Thursday 10 February 2022

നവസ്വരത്തിന്റെ മുഴക്കം

'കഥായുവത്വം 119 നവസ്വരത്തിൻ്റെ മുഴക്കം MaX അബ്സ്റല്യൂട അനിൽകുമാർ മാജിക് ുമാർ സി. സി.പി. പി. അബ്‌സല്യൂട്ട് മാജിക് അനിൽകുമാർ സി. പി. സി. .അനിൽകുമാറിൻ്റെ അബ്‌സല്യൂട്ട് മാജിക് എന്ന കഥാ സമാഹാരത്തിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം


(സി.പി. അനിൽകുമാറിന്റെ 'അബ്‌സല്യൂട്ട് മാജിക്' എന്ന കഥാസമാഹാരത്തിലൂടെ)

വിസ്മയപ്പെടുത്തുന്ന ഭാഷയും ദൃശ്യകാഴ്ചപോലെയുള്ള കഥാപാത്രസൃഷ്ടിയും നവസ്വരത്തിന്റെ മുഴക്കവും പ്രതിഫലിക്കുന്ന കഥകളാണ് സി.പി അനിൽകുമാറിന്റെ അബ്‌സല്യൂട്ട് മാജിക് എന്ന സമാഹാരം. ഈ ശീര്ഷകത്തിലുള്ള ആദ്യ കഥയടക്കം പാർവതീചരിതം, സോഡാക്‌സ്, പുഷ്പജാലകം, ദമാസ്ക്കസ്, പ്രളയപങ്കിലം, തേൻവരിക്ക, ആയിരത്തൊന്നു രാവുകൾ എന്നീ എട്ടു കഥകൾ അടങ്ങിയതാണ് ഈ കഥാസമാഹാരം.
ആദ്യ കഥയായ അബ്‌സല്യൂട്ട് മാജിക് ആഖ്യാനം കൊണ്ടും തെരെഞ്ഞെടുത്ത വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും മികച്ചു നിൽക്കുന്നു. കുട്ടികളെ കുറിച്ചുള്ള മുൻവിധി പൊതുവെ മുതിർന്നവർക്ക് കൂടുതലാണ്‌. അവരവരുടെ ബാല്യകാലത്തെ അനുഭവതലത്തെ മുന്നിൽ വെച്ചുള്ള ഈ വിലയിരുത്തൽ കുട്ടികളുടെ ഉള്ള് കാണുവാനിടയില്ല. അത്തരത്തിൽ സുമിത്ര എന്ന ഒരമ്മയുടെ ആകുലതയിലൂടെ അശ്വിൻ എന്ന മകന്റെ സ്‌കൂൾ ബാഗിൽ സൂക്ഷിക്കുന്ന കത്തി ഉണ്ടാകുന്ന പ്രശ്‌നമാണ് കഥ. കുട്ടികളെ മനസിലാക്കാൻ ഇനിയും നാം ഏറെ പഠിക്കേണ്ടതുണ്ട് എന്ന് ഈ കഥാവായനായിൽ നിന്നും മനസിലാകാം. മകനിലേ മാറ്റം അമ്മയെ ആകുലപ്പെടുത്തുന്നു. ബോട്സ്വാനയിൽ ഉള്ള തന്റെ ഭർത്താവുമായി ഇക്കാര്യം ചർച്ച ചെയ്യുന്നു. സാധാരണമായ ചിന്തയിൽ പിടയുന്ന കൗമാരത്തിലേ പ്രണയമോ, പ്രണയലേഖനമോ 'അമ്മ തിരയുന്നു. എന്നാൽ അവൻ തമോ ഗർത്തത്തെ കുറിച്ചും ആകാശഗംഗയെ കുറിച്ചും വായിക്കുന്നു സ്റ്റീഫൻ ഹോക്കിങ്ങിനെ പോലുള്ളവരെ ഫോളോ ചെയ്യുന്നു എന്ന കാര്യം എന്തിനെന്ന് രണ്ടുപേർക്കും മനസിലാകുന്നില്ല. കൗമാരക്കാരന്റെ ചിന്തയിൽ ഇന്നതേ ഉണ്ടാകൂ എന്ന മുൻവിധികളാണ് കഥയിലൂടെ എടുത്തുമാറ്റുന്നത്. ഡാരൻ ബ്രൗണിന്റെ അബ്‌സല്യൂട്ട് മാജിക് വിവർത്തനം ചെയ്യാനുള്ള തിരക്കുകൾകിടയിലാണ് സുമിത്രയെ തേടി സ്‌കൂളിൽ നിന്നും ഫോണ് വരുന്നത്. സ്‌കൂൾ ബാഗിൽ കത്തി സൂക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി കാണിച്ച അച്ചടക്ക ലംഘനം ഗുരുതര പ്രശ്നമാണല്ലോ. കഥയുടെ ആ അവസാനത്തിൽ ഉള്ള ട്വിസ്റ്റ് ആണ് ആഖ്യാനത്തിന്റെ ശക്തി.
ആദ്യ കഥയിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്ന കഥയാണ് പാർവ്വതീചരിതം. പാറുവമ്മയുടെ ജീവിത യാത്രയിൽ സംഭവിച്ച കാര്യങ്ങളിലൂടെ അന്വേഷണാത്മകമായ മാധ്യമകണ്ണിന്റെ സഞ്ചാരവും ചേർത്തു വെക്കുമ്പോൾ പാലക്കാടൻ പ്രാദേശിക കമ്യുണിസ്റ്റ് ചരിത്രം കൂടിയായി മാറുകയാണ് നാലു തവണ കെട്ടിയ പാറുവമ്മയുടെ ജീവിതം.
"പത്രക്കാൻ ഇനീം വരും ഇതൊന്നും അവർക്കെടേല് വെളമ്പാൻ നിക്കണ്ട" എന്ന് പാറുവമ്മക്ക് നാരീശക്തി പുരസ്‌കാരം കിട്ടാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കി ഫീച്ചർ തയ്യാറാക്കാൻ വന്ന പത്രപ്രവർത്തക പാറുവമ്മയോട് പറയുമ്പോൾ അവർ പറയുന്ന മറുപടിയിൽ ഉണ്ട് ജീവിതത്തിന്റെ നേർചിത്രം
"എന്തേ, എനിക്കൊന്നും ഒളിക്കാനില്ല. വാതത്തിന്റെ ഇത്തിരി സൂക്കേട് ഉണ്ടേ കുട്ടീ, മരുന്നു മേടിക്കാൻ ആര് നൂറ് കായ് തന്നാലും ഞാൻ പറയും. ഈ പ്രായത്തീ എന്തോന്ന് കേസ്, എന്തോന്ന് ജയില്, അല്ലേ, ഇങ്ങള് പത്രത്തീന്നാ. ഇന്റെ ഫോട്ടോയും വരുമോ പത്രത്തീ? നിഷ്കളങ്കമായ ഈ പറച്ചിൽ കഥയിലാകാമനം തെളിഞ്ഞു നിൽക്കുന്നു. പ്രാദേശിക വള്ളുവനാടൻ ഭാഷയും കഥയെ കൂടുതൽ കരുത്തുറ്റതാക്കി.
സോഡാക്‌സ് എന്ന കഥയും ആദ്യ കഥപോലെ കുട്ടികളിൽ അമ്മക്കുണ്ടാകുന്ന ആകുലതയാണ് വിഷയമെങ്കിലും ഈ കഥയുടെ ആഖ്യാന രീതി വ്യത്യസ്തമാണ്. മനഃശാസ്ത്രപരമായ ഒരു സമീപനം ഈ കഥയിൽ കാണാം. മകൻ എന്തിനൊപ്പവും ഒരു വാക്ക് ചേർത്തു പറയുന്നത് ഭയത്തോടെയാന്ന് 'അമ്മ കാണുന്നത്. തന്റെ പൂർവകാല ബന്ധങ്ങളുടെ ചുവയുണ്ടെന്നു അവർക്ക് തോന്നുന്നു. എന്നാൽ ഇക്കാര്യം ചെന്നു പറയുന്ന ഡോക്ടർക്ക് അവരുടെ ശരീരത്തിലാണ് കണ്ണ്. ഇങ്ങനെ വായനക്കാരെ അദ്ഭുതകരമായി ട്വിസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രീതി ഈ കഥയിൽ പരീക്ഷിക്കുന്നു.
ഡമാസ്കസ് എന്ന കഥ പ്രവാസത്തിന്റെ നോവ് മാത്രമല്ല പശ്ചിമേഷ്യൻ രാഷ്ട്രീയം കൂടി ചേർത്ത് വെക്കുന്നു കഥയിലെ മൊയ്‌തീൻ മനുഷ്യത്വത്തിന്റെ പ്രതീകമാണ് മൊയ്‌തീൻമാർ ലോകത്ത് പലയിടത്തും ഉണ്ട് മകൾ സേനയുടെ വയസുള്ള പെൺകുട്ടിയെ രക്ഷിക്കാന് അയാൾ നടത്തുന്ന വിഫല ശ്രമങ്ങൾ കഥയുടെ നോവ് വർധിപ്പിക്കുന്നു. സിറിയയും ജോർദാനും മലയാള കഥകളിൽ വളരെ അപൂർവമായേ കടന്നു വരാറുള്ളു. ഡമാസ്കസ് നമ്മെ വേദനിപ്പിക്കും പ്രവാസ എഴുത്തുകളിൽ കണ്ടിരിക്കേണ്ട പശ്ചാത്തലം ഈ കഥയിൽ ഉണ്ട്. പറഞ്ഞു പതിഞ്ഞ പ്രവാസനോവും ക്ളീഷേ പ്രയോഗങ്ങളും ഇതിലില്ല. കഥകൾ ഓരോന്നും വ്യത്യസ്തമാണ്, 'അബ്‌സല്യൂട്ട് മാജിക്' എന്ന കഥാസമാഹാരത്തിലുള്ള കഥകൾ വായിച്ചിരിക്കേണ്ടവാ തന്നെയാണ്. ജീവിത യാഥാർഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരുപോലെയായിരിക്കും എങ്കിലും പറച്ചിലുകളിൽ ഉണ്ടാകുന്ന വൈവിധ്യമാണ് പ്രധാനം. മനുഷ്യൻ ആവാതെ ധൈഷണിക തലത്തിൽ നിന്നും ഖനനം ചെയ്‌തെടുക്കുന്ന പറച്ചിലിന്റെ വൈഭവം അനിൽകുമാറിന്റെ കഥകളിലും ദർശിക്കാൻ സാധിക്കും.അനിൽകുമാറിന് ഇനിയും അതിനു സാധിക്കട്ടെ.

No comments:

Post a Comment