Thursday 10 February 2022

നിലാവ് പൂക്കുന്ന കഥകൾ

 

ചന്ദ്രൻ അന്തിക്കാടിന്റെ തീരം തേടുന്നവർ എന്ന കഥാസമാഹാരത്തിലൂടെ
 '#കഥായുവത്വം 117 നിലാവ് പൂക്കുന്ന കഥകൾ തേടുന്നവർ തീരം ചന്ദ്രൻ അന്തിക്കാടിൻ്റെ തീരംതേടുന്നവർ തീരം ന്നകഥാസമാഹാരത്തിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
വിചിത്രമായ സാമൂഹ്യ പരിസരവും ജീവിതവും അനാവരണം ചെയ്യുന്ന 'ക്ഷണക്കത്ത്, ആദം ഉറങ്ങുന്നു, അച്ഛൻ, അകലെ, തീരം തേടുന്നവർ, മൂന്നാം ദിവസം, തുഷാരബിന്ദുക്കൾ, തണൽ മരങ്ങൾ എന്നീ ലളിതമായ എട്ടു കഥകളാണ് ചന്ദ്രൻ അന്തിക്കാടിന്റെ തീരം തേടുന്നവർ എന്ന കഥാസമാഹാരത്തിൽ ഉള്ളത്. പ്രണയവും സ്നേഹവും നിലാവുപോലെ ജീവിതത്തിൽ എന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജീവിത സങ്കീർണ്ണതകളേ അതിജീവിക്കുന്ന കഥാപാത്രങ്ങളാൽ സമ്പന്നമാണ് ഈ കൃതി. ലളിതമായ ഭാഷയിൽ വളരെ ഒതുക്കി കഥപറയുന്നു. നാടക പ്രവർത്തനത്തിന്റെ ദീർഘകാലത്തെ അനുഭവ സമ്പത്തുള്ളതുകൊണ്ടാകാം കഥകൾ സംഭാഷങ്ങളാൽ നിറയുന്നു.
ക്ഷണക്കത്ത് എന്ന ആദ്യ കഥയിലെ ശാന്ത തുടക്കത്തിൽ ഏറെ ഉത്സാഹവതിയാണ്.
"വിവാഹത്തിന്റെ ക്ഷണക്കത്തുകളുമായി ഓഫീസിലെത്തിയ ശാന്തയെ സഹജീവികൾ വളഞ്ഞു"
മംഗളാശംസകൾ!
മധുരം മുക്കിയ വാക്കുകൾ,
അർത്ഥം വെച്ച മണ്ഡഹാസങ്ങൾ, ഉപദേശങ്ങൾ,
ഉള്ളിലിളം കുളിരോടെ ക്ഷണക്കത്തുകൾ
വിതരണം ചെയ്യുമ്പോൾ തന്റേടത്തോടെ തലയുയർത്തിവെച്ചു സംസാരിക്കാറുള്ള ശാന്തയുടെ ശിരസ്സു കുനിഞ്ഞു. കവിളുകൾ ചുകന്നു. വാക്കുകൾ വിറച്ചു" ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. കൊമ്പൻ മീശക്കാരനെ വിവാഹം ചെയ്യാൻ പോകുന്ന ശാന്ത ഏറെ സന്തോഷവതിയാണ്.
മുപ്പതാം വയസ്സിൽ ഒരു ആരോഗ്യവാനായ കൊമ്പൻമീശക്കാരൻ കല്യാണം കഴിക്കാൻ എത്തുമ്പോൾ അവൾക്ക് പൂർവ്വ കാല പ്രണയത്തിന്റെ ഓർമകൾ തടസം ആകുന്നില്ല, അയാൾ തന്റെ ആദ്യ കാമുകൻ കല്യാണം കഴിച്ചു പോയപ്പോൾ ശാന്ത കൂടുതൽ കരുത്തോടെ ജീവിച്ചു കാണിച്ചു ഇപ്പോഴിതാ മംഗല്യ ഭാഗ്യം ... എന്നാൽ ദുരന്തത്തിലവസാനിക്കുമ്പോൾ ശാന്ത കൂടുതൽ ശക്തയാകുന്നു... ആരോടും വെറുപ്പില്ലാതെ ജീവിതം പഠിപ്പിച്ച ശക്തി.
ചിത്രകാരനായ ശങ്കരന്റെ കഥയാണ് 'ആദം ഉറങ്ങുന്നു'. വരയിലൂടെ സ്വാസ്ഥ്യം നഷ്ടമാകുന്നതോടെ എല്ലാം ഉപേക്ഷിക്കാൻ തയ്യാറാവുന്ന ശങ്കരൻ, വരയുടെ നഗ്നതയിൽ അസ്വസ്ഥനാകുന്ന സുഹൃത്ത് ആദം കഥയിൽ നന്നായി ഉറങ്ങട്ടെ. ചിത്രങ്ങൾ കത്തിച്ചു കളയുന്നതിലൂടെ കഥയിലെ വെത്യസ്തമായ സ്ഥലത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നു. സമാഹാരത്തിലെ വെത്യസ്തമായ കഥയാണ് ഇത്.
വളരെ ലളിതമായ ഓരോ കഥയും സംഭാഷണങ്ങളാൽ സമൃദ്ധമാണ്. നേരത്തെ സൂചിപ്പിച്ചപോലെ കഥയുടെ നാടകീയത പലയിടത്തും കാണാം. അച്ഛൻ എന്ന കഥയിൽ അച്ഛൻ വന്നുപോയിട്ടുണ്ട് എന്നകാര്യം കുട്ടിക്ക് മനസിലാകുന്നത് നിലത്ത് വലിച്ചിട്ട് സിഗരറ്റ് കുറ്റികൾ കണ്ടാണ്. അമ്മയുടെ വാടിയ മുഖം കണ്ടു അച്ഛൻ വന്നോ എന്ന ചോദ്യം അമ്മയെ ദേഷ്യം പിടിപ്പിക്കുന്നുണ്ട് തൻ കണ്ടത് സ്വപ്നം മാത്രമായിരുന്നോ എന്ന അങ്കലാപ്പിൽ കുട്ടി എത്തപ്പെടുന്നു മദ്യപാനിയായ അച്ഛനെപാററി ഒരു കുപ്പിയെ കുറിച്ച് ചോദിക്കുന്നതിലൂടെയാണ് കഥയെ കൊണ്ടുപോകുന്നത്. ദശമൂലാരിഷ്ടം എന്ന പേരിൽ അച്ഛൻ കുടിച്ചിരുന്ന മദ്യം ഒരു പ്രതീകമാണ്.
"വീണ്ടും കിഴക്കെപുറത്തുള്ള കസേരയിൽ നോക്കി. മുറ്റത്തിറങ്ങി ചുറ്റുപാടും നോക്കി. എങ്ങും കാണുന്നില്ല അച്ഛൻ നേരെത്തെ പോയിട്ടുണ്ടാവും; താൻ ഉണരുന്നതിനു മുമ്പ്.
ആ കുപ്പിയിലെന്തായിരുന്നു?
അമ്മയോട് ചോദിക്കാം, വടക്കേ മുറ്റത്തു ചെന്നപ്പോൾ 'അമ്മ കുപ്പിയും ഗ്ലാസും കഴുകുകയാണ്. പേടിച്ചു ചോദിച്ചു.
എന്താ അമ്മേ കുപ്പീല് ?
ദശമൂലാരിഷ്ടം 'അമ്മ വെള്ളമൊഴിച്ചു കുപ്പിയിൻമേലുണ്ടായിരുന്ന കടലാസ് കീറിക്കളഞ്ഞു"
നിലവിലുള്ള ജീവിത അവസ്ഥകളിലെ കറുത്ത പാടുകളാണ് കഥയിലൂടെ ഉൾച്ചേർത്തു പറയുന്നത്.
ഇത്തരത്തിൽ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥകളാണ് ഈ സമാഹത്തിലുള്ളത്. കഥാതന്തു ഒന്നും തന്നെ അത്ര അസാധാരമണമല്ല. പക്ഷെ വളരെ ലളിതമായി ചിലപ്പോൾ നാടകീയമായി കഥകൾ പറയുന്നു.
ചന്ദ്രൻ അന്തിക്കാട് അദ്ദേഹത്തിന്റെ വാർധക്യ കാലത്തും കഥയും നാടകവും ഒക്കെയായി ഇപ്പഴും സജ്ജീവമാണ്. ഒരുകാലത്ത് കൽക്കി തിയ്യേറ്റേഴ്‌സ് എന്ന നാടക ട്രൂപ്പുമായി കേരളത്തിലാകമാനം സഞ്ചരിച്ചിരുന്ന സീനിയറായ നാടക പ്രവർത്തകനാണ് ചന്ദ്രൻ അന്തിക്കാട്. അദ്ദേഹത്തോടുള്ള ആദരം കൂടിയാണ് ഈ കഥായുവത്വം
 
ഒന്നോ അതിലധികമോ ആളുകൾ, '#കഥായുവത്വം 117 തീരം ചന്ദ്രൻ അന്തിക്കാടിൻ്റെ തീരം തേടുന്നവർ എന്ന കഥാസമാഹരം കഥായുവത്വത്തിന് വേണ്ടി അദ്ദേഹത്തിൽ നിന്നും ഫൈസൽ ബാവ സ്വീകരിക്കുന്നു' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
തീരം തേടുന്നവർ (കഥാ സമാഹാരം)
ചന്ദ്രൻ അന്തിക്കാട്
പ്രസാധനം: ലിപി പബ്ലിക്കേഷൻ
പേജ് : 56, വില 50

No comments:

Post a Comment