Sunday 19 March 2017

മാഞ്ഞുപോകുന്ന നീല സ്വർണം

വായനാനുഭവം

Blue Gold: The Battle Against Corporate Theft of the World’s Water
(Moude Barlow / Tony Clarck)


ലവും ജലമലിനീകരണവും ജലദൗലഭ്യത്തിന്റെ കണക്കുകൾ നാൾക്കുനാൾ വർദ്ധിക്കുകയും ഒപ്പം ജല മലിനീകരണവും കൂടുന്നതോടെ ഭീകരമായ ജലക്ഷാമത്തിലേക്കാണ് ലോകം പോയികൊണ്ടിരിക്കുന്നതെന്ന സത്യത്തെ നാം നേരിടാൻ ഇരിക്കുകയാണ്. ഈ കറുത്ത നാളുകളിലേക്ക് ലോകം നടന്നടുക്കുമ്പോൾ ഇതിനെ എങ്ങനെ പരിഹരിക്കാം എന്നത് ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്ന ചിന്തയാണ്. അത്തരത്തിൽ വെള്ളത്തെ കുറിച്ച് എഴുതപെട്ട ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് മോഡ് ബാർലെ യും ടോണി ക്‌ളാർക്കും ചേർന്ന് (Moude Barlow / Tony Clarck) എഴുതിയ Blue Gold: The Battle Against Corporate Theft of the World’s Water എന്ന വായിക്കേണ്ട പുസ്തകം പ്രധാന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. വരുംകാല യുദ്ധങ്ങള്‍ ജലത്തിന് വേണ്ടിയകുമെന്ന പ്രവചനത്തിന് മീതെയാണ് നാം വീണ്ടും വീണ്ടും ജല വില്പന നടത്തി കൊണ്ടിരിക്കുന്നത്. ജല വിപണി നാള്‍ക്കുനാള്‍ വളരുമ്പോള്‍ ഭൂമിയിലെ ജല സാന്നിധ്യം കുറഞ്ഞു വരികയാണ് എന്ന സത്യത്തെ ഇനിയും നാം വേണ്ട വിധത്തില്‍ നാള്‍ മനസിലാക്കിയിട്ടില്ല. ഇന്ത്യ മെക്സിക്കോ ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം വർഷം തോറും താഴുന്നു എന്ന പഠനം ഇതിനോട് ചേര്‍ത്ത് വായിക്കണം. രാസമാലിന്യങ്ങള്‍ തള്ളുന്ന ഇടമായി നമ്മുടെ ജലാശയങ്ങള്‍ മാറുന്നതോടെ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നു. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി ഒഴുകുന്നുണ്ട് എന്ന യാതാര്‍ത്ഥ്യം ജലയുദ്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇപ്പോള്‍ തന്നെ നിരവധി ജല തര്‍ക്കങ്ങള്‍ വിവിധ ഇടങ്ങളില്‍ നടക്കുന്നുണ്ട്.

കുപ്പിവെള്ളം വിറ്റ് ശതകോടികൾ ലാഭം കൊയ്യുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് വേണ്ടി വാദിക്കാനും അവര്ക്കായി നയങ്ങള രൂപീകരിക്കുവാനും നിരവധി ഭരണകൂടങ്ങൾ ഇന്ന് ലോകത്തിന്റെ പല രാജ്യങ്ങളിൽ ഉണ്ട്. അവർ ഈ കമ്പനികള്ക്ക് വേണ്ടി പൊതു ജനത്തിന്റെ സ്വത്തായ പ്രകൃതി ദത്തമായ ജലസംഭരണികൾ നദികൾ ഒക്കെ തന്നെ ഈ ആകുലത പേറി ലോകത്താകമാനം സഞ്ചരിക്കുകയും കൌൺസിൽ ഓഫ് കനേഡിയൻസ് എന്ന പരിസ്ഥിതി സംഘടനയിലൂടെ പ്രവര്ത്തിക്കുകയും ശക്തമായി എഴുതുകയും ചെയ്യുന്ന മോഡ് ബാർലെയും പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ടോണി ക്ലാർക്കും ചേർന്ന് എഴുതിയ ഗ്രന്ഥമാണ് "Blue Gold: The Battle Against Corporate Theft of the World’s Water" വെള്ളത്തെ നീല സ്വര്ണ്ണം എന്ന് വിവക്ഷിക്കുന്ന ഈ പുസ്തകം തന്റെ ലോക സഞ്ചാരത്തിനിടയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങളും കുടിവെള്ളത്തെ പറ്റി ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളില എറ്റവും ആധികാരികമായ പഠനം എന്ന് പറയാം. കുടിവെള്ളം വിപണിയിലെ മത്സര വിഭാവമാക്കി ലാഭകച്ചവടം നടത്തുന്ന കുത്തക കമ്പനികല്ക്കെതിരെയുള്ള ആഹ്വാനമാണ് ഈ പുസ്തകം.

ലോകത്താകമാനം ശുദ്ധജലം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് അവശേഷിക്കുന്ന ജല സ്രോതസ്സുകൾ കടുത്ത മലിനീകരണത്താൽ നശിച്ചുകൊണ്ടിരിക്കുന്നു. മലിനജലം കുടിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഒട്ടുമിക്ക മരണങ്ങങ്ങളുടെയും മൂല കാരണം, ആഫ്രിക്കാൻ ജനതയുടെ മൂന്നിലൊന്നു പേര്ക്കും കുടിക്കാൻ ശുദ്ധജലം ലഭിക്കുന്നില്ല. 2020 ആകുന്നതോടെ ജനസംഖ്യയുടെ പകുതിയിലധികം പേര്ക്കും കുടിവെള്ളം കിട്ടാകനിയാകും അതാണ്‌ വിലപിടിപ്പുള്ള നീല സ്വർണ്ണമായി വെള്ളം മാറും എന്ന് പ്രവചിക്കുന്നത്. ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡതാല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്‌ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്. കുടിവെള്ളം വരും കാലത്തിന്റെ മുദ്രാവാക്യം ആകുന്നതോടെ ജല തർക്കങ്ങൾ പരിഹരിക്കാനാകാത്ത വിധം രൂക്ഷമാകുമെന്നും അതിനെ ശക്തരായ വൻകിട കമ്പനികൾ കൃത്യമായി കച്ചവടം നടത്തി ലൊആഭം കൊയ്യുമെന്നും അതിനെതിരെ ഒരു ഹരിത രാഷ്ട്രീയ ബോധം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ഈ ഗ്രന്ഥം കൃത്യമായ കണക്കുകളോടെ നമ്മെ ബോധിപ്പിക്കുന്നു.

ഇനിയെങ്കിലും വെള്ളത്തിന്റെ ഉപയോഗം നാം സൂക്ഷിച്ചു വേണം എന്ന സത്യം നമ്മുടെ ജീവിതത്തോടു ചേര്‍ത്ത് വെക്കണം. ഇല്ലെങ്കില്‍ ജലമില്ലാത്ത, അല്ലെങ്കില്‍ മലിനമാക്കപെട്ട ഒരു ജീവന്റെ ഗോളമായി ഭൂമി ചുരുങ്ങും. നീല സ്വർണം തട്ടിയെടുക്കാനായി എല്ലാവരും വേട്ടക്കാരാകുന്ന അവസ്ഥ ഉണ്ടാവും. ഈ പുസ്തകം നൽകുന്ന ഓർമ്മപ്പെടുത്തൽ നമുക്ക് തള്ളിക്കളയാൻ പറ്റാത്തവിധത്തിൽ ജലമലിനീകരണവും ജലക്ഷാമവും യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു.

Published in 19/03/2017 Gulf Siraj Sunday

Tuesday 14 March 2017

പറഞ്ഞുതീരാതെ പ്രണയം

വായനാനുഭവം 

"വാഴ്ത്തപ്പെടാത്ത മുറിവുകള്‍
 (പ്രണയകവിതകള്‍)
 റസീന കെ.














പ്രണയത്തെകുറിച്ച് ആര്‍ക്കാണ് പറഞ്ഞുമടുക്കുക?   തീരത്തോടുള്ള തിരയുടെ പ്രണയം പോലെ എഴുതിയാലും തീരത്തെ പിന്നെയും ബാക്കി കിടക്കും, എത്ര പാടിയാലും തീരാതെ, പാടികൊണ്ടിരിക്കാന്‍ ഏറ്റവുംനല്ലതുംപ്രണയ ഗാനങ്ങള്‍തന്നെ.  റസീനടീച്ചറുടെ കവിതകളും അങ്ങനെ തന്നെ , കുഞ്ഞുവാക്കുകളില്‍ കുറഞ്ഞവരികളില്‍ വലിയ ലോകത്തെ ചുരുട്ടിമടക്കിവെക്കുന്നു, പ്രണയാതുരമായ നിറഞ്ഞുകവിഞ്ഞ ഒരുമനസ്സില്‍നിന്നും പൊടിഞ്ഞുവീഴുന്ന വാക്കുകളില്‍ ജീവിതം ഉഴുതുമറിക്കുന്നു, അക്ഷരങ്ങള്‍ വിത്തുകളായും വേരുകളായും, ഇലകളായും പൂക്കളായും, കായകളായും, പടര്‍ന്നു പന്തലിച്ച മരത്തില്‍ നിറയുന്നു, ചിലപ്പോഴൊക്കെ വിരഹത്തിന്റെ വേദനയോടെപൂക്കള്‍ പൊഴിയുന്നു, എന്നാലും കരുത്തുറ്റ, വേര്‍പ്പെടാന്‍ ആകാത്ത പ്രണയംനിറഞ്ഞുനില്‍ക്കുന്നു.
"ഒന്നിനെ അടര്ത്താന്‍ തുനിഞ്ഞാല്‍
രണ്ടുംമരിച്ചുപോകുന്ന
സയാമീസ് ഇരട്ടകളായിരിക്കുന്നു
നമ്മുടെപ്രണയം"

ഇങ്ങനെ പ്രണയത്തിന്റെ തീവ്രമായ അടുപ്പം വരികളില്‍ കോരിയിടുന്നു കവിതകള്‍ക്കൊന്നും തന്നെ ശീര്‍ഷകം പോലുമില്ല രണ്ടോമൂന്നോ വരികള്‍മാത്രം
തുറിച്ചനോട്ടങ്ങളെ കവയത്രി ഇങ്ങനെകാണുന്നു
"അവര്‍ക്കാര്‍ക്കുമറിയാത്ത ലിപികളില്‍
നിനക്ക്മാത്രംമനസ്സിലാകുന്ന ഭാഷയില്‍
വരികള്‍ കുറിച്ചുവെക്കുമ്പോള്‍ വേണേല്‍
നൊസ്സുള്ളവരെന്നവര്‍ വിളിച്ചുകൊള്ളട്ടെ.
നട്ടിടം മാത്രം നനക്കുന്ന മനസ്സുള്ളവരാനണവര്‍" 

അതെ സ്വാര്‍ത്ഥമായനിരവധി നോട്ടങ്ങള്‍, ശബ്ദങ്ങള്‍, കേള്‍ക്കലുകള്‍ ഇതിനിടയില്‍ മറ്റുള്ളവരുടെ പ്രണയം അവരില്‍ മുഴച്ചു നില്‍ക്കുന്ന ഒരു തടസമാണ്, അവര്‍ പറഞ്ഞു കൊണ്ടിരിക്കും ലോകത്തുള്ള എല്ലാ പ്രണയ ജോടികള്‍ക്കും ഓരോരോ ഭാഷയുണ്ടാകും,
റസീന ടീച്ചറുടെ ഈ വരികള്‍ ഇങ്ങനെതന്നെ നീണ്ടു പോകുന്നു വായിക്കാന്‍ പുതിയ ലോകങ്ങള്‍ തുറന്നു തന്ന് അവര്‍ എല്ലാവര്ക്കും വേണ്ടി പ്രണയ മഴ പെയ്യിക്കുന്നു അതാണ്‌ ഈ കുഞ്ഞു വരികളാല്‍ സമൃദ്ധമായ "വാഴ്ത്തപ്പെടാത്ത മുറിവുകള്‍" എന്ന പുസ്തകം ഓരോ വായനക്കാര്‍ക്കും തരുന്നത്.

ലോഗോസ് ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്
(88 പേജ്- വില- 70 രൂപ)

Thursday 9 March 2017

പച്ചനെല്ലിക്കയുടെ ഓര്‍മ്മയില്‍ പി ടി അബ്ദുറഹ്മാന്‍

 ഓർമ്മ 



















പി ടി അബ്ദുറഹ്മാന്‍ എന്ന കവി ഒരു ഫെബ്രുവരി 9നാണ്   നമ്മെ വിട്ടകന്നത് മറക്കാനാവുമോ മലയാളിക്ക് ആ പൊന്‍തൂലിക? 
എന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന പി ടി അബ്ദുറഹിമാന്‍ എന്ന മറക്കാനാവാത്ത  കവിയുടെ മറക്കാനാവാത്ത ഗാനം വടകര കൃഷ്ണദാസും പിന്നീട് വി ടി മുരളിയും പാടി മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ഗാനം പിന്നീട് ഷഹബാസ് അമൻ എന്ന പ്രതിഭാശാലി ഗസലിന്റെ ഈണത്തിലേക്ക് ഈ ഗാനത്തെ ആവിഷ്കരിച്ചപ്പോൾ അത് ഒരു പുതിയ അനുഭവമായി 

കണ്ണാടിക്കൂടിലെ-

"മുനമുള്ളു  കൊണ്ടെൻ ജീവന്റെ നാമ്പിന്ന് 
മുറിവേറ്റു നോവുന്ന തേൻമുള്ള് ഞാനിന്ന്  
ആരമ്പത്തോട്ടത്തിൽ പൂജിക്കും പൂവിന്നു   
ആരാരും കാണാത്ത വേവ് കരളിന് "

 എന്ന ഗാനം എങ്ങനെ മറക്കാനാകും, വടകര കൃഷ്ണദാസിന്റെ സംഗീതത്തിൽ എസ ജാനകിയുടെ മധുരസ്വരത്തിൽ മലയാളത്തിലെ മികച്ച മെലഡികളിൽ ഈ ഗാനങ്ങൾ ഉണ്ടാകും.  പതിനാലാം രാവ്, ഞാൻ കാതോർത്തിരിക്കും, ഉല്പത്തി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും മലയാള മനസുകളിൽ മായാതെ കിടക്കുന്നു.
നീലദർപ്പണം, വയനാടൻ തത്ത, രാഗമാലിക, യാത്രികർക്ക് വെളിച്ചം, ഒരു ഇന്ത്യൻ കവിയുടെ മനസ്സിൽ, സുന്ദരിപെണ്ണും സുറുമകണ്ണും, കറുത്തമുത്ത്  എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. മലയാള മനസ്സിൽ ഓത്തുപള്ളിയുടെ ഗൃഹാതുരത്വം ഇന്നും ഒരു പച്ച നെല്ലിക്കയായ് നിലനിൽക്കുന്നു, കനവിന്റെ തേന്മുള്ളു കൊണ്ട് നോവിച്ച് പി.ടി അബുറഹ്മാൻ സാഹിബ്  വിടപറഞ്ഞപ്പോൾ നോവുന്ന ഒരുമയോടെ ആ ഗാനങ്ങൾ മറക്കാതെ ഇന്നും മലയാളി ഓർക്കുന്നു.     
ഒരായിരം ഓര്‍മ്മപ്പൂക്കള്‍ 
***********************************
സിനിമ:  തേൻതുള്ളി 
പി.ടി.അബ്ദുറഹിമാന്‍ 
.
 ഓത്തു പള്ളീല്‍ നമ്മളന്നു പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍വാര്‍ത്തു നില്‍ക്കയാണ്‌ നീലമേഘം
 കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക.

പാഠപുസ്തകത്തില്‍ മയില്‍പീലി വച്ചു കൊണ്ട്
 പീലി പെറ്റുകൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
 ഇപ്പൊഴാക്കഥകളെ നീ അപ്പടി മറന്ന്

കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്
 കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
 കാത്തിരിപ്പും മോഹവുമിന്നെങ്ങനെ പിഴച്ച്
ഞാനൊരുത്തന്‍ നീയൊരുത്തി‍ നമ്മള്‍ തന്നിടയ്ക്ക്
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്
എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്‌
 നിന്‍റെ കളിത്തോണി നീങ്ങിയെങ്ങുപോയ് മറഞ്ഞ്‌...