്ചറിയാനാകും. കിനാക്കൾ വറ്റിയ കുഞ്ഞുങ്ങളുടെ ഉള്ളിൽ മെഴുകുതിരിപോലെ കത്തിത്തീരാൻ അവൻ ആഗ്രഹിക്കുന്നില്ല. അതിനു മുന്നേ നക്ഷത്രമാകണം എന്ന ചിന്ത യുദ്ധഭൂമിയുടെ കണ്ണീരു കൂടിയാണ്. ഒരു യുദ്ധവും നീതിയല്ല അനീതിയാണ് എന്നത് കൊണ്ട് ഹുമൈദ് ഖാൻ പന്ത്രണ്ടു വയസുകരന്റെ ജീവിതവും തോന്നലുകളും ഇക്കാലത്തും എക്കാലത്തും പ്രസക്തമാണ്. ദേശീയതയുടെ ഇരകളാകേണ്ടിവരുന്നവരുടെ പക്ഷത്തു നിൽക്കുന്ന ഈ കഥയുടെ രാഷ്ട്രീയം തന്നെയാണ് ആഖ്യാനത്തിന്റെ കരുത്തും.
പ്രവാസ ജീവിതത്തിന്റെ വേവുനിലങ്ങളിലെ വെന്തു പോകുന്ന ഭക്ഷണത്തെ പോലെ ചൂടോടെയുള്ള
ജീവിതചുവ നിറയുന്നതാണ് 'മാരിയപ്പൻ കാഴ്‌ചകൾ' എന്ന കഥ.
കഥയുടെ ട്വിസ്റ്റ് നന്നായിട്ടുണ്ട്.
ഓരോ ജീവിതവും ഓരോ പച്ചകുത്താണ്. മതമോ, ജാതിയോ, രാഷ്ട്രീയമോ, മറ്റേതെങ്കിലും തരത്തിലുള്ള ആശയമോ പച്ചകുത്തുന്ന ഒരവസ്ഥയുടെ ചുറ്റുവട്ടത്ത് സഞ്ചരിക്കുന്നവരായിരിക്കും ഭൂരിപക്ഷവും. ഈ സമാഹാരത്തിൽ ആഖ്യാനം കൊണ്ട് ഏറെ വേറിട്ടു നിൽക്കുന്ന കഥയാണ് പുസ്തകത്തിന്റെ ശീർഷകം കൂടിയായ 'പച്ചകുത്ത്'. വിശ്വാസവും കമ്മ്യൂണിസവും തമ്മിലുള്ള ആശയപരമായ സംഘട്ടനങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നത്. .
"നജീബ് അകത്തിരിപ്പുണ്ട്. മകനാണ്, അതിനാൽ വളരെ ശബ്ദം താഴ്ത്തി മാത്രമേ എനിക്ക് നിങ്ങളോട് സംസാരിക്കാൻ കഴിയൂ. തീവണ്ടി, നെഞ്ചിടിപ്പ്, മകൻ. ഒരു അൻപത് വയസ്സുള്ള അച്ഛനാണ് നിങ്ങളെങ്കിൽ വളരെയൊന്നും ആയാസപ്പെടാതെ തന്നെ നിങ്ങൾക്കെന്നെ അനുധാവനം ചെയ്യാൻ കഴിയും" ഇങ്ങനെ കഥ പറഞ്ഞുപോകുന്ന രീതിയിൽ തന്നെ ഏറെ വ്യത്യസ്തമാണ്. കമ്യുണിസ്റ്റ്കാരനായ അയാൾ തീവ്രമായ രാഷ്ട്രീയ ചിന്താഭാരം പേറിയ മനസ്സുമായാണ് നടന്നത്. "സിഗരറ്റ് നല്ലോണം വലിക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്. ഇപ്പോഴയാണെങ്കില് ചെറുതായി ആസ്തമയുടെ വലിവുമുണ്ട്. സംസാരം കൂടുതലയാൽ കിതക്കും. വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ട് മഴനനഞ്ഞ യൗവനത്തിൽ പോലീസുകാരുടെ കൈയിൽനിന്ന്. കിട്ടിയ ഇടിയും ലാത്തികൊണ്ടുള്ള അടിയും ഇടയ്ക്കൊക്കെ അസ്ഥികൾ നുറുങ്ങുന്ന വേദനയായി തികട്ടിവരും" ഇങ്ങനെ കഥ ഓരോരോ തലത്തിലേക്ക് തെന്നി മാറുമ്പോൾ വഴുതി വീഴാനുള്ള സാധ്യതകളെ ആഖ്യാനത്തിന്റെ കരുത്തുകൊണ്ട് മാറ്റിമറിക്കുന്നു. സമകാലിക വിദ്യാർത്ഥി രാഷ്‌ട്രീയ സമരങ്ങൾക്കൊപ്പം ഈ കഥയും നിൽക്കുന്നു. ഇങ്ങനെ വ്യത്യസ്തമായ ആഖ്യാനങ്ങളാൽ സമ്പന്നമായ പതിനൊന്നു കഥകളുടെ സമാഹാരമാണ് പച്ചകുത്ത്.

നവസ്വരത്തിന്റെ മുഴക്കം

'കഥായുവത്വം 119 നവസ്വരത്തിൻ്റെ മുഴക്കം MaX അബ്സ്റല്യൂട അനിൽകുമാർ മാജിക് ുമാർ സി. സി.പി. പി. അബ്‌സല്യൂട്ട് മാജിക് അനിൽകുമാർ സി. പി. സി. .അനിൽകുമാറിൻ്റെ അബ്‌സല്യൂട്ട് മാജിക് എന്ന കഥാ സമാഹാരത്തിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം


(സി.പി. അനിൽകുമാറിന്റെ 'അബ്‌സല്യൂട്ട് മാജിക്' എന്ന കഥാസമാഹാരത്തിലൂടെ)

വിസ്മയപ്പെടുത്തുന്ന ഭാഷയും ദൃശ്യകാഴ്ചപോലെയുള്ള കഥാപാത്രസൃഷ്ടിയും നവസ്വരത്തിന്റെ മുഴക്കവും പ്രതിഫലിക്കുന്ന കഥകളാണ് സി.പി അനിൽകുമാറിന്റെ അബ്‌സല്യൂട്ട് മാജിക് എന്ന സമാഹാരം. ഈ ശീര്ഷകത്തിലുള്ള ആദ്യ കഥയടക്കം പാർവതീചരിതം, സോഡാക്‌സ്, പുഷ്പജാലകം, ദമാസ്ക്കസ്, പ്രളയപങ്കിലം, തേൻവരിക്ക, ആയിരത്തൊന്നു രാവുകൾ എന്നീ എട്ടു കഥകൾ അടങ്ങിയതാണ് ഈ കഥാസമാഹാരം.
ആദ്യ കഥയായ അബ്‌സല്യൂട്ട് മാജിക് ആഖ്യാനം കൊണ്ടും തെരെഞ്ഞെടുത്ത വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും മികച്ചു നിൽക്കുന്നു. കുട്ടികളെ കുറിച്ചുള്ള മുൻവിധി പൊതുവെ മുതിർന്നവർക്ക് കൂടുതലാണ്‌. അവരവരുടെ ബാല്യകാലത്തെ അനുഭവതലത്തെ മുന്നിൽ വെച്ചുള്ള ഈ വിലയിരുത്തൽ കുട്ടികളുടെ ഉള്ള് കാണുവാനിടയില്ല. അത്തരത്തിൽ സുമിത്ര എന്ന ഒരമ്മയുടെ ആകുലതയിലൂടെ അശ്വിൻ എന്ന മകന്റെ സ്‌കൂൾ ബാഗിൽ സൂക്ഷിക്കുന്ന കത്തി ഉണ്ടാകുന്ന പ്രശ്‌നമാണ് കഥ. കുട്ടികളെ മനസിലാക്കാൻ ഇനിയും നാം ഏറെ പഠിക്കേണ്ടതുണ്ട് എന്ന് ഈ കഥാവായനായിൽ നിന്നും മനസിലാകാം. മകനിലേ മാറ്റം അമ്മയെ ആകുലപ്പെടുത്തുന്നു. ബോട്സ്വാനയിൽ ഉള്ള തന്റെ ഭർത്താവുമായി ഇക്കാര്യം ചർച്ച ചെയ്യുന്നു. സാധാരണമായ ചിന്തയിൽ പിടയുന്ന കൗമാരത്തിലേ പ്രണയമോ, പ്രണയലേഖനമോ 'അമ്മ തിരയുന്നു. എന്നാൽ അവൻ തമോ ഗർത്തത്തെ കുറിച്ചും ആകാശഗംഗയെ കുറിച്ചും വായിക്കുന്നു സ്റ്റീഫൻ ഹോക്കിങ്ങിനെ പോലുള്ളവരെ ഫോളോ ചെയ്യുന്നു എന്ന കാര്യം എന്തിനെന്ന് രണ്ടുപേർക്കും മനസിലാകുന്നില്ല. കൗമാരക്കാരന്റെ ചിന്തയിൽ ഇന്നതേ ഉണ്ടാകൂ എന്ന മുൻവിധികളാണ് കഥയിലൂടെ എടുത്തുമാറ്റുന്നത്. ഡാരൻ ബ്രൗണിന്റെ അബ്‌സല്യൂട്ട് മാജിക് വിവർത്തനം ചെയ്യാനുള്ള തിരക്കുകൾകിടയിലാണ് സുമിത്രയെ തേടി സ്‌കൂളിൽ നിന്നും ഫോണ് വരുന്നത്. സ്‌കൂൾ ബാഗിൽ കത്തി സൂക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി കാണിച്ച അച്ചടക്ക ലംഘനം ഗുരുതര പ്രശ്നമാണല്ലോ. കഥയുടെ ആ അവസാനത്തിൽ ഉള്ള ട്വിസ്റ്റ് ആണ് ആഖ്യാനത്തിന്റെ ശക്തി.
ആദ്യ കഥയിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്ന കഥയാണ് പാർവ്വതീചരിതം. പാറുവമ്മയുടെ ജീവിത യാത്രയിൽ സംഭവിച്ച കാര്യങ്ങളിലൂടെ അന്വേഷണാത്മകമായ മാധ്യമകണ്ണിന്റെ സഞ്ചാരവും ചേർത്തു വെക്കുമ്പോൾ പാലക്കാടൻ പ്രാദേശിക കമ്യുണിസ്റ്റ് ചരിത്രം കൂടിയായി മാറുകയാണ് നാലു തവണ കെട്ടിയ പാറുവമ്മയുടെ ജീവിതം.
"പത്രക്കാൻ ഇനീം വരും ഇതൊന്നും അവർക്കെടേല് വെളമ്പാൻ നിക്കണ്ട" എന്ന് പാറുവമ്മക്ക് നാരീശക്തി പുരസ്‌കാരം കിട്ടാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കി ഫീച്ചർ തയ്യാറാക്കാൻ വന്ന പത്രപ്രവർത്തക പാറുവമ്മയോട് പറയുമ്പോൾ അവർ പറയുന്ന മറുപടിയിൽ ഉണ്ട് ജീവിതത്തിന്റെ നേർചിത്രം
"എന്തേ, എനിക്കൊന്നും ഒളിക്കാനില്ല. വാതത്തിന്റെ ഇത്തിരി സൂക്കേട് ഉണ്ടേ കുട്ടീ, മരുന്നു മേടിക്കാൻ ആര് നൂറ് കായ് തന്നാലും ഞാൻ പറയും. ഈ പ്രായത്തീ എന്തോന്ന് കേസ്, എന്തോന്ന് ജയില്, അല്ലേ, ഇങ്ങള് പത്രത്തീന്നാ. ഇന്റെ ഫോട്ടോയും വരുമോ പത്രത്തീ? നിഷ്കളങ്കമായ ഈ പറച്ചിൽ കഥയിലാകാമനം തെളിഞ്ഞു നിൽക്കുന്നു. പ്രാദേശിക വള്ളുവനാടൻ ഭാഷയും കഥയെ കൂടുതൽ കരുത്തുറ്റതാക്കി.
സോഡാക്‌സ് എന്ന കഥയും ആദ്യ കഥപോലെ കുട്ടികളിൽ അമ്മക്കുണ്ടാകുന്ന ആകുലതയാണ് വിഷയമെങ്കിലും ഈ കഥയുടെ ആഖ്യാന രീതി വ്യത്യസ്തമാണ്. മനഃശാസ്ത്രപരമായ ഒരു സമീപനം ഈ കഥയിൽ കാണാം. മകൻ എന്തിനൊപ്പവും ഒരു വാക്ക് ചേർത്തു പറയുന്നത് ഭയത്തോടെയാന്ന് 'അമ്മ കാണുന്നത്. തന്റെ പൂർവകാല ബന്ധങ്ങളുടെ ചുവയുണ്ടെന്നു അവർക്ക് തോന്നുന്നു. എന്നാൽ ഇക്കാര്യം ചെന്നു പറയുന്ന ഡോക്ടർക്ക് അവരുടെ ശരീരത്തിലാണ് കണ്ണ്. ഇങ്ങനെ വായനക്കാരെ അദ്ഭുതകരമായി ട്വിസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രീതി ഈ കഥയിൽ പരീക്ഷിക്കുന്നു.
ഡമാസ്കസ് എന്ന കഥ പ്രവാസത്തിന്റെ നോവ് മാത്രമല്ല പശ്ചിമേഷ്യൻ രാഷ്ട്രീയം കൂടി ചേർത്ത് വെക്കുന്നു കഥയിലെ മൊയ്‌തീൻ മനുഷ്യത്വത്തിന്റെ പ്രതീകമാണ് മൊയ്‌തീൻമാർ ലോകത്ത് പലയിടത്തും ഉണ്ട് മകൾ സേനയുടെ വയസുള്ള പെൺകുട്ടിയെ രക്ഷിക്കാന് അയാൾ നടത്തുന്ന വിഫല ശ്രമങ്ങൾ കഥയുടെ നോവ് വർധിപ്പിക്കുന്നു. സിറിയയും ജോർദാനും മലയാള കഥകളിൽ വളരെ അപൂർവമായേ കടന്നു വരാറുള്ളു. ഡമാസ്കസ് നമ്മെ വേദനിപ്പിക്കും പ്രവാസ എഴുത്തുകളിൽ കണ്ടിരിക്കേണ്ട പശ്ചാത്തലം ഈ കഥയിൽ ഉണ്ട്. പറഞ്ഞു പതിഞ്ഞ പ്രവാസനോവും ക്ളീഷേ പ്രയോഗങ്ങളും ഇതിലില്ല. കഥകൾ ഓരോന്നും വ്യത്യസ്തമാണ്, 'അബ്‌സല്യൂട്ട് മാജിക്' എന്ന കഥാസമാഹാരത്തിലുള്ള കഥകൾ വായിച്ചിരിക്കേണ്ടവാ തന്നെയാണ്. ജീവിത യാഥാർഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരുപോലെയായിരിക്കും എങ്കിലും പറച്ചിലുകളിൽ ഉണ്ടാകുന്ന വൈവിധ്യമാണ് പ്രധാനം. മനുഷ്യൻ ആവാതെ ധൈഷണിക തലത്തിൽ നിന്നും ഖനനം ചെയ്‌തെടുക്കുന്ന പറച്ചിലിന്റെ വൈഭവം അനിൽകുമാറിന്റെ കഥകളിലും ദർശിക്കാൻ സാധിക്കും.അനിൽകുമാറിന് ഇനിയും അതിനു സാധിക്കട്ടെ.

കഥയിലെ അപരിചിതയിടങ്ങൾ

 

(ജോജിത വിനീഷിന്റെ 'ദേജാ വൂ', 'പ്രാണദ്യൂതം' എന്നീ കഥാസമാഹാരങ്ങളിലൂടെ)
 
 ‎2 പേർ, ‎'‎ഥായുവത്വം 120 കഥയിലെ അപരിചിതയിടങ്ങൾ ദേജാ ഞോലിയ വു വിനീക് 20 ജോജിത വിനീഷിൻ്റെ ദേജാ വു, പ്രാണദ്യൂതം എന്നീ സമാഹാരങ്ങളിലൂടെ പ്രാണടയുതം ن ജോജിത വിനീഷ് ജോജിത വിനീഷ് പ്രാണദ്യൂതം ഫൈസൽ ബാവ‎' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ്‎ എന്നിവ‎ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
കഥകളിലെ അപരിചിത ഇടങ്ങളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണ് ജോജിത വിനീഷ്.
ദേജാ വൂ, പ്രാണദ്യൂതം എന്നീ സമാഹാരങ്ങളിലെ കഥകളെല്ലാം തന്നെ ഇത്തരത്തിൽ വേറിട്ട ഇടങ്ങളിലൂടെ ആരും പറയാൻ തയാറാകാത്ത വിഷയങ്ങൾ തന്റെതായ ഒരാഖ്യാന ശൈലിയിലൂടെ പറയാൻ ശ്രമിക്കുന്നു.
പെണ്ണെഴുത്ത് എന്ന ചട്ടക്കൂടിനെ കവച്ചുവെക്കാനുള്ള ധൈര്യവും എഴുത്തിൽ കാണാം. അതുകൊണ്ടുതന്നെ വയനക്കാരെ രസിപ്പിക്കുകയല്ല പകരം അവരിൽ അനുഭവത്തിന്റെ ഇടിമുഴക്കം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എഴുത്തിൽ എല്ലാവരിൽ നിന്നും വേറിട്ടു നിൽക്കാൻ ശ്രമിക്കുന്ന എഴുത്തുകാരി ആശയത്തെ വായനക്കാരുടെ ഉള്ളിലേക്ക് ആഴ്ത്തിയിറക്കി അതിൽ നിന്നും കഥകൾ ഖനനം ചെയ്തെടുക്കുകയാണ്.
രതിയും പ്രണയവും പ്രതികാരവും, സ്വവർഗ്ഗ പ്രണയവുമെല്ലാം ഉൾചേർന്ന
കഥകളിൽ ആരും സഞ്ചരിക്കാത്ത വഴികളിലേക്കും കഥാകാരി സഞ്ചരിക്കുന്നു. ഓരോ കഥയും വേറിട്ടു നിൽക്കുന്ന തരത്തിൽ ഒരു ആഗോള തലം കഥകളിൽ കാണാം. അതിനാൽ തന്നെ സ്ഥലകാല ഭേദമില്ലാതെ കഥകളെ വായിച്ചെടുക്കുവാനും അതത് കാലത്തെ ചേർത്തുവെക്കാനും സാധിക്കും.
ദേജാ വു എന്ന സമാഹാരത്തിൽ 'പുൽവാമയിലെ രക്തപുഷ്പങ്ങൾ, ശവഭോഗി, പേഷ്വാർ...ഒരോർമ, ശില്പി, ഓക്സിടോസിനുകൾ, ലിമാകോങ് ഒഴുകുന്നില്ല, കനൽപെരുക്കങ്ങൾ, ലൗ ജിഹാദ്, ദേജാവു, ബാലറ്റുപെട്ടിയും ഞാനും, ഒരു മുറൈ വന്ത് പാറായോ, സബ് മറൈൻ എന്നീ പന്ത്രണ്ട് കഥകളാണ് ഉള്ളത്.
തലക്കെട്ടുകൾ തന്നെ കഥകളുടെ വൈവിധ്യമാർന്ന തലങ്ങളെ വിളിച്ചുപറയുന്നുണ്ട്.
അതിർത്തിയിലെ പട്ടാള ജീവിതത്തിന്റെ പ്രണയ നൊമ്പരം തീവ്രമായി ആവിഷ്കരിക്കുന്നതാണ് 'പുൽവാമയിലെ രക്തപുഷ്പങ്ങൾ' എന്ന കഥ. "ഭാരതീയമായ ഏതൊരാളുടെ മനസ്സിലും അത്യാഘാതം ഏൽപിച്ച ആ വാർത്ത അഥീനയെ പോലെ ഒരു മിലിറ്ററി നഴ്‌സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഘനീഭവിച്ച ഐസ്‌കട്ടകൾ നെഞ്ചിലേക്ക് ഭാരമെറിയാൻ തുടങ്ങി. ഒരു കാരമുള്ളിന്റെ കഠിന്യത്തോടെ കണ്ണുകൾ ഉറക്കെ അടച്ചു തുറന്ന്, ഒരു ഫെയ്‌സ് മാസ്‌ക് എടുത്ത് വച്ച്, വലിയ ബഹളത്തിനിടയിലൂടെ കൊണ്ട് വരുന്ന സ്‌ട്രെക്ച്ചറിനടുത്തേക്ക് നീങ്ങി..."
ചോര ചിതറിയ ഭൂമികയിൽ ശരീരങ്ങൾക്കൊപ്പം ചിതറിയ പ്രണയവും അതിർത്തികളിൽ പിടയുന്ന ജീവനുകളും അതിന്റെ രാഷ്ട്രീയതും ഒക്കെ ചേർത്തുവെച്ചുള്ള കഥയിൽ തീവ്രമായ നൊമ്പരം അനുഭവിക്കാനാവും.
'ശവഭോഗി' എന്ന കഥയിലെ വേലുച്ചാമിയുടെ സിരകളെ ഉണർത്തുന്ന എംബാംമിംഗ് ഫ്ലൂയിഡ് ഗന്ധം വായനക്കാരെ ഞട്ടിപ്പിക്കുന്നു. മോർച്ചറിയുടെ നിഗൂഢതകൾ അപരിചിതമായ അന്വേഷണ സ്ഥലമാണ് എന്നാൽ ഈ കഥയിൽ ഓരോ മരണവും പറയുന്ന വ്യെത്യസ്തമായ കഥകളിലൂടെ ഒരു മനോ വൈകൃതത്തെ തുറന്നെഴുതിയപ്പോൾ "ആത്മാക്കൾ തേങ്ങിക്കരയാറുണ്ടോ? ഉറക്കെ പൊട്ടിച്ചി റിക്കാറുണ്ടോ? വികാരങ്ങൾ ബാക്കി നിൽക്കാറുണ്ടോ?" ഈ ആദ്യ വാചകങ്ങൾ നമ്മളിൽ ആഴത്തിൽ തുളച്ചു കയറും, തൂങ്ങിമരിച്ചയാളിന്റെ കഴുത്തിലെ നീല ഞരമ്പ് തലോടുന്ന വേലുച്ചാമിയുടെ കഥ മലയാളത്തിലെ അപൂർവമായ ആഖ്യാനമാണ്.
കടൽ, പ്രണയം എന്നിവയിലൂടെ സഞ്ചരിച്ചു രണ്ടുപേരുടെ സ്വവർഗ്ഗനുരാഗരതിയുടെ കഥയാണ്‌ 'സബ്മറൈൻ' പറയുന്നത് എങ്കിലും, മനശാസ്ത്രപരമായ ഒരാഖ്യാന ശൈലികൂടി വായിച്ചെടുക്കാം. സമുദ്രയും അതിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന മുങ്ങികപ്പലും മനുഷ്യ മനസിന്റെ താളവും ഓളങ്ങളും വൈകാരികതയും അതിലെ അത്ഭുതങ്ങളും നിറഞ്ഞ കഥ.
"രണ്ടു മാസത്തോളമായി ഭൂമിയിലെ കാറ്റും കോളും മഴയും നിറഞ്ഞ ഈ സുന്ദര ജീവിതം എന്തെന്നനുഭവിച്ചറിയാതെ, പവിഴപ്പറ്റുകളും ഡോൾഫിനുകളും പാഞ്ചിയോ ഭുജിയോ പോലുള്ള കുഞ്ഞൻ മത്സ്യങ്ങളും നിറഞ്ഞ ജലനിരപ്പുകളിൽ ഒരു ഭീമൻ നീലതിമിംഗലരൂപം പൂണ്ട് മനുഷ്യേകാന്തവാസത്തിലായിരുന്നു, കാൽവരി. ഈ രണ്ടു മാസവും ലോകം മുഴുവൻ ജീവിതപശ്‌നങ്ങൾക്കു മേൽ ഉഴുതുമറിയുമ്പോൾ മണ്ണെന്തെന്നുമറിയാതെ ഒരുകൂട്ടർ. കടലിനടിയിൽ പവിഴപ്പുറ്റുകൾ തീർത്ത വസന്തത്തിലേക്ക് ആഴ്നിറങ്ങുന്ന പ്രണയജോഡികൾ. സബ്മറൈൻ എന്ന കഥ ചെന്നെത്തുന്ന അപരിചിത ഇടമൊരു അത്ഭുതമാണ്.
ദേജാ വുവിൽ നിന്നും പ്രാണദ്യൂതം എന്ന സമാഹാരത്തിൽ എത്തുമ്പോൾ എഴുത്തിനൊപ്പം കാത്തുവെച്ച നിഗൂഡയെ കുറച്ചൊക്കെ കുടഞ്ഞു കളഞ്ഞതായി തോന്നും. കൊറോണ മഹാമാരിയുടെ കറുത്ത വർത്തമാന കാലത്തെ കൂടി ചില കഥകളിൽ കടന്നുവരുന്നുണ്ട്. പതിനാറ് കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. അമേയ വേഴ്‌സസ് അമേയ@കൊറോണ.കോം എന്ന സമാഹാരത്തിലെ ആദ്യകഥ മുതൽ ഉയിർപേച്ച് എന്ന അവസാന കഥ വരെ ഓരോ കഥകളും വേറിട്ടു നില്ക്കുന്നു.
'ആറാം വിരൽ - ഒരു അഘോരദർശനം' എന്ന കഥയിലെ ഹരീന്ദ്രൻ എത്തിപ്പെടുന്ന അവസ്‌ഥയിലൂടെ പലതും പറയുന്നു.
ഹരി പിന്നീട് ഹരീന്ദ്രനായി ആഘോരിയുടെ രൂപമാറ്റം ആഘോരികളുടെ ജീവിതങ്ങളും അടങ്ങിയ അപരിചിത ദേശങ്ങളിലൂടെ സഞ്ചരിക്കുന്നു. ഏതു വേഷത്തിലും വിഷ്ണുവിന് ഹരിയെ തിരിച്ചറിയാം എന്നാൽ
"ഒരക്ഷരം പോലും ഉരിയിടാതെ സ്വാമി, മഞ്ഞുമലകൾക്കിടയിലൂടെ തെന്നിതെന്നിപ്പോകുന്ന കഴുതക്കൂട്ടങ്ങളെ നോക്കി നിസ്സംഗനായി ഇരിക്കുന്നത് കണ്ട് വിഷ്ണു അമ്പരന്നു. ഇങ്ങനെയുണ്ടോ മനുഷ്യർ...? വിഷ്ണു ചിന്തിച്ചു" ആറാം വിരൽ ഒരു അടയാളം മാത്രമല്ല. ആറാം വിരൽ ഒരു അഘോരദർശനം എന്ന കഥ ആഖ്യാനം കൊണ്ടും വെത്യസ്തമാകുന്നു.
'ഉയിർപേച്ച് എന്ന കഥയിൽ സർപ്പദംശനമേറ്റ് മരിച്ച പെണ്കുട്ടിയെ ഭോഗിക്കേണ്ടി വന്ന വിചിത്ര ആചാരത്തിൽ മനം നൊന്ത് നാട് വിട്ട യദു കൃഷ്‌ണൻ പിന്നീട് ആ പെണ്കുട്ടിയെ ഒരു പൂക്കാരിയിൽ ദർശിക്കേണ്ടി വരുമ്പോൾ.. ജി അരവിന്ദന്റെ ചിദംബരത്തിൽ ഭരത് ഗോപി സ്മിതാ പാട്ടീലിനെ കണ്ടുമുട്ടുന്ന രംഗമാണ് ഉള്ളിൽ വന്നത്.
പ്രാണദ്യൂതം എന്ന കഥയുടെ വിഷയത്തിൽ അത്ര പുതുമ തോന്നില്ല എങ്കിലും അതിന്റെ ആഖ്യാനത്തിന്റെ പുതുമകൊണ്ട് ഉത്സാഹത്തോടെയുള്ള വായനാസുഖം നൽകുന്നു. ലോകം ഉള്ള കാലത്തോളം ഇങ്ങനെ ഡോ:ജാൻ വില്യം പോലുള്ള സീരിയൽ കില്ലർമാരുടെ കഥകളും സിനിമകളും ഉണ്ടായിക്കൊണ്ടിരിക്കും.
അമേയ വേഴ്‌സസ് അമേയ @ കൊറോhttp://xn--pwc.com/ എന്ന കഥ ഒന്നര കൊല്ലത്തിലധിമായി ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരേ പേരുള്ള രണ്ടു രാജ്യക്കാരായ രണ്ടു സ്‌ത്രീകൾ അമേയ ലോറൻസ്, അമേയ രാമൻ ഒരു കപ്പലിൽ എത്തിപ്പെടുന്നതിൽ തുടങ്ങി രോഗം ഉണ്ടാക്കിയ വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ അവസ്‌ഥകളെ അവതരിപ്പിക്കുന്നു. ഈ സമാഹാരത്തിലെ മികച്ച കഥകളിൽ ഒന്നാണിത്.
ഇങ്ങനെ ശ്രദ്ധേയമായ 16 കഥകളുടെ സമാഹാരമാണ് പ്രാണദ്യൂതം.
ജോജിത വിനീഷിന്റെ എഴുത്തിനെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സക്കറിയ ഇങ്ങനെ പറയുന്നു.
"സ്ത്രീ സഹജം എന്ന് വിവരിക്കപ്പെടുന്ന പരമ്പരാഗത മുഖംമൂടികൾ മാറ്റിവെച്ചുകൊണ്ട് പാമ്പരാഗതമായി വിലക്കപ്പെട്ട മേഖലകളെ അവ അഭിസംബോധന ചെയ്യുന്നു. സാഹിത്യത്തിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം ഈ അതിർത്തി ലംഘനങ്ങൾ പ്രധാനമാണ്. കാരണം ഇത്തരം വിലക്കുകൾ അതിലംഘിക്കപെടുമ്പോൾ സാഹിത്യത്തിന് വളർച്ചയുടെ മറ്റൊരു പാത തുറക്കപ്പെടുന്നു."
സക്കറിയ യുടെ ഈ വാക്കുകൾ ശരിവെക്കുന്ന കഥകളാണ് ദേജാ വു, പ്രാണദ്യൂതം എന്നീ സമാഹാരങ്ങളിൽ ഉള്ളത്.