ശില്പ പരിചയം





















സിറിയൻ ആർട്ടിസ്റ്റ് ഖാലിദ് ദവ്വയുടെ ഒരു ശിൽപങ്ങൾ നമ്മെ അസ്വസ്ഥമാക്കും. ജീവിതത്തിന്റെ ജീർണ്ണിച്ച അവസ്ഥ മാത്രമല്ല ശാരീരികവും മാനസികവുമായ കംപ്രഷൻ അവസ്ഥയിലുള്ള ആളുകളിലൂടെ മതിപ്പുകളും വികാരങ്ങളും ശില്പത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. തന്റെ രാഷ്ട്രീയ ജീവിതവും ഒളിവിൽ കഴിഞ്ഞ കാലവും അധികാരത്തിന്റെ അധിനിവേശ മുഖവും നമുക്ക് ശില്പങ്ങളിൽ വായിച്ചെടുക്കാം. അസ്വസ്ഥപ്പെടുത്തുന്ന രൂപഘടനയും ഭീതിപ്പെടുത്തുന്ന ശില്പ പ്രതലവും, Nicholas Cort ന്റെ കൊഴുപ്പു ഭൂതം എന്ന ശില്പങ്ങൾ പോലുള്ള അവസ്ഥയും അധികാരത്തിന്റെ ജീർണ്ണിച്ച അവസ്ഥയെ കാണിക്കുന്നു.


കലയിലൂടെ സ്വീകരിച്ച രാഷ്ട്രീയ പ്രതികരണങ്ങൾ ഭരണകൂടങ്ങളെ പൊള്ളിച്ചു. 2013ന്റെ മധ്യത്തിൽ, അദ്ദേഹത്തിന്റെ സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബോംബെറിഞ്ഞു, ഖാലിദിന് പരിക്കേറ്റു. പിന്നീട് അറസ്റ്റിലാവുന്നു. ജയിലിലടയ്ക്കപ്പെടുന്നു. നിബന്ധിത സൈനിക സേവനത്തിനായി അയക്കുകയും ചെയ്യുന്നു. ഒരു സൈനിക പ്രവർത്തനത്തിലും ഏർപ്പെടാൻ വിസമ്മതിച്ച അദ്ദേഹം ഒളിച്ചോടുകയും സിറിയയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്യുന്നു. 2014 ഒക്ടോബറിൽ അദ്ദേഹം ഫ്രാൻസിലേക്ക് പോകുന്നതിനുമുമ്പ് ഒരു വർഷം ഒളിവിൽ താമസിക്കുന്ന ലെബനനിലേക്ക് പോകുന്നു. ഈ സംഭവങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും കലയിലേക്ക് അതിനെ കൊണ്ടുവരികയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ മനുഷ്യനെ ഒരു ഫ്രയിൻറെ ഉള്ളിലേക്ക് കംപ്രസ് ചെയ്യുന്ന രീതിയിൽ ഉള്ള ശില്പങ്ങളും ഒരു രീതിയായിരുന്നു. പാലായനത്തിന്റെ തീവ്രത ശില്പങ്ങളിലും അദ്ദേഹത്തിന്റെ വരകളിലും കാണാം. ഗ്രിൽ ചെയ്ത കളിമണ്ണും, കൂടാതെ മഷി-ഓൺ-പേപ്പർ എല്ലാം തന്റെ സൃഷ്ടിയെ രൂപപ്പെടുത്താനുള്ള മാധ്യമങ്ങളാണ്. അസ്വസ്ഥതയുടെ കൊത്തി വെക്കലുകലാണ് ഖാലിദ് ദവ്വയുടെ രണ്ടു രീതിയിലും ഉള്ള ശില്പങ്ങൾ.



















No comments:
Post a Comment