Sunday, 6 January 2019

പെൺ യാത്രകളെ കൊത്തിവെച്ച കഥകൾ

കഥകൾ: വായനാനുഭവം 
വി എച്ച്‌ നിഷാദിന്റെ  ആതിര സൈക്കിൾ എന്ന കഥാസമാഹാരത്തിലൂടെ


യുവഎഴുത്തുകാരിൽ ഏറെ ശ്രദ്ധേയനാണ് വിഎച്ച് നിഷാദ്. ആഖ്യാനത്തിലും ഭാഷയിലും പുതുമയുള്ള  ഒരു രീതി സ്വീകരിക്കുന്നതോടൊപ്പം സമകാലിക അവസ്ഥകളെയും അതിലെ രാഷ്ട്രീയത്തെയും കഥയിൽ ഉൾപെടുത്തി സാമൂഹിക വിമർശനത്തിന്റെ വഴിയിലൂടെ നടക്കുന്ന ഒരെഴുത്തുകാരനാണ് നിഷാദ്. കഥാ സമാഹാരത്തിനു ശീർഷകം നൽകിയ ആതിരാ സൈക്കിൾ എന്ന കഥയടക്കം 12 പെണ് കഥകൾ അടങ്ങിയ ആണെഴുതിയ കഥകൾ. പെണ്ണൊരുമ്പെട്ടാൽ എന്നൊരു ചൊല്ല് കൂടെ കൊണ്ടുനടക്കുന്നവരാണ് നമ്മൾ. ആതിര എന്ന അദ്ധ്യാപിക സൈക്കിൾ ചവിട്ടുന്നു അതും പാതിരക്ക്. *"രാത്രികളിൽ സൈക്കിൾ എന്തെല്ലാം കാണുന്നു എന്ന് മനസ്സിലോർത്തു. മാത്രമല്ല, ഇരുട്ടിലൊരു  സൈക്കിളില്  എത്രയോ സാധ്യതകൾ"* മലയാളിയുടെ പെണ്ണോട്ടങ്ങളെ കഥ തുറന്നുപറയുന്നു. മകൻ സനീഷിന്റെ സൈക്കിളും വാങ്ങി ആതിര രാത്രി റോഡിലൂടെ പോകുമ്പോൾ സ്ത്രീ സ്വാതന്ത്ര്യം എന്നത് ഇരുട്ടിൽ പതിയിരിക്കുന്ന ആണ് നോട്ടത്തെയാണ് പറയുന്നത്. 
*"നിലാവിൽ നീന്തൽപഠിക്കുന്ന ഒരാളെപോലെ ആതിര വേഗത്തിൽ സൈക്കിൾ ചവിട്ടി. ഇടയ്ക്ക് അവൾ ഒറ്റക്കയ്യിൽ സൈക്കിൾ പായിച്ചു,  അത് കുഴപ്പമില്ല എന്നായപ്പോൾ  വിട്ട് അവൾ കുറച്ചുദൂരം മുന്നോട്ട് പോയി. 'പറ്റുന്നുണ്ട്.. ശ്രമിച്ചാൽ എല്ലാം പറ്റുമെന്നുണ്ട്...' അവൾക്ക് സന്തോഷം തോന്നി"*  ഒരു സൈക്കിൾ സവാരിയിൽ അവൾ കാണുന്ന കാഴ്ച്ചയിൽ ഒരു പെൺകുട്ടിയെ ഓട്ടോ റിക്ഷക്കുള്ളിൽ വെച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് ആൺ നോട്ടം സൈക്കിളിൽ ഇറുകിയ പെണ്ണിന്റെ ശരീരത്തിൽ ഒതുങ്ങുമ്പോൾ പെൺനോട്ടങ്ങൾ അതല്ല സാമൂഹിക തയാഥാർഥ്യങ്ങൾ കാണാനും മനസിലാക്കാനും സ്ത്രീകൾക്കെ അതിവേഗം സാധിക്കൂ എന്ന ധ്വനി തരുന്നു. എന്നിട്ടും എന്തേ വീട്ടകം മുതൽ പൊതു ഇടം വരെ സ്ത്രീകൾ ഇരകളാകുന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു. സദാചാര പോലീസിന്റെ റോൾ ആണുങ്ങൾ ഏറ്റെടുക്കുകയും ഇരുട്ടിൽ ഒറ്റക്കാവുമ്പോൾ അതിനു ഘടക വിരുദ്ധമാകുകയും ചെയ്യുന്ന അവസ്ഥയെ ആതിരയുടെ നോട്ടങ്ങൾ കളിയാക്കുകയാണ്. ആതിരാ സൈക്കിൾ എന്ന ചെറിയ കഥ നൽകുന്ന കൃത്യമായ സൂചന അത് പെൺപക്ഷം എന്ന് മാത്രം ചുരുക്കേണ്ട ഒന്നല്ല. 


വളരെ വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് 
*കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും പോസ്റ്റുചെയ്ത ഒരു ചപ്പാത്തികഥ* പ്രണയ കഥകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ കഥാലോകത്തെ വ്യത്യസ്തമായ പ്രണയകഥകളോടെ ശ്രദ്ധേയമായിട്ടുണ്ട്, പ്രണയ സാഫല്യമറിയിക്കാൻ പുട്ടിനുള്ളിൽ പുഴുങ്ങിയ കോഴിമുട്ട ഒളിപ്പിച്ചും, ഉണങ്ങിയ ചുള്ളിക്കമ്പ് മേലോട്ടെറിഞ്ഞും പല തരത്തിൽ പ്രകടമാക്കിയ മലയാളസാഹിത്യത്തിൽ വി എച്ച് നിഷാദ് മറ്റൊരു വ്യത്യസ്ത പ്രണയ കഥ പറയുന്നതിലൂടെ  ആ സാമൂഹികാവസ്ഥകൂടി  *"കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും പോസ്റ്റുചെയ്ത ഒരു ചപ്പാത്തികഥ"* എന്ന  കഥയിൽ കൊണ്ടുവരുന്നു. 
രാമകൃഷ്ണൻ മൂന്നാമത്തേതും എന്നാൽ സ്വതന്ത്രമായി സ്വന്തം റിസ്ക്കിൽ  ആദ്യത്തേതുമായി നടത്തുന്ന പോക്കറ്റടിയിലാണ്  രാമകൃഷ്ണൻ കുടുങ്ങിപോകുന്നത്. ജെനിഫറിന്റെ ബാഗ് കീറി എടുത്ത പേഴ്‌സ് രാമകൃഷ്ണന്റെ കയ്യിൽ എത്തുമ്പോഴേക്കും മറ്റേതോ കള്ളൻ ജെനിഫറിന്റെ കഴുത്തിലെ മാല അടിച്ചുമാറ്റി അതും രാമകൃഷ്ണന്റെ തലയിൽ വീഴുന്നു. എന്നാൽ മാല എടുത്തത് രാമകൃഷ്ണൻ അല്ലെന്ന് ജെന്നിഫറിന് ഉറപ്പുണ്ട്. പക്ഷെ പോലീസ് അയാളെ പിടിച്ചു 
"പോലീസ് ജീപ്പിലിരിക്കുമ്പോഴാണ് രാമകൃഷ്ണന്റെ മുഖം ശരിക്കും ജെന്നിഫർ ശ്രദ്ധിക്കുന്നത്. ഏതു മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പരിശോധിച്ചാലും ഒരു കുറ്റവാളിയാകേണ്ട ഒന്നും ആ മുഖത്തിനില്ലെന്നു  ഒറ്റനോട്ടത്തിൽ ജെന്നിഫറിന്   മനസിലായി,  പകരം അനാഥത്വത്തെ നിസ്സംഗത എന്ന കള്ളപ്പേരിലാക്കി രണ്ടുകണ്ണുകളിലുമായി ഒഴിച്ചുവെച്ചിരിക്കുന്ന, താടിവാടിച്ചാൽ ചോർന്നുപോകാതെ പിടിച്ചെടുക്കാവുന്ന ഒരു കുഞ്ഞുണ്ണിമുഖം ജെന്നിഫർ ആ ശരീരത്തിൽനിന്ന് വലിച്ചൂരിയെടുത്തു. അതോടെ "ഓ ദൈവമേ ... ഈ പാവത്തെ ഞാൻ കുടുക്കിയല്ലോ..." എന്നൊരു കുറ്റബോധപ്പറച്ചിലും അവളുടെ മനസ്സിൽ നിർത്താതെ ഏങ്ങലടിച്ചു"*
 അതാണ് ജെന്നിഫറിന്  ഒരു കൊല്ലത്തിനു കോടതി തടവിന് ശിക്ഷിച്ചു ജയിലിൽ പോയ അയാളിൽ ഒരു അടുപ്പം തോന്നാനും നിരന്തരം ജയിലിലേക്ക് കത്തുകൾ അയക്കാനും തോന്നിയത്, അയാളുടെ മറുപടികളത്രയും  ജയിലിൽ ഉണ്ടാകുന്ന   ചപ്പാത്തിയിലൊളിപ്പിച്ച് ജെന്നിഫറിൽ എത്തി. അടുത്തുള്ളതിനേക്കാൾ അകലെ കാണാതെ കാണുന്നതാണ് എന്നവർ തിരിച്ചറിയുന്നതിലൂടെ പഴയ കാല സംഭവത്തെ പുനരാവിഷ്കരിച്ചു നോക്കാൻ ശ്രമിക്കുന്നു. രസകരമായ ഈ പ്രണയകഥ എന്നതിലുപരി സാമൂഹികാവസ്‌ഥയെക്കൂടി കഥാപാത്രമാക്കുന്നു. 
എഴുത്തുകാരി  ഗ്രേസി പറയുന്നു *"ആതിരാ സൈക്കിൾ തലക്കെട്ടിന്റെ പുതുമകൊണ്ട് ആകാംക്ഷ 
വിഎച്ച് നിഷാദിന്റെ *ആതിര സൈക്കിൾ* എന്ന സമാഹാരത്തിൽ ആണ് ഈ കഥ ഉള്ളത് ഈ കഥ കൂടാതെ ആതിര സൈക്കിൾ, ഷൈലജയും ശൈലജയും , രണ്ട് ഏകാന്തതകൾ, ദൽഹി 2013, ലേഡി ലൈബ്രേറിയൻ തുടങ്ങിയ നല്ല കഥകൾ കൂടി ഈ  കഥാസമാഹാരത്തിൽ ഉണ്ട് 

No comments:

Post a Comment