Friday 12 July 2013

ഓഫ്‌സൈഡില്‍ ഒരു ധിക്കാരി

സിനിമ

സാമൂഹിക അസമത്വങ്ങളെയും കാലഹരണപ്പെട്ട നീതിശാസ്ത്രങ്ങളെയും എതിര്ക്കു ന്ന നിരാലംബരായ കുട്ടികളെയും സ്ത്രീകളെയും ഓര്ത്ത്  വേവലാതിപ്പെടുന്ന സംവിധായകനാണ് ജാഫര്‍ പനാഹി.

വ്യവസ്ഥിതിയോടുള്ള എതിര്പ്പ്ര ശക്തമായിത്തന്നെ തന്റെ സിനിമകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെയാണ് ഇറാന്‍ ഭരണകൂടവും മതപുരോഹിതരും കാതലുള്ള ധിക്കാരിയായ ജാഫര്‍ പനാഹി എന്ന സംവിധായകനെ ഭയപ്പെടുന്നത്. സിനിമ സമൂഹമനസ്സിലുണ്ടാക്കുന്ന സ്വാധീനത്തെ അധികാര, പുരോഹിതവര്ഗംക തടയാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. സിനിമയിലും പുറത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ പനാഹിക്ക് ഒരുക്കിക്കൊടുത്തത് തടവറയാണ്. കൂടാതെ സിനിമയെടുക്കുന്നതില്‍ നിന്ന് 20 വര്ഷയത്തേക്ക് വിലക്കും.
ഗാലറികളില്‍ ഇരുന്നു കളി കാണാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ അതിനെതിരെ ശബ്ദമുയര്‍ത്തന്നതിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. നാല് പെണ്‍കുട്ടികള്‍ ഈ വിലക്കിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞാടുന്ന കളിക്കളവും ഗാലറിയും സ്ത്രീകള്‍ക്ക് എന്നും അന്യമായിരുന്നു. ഒരു യാഥാസ്ഥിതിക ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ മൂലം പൊതു ഇടങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുന്ന സ്ത്രീകളില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകുന്നു, അല്ലെങ്കില്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. അത്തരം ഒരു ശ്രമമാണ് ചിത്രത്തില്‍ നാല് പെണ്‍കുട്ടികള്‍ ചെയ്യുന്നത്.

ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമാണ് 'ഓഫ്‌സൈഡ്'. ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ പനാഹി ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുന്നു. ഗാലറികളില്‍ ഇരുന്നു കളി കാണാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ അതിനെതിരെ ശബ്ദമുയര്ത്ത ന്നതിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. നാല് പെണ്കുടട്ടികള്‍ ഈ വിലക്കിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞാടുന്ന കളിക്കളവും ഗാലറിയും സ്ത്രീകള്ക്ക്  എന്നും അന്യമായിരുന്നു. ഒരു യാഥാസ്ഥിതിക ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ മൂലം പൊതു ഇടങ്ങളില്‍ നിന്നും മാറിനില്ക്കേ ണ്ടി വരുന്ന സ്ത്രീകളില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകുന്നു, അല്ലെങ്കില്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. അത്തരം ഒരു ശ്രമമാണ് ചിത്രത്തില്‍ നാല് പെണ്കുയട്ടികള്‍ ചെയ്യുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള യോഗ്യതാ മത്സരത്തില്‍ ബഹറൈനും ഇറാനും തമ്മിലുള്ള അതി പ്രധാന്യമുള്ള കളിയാണ് നടക്കാന്‍ പോകുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള യോഗ്യതാ മത്സരത്തില്‍ എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്.
രാജ്യം ആവേശത്തില്‍ കൊണ്ടാടപ്പെടുന്ന ഈ മത്സരത്തില്‍ രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ നിയുക്തമായ 11 കളിക്കാര്ക്ക്  പിന്തുണയേകി ജനങ്ങള്‍ ആരവത്തോടെ സ്‌റ്റേഡിയത്തിലേക്ക് പാഞ്ഞടുക്കുമ്പോള്‍ അവര്ക്കി ടയിലേക്ക് ആണ്വേ്ഷം കെട്ടി എത്തുന്ന പെണ്കുോട്ടിയെ പോലിസ് തിരിച്ചറിയുന്നു. അതോടെ അവിടെ നിന്നും ഓടിയൊളിക്കുന്ന അവള്‍ എങ്ങനെയെങ്കിലും ഗാലറിയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു. ആ ശ്രമമാണ് സിനിമ. ഗാലറിയില്‍ കടന്നു കൂടുന്നതിനിടയില്‍ അവള്‍ പിടിക്കപ്പെടുന്നു. എന്നാല്‍ ഈ പെണ്കുയട്ടിയെ കൂടാതെ അവിടെ പിന്നേയും മൂന്നു പെണ്കുനട്ടികള്‍ കൂടി ഉണ്ടായിരുന്നു. പിന്നീട് അവരും പട്ടാളക്കാരും തമ്മിലുള്ള വാക്തര്ക്കിത്തില്‍ ഇറാന്റെ രാഷ്ട്രീയത്തെ കൃത്യമായി ചോദ്യം ചെയ്യുന്ന തരത്തില്‍ ആണ് സംവിധായകന്‍ ബുദ്ധിപൂര്വം  ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ കണ്ടാല്‍ തീരുന്നതാണോ ഒരു രാഷ്ട്രത്തിന്റെ അഭിമാനം എന്നു അവള്‍ ചോദിക്കുമ്പോള്‍ പട്ടാളക്കാരന്‍ പരുങ്ങുന്നു. ഇതിനിടയില്‍ മൂത്രപ്പുരയില്‍ പോകണം എന്നാവശ്യപ്പെടുന്ന പെണ്കുതട്ടിയോട് ഈ സ്‌റ്റേഡിയത്തില്‍ സ്ത്രീകള്ക്ക്  മൂത്രപ്പുരയില്ല എന്ന് പറയുന്നുണ്ട്. തുടര്ന്്   ആണുങ്ങളുടെ മൂത്രപ്പുരയിലേക്ക് പോകുന്ന പെണ്കുറട്ടിയും പട്ടാളക്കാരനും അവിടെയുള്ള പുരുഷന്മാരെ ഒഴിവാക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ പെണ്കുഒട്ടി ഗാലറിയിലെ ജനങ്ങള്ക്കിതടയിലേക്ക് ഓടിയൊളിക്കുന്നു. അവരുടെ ആവേശത്തിരയില്‍ പട്ടാളക്കാര്‍ പകച്ചു പോകുന്നതാണ് നാം കാണുന്നത്.

പട്ടാളക്കാരനായി സഫര്‍ സമന്ദരും നാല് പെണ്കുചട്ടികളുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഷിമ മൊബാറക്, ഷാഹി (ആദ്യത്തെ പെണ്കു്ട്ടി), ഷായിസ്‌തെ ഇറാനി (പുകവലിക്കുന്ന പെണ്കുകട്ടി), ഐദ സദിഖി, ഗോള്നാകസ് ഫെര്മാകനി എന്നിവരുടെ മികച്ച അഭിനയം ചിത്രത്തിന്റെ മേന്മ വര്ദ്ധി പ്പിക്കുന്നു. ഇത് ഒരു കളി കാണാനുള്ള ഒരു ശ്രമം മാത്രമായി ചുരുക്കി കാണേണ്ടതില്ല എന്ന് പനാഹി തന്നെ പറയുന്നുണ്ട്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗാലറിയുടെ ആരവങ്ങള്ക്കി ടയിലും മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പനാഹിയുടെ തീവ്രമായ ശ്രമമാണ് ഇത്. അതുകൊണ്ട് തന്നെയാണ് പനാഹിക്കെതിരെ അതിലേറെ സന്നാഹത്തോടെ ഭരണകൂടം നീങ്ങിയത്. ഫുട്‌ബോള്‍ അടിസ്ഥാനമാകി നിരവധി സിനിമകള്‍ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇറാനിലെ രാഷ്ട്രീയം കൃത്യമായി പറയുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 2006ല്‍ ഇറങ്ങിയ ഈ ചിത്രത്തിന് ബെര്ലിുന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും സില്വറര്‍ ബെയര്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ന്യൂയോര്ക്ക്  , ടോറെന്റോ ഫെസ്റ്റിവെലുകളില്‍ ശ്രദ്ധേയമായ ചിത്രം കൂടിയാണ് 'ഓഫ്‌സൈഡ്'.

'I use the football game as a metaphor to show the discrimination against women on a larger scale. All my movies have that topic at their center. This is what I amt rying to change in Iranian socitey.' Jafar Panahi.

http://www.nellu.net/component/content/article/731.html
http://www.nellu.net എന്ന വെബ് മാഗസിനില്‍ വന്ന കോളം

No comments:

Post a Comment