Sunday, 11 June 2017

പ്രകൃതിയുടെ പ്രണയ സംഗീതമായ മധുരം ഗായതി

പാരിസ്ഥിതിക പ്രശ്നങ്ങളെ വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ കൃതിയെന്ന് ഒ.വി.വിജയന്റെ മധുരം  ഗായതിയെ ശേഷിപ്പിക്കാം. മിതോളജിയും ഇക്കോളജിയും ഈ നോവലിൽ സമന്വയിക്കുന്നു. ആല്‍മരവും സുകന്യയുമൊത്ത് നടത്തുന്ന യാത്രകളാണത് ഈ നോവലിൻറെ കഥാഗതി., ഈ കൃതിയിലൂടെ സഞ്ചരിച്ചാല്‍ ഒവി വിജയന്‍ എന്ന എഴുത്തുകാരന്റെ ആഴം മനസിലാക്കാം. ഖസാഖ് പോലെ അത്ര ചർച്ചകൾക്ക് വഴി  തുറന്നില്ല എങ്കിലും മധുരം  ഗായതി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ്. എഴുത്തിലും വരയിലും ദര്‍ശനത്തിലും മലയാളത്തിനും വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസമായ  ഒ.വി.വിജയനെ ആർനെ നസ്സിന്റെ ഡീപ് ഇക്കോളജി ഒരു പക്ഷെ  അബോധതലത്തിലെങ്കിലും സ്വാധീനിച്ചിരിക്കാം. 
'സുകന്യ ആ മഹാവൃക്ഷത്തെ വണങ്ങി. കൊമ്പുകളും ഇലത്തഴപ്പും ഈ സന്ദർശനത്തിനായി ഒരു പക്ഷി അതിന്റെ തൂവലുകളെന്ന പോലെ ആൽമരം ഒതുക്കിച്ചുരുക്കിയിരുന്നു. അണിമ, മഹിമ തുടങ്ങിയ മഹാ സിദ്ധികൾ നേടിയ വൃക്ഷമായിരുന്നു അത്. അസംഖ്യം മൺചുറ്റുകളിൽ വേരുകൾ അഴിച്ചെടുത്ത് ഈ വഴിയത്രയും വന്ന ആൽമരത്തിന്റെ സൗഹൃദം സുകന്യയുടെ മനം കുളുർപ്പിച്ചു.' സുകന്യയിൽ കിളിർത്തു വരുന്ന പ്രണയത്തിന്റെ ആർദ്രമായ ഭാവങ്ങൾ വാക്കുകളിലൂടെ അറിയാം. പഞ്ചഭൂതങ്ങളോട് വിലയനം പ്രാപിച്ച സത്തയാണ് സുകന്യയുടേത്.
ഈ യാന്ത്രിക സംകൃതിയില്‍ വൈയക്തികമായ സത്ത വീണ്ടെടുക്കാനും തന്‍റെ പരിമിതികളെ കുറിച്ച് അവബോധമുണ്ടാകാനും പ്രകൃതി പ്രേരിപ്പിക്കുന്നു.  'പുതിയൊരു തുടക്കം സംഭോഗത്തിന്‍റെ സ്വാര്‍ഥമല്ലാത്ത ഗര്‍ഭധാരണം, രക്തം സ്രവിക്കാത്ത പ്രസവം, ഈ രാത്രി തൊട്ട് അമ്മയുടെ ഗര്‍ഭപാത്രം വിട്ട് അവള്‍ എന്റെ വയറ്റില്‍ ഉറങ്ങും. എന്നില്‍ നിന്ന് അവള്‍ പുറത്തു വരും പ്രകൃതിയുടെ ശിശുവായിട്ട്.'  
വ്യത്യസ്തമായ ഒരു രചനാ ശൈലി  ഈ നോവലിൽ ഒ.വി. വിജയൻ ഉണ്ടാക്കിയിട്ടുണ്ട്. സ്വാർത്ഥമായ മനുഷ്യവർഗ്ഗത്തിന്റെ കാണാതെ പോകുന്ന പതനത്തിന് നിന്നും ലളിതമായി മോചിക്കപ്പെടാൻ എങ്ങനെ സാധിക്കുമെന്ന ഒരന്വേഷണം ഒരൽമരവും വനകന്യകയായ സുകന്യയും തമ്മിലുള്ള പ്രണയം അതിന്റെ സൃഷ്ടിപരമായ സ്നേഹമെന്ന അടിസ്ഥാനത്തിൽ ഇഴചേർന്നു നിൽക്കുന്നതാണ് മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യമെന്നും അതിലേക്ക് ഇഴകിച്ചേരുന്ന യാത്രയാണ് ഈ നോവൽ എന്ന് വിവക്ഷിക്കാം. 
സുകന്യയുടെ അച്ഛനും അമ്മയുമായ സുമംഗലയും മൃത്യുഞ്ജയയനും നടത്തുന്ന സംഭാഷണത്തിലൂടെ ചുറ്റുമുള്ള യാഥാർഥ്യങ്ങളിലെ തർക്കങ്ങൾ നോവലിൽ ഭാഗിയായി ഊടും പാവും പോലെ ചേർത്തിരിക്കുന്നു. മകളുടെ കാമുകൻ ഒരു മനുഷ്യനല്ലെന്ന ആകുലത സുമംഗലയിൽ നിഴലിക്കുന്നതായി കാണാം. 
'അദ്ദേഹം ഒരു മനുഷ്യനല്ലെന്നു ചിന്തിക്കുമ്പോൾ' സുമംഗല പറഞ്ഞു തുടങ്ങി.
'ശാസ്ത്രത്തിന്റെ യുക്തിയനുസരിച്ച്  മനുഷ്യനാണ്' മൃത്യുഞ്ജയൻ പറഞ്ഞു. 'യാത്രങ്ങൾ അവരുടെ പരീക്ഷണശാലകളിൽ വിളയിച്ച പുതിയ ജൈവപരമ്പരയിലെ ഏറ്റവും ശ്രേഷ്‌ഠരായ മനുഷ്യരിൽ ഒരാൾ. ഓരോ കോശവും ജൈവഗണിത ശാസ്ത്രത്തിന്റെ യുക്തിയ്ക്ക് അനുസൃതമായി പണി തീർത്തെടുത്ത പിഴയില്ലാത്ത ജീവി.' 
'കാട്ടിലെ മനുഷ്യരായ നമുക്ക് നിറയെ പിഴയല്ലേ? നമ്മുടെ ജൈവ ഗണിത ശാസ്ത്രത്തിൽ നിറയെ വിടവുകൾ.'
ആദിപിതൃക്കൾക്ക് നമ്മെ സ്പർശിക്കാനുള്ള പഴുതുകളാണ് ആ വിടവുകൾ. ആദിമ പ്രജ്ഞകൾക്ക് ഒരുക്കി വരാനുള്ളരന്ധ്രങ്ങൾ.'  ഇങ്ങനെ ഇവരുടെ സംവാദം നീളുമ്പോൾ അവിടെ നമ്മോടു സംവദിക്കുന്നത് ജീവിത യാഥാർഥ്യത്തിന്റെ അർത്ഥതലങ്ങളിലേക്ക് വാക്കുകൾ ഇറ്റിയിറ്റി മരകറപോലെ ഒലിച്ചിറങ്ങിയകൊണ്ടിരിക്കുന്നു.
പ്രണയത്തിന്റെ മഹാ  പ്രയാണമാണ് ഈ  നോവൽ. ആ മഹാ പ്രയാണത്തിൽ ആൽമരവും സുകന്യയും അവരുടെ സഞ്ചാരപഥങ്ങളും ഇഴചേർന്ന് പ്രകൃതിയുടെ താളത്തിൽ ലയിപ്പിച്ച വർണ്ണനാതീതമായ ഒരു യാത്രയായി മാറുന്നു. 
'സംഗീതം നിലച്ചപ്പോൾ ഭൂമി ശുദ്ധമായി യന്ത്രിമയുടെയും വൈരുധ്യത്തിന്റെയും സ്ഫോടനത്തിന്റെയും ഓർമ്മ അകന്ന് അന്യമായി. ഭൂമിയിൽ സസ്യവും മൃഗവും ധാതുവും വീണ്ടും ഒന്നുചേർന്ന്. കാറ്റുകൾ ആർദ്രങ്ങളും കടലുകൾ അലസങ്ങളുമായി. കാലത്തിന്റെ ഗൂഢമായ വഴിത്താരയിലൂടെ വിദൂരമായ യുഗസന്ധ്യകളിലേക്ക് സംഗീതം ഒഴുകികടന്നു ഭൂമി അതിനെ തേടി പ്രയാണം തുടർന്നു.' മധുരം ഗായതി അവസാനിക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തു നിന്നും ഇറങ്ങി വന്ന തോന്നലിലേക്ക് ചെന്നത്തപ്പെടുന്നുണ്ട്.  
ആൽമരത്തിന്റെയും സുകന്യയുടെയും പ്രണയം  സൃഷ്ടിയെ ശാന്തിയിലേക്കു നയിക്കുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്‍കിയുണര്‍ത്തുന്ന സുതാര്യസംഗീതമാണ്‌ മധുരം ഗായതി എന്ന നോവൽ എന്ന് പറയാം. വാക്കുകള്‍ കൊണ്ട് ഇതിഹാസകാലം സൃഷ്ടിച്ച ഒ.വി. വിജയൻ എന്ന അപൂര്‍വത ഇന്നും നമുക്ക് ഒരത്ഭുതവും ആകുന്നു                                                                                        _________________________________
(2017 ജൂൺ  തസറാക് വെബ് മാസികയിൽ വന്ന ലേഖനം) 
http://thasrak.com/category/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%82/188/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86---%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%AF-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF--%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82-%E0%B4%97%E0%B4%BE%E0%B4%AF%E0%B4%A4%E0%B4%BF
(കടപ്പാട്: ഡോ: ജിസാ ജോസിന്റെ ഒരു പഠനമാണ് മധുരം ഗായതിയിലേക്ക് എന്നെ വീണ്ടും തിരിച്ചു നടത്തിച്ചത്)  

Tuesday, 16 May 2017

പ്രണയം സമൂഹം കാണുന്ന വിധം

സിനിമ 


Oasis  (കൊറിയൻ സിനിമ) 

സംവിധാനം  Lee Chang-dong.

2002ൽ ഇറങ്ങിയ ഒയാസിസ് എന്ന കൊറിയൻ സിനിമ കണ്ടിറങ്ങുമ്പോൾ മനസ് വല്ലാതെ  ഇടറി അത്തരത്തിൽ മനസ്സിൽ തട്ടുന്ന ഒരു വ്യത്യസ്‍തമായ പ്രണയ ചിത്രമായിരുന്നു. അതിലെ ദുരന്തം നമ്മെ വേദനിപ്പിക്കും 
ഇപ്പോഴും കുഴപ്പങ്ങളിൽ ചെന്നു ചാടുന്ന ബുദ്ധിസ്ഥിരതയിൽ ചില്ലറ കുഴപ്പങ്ങൾ ഉള്ള ഹോംഗ് ജോ ടു (Sol Kyung-gu) ആണ് ഒരു പ്രധാന കഥാ പാത്രം ഓരോ തവണ ഓരോരോ കുടുക്കിൽ ചെന്ന് പെടുമ്പോഴും വർക്ക്ഷോപ്പ് നടത്തുന്ന അനുജൻ വന്നു രക്ഷിക്കുന്നു. അതിനിടയിൽ ആണ് നടക്കാനോ ഇരിക്കാനോ കഴിയാത്ത ശാരീരികമായി ഒട്ടേറെ പ്രശ്നങ്ങൾ ഉള്ള ശരിക്കും സംസാരിക്കാനും കഴിയാത്ത   ഗോങ് ജ്യൂ  (Moon So-ri)വിനെ കാണുന്ന അതോടെ അയാൾക്ക് അവളെ ഇഷ്ടമാകുന്നു പലവട്ടം അവളെ കാണാൻ വേണ്ടി മാത്രം പലവിധത്തിൽ ഹോംഗ് ജോ അവിടെ എത്തുന്നുണ്ട് പകൽ സമയങ്ങളിൽ ഗോങ് ജ്യൂവിന്റെ സഹോദരനും ഭാര്യയും ജോലിക്കു പോകുന്നതിനാൽ അവൾ ഒറ്റക്കാണ് അവൈഡ് ഉണ്ടാകാറ് ഒരു തവണ അവളെ കണ്ടു സംസാരിച്ചു അവളെ  സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുന്നു അത് അവളെ വല്ലാതെ അലോസരം അവൾ തളർന്നു വീഴുന്നു.  ഉണ്ടാക്കുന്നു  അതോടെ അവൻ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു അവൾക്ക് തന്റെ വിസിറ്റിംഗ് കാർഡ് കണ്ണാടിയിൽ അവൻ  ഒട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു എന്നെങ്കിലും എന്നെ ഇഷ്ടപെട്ടാൽ ഈ നമ്പറിൽ വിളിക്കാൻ.  ശാരീരിക പരിമിതികൾ ഉള്ള അവൾ ഒരു ദിവസം സഹോദരന്റെ കൂട്ടുകാരനും കാമുകിയും തമ്മിൽ  തൻറെ  തൊട്ടടുത്ത മുറിയിൽ വെച്ച് നടത്തുന്ന എല്ലാം അവൾ കാണുന്നു അതോടെ അവളിൽ താനും ഒരു സ്ത്രീയെണെന്നും തന്നിലേയും സ്ത്രീ പലതും ആവശ്യപ്പെടുന്നു എന്നുമുല്ല വികാരം അവളിൽ ജനിക്കുകയായി
അപ്രതീക്ഷിതമായി ഹോംഗ് ജോക്കു അവളുടെ ഫോൺ വരുന്നു പിന്നീട് അവളുമായുള്ള യാത്രകൾ അവളെയും തോളിൽപേറി അവൻ പുറംലോകത്തെ കാണിച്ചു കൊടുക്കുന്നു 
ഹോംഗ് ജോയുടെ അമ്മയുടെ ജന്മദിനാഘോഷത്തിൽ അവളുമായി എത്തുന്നതോടെ മൂത്ത ജേഷ്ഠന്റെ ദേഷ്യത്തിന് കാരണമാകുന്നു അവളെ ഒഴിവാക്കാതെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് അയാൾ ആവശ്യപ്പെടുന്നു ഗ്രൂപ്പ് ഫോട്ടോയിൽ അവളെയുമായി ഹോംഗ് ജോ എത്തിയതോടെ തർക്കം മൂർഛിക്കുന്ന തന്റെ കൂട്ടുകാരിയെ കൂടാതെ താനും ഇല്ലെന്നു പറഞ്ഞു ഹോംഗ് ജോ ചടങ്ങു ഉപക്ഷിക്കുന്നു  അതോടെ അമ്മയുടെ ഇഷ്ട മകനായ ഹോംഗ് ജോ ഇല്ലാതെ ജന്മദിത്വം ആഘോഷിക്കേണ്ടി വരുന്നു. ഗോങ് ജ്യൂവിന്റെആഗ്രഹപ്രകാരം ഞായറാഴ്ച ദിവസം ജേഷ്ഠൻ അറിയാതെ വർക്ക് ഷോപ്പിലെ കാർ എടുത്ത് ഗോങ് ജ്യൂവുമായി കറങ്ങുന്നു തിരിച്ചു വരുമ്പോൾ കാറിന്റെ ഉടമസ്ഥനും ജേഷ്ഠനും കാത്തു നില്കുന്നു അതിനു അയാളെ ജേഷ്ഠൻ വളരെ ക്രൂരമായി ശിക്ഷിക്കുന്നു.

ഇവരുടെ പ്രണയം അത്യന്തം തീവ്രമാകുന്നു. ഒരു ദിവസം തന്നിലെ ഒരു രാത്രി തന്നോടൊപ്പം സഹായിക്കാൻ അവൾ ആവശ്യപ്പെടുന്നു. അന്ന് രാത്രി അവളുടെ ആവശ്യപ്രകാരം ശാരീരികമായി ബന്ധപെടുമ്പോൾ അവർ പിടിക്കപ്പെടുന്നു ശാരീരിക ഷെഹിയില്ല മിണ്ടാൻ സാധികാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന്  ഹോംഗ് ജോ ടു ജയിലിൽ ആകുന്നു സമൂഹവും കുടുംബവും അമ്മയും എല്ലാം അവനെ വല്ലാതെ വെറുക്കുന്നു പിന്നീട് ഭ്രാന്തമായ അവസ്ഥയിൽ അവൻ എത്തിപ്പെടുന്നു. ഇതിൽ എടുത്തു പറയേണ്ടത് ഈ രണ്ടുപെടുത്തേയും അഭിനയമാണ് ഹോംഗ് ജോ ടു ആയി അഭിനയിച്ച Sol Kyung-guയും ഗോങ് ജ്യൂവിന്റെ (Moon So-ri) പ്രകടനം നമ്മെ അത്ഭുതപ്പെടുത്തും അതിൽ (Moon So-ri) എന്ന നടി ശാരീരികമായും ഏറെ വിഷമതകൾ അനുഭവിക്കാന് ഈ കഥാപാത്രത്തിനു ജീവൻ നൽകിയിരിക്കുന്നത് 

സമൂഹത്തിൽ ഇത്തരം ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ പ്രണയം എന്നും നമുക്ക് ഒരു തമാശയാണ് എന്നാൽ തീവ്രമായ അവരുടെ ബന്ധത്തെ നാം സാമൂഹികമായി അംഗീകരിക്കാൻ ഇന്നും തയ്യാറല്ല എന്നതു സിനിമ കൃത്യമായി പറയുന്നു 















സംവിധായകൻ   Lee Chang-dong.
-----------------------

സിനിമയുടെ ഫുൾ ലിങ്ക് 
https://www.youtube.com/watch?v=Dc6hmd_SDiQ&feature=youtu.be

Sunday, 19 March 2017

മാഞ്ഞുപോകുന്ന നീല സ്വർണം

വായനാനുഭവം

Blue Gold: The Battle Against Corporate Theft of the World’s Water
(Moude Barlow / Tony Clarck)


ലവും ജലമലിനീകരണവും ജലദൗലഭ്യത്തിന്റെ കണക്കുകൾ നാൾക്കുനാൾ വർദ്ധിക്കുകയും ഒപ്പം ജല മലിനീകരണവും കൂടുന്നതോടെ ഭീകരമായ ജലക്ഷാമത്തിലേക്കാണ് ലോകം പോയികൊണ്ടിരിക്കുന്നതെന്ന സത്യത്തെ നാം നേരിടാൻ ഇരിക്കുകയാണ്. ഈ കറുത്ത നാളുകളിലേക്ക് ലോകം നടന്നടുക്കുമ്പോൾ ഇതിനെ എങ്ങനെ പരിഹരിക്കാം എന്നത് ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്ന ചിന്തയാണ്. അത്തരത്തിൽ വെള്ളത്തെ കുറിച്ച് എഴുതപെട്ട ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് മോഡ് ബാർലെ യും ടോണി ക്‌ളാർക്കും ചേർന്ന് (Moude Barlow / Tony Clarck) എഴുതിയ Blue Gold: The Battle Against Corporate Theft of the World’s Water എന്ന വായിക്കേണ്ട പുസ്തകം പ്രധാന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. വരുംകാല യുദ്ധങ്ങള്‍ ജലത്തിന് വേണ്ടിയകുമെന്ന പ്രവചനത്തിന് മീതെയാണ് നാം വീണ്ടും വീണ്ടും ജല വില്പന നടത്തി കൊണ്ടിരിക്കുന്നത്. ജല വിപണി നാള്‍ക്കുനാള്‍ വളരുമ്പോള്‍ ഭൂമിയിലെ ജല സാന്നിധ്യം കുറഞ്ഞു വരികയാണ് എന്ന സത്യത്തെ ഇനിയും നാം വേണ്ട വിധത്തില്‍ നാള്‍ മനസിലാക്കിയിട്ടില്ല. ഇന്ത്യ മെക്സിക്കോ ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം വർഷം തോറും താഴുന്നു എന്ന പഠനം ഇതിനോട് ചേര്‍ത്ത് വായിക്കണം. രാസമാലിന്യങ്ങള്‍ തള്ളുന്ന ഇടമായി നമ്മുടെ ജലാശയങ്ങള്‍ മാറുന്നതോടെ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നു. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി ഒഴുകുന്നുണ്ട് എന്ന യാതാര്‍ത്ഥ്യം ജലയുദ്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇപ്പോള്‍ തന്നെ നിരവധി ജല തര്‍ക്കങ്ങള്‍ വിവിധ ഇടങ്ങളില്‍ നടക്കുന്നുണ്ട്.

കുപ്പിവെള്ളം വിറ്റ് ശതകോടികൾ ലാഭം കൊയ്യുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് വേണ്ടി വാദിക്കാനും അവര്ക്കായി നയങ്ങള രൂപീകരിക്കുവാനും നിരവധി ഭരണകൂടങ്ങൾ ഇന്ന് ലോകത്തിന്റെ പല രാജ്യങ്ങളിൽ ഉണ്ട്. അവർ ഈ കമ്പനികള്ക്ക് വേണ്ടി പൊതു ജനത്തിന്റെ സ്വത്തായ പ്രകൃതി ദത്തമായ ജലസംഭരണികൾ നദികൾ ഒക്കെ തന്നെ ഈ ആകുലത പേറി ലോകത്താകമാനം സഞ്ചരിക്കുകയും കൌൺസിൽ ഓഫ് കനേഡിയൻസ് എന്ന പരിസ്ഥിതി സംഘടനയിലൂടെ പ്രവര്ത്തിക്കുകയും ശക്തമായി എഴുതുകയും ചെയ്യുന്ന മോഡ് ബാർലെയും പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ടോണി ക്ലാർക്കും ചേർന്ന് എഴുതിയ ഗ്രന്ഥമാണ് "Blue Gold: The Battle Against Corporate Theft of the World’s Water" വെള്ളത്തെ നീല സ്വര്ണ്ണം എന്ന് വിവക്ഷിക്കുന്ന ഈ പുസ്തകം തന്റെ ലോക സഞ്ചാരത്തിനിടയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങളും കുടിവെള്ളത്തെ പറ്റി ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളില എറ്റവും ആധികാരികമായ പഠനം എന്ന് പറയാം. കുടിവെള്ളം വിപണിയിലെ മത്സര വിഭാവമാക്കി ലാഭകച്ചവടം നടത്തുന്ന കുത്തക കമ്പനികല്ക്കെതിരെയുള്ള ആഹ്വാനമാണ് ഈ പുസ്തകം.

ലോകത്താകമാനം ശുദ്ധജലം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് അവശേഷിക്കുന്ന ജല സ്രോതസ്സുകൾ കടുത്ത മലിനീകരണത്താൽ നശിച്ചുകൊണ്ടിരിക്കുന്നു. മലിനജലം കുടിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഒട്ടുമിക്ക മരണങ്ങങ്ങളുടെയും മൂല കാരണം, ആഫ്രിക്കാൻ ജനതയുടെ മൂന്നിലൊന്നു പേര്ക്കും കുടിക്കാൻ ശുദ്ധജലം ലഭിക്കുന്നില്ല. 2020 ആകുന്നതോടെ ജനസംഖ്യയുടെ പകുതിയിലധികം പേര്ക്കും കുടിവെള്ളം കിട്ടാകനിയാകും അതാണ്‌ വിലപിടിപ്പുള്ള നീല സ്വർണ്ണമായി വെള്ളം മാറും എന്ന് പ്രവചിക്കുന്നത്. ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡതാല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്‌ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്. കുടിവെള്ളം വരും കാലത്തിന്റെ മുദ്രാവാക്യം ആകുന്നതോടെ ജല തർക്കങ്ങൾ പരിഹരിക്കാനാകാത്ത വിധം രൂക്ഷമാകുമെന്നും അതിനെ ശക്തരായ വൻകിട കമ്പനികൾ കൃത്യമായി കച്ചവടം നടത്തി ലൊആഭം കൊയ്യുമെന്നും അതിനെതിരെ ഒരു ഹരിത രാഷ്ട്രീയ ബോധം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ഈ ഗ്രന്ഥം കൃത്യമായ കണക്കുകളോടെ നമ്മെ ബോധിപ്പിക്കുന്നു.

ഇനിയെങ്കിലും വെള്ളത്തിന്റെ ഉപയോഗം നാം സൂക്ഷിച്ചു വേണം എന്ന സത്യം നമ്മുടെ ജീവിതത്തോടു ചേര്‍ത്ത് വെക്കണം. ഇല്ലെങ്കില്‍ ജലമില്ലാത്ത, അല്ലെങ്കില്‍ മലിനമാക്കപെട്ട ഒരു ജീവന്റെ ഗോളമായി ഭൂമി ചുരുങ്ങും. നീല സ്വർണം തട്ടിയെടുക്കാനായി എല്ലാവരും വേട്ടക്കാരാകുന്ന അവസ്ഥ ഉണ്ടാവും. ഈ പുസ്തകം നൽകുന്ന ഓർമ്മപ്പെടുത്തൽ നമുക്ക് തള്ളിക്കളയാൻ പറ്റാത്തവിധത്തിൽ ജലമലിനീകരണവും ജലക്ഷാമവും യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു.

Published in 19/03/2017 Gulf Siraj Sunday

Tuesday, 14 March 2017

പറഞ്ഞുതീരാതെ പ്രണയം

വായനാനുഭവം 

"വാഴ്ത്തപ്പെടാത്ത മുറിവുകള്‍
 (പ്രണയകവിതകള്‍)
 റസീന കെ.














പ്രണയത്തെകുറിച്ച് ആര്‍ക്കാണ് പറഞ്ഞുമടുക്കുക?   തീരത്തോടുള്ള തിരയുടെ പ്രണയം പോലെ എഴുതിയാലും തീരത്തെ പിന്നെയും ബാക്കി കിടക്കും, എത്ര പാടിയാലും തീരാതെ, പാടികൊണ്ടിരിക്കാന്‍ ഏറ്റവുംനല്ലതുംപ്രണയ ഗാനങ്ങള്‍തന്നെ.  റസീനടീച്ചറുടെ കവിതകളും അങ്ങനെ തന്നെ , കുഞ്ഞുവാക്കുകളില്‍ കുറഞ്ഞവരികളില്‍ വലിയ ലോകത്തെ ചുരുട്ടിമടക്കിവെക്കുന്നു, പ്രണയാതുരമായ നിറഞ്ഞുകവിഞ്ഞ ഒരുമനസ്സില്‍നിന്നും പൊടിഞ്ഞുവീഴുന്ന വാക്കുകളില്‍ ജീവിതം ഉഴുതുമറിക്കുന്നു, അക്ഷരങ്ങള്‍ വിത്തുകളായും വേരുകളായും, ഇലകളായും പൂക്കളായും, കായകളായും, പടര്‍ന്നു പന്തലിച്ച മരത്തില്‍ നിറയുന്നു, ചിലപ്പോഴൊക്കെ വിരഹത്തിന്റെ വേദനയോടെപൂക്കള്‍ പൊഴിയുന്നു, എന്നാലും കരുത്തുറ്റ, വേര്‍പ്പെടാന്‍ ആകാത്ത പ്രണയംനിറഞ്ഞുനില്‍ക്കുന്നു.
"ഒന്നിനെ അടര്ത്താന്‍ തുനിഞ്ഞാല്‍
രണ്ടുംമരിച്ചുപോകുന്ന
സയാമീസ് ഇരട്ടകളായിരിക്കുന്നു
നമ്മുടെപ്രണയം"

ഇങ്ങനെ പ്രണയത്തിന്റെ തീവ്രമായ അടുപ്പം വരികളില്‍ കോരിയിടുന്നു കവിതകള്‍ക്കൊന്നും തന്നെ ശീര്‍ഷകം പോലുമില്ല രണ്ടോമൂന്നോ വരികള്‍മാത്രം
തുറിച്ചനോട്ടങ്ങളെ കവയത്രി ഇങ്ങനെകാണുന്നു
"അവര്‍ക്കാര്‍ക്കുമറിയാത്ത ലിപികളില്‍
നിനക്ക്മാത്രംമനസ്സിലാകുന്ന ഭാഷയില്‍
വരികള്‍ കുറിച്ചുവെക്കുമ്പോള്‍ വേണേല്‍
നൊസ്സുള്ളവരെന്നവര്‍ വിളിച്ചുകൊള്ളട്ടെ.
നട്ടിടം മാത്രം നനക്കുന്ന മനസ്സുള്ളവരാനണവര്‍" 

അതെ സ്വാര്‍ത്ഥമായനിരവധി നോട്ടങ്ങള്‍, ശബ്ദങ്ങള്‍, കേള്‍ക്കലുകള്‍ ഇതിനിടയില്‍ മറ്റുള്ളവരുടെ പ്രണയം അവരില്‍ മുഴച്ചു നില്‍ക്കുന്ന ഒരു തടസമാണ്, അവര്‍ പറഞ്ഞു കൊണ്ടിരിക്കും ലോകത്തുള്ള എല്ലാ പ്രണയ ജോടികള്‍ക്കും ഓരോരോ ഭാഷയുണ്ടാകും,
റസീന ടീച്ചറുടെ ഈ വരികള്‍ ഇങ്ങനെതന്നെ നീണ്ടു പോകുന്നു വായിക്കാന്‍ പുതിയ ലോകങ്ങള്‍ തുറന്നു തന്ന് അവര്‍ എല്ലാവര്ക്കും വേണ്ടി പ്രണയ മഴ പെയ്യിക്കുന്നു അതാണ്‌ ഈ കുഞ്ഞു വരികളാല്‍ സമൃദ്ധമായ "വാഴ്ത്തപ്പെടാത്ത മുറിവുകള്‍" എന്ന പുസ്തകം ഓരോ വായനക്കാര്‍ക്കും തരുന്നത്.

ലോഗോസ് ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്
(88 പേജ്- വില- 70 രൂപ)

Thursday, 9 March 2017

പച്ചനെല്ലിക്കയുടെ ഓര്‍മ്മയില്‍ പി ടി അബ്ദുറഹ്മാന്‍

 ഓർമ്മ 



















പി ടി അബ്ദുറഹ്മാന്‍ എന്ന കവി ഒരു ഫെബ്രുവരി 9നാണ്   നമ്മെ വിട്ടകന്നത് മറക്കാനാവുമോ മലയാളിക്ക് ആ പൊന്‍തൂലിക? 
എന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന പി ടി അബ്ദുറഹിമാന്‍ എന്ന മറക്കാനാവാത്ത  കവിയുടെ മറക്കാനാവാത്ത ഗാനം വടകര കൃഷ്ണദാസും പിന്നീട് വി ടി മുരളിയും പാടി മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ഗാനം പിന്നീട് ഷഹബാസ് അമൻ എന്ന പ്രതിഭാശാലി ഗസലിന്റെ ഈണത്തിലേക്ക് ഈ ഗാനത്തെ ആവിഷ്കരിച്ചപ്പോൾ അത് ഒരു പുതിയ അനുഭവമായി 

കണ്ണാടിക്കൂടിലെ-

"മുനമുള്ളു  കൊണ്ടെൻ ജീവന്റെ നാമ്പിന്ന് 
മുറിവേറ്റു നോവുന്ന തേൻമുള്ള് ഞാനിന്ന്  
ആരമ്പത്തോട്ടത്തിൽ പൂജിക്കും പൂവിന്നു   
ആരാരും കാണാത്ത വേവ് കരളിന് "

 എന്ന ഗാനം എങ്ങനെ മറക്കാനാകും, വടകര കൃഷ്ണദാസിന്റെ സംഗീതത്തിൽ എസ ജാനകിയുടെ മധുരസ്വരത്തിൽ മലയാളത്തിലെ മികച്ച മെലഡികളിൽ ഈ ഗാനങ്ങൾ ഉണ്ടാകും.  പതിനാലാം രാവ്, ഞാൻ കാതോർത്തിരിക്കും, ഉല്പത്തി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും മലയാള മനസുകളിൽ മായാതെ കിടക്കുന്നു.
നീലദർപ്പണം, വയനാടൻ തത്ത, രാഗമാലിക, യാത്രികർക്ക് വെളിച്ചം, ഒരു ഇന്ത്യൻ കവിയുടെ മനസ്സിൽ, സുന്ദരിപെണ്ണും സുറുമകണ്ണും, കറുത്തമുത്ത്  എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. മലയാള മനസ്സിൽ ഓത്തുപള്ളിയുടെ ഗൃഹാതുരത്വം ഇന്നും ഒരു പച്ച നെല്ലിക്കയായ് നിലനിൽക്കുന്നു, കനവിന്റെ തേന്മുള്ളു കൊണ്ട് നോവിച്ച് പി.ടി അബുറഹ്മാൻ സാഹിബ്  വിടപറഞ്ഞപ്പോൾ നോവുന്ന ഒരുമയോടെ ആ ഗാനങ്ങൾ മറക്കാതെ ഇന്നും മലയാളി ഓർക്കുന്നു.     
ഒരായിരം ഓര്‍മ്മപ്പൂക്കള്‍ 
***********************************
സിനിമ:  തേൻതുള്ളി 
പി.ടി.അബ്ദുറഹിമാന്‍ 
.
 ഓത്തു പള്ളീല്‍ നമ്മളന്നു പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍വാര്‍ത്തു നില്‍ക്കയാണ്‌ നീലമേഘം
 കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക.

പാഠപുസ്തകത്തില്‍ മയില്‍പീലി വച്ചു കൊണ്ട്
 പീലി പെറ്റുകൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
 ഇപ്പൊഴാക്കഥകളെ നീ അപ്പടി മറന്ന്

കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്
 കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
 കാത്തിരിപ്പും മോഹവുമിന്നെങ്ങനെ പിഴച്ച്
ഞാനൊരുത്തന്‍ നീയൊരുത്തി‍ നമ്മള്‍ തന്നിടയ്ക്ക്
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്
എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്‌
 നിന്‍റെ കളിത്തോണി നീങ്ങിയെങ്ങുപോയ് മറഞ്ഞ്‌...