മിനിക്കഥ
പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന അയാൾ വില്ലേജ് ഓഫീസിൽ പുതിയ വീട് നിർമ്മിക്കാൻ അപേക്ഷ കൊടുത്തു ഇറങ്ങി, വില്ലേജ് മുറ്റത്ത് വീട് നഷ്ടപ്പെട്ടതും അതുണ്ടാക്കാൻ നേരിട്ട കഷ്ടപ്പാടും ഓർത്ത് സിഗരറ്റിനു തീ കൊളുത്തി.
മരത്തിൽ നിന്നും പക്ഷി കാഷ്ഠിച്ചത് അയാളുടെ വെള്ള ഷർട്ടിൽ തന്നെ വീണു, ദേഷ്യത്തിൽ മേലേക്ക് നോക്കി
"നാശംപിടിച്ച ഈ കിളിക്കൂടുകൾ"
അയാൾ ടവ്വൽ എടുത്തു തുടച്ചു.
വില്ലേജിന്റെ പടിക്കൽ പൊതുജനങ്ങൾക്ക് ശല്യമായ പക്ഷിക്കൂടുകൾ നിറഞ്ഞ ഈ മരം മുറിച്ചുമാറ്റണം എന്ന ഒപ്പുശേഖരത്തിൽ അയാളും ഒപ്പുവെച്ചു.
No comments:
Post a Comment