മഞ്ഞുപോലെ
വെളുത്ത പുതപ്പിനു കീഴില്‍
ചന്ദനത്തിരി തീര്‍ത്ത
വക്രരേഖകള്‍ക്കിടയിലൂടെ
നീയെന്‍റെ
നെറ്റിയില്‍ ചുമ്പിചപ്പോള്‍
നിന്നില്‍ വിരിഞ്ഞത്
തുടര്‍ജന്മത്തിന്റെ
പ്രണയ ഭാരമോ?
കാത്തിരിക്കുന്ന
അടുത്ത ജന്മത്തില്‍
നീ തീര്‍ത്ത
പ്രണയ ഗോപുരത്തിന്റെ
കല്ലിളക്കാന്‍
ആര്‍ക്കാണിത്ര തിരക്ക്?
വാക്കുകളില്‍
തട്ടി തെറിക്കുന്ന
പ്രണയാക്ഷരങ്ങള്‍
തിരഞ്ഞു
ഞാന്‍ നടക്കവേ
നിന്റെ കൈകളില്‍
പ്രണയം എന്ന
അക്ഷരക്കൂട്ടങ്ങള്‍
തട്ടിയോ?
23/8/2015ന്www.malayalamdailynews.com ല്‍ വന്നത്
http://www.malayalamdailynews.com/?p=171856

No comments:
Post a Comment