Wednesday 29 June 2016

നിയമം വഴിമാറുന്ന മാനുഷിക പരിഗണനകൾ

സിനിമ



സിനിമ : Le Havre 
സംവിധായകൻ: Akki Kourismakki 


ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്‌സും Marcel Marx (André Wilms)അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന  അഭയാർത്ഥി കുട്ടി  ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ  Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ നിന്നും കൂടുതൽ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുന്ന രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ കടുത്ത ദാരിദ്ര്യം തന്നിൽ ദുരിതം വിതക്കുമ്പോഴും ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നും കണ്ടൈനറുകൾക്കുള്ളിൽ ഒളിച്ചുവന്ന അഭയാർത്ഥി കൂട്ടത്തിൽ നിന്നും പോലീസിന്റെ കണ്ണു വെട്ടിച്ചു രക്ഷപെട്ട ഇദ്രിസ് എന്ന ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നു. തന്റെ  സമ്പാദ്യം മുഴുവൻ നൽകി അവനെ ആരും അറിയാതെ കപ്പലിൽ കയറ്റി വിടാൻ ഒരുങ്ങുന്നു. ഏതൊരു സാധാരണക്കാരനിലും കരുണയും ദയയും സഹജീവികളോടുള്ള സ്നേഹവും അവന്റെ മനസിന്റെ  അടിത്തട്ടിൽ ഉണ്ടാവും, അത് അവശ്യസമയത്ത് പ്രയോജനപ്പെടുത്തുന്നതാണ് മനുഷ്യത്വം. അപ്പോൾ നിയമത്തിന്റെ കാർക്കശ്യവും തടസവും ഒന്നും  അവിടെ വിലപ്പോവില്ല. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു അറിഞ്ഞിട്ടു തന്നെയാണ് മാർക്സ് എന്ന വൃദ്ധൻ ഇദ്രിസ് എന്ന നീഗ്രോ ബാലനെ സംരക്ഷിക്കുന്നത്. 

ഒരു രാത്രി പെട്രോളിങ്ങിൽ അട്ടിയായി കിടക്കുന്ന കണ്ടെയ്നറുകളിൽ ഒന്നിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു. പോലീസ്‌സംഘമെത്തി കണ്ടെയ്നർ തുറന്നപ്പോൾ നിസ്സഹരായ ഒരു കൂട്ടം കറുത്ത മനുഷ്യർ ലണ്ടനിലെത്തിയാൽ  ജീവിതം രക്ഷപെടും എന്ന മോഹത്താൽ ആഫ്രിക്ക വിട്ട അഭയാർത്ഥികൾ എല്ലാവരുടെയും മുഖത്തിന് ഒരേ ഭാവം, പിടിക്കപെടാം എന്ന മുൻവിധി അവരുടെ മുഖത്തു ആദ്യമേ ഒട്ടിച്ച്‌ വെച്ച പോലെ. പോലീസ് വാതിൽ തുറന്നതോടെ ഇദ്രിസ് മാത്രമാണ് എഴുന്നേറ്റത് തോക്കു ചൂണ്ടിയ പൊലീസുകാരെ വെട്ടിച്ചു അവൻ പുറത്തേക്ക് ഓടി കണ്ടയ്നറുകൾക്കിടയിൽലൂടെ ഓടുമ്പോൾ ഒരു പോലീസുകാരൻ അവനെ വെടിവെച്ചിടാൻ ഒരുങ്ങി ഇൻസ്‌പെക്ടർ അയാളെ തടഞ്ഞു 
"അതൊരു കുട്ടിയല്ലേ"  
എന്നാണ് അപ്പോൾ ഇൻസ്‌പെക്ടർ ചോദിച്ചത്. അവൻ അവിടെയെതോ മറവിൽ ഒളിച്ചു. മാർക്സ് ഒരു പാലത്തിനു ചുവട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ വെള്ളത്തിൽ നിന്നും ഇദ്രിസ് പൊങ്ങിവരുന്നു, തന്റെ ഭക്ഷണം ഇദ്രിസിനു നൽകുന്നു,  ഒരുദിവസം മാർക്സ് വീട്ടിലെത്തിയപ്പോൾ ഇദ്രിസ് അതാ തന്റെ പട്ടിക്കൊപ്പം കിടന്നുറങ്ങുന്നു. മാർക്സിന്റെ ഭാര്യ അസുഖം ബാധിച്ചു ഹോസ്പിറ്റലിൽ ആയതോടെ മാർക്സ് ഒറ്റക്കാവുന്നു. വീട്ടിൽ ഇദ്രിസ് ഉണ്ടെന്ന് അയല്വാസിപോലീസിനെ വിളിച്ചു ഒറ്റുന്നതോടെ നിരന്തരം നിരീക്ഷണത്തിൽ ആകുന്നു പലതവണ വീട്ടിൽ കയറി പോലീസ് പരിശോധിക്കുന്നു. കഷ്ടിച്ചു രക്ഷപ്പെടുന്നു. താൻ കഷ്ടപ്പെട്ട് ഒരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ നൽകി ഒരു കപ്പലിൽ ഇദ്രിസിനെ കടത്താൻ ശ്രമിക്കുന്നു കപ്പലിൽ ഇൻസ്‌പെക്ടർ തിരയുമ്പോൾ ഇദ്രിസിനെ കാണുന്നു എന്നാൽ അദ്ദേഹം അവനെ പിടിക്കുന്നില്ല പോലീസുകാർ വരുമ്പോൾ ഇവിടെ ഇല്ലെന്നു ഇൻസ്‌പെക്ടർ തന്നെ പറയുന്നു' 
'"സാർ ചിലപ്പോൾ അതിനകത്തു ഉണ്ടാകും" 
" ഞാൻ  ഇല്ലെന്നു പറഞ്ഞില്ലേ എന്നെ മറികടന്നു നിങ്ങൾക്ക് പരിശോധിക്കണോ?"
"വേണ്ട സാർ " പോലീസുകാർ പോകുന്നു ഇൻസ്പെക്ടറിൽ അടിഞ്ഞു കിടന്ന മനുഷ്യത്വം നിയമത്തിനു മീതെ പതഞ്ഞൊഴികിയ കാഴ്ചയാണ് അവിടെ കണ്ടത്. മാർക്സ് ആത്യന്തികമായ നന്മയാണ് ലക്ഷ്യമിട്ടതെന്നു ആ നിയമപാലകന്  മനസിലാകുന്ന അതൊരു സാമൂഹിക നിരീക്ഷണത്തിന്റെ ഭാഗമാണ്. നന്മയുടെയും 
ഇദ്രിസ് പ്രതീക്ഷയുടെ കടൽ കടക്കുന്നതും നോക്ക് മാർക്സ് നിൽക്കുന്നു 
ആശുപത്രിയിൽ നിന്നും മാർക്സിന്റെ ഭാര്യ വന്നപ്പോൾ അത്ഭുതപെട്ടു അതുവരെ പൂക്കാത്ത ബ്ലോസ്സം അതാ പൂത്തുലഞ്ഞു നിൽക്കുന്നു. നന്മയുടെ പൂക്കൾ. മാർക്‌സായി വേഷം ചെയ്ത ആന്ദ്രേ വില്മസ് അഭനയിക്കുകയായിരുന്നില്ല ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഇദ്രിസ്സായി വന്ന ബാലൻ Blondin Miguel തന്റെ വേഷം വളരെ നന്നായി കൈകാര്യം ചെയ്‌തു. സിനിമ ലളിതവും ഏറെ രാഷ്ട്രീയ പ്രാധാന്യത്തെ ഉള്ളതുമാണ്. അക്കി കൗറിസ്മാക്കി  ഫിൻലാൻഡ് സംവിധായകൻ തന്റെ പ്രതിഭയുടെ തിളക്കം ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. 


Saturday 18 June 2016

Monday 6 June 2016

ഫോട്ടോ ഗാലറി

ഫോറസ്റ്റ് പ്രോട്ടക്ടിവ് സ്റ്റാഫ് അസോസിയേഷന്‍റെ പരിസ്ഥിതി പത്രപ്രവര്‍ത്തകനുള്ള പ്രഥമ പുരസ്‌കാരം സംഘടനയുടെ  സംസ്ഥാന സമ്മേളനത്തില്‍ വെച്ച് വനം വകുപ്പ് മന്ത്രി  ബിനോയ്‌ വിശ്വത്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു, എംബി രാജേഷ്‌ എം പി, ദിവാകരന്‍ എം എല്‍ എ എന്നിവര്‍ സമീപം
അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് വര്‍ത്തമാനം ദിനപത്രത്തില്‍ വന്ന "വിധി കാത്ത് ഒരു ഹരിത താഴ്വര" എന്ന ഫീച്ചറിനായിരുന്നു പുരസ്‌കാരം (2009)
------------------------------------------------------------------------------------------------------

ദുബായ് മുനിസിപാലിറ്റിയില്‍ നടന്ന നാച്ചുറല്‍ ലവേഴ്സ് മീറ്റ്‌ എന്ന പരിപാടിയില്‍ "ജീവജലവും പരിസ്ഥിതിയും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു 
---------------------------------------------------------------------------------------------------
DISC സി ഇ ഒ മുഹമ്മദ്‌ മുസ്തഫ, എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ സമീപം 
-------------------------------------------------------------------------------------------------------

ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രകൃതി ക്യാമ്പില്‍ ക്ഷണിക്കപെട്ട അതിഥിയായി എത്തിയപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ സേതുമാധവന്‍, താജുദ്ദീന്‍, ഡോ: നമീര്‍ എന്നിവര്‍ക്കൊപ്പം 
------------------------------------------------------------------------------------------------
ഖത്തറില്‍ ദോഹ കൂട്ടം നടത്തിയ  പ്രകൃതി ക്യാമ്പില്‍ ഡോ: നമീര്‍, 
ഡോ: ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമീപം

-------------------------------------------------------------------------------------
കവി കുരീപുഴ ശ്രീകുമാറിനോപ്പം 
-----------------------------------------------------------------------------------
2013 ലെ അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ മാനേജിംഗ് കമ്മറ്റി 
 
--------------------------------------------------------------------------------------------------
നടന്‍ മുകേഷിനൊപ്പം അന്താരാഷ്ട്ര നാടകോത്സവത്തില്‍ 
-------------------------------------------------------------------------
പ്രശസ്ത ഫിലിം ക്രിട്ടിക്കും ഫിലിം അബുദാബി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം അദ്ധ്യക്ഷനുമായ പീറ്റര്‍ സ്കാര്‍ലറ്റിനൊപ്പം 
--------------------------------------------------------------------------------------------
പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകന്‍ ജബ്ബാര്‍ പട്ടേലിനോപ്പം കൂടെ കവി അസ്മോ പുത്തന്‍ചിറയും ആഷിഖ് അബ്ദുള്ളയും 



-------------------------------------------------------------------------------


                                     പ്രശസ്ത കവി കരിവള്ളൂര്‍ മുരളിക്കൊപ്പം
                                          _____________________________________________



















































                                         ------------------------------------------------------

തൊട്ടാവാടി പരിസ്ഥിതി ക്യാമ്പില്‍ 
-----------------------------------------------------
കുട്ടികള്‍ക്കായിപരിഷത്ത്നടത്തിയപരിസ്ഥിതിക്യാമ്പില്‍ 
----------------------------------------------------------
പ്രസക്തി സെമിനാറില്‍ അധ്യക്ഷന്‍ 
-----------------------------------------------------
പ്രശസ്ത മിമിക്രി താരംഅബിയോടൊപ്പം  
-------------------------------------------
പ്രശസ്ത നാടക പ്രവര്‍ത്തകരായ രജിത മധു, മധു വെങ്ങര എന്നിവര്‍ക്കൊപ്പം ഒരു സെല്‍ഫി 
--------------------------------------------------------------------------------------
രിസാല സാഹിത്യ സെമിനാറില്‍ പ്രഭാഷണം നടത്തുന്നു 
---------------------------------------------------------------------------------
പ്രസക്തി ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം 
-------------------------------------------------------------------------------

മാധ്യമ സെമിനാറില്‍ മൊമെന്റോ ഏറ്റുവാങ്ങുന്നു 
---------------------------------------------------------
പ്രസക്തി വനിതാ ദിനം പരിപാടിയില്‍ 
---------------------------------------------------------------------------------
അബുദാബി കോലയ സാഹിത്യ വേദിയില്‍ കൃഷ്ണകുമാറില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു 
------------------------------------------------------------------------------------------------------------

 എന്‍ഡോസള്‍ഫാന്‍ സമരത്തോടൊപ്പം പ്രശസ്ത സിനിമാ സംവിധായകന്‍ ലെനിന്‍ രാജേദ്രന്‍ ഒപ്പുമരത്തില്‍ ഒപ്പിടുന്നു 
                                                       ------------------------------------------------------------------------------------------------------------

                                                         എന്‍ഡോസള്‍ഫാന്‍ സമരത്തോടൊപ്പം ഒപ്പുമരത്തില്‍ ഒപ്പിടുന്നു 
                                                         -------------------------------------------------------------------------------------------------



അബുദാബി കെ എസ് സി വേനല്‍ തുമ്പികള്‍ സമ്മര്‍ ക്യാമ്പില്‍ 
----------------------------------------------------------------------------------------------------------------


പ്രേരണ ഷാര്‍ജ നടത്തിയ ശരത് ചന്ദ്രന്‍ അനുസ്മരണം 
----------------------------------------------------------------------------------------------------------

യു എ ഇ ദേശീയദിനത്തില്‍ 


ആയുസ്സിന്‍റെ പുസ്തകം നാടകക്കാലം സംവിധായകന്‍ സുവീരനൊപ്പം
-------------------------------------------------------------------------------------------------------------




സേഫെര്‍ ഇന്റര്‍നെറ്റ്‌ എന്ന ഷോര്‍ട്ട്ഫിലിം ടീം 
----------------------------------------------
സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍.എസ് ജ്യോതികുമാര്‍, സിനിമാതാരം കെകെ മൊയ്ദീന്‍കോയ എന്നിവര്‍ക്കൊപ്പം 
----------------------------------------------------------------------------------------------------------------




മലയാള നാട് നടത്തിയ ഗബ്രിയേല്‍ മാര്‍ക്കേസ് അനുസ്മരണം 
---------------------------------------------------------------------------------------------------------------
                                                         നാടക സംവിധായകന്‍ സുവീരനോപ്പം  
                                                                     ---------------------------------------------------------------------------------------
പികെ നമ്പ്യാര്‍, സിനിമ താരം രാജേന്ദ്രന്‍ എംയു വാസു എന്നിവര്‍ക്കൊപ്പം 
___________________________________________________________________
കുറ്റവും ശിക്ഷയും നാടക കാലം 
-------------------------------------------------------------------------------------------------------

ആര്‍ പാര്‍വതീ ദേവി, എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ എന്നിവരോടൊപ്പം 
--------------------------------------------------------------------------------------------------------
ഞായറാഴ്ച എന്ന നാടക ക്യാമ്പില്‍ 
---------------------------------------------------------------------------------------------------------
അസ്മോ പുത്തന്‍ചിറക്കൊപ്പം 
------------------------------------------------------------------------------------------------------------
ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി കൂട്ടായ്മ 
--------------------------------------------------------------------------------------------------------------
സി ആര്‍ നീലകണ്ഠനൊപ്പം 
----------------------------------------------------------------------------------------------------------